ശരിയുത്തരങ്ങളും തെറ്റുത്തരങ്ങളും my diary khaleelshamras

നിനക്ക് മുന്പിലെ ഓരോ നിമിഷവും
നിനക്കുള്ള ഓരോരോ ചോദ്യങ്ങളാണ് .
ആ ചോദ്യങ്ങൾക്ക് നീ കുറിക്കുന്ന
ഉത്തരങ്ങളാണ്
നിന്റെ ജീവിതം വിജയകരമായിരുന്നോ
എന്ന് വിധിയെഴുതുന്നത് .
അതുകൊണ്ട്
ഓരോ നിമിഷവും
നീ അഭിമുഘീകരിക്കുന്ന പ്രശ്നങ്ങള്ക്ക് ,
നീ കണ്ടുമുട്ടുന്ന വ്യക്തികൾക്ക്
ഒക്കെ മുന്പിൽ
ശരിയുത്തരങ്ങൾമാത്രം കുറിച്ചിടുക .
നന്മയും അറിവും കരുണയും
സമാധാനവും ഒക്കെ
ശരിയുത്തരങ്ങളും
തിന്മയും കോപവും മുശിപ്പും
അലസതയുമൊക്കെ
തെറ്റുത്തരങ്ങളും ആണെന്ന് നീ അറിയുക .

Popular Posts