Monday, October 27, 2014

ചെങ്ക്കണ്ണ് Dr khaleelshamras.

ചെങ്ക്കണ്ണ് .Dr khaleelshamras 
      ഇന്ന് കേരളത്തിൽ പെട്ടെന്ന് പടർന്നുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നമാണ് ചെങ്ക്കണ്ണ്.അതുകൊണ്ട് തന്നെ ഈ ഒരു രോഗത്തെ കുറിച്ചുള്ള ഒരറിവ്‌ അനിവാര്യമാണ് .ആ ഒരറിവ്‌ ഒരു പരിധിവരെ ഈ അസുഖം പടർന്നു പന്തലിക്കുന്നത് തടയാൻ ഒരു കാരണമാവുമെന്ന് ഞാൻ വിശ്വസിക്കുന്നു .
    എന്താണ് ചെങ്ക്കണ്ണ്.?
    കണ്‍മിഴിയേയും അകത്തെ കണ്‍പോളയേയും യോജിപ്പിക്കുന്ന ചർമ്മത്തിലെ പഴുപ്പിനെയാണ് ചെങ്ക്കണ്ണ് എന്ന് വിശേഷിപ്പിക്കുന്നത് .പിങ്ക് ഐ എന്ന് യൂറോപ്പിലും മദ്രാസ് ഐ എന്ന് ഇന്ത്യയിലും ഇത് അറിയപ്പെടുന്നു .
     കാരണങ്ങൾ .
     പലപല കാരണങ്ങൾകൊണ്ടും ചെങ്ക്കണ്ണ് വരാം .അവ താഴെ കൊടുക്കുന്നു .
     1.................ബാക്ടീരിയ .
      2.................വൈറസ് 
      3.................കണ്ണിൽ അസ്വസ്ഥത ഉണ്ടാക്കുന്ന രാസവസ്തുക്കൾ .(ആസിഡ് ,അൽക്കലി ,ഷാംപൂ ,അഴുക്കുകൾ ,സുഗന്തദ്രവ്യങ്ങൾ )
      4 ................അലർജി .
      5 ................നവജാത ശിശുക്കളിൽ കാണുന്ന നിയോനൈട്ടൽ കണ്‍ഞ്ചന്ക്ടിവൈറ്റിസ് .
      6 ........,,,,,,,,രോഗകാരണങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഔട്ടൊഇമ്മ്യൂണ്‍ കണ്‍ഞങ്ക്ട്ടിവൈറ്റിസ്‌ .
     രോഗലക്ഷണങ്ങൾ .
    1  കണ്ണിലെ വെള്ളയും കണ്‍പോളയുടെ ഉൾഭാഗവും ചുവക്കുക .
    2  കണ്ണുനീർ കൂടുതലായി സ്രവിക്കപെടുക .
    3  കട്ടിയുള്ള മഞ്ഞ നിറമുള്ള ഒരു സ്രാവം പുറപ്പെടുക .അവ മുകളിലേയും താഴത്തെയും പുരികങ്ങളെ പരസ്പരം ഒട്ടിപ്പിടിപ്പിക്കുന്നു .പ്രതേകിച്ചും ഉറക്കത്തിൽനിന്നും ഉണരുന്പോൾ അതുകൊണ്ടുള്ള അസ്വസ്ഥത അനുഭവപ്പെടുന്നു .
    4  പച്ചയും വെള്ളയും നിറങ്ങളിലുള്ള സ്രാവങ്ങളും കാണാം .
    5  കണ്ണിനുള്ളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു .
    6  കണ്ണിൽ ചൂടനുഭവപ്പെടുക .
    7  കാഴ്ച്ചയിൽ മങ്ങൽ അനുഭവപ്പെടുക .
    8  പ്രകാശം തട്ടുന്പോൾ അസ്വസ്തത അനുഭവപ്പെടുക .
ചികിൽസ
    
ചെങ്ക്കണ്ണ് വന്നാൽ എ
ത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കുക .ഇതിലേത് വിഭാഗതിലുള്ളതാണ് എന്ന് നിർണയിച്ച ശേഷം ചികിത്സാരീതിയിൽ ഒരു തീരുമാനമെടുക്കുന്നു .
    ബാക്റ്റീരിയ മൂലമുണ്ടായ ചെങ്ക്കണ്ണ് അന്റിബയോട്ടിക്ക് തുള്ളിമരുന്നുകളും ഒയിന്റ്മെന്റുകളും പിന്നെ വേണ്ടിവന്നാൽ ടാബ്ലെട്ടുകൾ ഉപയോഗിച്ചും ചികിത്സിക്കുന്നു .
   ഇന്ന് പടർന്നു കൊണ്ടിരിക്കുന്ന ചെങ്ക്കണ്ണ്ഉകളിൽ അതികവും വൈറസ് മൂലം പടരുന്നവയാണ് .നമ്മിൽ ജലദോഷവും മറ്റുമുണ്ടാക്കുന്ന വൈറസുകൾ തന്നെയാണ് ഇതിനും കാരണം .ഇതിന്റെ ലക്ഷണങ്ങൾ 4 ദിവസം തൊട്ട് 7 ദിവസം വരെ നീണ്ടുനിൽക്കും .ഇത്തരം ചെങ്ക്ണ്ണിനു പ്രത്യേകിച്ച് ചികിത്സയൊന്നും വേണ്ടെങ്കിലും അസ്വൊസ്തതകൽ കുറക്കാനും മറ്റുമായി ചിലതരം തുള്ളിമാരുന്നുകൾ ഉപയോഗിക്കുന്നു .ഈ അസുഖം ഉള്ള വേളയിൽ കോണ്‍ടാക്റ്റ്‌ ലെൻസ്‌ ഉപയോഗിക്കരുത് .പകരം കണ്ണട ധരിക്കുക .കൂടെ കൂടെ കൈകൾ കഴുകുന്നത് നല്ലതാണ് .
വിവിധ രാസവസ്തുക്കൾ കണ്നിൽ ആയാൽ ഒരി 5 മിനുട്ട് നേരത്തേക്ക് കണ്ണ് നന്നായി കഴുകുക .4 മണിക്കൂർ കഴിയുന്പോഴേക്കും കണ്ണ് ശരിയായികൊള്ളും .
    പ്രതിരോധം .
   വൃത്തി ശീലമാക്കുക .കണ്ണുകൾ സോപ്പ് ഉപയോഗിച്ച് നിത്യേന വൃത്തിയാക്കി സൂക്ഷിക്കുക .Clapping.khaleelshamras

When you are clapping for others Or for other thing. Never forgot the most important person in the planet is flapping for them .