Friday, October 31, 2014

യാത്ര khaleelshamras my diary

നീ ജീവിതത്തിൽനിന്നും അകന്നുകൊണ്ടും
മരണത്തിലേക്ക് അടുത്തുകൊണ്ടുമിരിക്കുന്ന .
യാത്രികനാണ് .
പക്ഷെ ഈ യാത്രയിൽ
നീ അതു മറക്കുന്നു .
നീ ഇത് ജീവിതത്തിലേക്കുള്ള
യാത്രയായി കാണുന്നു .
അതിനായി വിഭവങ്ങൾ
കുന്നുകൂട്ടാനുള്ള ഓട്ടത്തിലാണ് നീ .
മാഞ്ഞുപോയ ഓരോ
നിമിഷത്തിലും നിനക്കു മുന്പിൽ
ആരൊക്കെയോ പ്രത്യക്ഷപെട്ടിരുന്നു .
അവർക്ക് മുന്പിൽ
വലിയവനായി നടിക്കാനുള്ള
ശ്രമത്തിലായിരുന്നു നീ .
ആ മാഞ്ഞുപോവുന്ന
ദ്രിശ്യങ്ങളെ നോക്കി
നീ അസൂയപ്പെടുകയും ചെയ്തു .
മരിക്കേണ്ട നിനക്ക് ഇതൊന്നും
വേണ്ടായിരുന്നു .
മറ്റാരെയും കാണിക്കാൻ വേണ്ടി അല്ലാതെയും
മനസ്സുകൊണ്ടും ശരീരംകൊണ്ടും ആരേയും ദ്രോഹിക്കാതേയും
എളിമ നിറഞ്ഞൊരു ജീവിതം നയിക്കുകയായിരുന്നു വേണ്ടത് .
മരണം വന്നെത്തിയിട്ടില്ലാത്ത
ഈ ഒരു നിമിഷമെങ്കിലും അങ്ങിനെ ജീവിച്ച് കാണിക്ക് .

Wednesday, October 29, 2014

പരീക്ഷിക്കാൻ khaleelshamras

ഇവിടെ ഓരോ വ്യക്തിയും 
പരീക്ഷിക്കപെടുകയാണ് .
ഓരോരൂത്തർക്കും 
നൽകപെട്ട പതവിയും സന്പാത്യവും 
അവരവരെ പരീക്ഷിക്കാൻ 
വേണ്ടിയുള്ളവ മാത്രമാണ് .
നീധിയും കാരുണ്യവും എളിമയും 
കൈവിടാതെ 
അവ ഉപയോഗപ്പെടുത്തുന്നുണ്ടോ 
എന്ന് പരീക്ഷിക്കാൻ .
ഓരോരോ വ്യക്തിക്കും നല്കപെട്ടത്തിൽ 
നീ അസൂയപ്പെടാനോ 
അവരെ നിന്റെ അരാധ്യരോ 
ആക്കാൻ പാടില്ല .
അങ്ങിനെ സംഭവിച്ചാൽ 
അവർ മൂലം 
നിന്റെ ജീവിതത്തിലെ 
ഒരു ചോദ്യത്തിന് 
നീ തെറ്റായ ഉത്തരം കുറിക്കലാവും .
നിനക്ക് ലഭിച്ച 
അനുഗ്രഹങ്ങൾ 
നിന്നെ പരീക്ഷിക്കാനുള്ളവയാണ് 
അതിൽ വിജയിക്കാനുള്ള ശ്രമമാവണം 
നിന്റെ ജീവിതം . 

Monday, October 27, 2014

ചെങ്ക്കണ്ണ് Dr khaleelshamras.

ചെങ്ക്കണ്ണ് .Dr khaleelshamras 
      ഇന്ന് കേരളത്തിൽ പെട്ടെന്ന് പടർന്നുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നമാണ് ചെങ്ക്കണ്ണ്.അതുകൊണ്ട് തന്നെ ഈ ഒരു രോഗത്തെ കുറിച്ചുള്ള ഒരറിവ്‌ അനിവാര്യമാണ് .ആ ഒരറിവ്‌ ഒരു പരിധിവരെ ഈ അസുഖം പടർന്നു പന്തലിക്കുന്നത് തടയാൻ ഒരു കാരണമാവുമെന്ന് ഞാൻ വിശ്വസിക്കുന്നു .
    എന്താണ് ചെങ്ക്കണ്ണ്.?
    കണ്‍മിഴിയേയും അകത്തെ കണ്‍പോളയേയും യോജിപ്പിക്കുന്ന ചർമ്മത്തിലെ പഴുപ്പിനെയാണ് ചെങ്ക്കണ്ണ് എന്ന് വിശേഷിപ്പിക്കുന്നത് .പിങ്ക് ഐ എന്ന് യൂറോപ്പിലും മദ്രാസ് ഐ എന്ന് ഇന്ത്യയിലും ഇത് അറിയപ്പെടുന്നു .
     കാരണങ്ങൾ .
     പലപല കാരണങ്ങൾകൊണ്ടും ചെങ്ക്കണ്ണ് വരാം .അവ താഴെ കൊടുക്കുന്നു .
     1.................ബാക്ടീരിയ .
      2.................വൈറസ് 
      3.................കണ്ണിൽ അസ്വസ്ഥത ഉണ്ടാക്കുന്ന രാസവസ്തുക്കൾ .(ആസിഡ് ,അൽക്കലി ,ഷാംപൂ ,അഴുക്കുകൾ ,സുഗന്തദ്രവ്യങ്ങൾ )
      4 ................അലർജി .
      5 ................നവജാത ശിശുക്കളിൽ കാണുന്ന നിയോനൈട്ടൽ കണ്‍ഞ്ചന്ക്ടിവൈറ്റിസ് .
      6 ........,,,,,,,,രോഗകാരണങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഔട്ടൊഇമ്മ്യൂണ്‍ കണ്‍ഞങ്ക്ട്ടിവൈറ്റിസ്‌ .
     രോഗലക്ഷണങ്ങൾ .
    1  കണ്ണിലെ വെള്ളയും കണ്‍പോളയുടെ ഉൾഭാഗവും ചുവക്കുക .
    2  കണ്ണുനീർ കൂടുതലായി സ്രവിക്കപെടുക .
    3  കട്ടിയുള്ള മഞ്ഞ നിറമുള്ള ഒരു സ്രാവം പുറപ്പെടുക .അവ മുകളിലേയും താഴത്തെയും പുരികങ്ങളെ പരസ്പരം ഒട്ടിപ്പിടിപ്പിക്കുന്നു .പ്രതേകിച്ചും ഉറക്കത്തിൽനിന്നും ഉണരുന്പോൾ അതുകൊണ്ടുള്ള അസ്വസ്ഥത അനുഭവപ്പെടുന്നു .
    4  പച്ചയും വെള്ളയും നിറങ്ങളിലുള്ള സ്രാവങ്ങളും കാണാം .
    5  കണ്ണിനുള്ളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു .
    6  കണ്ണിൽ ചൂടനുഭവപ്പെടുക .
    7  കാഴ്ച്ചയിൽ മങ്ങൽ അനുഭവപ്പെടുക .
    8  പ്രകാശം തട്ടുന്പോൾ അസ്വസ്തത അനുഭവപ്പെടുക .
ചികിൽസ
    
ചെങ്ക്കണ്ണ് വന്നാൽ എ

ജീവിതസന്പാത്യം khaleelshamras my diary

നീ ചെയ്യുന്ന കൊച്ചു കൊച്ചു സൽപ്രവർത്തികളിലെ
വലിയ വലിയ മൂല്യങ്ങളെ തിരിച്ചറിയുക .
അത്തരം കൊച്ചു കൊച്ചു സൽപ്രവർത്തികളാണ്
നിന്നെ വലിയ സന്പന്നനാക്കുന്നതെന്നും തിരിച്ചറിയുക .
അതുകൊണ്ട് അരികെ വരുന്നവർക്കൊക്കെ
ഒരു പുഞ്ചിരി ,
നല്ലൊരു വാക്ക് ,
ഒരറിവ്‌ ,
പ്രചൊദനം
ഒക്കെ നൽകാൻ നീ മറക്കാതിരിക്കുക .
അത് അവർക്കും നിനക്കും നൽകുന്ന സംത്രിപ്തിയാണ്
നിന്റെ ജീവിതസന്പാത്യം 

എന്റെ മാത്രം തെറ്റ് khaleelshamras my diary

നിന്റെ ശരീരമേ ഞാൻ കാണുന്നുള്ളൂ
അതിനുള്ളിലെ ആത്മാവിനെ ഞാൻ കാണുന്നില്ല .
ആത്മാവിന്റെ ശബ്ദമായ നിന്റെ ചിന്തകളെ
ഞാൻ കേൾക്കുന്നില്ല .
അതുകൊണ്ട് ഞാൻ കാണാത്ത ,
കേൾക്കാത്ത
നിന്നെ കുറ്റപ്പെടുത്താനോ
നിന്നെ നോക്കി അസൂയപ്പെടാനോ
എനിക്കവകാശമില്ല .
ഇനി ഞാനങ്ങിനെ ചെയയുന്നുവെങ്കിൽ
അത്
നിന്റെ തെറ്റല്ല
മറിച്ച്‌ എന്റെ മാത്രം തെറ്റാണ് .

നന്മയുടെ ദിശയിലേക്ക് khaleelshamras my diary

അയാൾ മരിച്ചു കിടക്കുന്നു .
അയാളുടെ ചലനമറ്റ ശരീരത്തിനു ചുറ്റും നാമും .
അയാളുടെ ഇന്നലെകളെ കുറിച്ചാണ്
എല്ലാർക്കും പറയാനുള്ളത് .
ചലന മറ്റ അയാളുടെ
ശരീത്തിന്റെ സ്ഥാനത്ത് സ്വൊന്തം ശരീരം
ഒന്ന് കാണാൻ
ചുറ്റുമുള്ളവർക്കാർക്കും കഴിയുനില്ല.
അയാൾ മാത്രം എന്നോ
മരണത്തിനായി ഒരുങ്ങുകയായിരുന്നു വെന്നും
ഞങ്ങളുടെ അടുത്തേക്കൊന്നും
ആ മരണം ഈ അടുത്തൊന്നും വന്നെത്തില്ല
എന്ന ധാരണയിൽ
അവർ വീണ്ടും അവരവരുടേതായ
കുറ്റപ്പെടുത്തലിന്റേയും
പരസ്പരം പെരുമനടിക്കലിന്റേയും
ലോകത്തിലേക്ക്‌ പോയി .
അയാളുടെ ചലനമറ്റ ശരീരത്തിനുപകരം
ഒരുനാൾ മറ്റുകുറേപേർക്ക്
കാണാനുള്ള സ്വൊന്തം ശരീരം
ഒന്നുകാണാൻ കഴിഞ്ഞിരിന്നുവെങ്കിൽ
ഈ യാത്ര മറ്റൊരു ദിശയിലേക്ക്
ആയിരുന്നേനെ .
നന്മയുടെ ദിശയിലേക്ക്
ശരിയുത്തരങ്ങളും തെറ്റുത്തരങ്ങളും my diary khaleelshamras

നിനക്ക് മുന്പിലെ ഓരോ നിമിഷവും
നിനക്കുള്ള ഓരോരോ ചോദ്യങ്ങളാണ് .
ആ ചോദ്യങ്ങൾക്ക് നീ കുറിക്കുന്ന
ഉത്തരങ്ങളാണ്
നിന്റെ ജീവിതം വിജയകരമായിരുന്നോ
എന്ന് വിധിയെഴുതുന്നത് .
അതുകൊണ്ട്
ഓരോ നിമിഷവും
നീ അഭിമുഘീകരിക്കുന്ന പ്രശ്നങ്ങള്ക്ക് ,
നീ കണ്ടുമുട്ടുന്ന വ്യക്തികൾക്ക്
ഒക്കെ മുന്പിൽ
ശരിയുത്തരങ്ങൾമാത്രം കുറിച്ചിടുക .
നന്മയും അറിവും കരുണയും
സമാധാനവും ഒക്കെ
ശരിയുത്തരങ്ങളും
തിന്മയും കോപവും മുശിപ്പും
അലസതയുമൊക്കെ
തെറ്റുത്തരങ്ങളും ആണെന്ന് നീ അറിയുക .

Monday, October 20, 2014

സംതൃപ്തി khaleelshamras.my diary

നിന്റെ ജീവിതവും നോക്കി നിൽക്കുന്നവരായി
ആരുമില്ല .
ആർക്കും അതുകാണാൻ താൽപ്പര്യവുമില്ല .
അപ്പോൾ നിന്റെ ജീവിതത്തിൽ
നീ സ്വൊയം സംതൃപ്തി കണ്ടെത്തണം .
നീ ചെയയുന്ന ഓരോ നന്മയും
കരുണയും
അറിവ് തേടിയുള്ള അന്വേഷണവും
നിന്റെ ജീവിതത്തിൽ നിന്നെ സംതൃപ്തനാക്കും .
ഓരോ നിമിഷത്തിലും നീ ഈ സംതൃപ്തി കണ്ടെത്തുക .
അങ്ങിനെ നിന്റെ ജീവിതത്തെ
ഒരു പരമകാരുണികനായ ഈശ്വരനുള്ള
സമർപ്പണമാക്കുക .

ക്ഷമ my diary khaleelshamras

എനിക്കിഷ്ടമില്ലാത്ത വാക്കുകളാണ്
നിന്റെ നാവിലൂടെ വരുന്നത് .
അവയെന്റെ ചെവിയിലൂടെ ഹൃദയത്തിലെത്തി
മനസ്സിനെ പ്രകന്പ്പനം കൊള്ളിക്കുന്നു .
പ്രതികരിക്കാൻ എന്റെ മനസ്സ് വെന്പ്പുന്നു .
മറുവശത്ത് എന്റെ അറിവും തിരിച്ചറിവും
എന്നോട് വേണ്ട വേണ്ട എന്നും മന്ത്രിക്കുന്നു .
ഞാൻ മൌനിയാവുകയാണ്
നിന്റെ കോപിച്ച ചുണ്ടുകൾക്ക് മുന്പിൽ
ഉള്ളിലെ ക്ഷമയുടെ ഭാഹ്യ രൂപമായ പുഞ്ചിരിയുമായി
ഞാൻ നിനക്ക് മുന്പിൽ നിൽക്കുന്നു .
എനിക്ക് വേണമെങ്കിൽ നിന്നോട് കൊപിക്കാമായിരുന്നു
പക്ഷെ അതിനുപകരമായി എന്റെ മനശാന്തിയെന്ന സന്പാത്യം
പണയം വെക്കേണ്ടിവരുമായിരുന്നു .
നിന്റെ ചുണ്ടിലെ കോപമായി കത്തിയെരിയുന്ന
ആത്മാവിലെ തീയണക്കാനുള്ള
ജലവും ഇല്ലാതാവുമായിരുന്നു .
അങ്ങിനെ എന്റെ ക്ഷമ
എന്നേയും നിന്നേയും
രക്ഷപ്പെടുത്തുകയായിരുന്നു .

Sunday, October 19, 2014

പ്രശ്നങ്ങൾ khaleelshamras my diary

ഇന്ന്‌ നിന്നെ അലട്ടുന്ന പ്രശ്നങ്ങൾക്കൊന്നും
നാളെ ഒരു പ്രസക്തിയുമില്ല .
അപ്പോൾ നാളെയുടെ കണ്ണുകൊണ്ട്
നിന്റെ ഇന്നത്തെ അലട്ടലുകളെ നോക്കികാണുക .
ഇന്ന് നിന്റെ മനസ്സിനെ മുറിവേൽപ്പിച്ച
പ്രശ്നങ്ങളൊക്കെ നാളെയുടെ
കുപ്പതൊട്ടിയിലേക്ക്‌ എറിയപെടും .
അതിപ്പോഴേ ചെയയുക എന്നത് മാത്രമാണ്
നിനക്ക് ചെയയാനുള്ളത് . 

നിന്റെ ചരിത്രം khaleelshamras

വരാനിരിക്കുന്ന ഒരു ജനതക്ക്
മറിച്ചുനോക്കാനുള്ള ഒരു ചരിത്രതാളിലെ
അക്ഷരങ്ങൾ മാത്രമാണ് നമ്മുടെ ജീവിതം .
വരാനിരിക്കുന്ന ഒരു മനുഷ്യസമൂഹത്തിന്റെ
ചുണ്ടിലൂടെ നീ നിന്റെ ഇന്നിനെ വായിക്കുക .
നിന്റെ ഇന്നനുഭവിക്കുന്ന
വേദനകൾക്കൊന്നും അവിടെ ഒരു പ്രസക്തിയുമില്ല .
ഭീതിക്കും പ്രസക്തിയില്ല .
നീ ജീവിക്കുക
നിന്റെ ചരിത്രം
നന്മയുടെ അക്ഷരങ്ങൾ കൊണ്ട് എഴുതപെട്ടതാവാനായി .

Sunday, October 12, 2014

Death khaleelshamras

Infinite no of sperms dies in this second,
Countless micro organisms dies in this moment.
Infinite no of cells and atoms
Faced there already programmed death in this moment.
Billions at animals and plants faced in this moment.
Many HUMANBIENGS too faced there deaths in this moment.
All except human lived there planed life
Obeyed the comments of GOd almighty.
But humanbeings the worked against this commant.
Only hope left for us
Believe in GOd as atoms and cells believed
Sperms and microorganisms believed.
Like earth and stars believed.
Follo his commants

വേണ്ടതും വേണ്ടാത്തതും

നിന്റെ എളിമ ,
നല്ല വാക്ക് ,
ഒരിത്തിരി സ്നേഹം 
പിന്നെ മനസ്സ് തുറന്നൊരു ചിരി 
ഇതൊക്കെ എല്ലാർക്കും ആവശ്യമാണ്‌ .
നിന്റെ അഹങ്കാരം ,
കുറ്റപെടുത്തലുകൾ ,
കോപം ഇതൊന്നും 
ആർക്കും വേണ്ട .
  

മനോഹര ചിത്രം khaleelshamras

എന്റെ ജീവിതം സഞ്ചരിച്ച വഴികളിൽ
വെച്ച് പകർത്തിയ ചിത്രങ്ങളാണ് .
ഓരോ ചിത്രവും
ഓരോരോ നല്ല കാലത്തിന്റെ ഓർമകളാണ് .
ഓരോ ചിത്രം കാണുംന്പോഴും .
ജീവിതത്തെ പിറകോട്ട്
ഓടിപ്പിച്ച് അവിടെയെവിടെയെങ്കിലും
സ്ഥിരതാമസമാക്കാൻ തോന്നുന്നു .
ജീവിതം അവിടെയൊക്കെ പാറിനടന്ന
നിമിഷങ്ങളിലോന്നിലും ഞാൻ സംത്ര്പ്തനായിരുന്നില്ല .
ഞാൻ ജീവിക്കുന്ന
ഈ  നിമിഷത്തിലും
ഞാൻ സംത്രിപ്തനല്ല .
അതുകൊണ്ടാണ് പിറകോട്ട് പോവാൻ
ഞാൻ ആഗ്രഹിക്കുന്നത് .
പിറകോട്ടുള്ള യാത്ര അസാധ്യമാണെന്നിരിക്കെ
എനിക്കൊന്നേ ചെയയാനുള്ളു .
നാളെ ഒരു നാൾ സുന്ദരമായി എനിക്ക് തോന്നുന്ന
ഈ നിമിഷത്തിന്റെ സൌന്ദര്യം ഇന്നേ ആസ്വദിക്കുക .
മരണം വരെയുള്ള ഓരോ നിമിഷത്തിന്റേയും .

Wednesday, October 8, 2014

അളാവാനായി khaleelshamras my diary

നീ വലിയ അളാവേണ്ട .
ജനനത്തിനു മുന്പേ നീ ഒരു ശൂന്യതയായിരുന്നു .
മരണത്തിനു ശേഷം
നിനക്ക് വീണ്ടും മറ്റൊരു ശൂന്യതയിലേക്ക് പോവാനുണ്ട് .
ഈ ജീവിക്കുന്ന നിമിഷങ്ങളിൽ
മറ്റുള്ളവർക്ക് നീ ഒരു ശൂന്യതയാണ് .
നിന്റെ ചിന്തകളിലേക്കും പ്രവർത്തികളിലേക്കും
ആരും നോക്കിനിൽക്കുന്നില്ല .
എല്ലാവരും സ്വോയം ആളായികൊണ്ടിരിക്കയാണ് .
സ്വൊന്തത്തിലേക്ക് മാത്രം നോക്കിയിരിക്കുകയാണ് .
അതുകൊണ്ട് നീ ആരെയും ഭയപെടേണ്ട .
ആരെങ്കിലും നിന്നെ ഭയപെടുത്തുന്നതായി
നിനക്ക് തോണുന്നുവെങ്കിൽ
നീ ഒന്നറിയുക
അത് നിന്നെ പേടിപ്പിക്കാനല്ല
മറിച്ച് അവർക്ക് അളാവാനായിയാണ് 7

Sunday, October 5, 2014

മായാത്ത പെരുന്നാൾ my diary khaleelshamras

ചില ജീവിത മുഹൂർത്തങ്ങളെ
വിട്ടുപോവാൻ നാം ആഗ്രഹിക്കാറില്ല .
ജീവിതം അവിടെ നിശ്ചലമായെങ്ങിൽ
എന്ന് ആശിച്ചു പോവും .
അത്തരം ധന്യ മുഹൂർത്തമാണ്
ഓരോ പെരുന്നാൾ ദിനവും .
ഈശ്വരനിലും വലിയവനായി ഒന്നും ആരുമില്ല
എന്ന മന്ത്രം ഉരുവിട്ട്
ദൈവ ഗ്രഹത്തിലേക്ക്‌ പുറപ്പെടുന്നതിന് മുന്പേ
തുടങ്ങും സന്തോഷത്തിന്റെ അലയടികൾ .
ഹൃദയത്തിൽ സ്വൊർഗീയ കാലാവസ്ഥ തെളിയും .
പിന്നെ ഒരു ആദ്യപിതാവിന്റെ പെരകുട്ടികളായ
മനുഷ്യർക്കിടയിലെ ആലിങ്ങനങ്ങളാണ്  .
സ്പർശിക്കുന്നത് പുതുവസ്ത്രങ്ങളണിഞ്ഞ്
സുഗന്തം പൂശിയ ശരീരങ്ങളാണേലും
ഒന്നാവുന്നത് രണ്ട് അത്മാവുകളാണ് .
പിന്നെ വിവിത ശരീരങ്ങളാവുന്ന കവചങ്ങളളെ
മറികടന്ന് സന്തോഷത്തിന്റെ
കുടക്കീഴിൽ
ഒരുമിച്ച്
വീട് വീടാന്തരമുള്ള സന്തർശനങ്ങളാണ് .
അതിന്റെ അനുസ്മരണമായി
മധുരവും രുചിവിഭവങ്ങളും പങ്കുവെക്കുന്നു .
ഓരോ പെരുന്നാൾദിനവും മായാതിരുന്നെങ്കിൽ
 എന്ന് ആഗ്രഹമുണ്ടെകിലും
മരണത്തിലേക്കുള്ള ഈ യാത്രയിൽ
അങ്ങിനെ ഒന്നുണ്ടാവില്ല എന്നുറപ്പുള്ളതിനാൽ
ഈ നിമിഷങ്ങളെ ഞാനെന്റെ ഓർമയുടെ ചെപ്പിൽ
കാത്തുവെക്കുന്നു .
ആവശ്യമുള്ളപ്പോഴൊക്കെ
എന്റെ ദുഖങ്ങളെ മാച്ചുകളഞ്ഞ  .
തൂവാലയാക്കാനായി .

Thursday, October 2, 2014

Hajj Mubarak

TODAY WE ALL REMIND THE HISTORY OF OUR PROPHET ABRAHAM. HE AND HIS FAMILY WAS EXAMINED A LOT FROM GOD ALMIGHTY. BUT HE NEVER WENT AWAY FROM HIS FAITH.PEACE AND SUBMISSION IS OUR PATH .A PATH SHOWN BY ALL MESSENGERS AND HOLY BOOKS.MANY PEOPLES DEVIATED FROM THIS MESSAGE.SO MANY MANY SECTS AND FAITHS WHERE CREATED.PROPHET ABRAHAM WHOM WE CALL AS IBRAHIM IN ARABIC AND ARAMIC AVRAAM IN MALAYALAM IS MENTIONED IN ALL RELEGIONES.HE WAS THE TEACHER OF MONOTHEISM.REMEMBER THIS WORLD IS NOT THE HEAVEN, BUT IT IS AN EXAMINATION HALL. WHAT ALL THING WE POSSES IS A JUST A QUESTION .WHAT WE HEAR IS A TEST.YOU WILL BE INSULTED A LOT FROM WITHIN AND OUTSIDE.BUT YOU HAVE TO BE WITH PEACE, MERCY AND HARMONY IN ORDER TO WRITE THE CORRECT ANSWER FOR THIS QUISTIONES.SUBMITT YOUR INDIPENDENT WILL TO GOD ALMIGHTY ONLY LIKE OUR PROPHET IBRAHIM اSUBMITTED.(May peace from GOD الله
almighty be upon him)
HAJJ MUBARAK

സ്വപ്നങ്ങൾ

നിൻറെ ഉപബോധമനസ്സിന് ബോധം വരുന്ന ചില നിമിഷങ്ങളുണ്ട്. അത് നീ സ്വപ്നം കാണുന്ന നിമിഷങ്ങളാണ്. ഓട്ടോമാറ്റിക്കായി ചലിക്കുന്ന, ശരിയും തെറ്റും  ...