നിന്നെ നയിക്കേണ്ടതu. Khaleelshamras my diary

മനുഷ്യനിർമിത നാമകരണങ്ങളും
മനുഷ്യപേരിലുള്ള സംഘടനകളേയും ഉപസംഘടനകളേയും മാറ്റിവെക്കുക .
എന്നിട്ട് നിന്നേക്കാൾ വലിയ നിന്റെ അത്രമൂല്യമില്ലാത്ത നക്ഷത്രങ്ങളിലേക്ക് 
നോക്കുക .
ഈ ഭൂമിയിലെ മറ്റു ജീവജാലങ്ങളിലേക്ക് നോക്കുക 
സസ്യങ്ങളിലേക്കും സൂക്ഷ്മജീവികളിലേക്കും നോക്കുക .
നീ ശ്വസിക്കുന്ന വായുവിലേക്കും കുടിക്കുന്ന വെള്ളത്തിലേക്കും നോക്കുക .
തങ്ങൾക്കായി നിശ്ചയിക്കപെട്ട നിയമവിലക്കുകളിൽനിന്നും 
ഒരിത്തിരി പോലും തെന്നിപോവാതെ 
ജീവിക്കുന്ന അവയുടെ ജീവിതം നീ കാണുക .
ഒരു മാഹാവിസ്‌ഫോടനത്തിൽ അവയുണ്ടായി 
എന്ന തത്വം ശരിയാണെങ്കിൽ പോലും 
അതിനും നിമിത്വമായൊരു ശക്തിയെ 
ആ സ്‌ഫോടനത്തിന് ശേഷം 
ഈ നകഷത്രങ്ങളെ അതാതു ഭ്രമണപതങ്ങളിൽ 
വിന്യസിക്കാൻ നിമിത്തമായ
കോശങ്ങൾക്കും ആറ്റങ്ങൾക്കും 
രൂപഘടന ലഭിക്കാൻ കാരണമായ 
ആ മനുഷ്യ ചിന്തകൽക്കപ്പുറത്തെ ശക്തിയെ കണ്ടെത്തുക .
പരസ്പരം കലഹിച്ചു കൊണ്ടല്ല 
ചിന്തിച്ചുകൊണ്ട്‌ ,പഠിച്ചുകൊണ്ട് .
ആ ശക്തിയെ ആരാധിക്കുക ,
അവന് മുന്പിൽ തലകുനിക്കുക ,
ദൈവമെന്നും ,ഈശ്വരനെന്നും ഒക്കെ നീ വിളിച്ച 
ആ ശക്തിയെ ആരാധിക്കുക .
സൂര്യൻ എങ്ങിനെയാണോ ആ ദൈവത്തെ ആരാധിക്കുന്നത് ,
നിന്നിലെ കോശങ്ങളും നീ ശൊസിച്ച വായുവും 
എങ്ങിനെയാണോ വിട്ടുവീഴ്ച ചെയയാതെ 
നിശ്ചയിക്ക പെട്ട ജീവിതം 
അവക്ക് നിർണയെക്കപ്പെട്ട 
വിധിവിലക്കുകൾക്കനുസരിച്ച്‌ ജീവിക്കുന്നത് 
അതുപോലെ ജീവിക്കുക .
ഈ പ്രപഞ്ചവും അതിലുള്ളതെല്ലാമും 
തങ്ങളുടെ കർമങ്ങളിലൂടെ 
ഒരു ദൈവത്തിനുള്ള സമർപ്പണമാക്കി 
ജീവിതത്തെ മാറ്റുന്പോൾ .
നിന്റെ സ്വൊതന്ത്ര ഇച്ചകളേയും ,ചിന്തകളെയും 
അതിലൂടെ രൂപം കൊള്ളുന്ന നിന്റെ മനസ്സിനേയും മാത്രം 
എന്തിന് ഈ ഈശ്വരനിലുള്ള അർപ്പണത്തിൽനിന്നും 
മാറ്റിനിര്‍ത്തുന്നത് .
ഉള്ളിലും പുറത്തുമുള്ള തർക്കങ്ങളും ,
കുറ്റപെടുത്തലുകളുമല്ല 
നിന്നെ നയിക്കേണ്ടത് .
മറിച്ച് സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും 
കോശത്തേയും ആറ്റത്തേയും പിടിച്ചുനിർത്തിയ 
നിന്റെ ചിന്തകളെക്കാൾ നിന്നോടടുത്തുള്ള 
ദൈവത്തിലുള്ള ആത്മഭന്തമാണ് നിന്നെ നയിക്കേണ്ടത് .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras