മരണങ്ങൾ താണ്ടി khaleelshamras my diary

മുന്പിലൊക്കെ ഞാനെന്റെ മരണം കണ്ടു
മുന്നോട്ട് പോവാൻ എനിക്ക് പേടിയായി .
മരണം വന്നെത്താത്തൊരിടം തേടി ഞാൻ അലഞ്ഞു .
ഞാൻ മരിക്കാതിരുന്ന
ഇന്നലയിലേക്ക് പോയാലൊ എന്നു തോനി .
അവിടെ ഇന്നലെ മരണപെട്ട ഒരായിരങ്ങളെ കണ്ടു .
അവിടെ ഞാൻ സുരക്ഷിതനല്ല എന്നും കണ്ടു .
എന്റെ കൌമാരത്തിലേക്കും ബാല്യത്തിലേക്കും
തിരികെ പോയാലോ
അപ്പോഴും കുട്ടിക്കാലത്തേ
ഈ ഭൂമി വിട്ടുപോയ ആയിരങ്ങളെ കണ്ടു .
എന്നാൽ യാതനകളൊന്നും അറിയാതെ
ആ ഭാരമൊക്കെ അമ്മക്കുകൊടുത്ത്
ഞാൻ സുഖമായി ഉറങ്ങിയ
അമ്മയുടെ ഘർഭപാത്രത്തിൽ പോയോളിച്ചാലോ എന്ന് തോനി .
അവിടെയും ഞാൻ മരണംകണ്ടു .
പിറവിപോലും കാണാതെയും ഒരുനോക്കു കണ്ടും
മരണമടഞ്ഞ ഒരായിരങ്ങൾ എനിക്കിതുകാണിച്ചു തന്നു .
പിന്നേ ഞാൻ കരുതി
ഒരു പുംഭീജമായി ഞാൻ മാറിയെങ്കിൽ എന്ന് .
പക്ഷെ അവിടെ കണ്ടത് മരണത്തിന്റെ അഴിഞാട്ടമായിരുന്നു .
കോടാനുകോടികളെ മരിക്കാൻവിട്ട്
ഒന്നിനുമാത്രം ഒരവസരം നൽകുന്ന അവസ്ഥ .
ആ ഒന്നാവാൻ
ഇനിയെനിക്ക് കഴിയില്ല എന്നും മനസ്സിലായി .
ഇനിയെന്റെ മുന്പിൽ ഒരു വഴിയേ ഉള്ളു .
ഇത്രയൊക്കെ മരണം താണ്ടിയിവിടെയെത്തിയ ഞാൻ
വരാനിരിക്കുന്ന എന്റെ മരണം വരെ ജീവിക്കണം .
എല്ലാർക്കും സമാധാനം കയ്മാറിയവനും
നന്മയിൽ ഉറച്ചുനിന്നവനും ,
അറിവന്വേഷിച്ചവനുമൊക്കെയായി .
അല്ലാതെ എന്നെന്നും ഈ ഭൂമിയുടെ അവകാശിയാണെന്ന
ധാരണയിലല്ല .
മറിച്ച് ഞാനുമെന്റെ മരണത്തിനുള്ളതാണെന്ന  ധാരണയിൽ .
Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras