Saturday, September 27, 2014

ചോദ്യങ്ങൾ khaleelshamras

ഓരോരോ കൊച്ചു കൊച്ചു ചോദ്യങ്ങളാണ് 
നിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന 
ഓരോ നിമിഷവും .
ഓരോ മനുഷ്യരായി ,സംഭവങ്ങളായി 
ആ ചോദ്യങ്ങൾ 
നിന്റെ ജീവിതമാവുന്ന 
ചോദ്യകടലാസ്സിൽ പ്രത്യക്ഷപ്പെടുന്നു .
ഈ ഭൂമിയിൽ നടക്കുന്നതെല്ലാം 
നിനക്കുള്ള ചോദ്യമാണ് .
നീ തീർച്ചയായും അവക്കൊരു ഉത്തരം 
കുറിച്ചിട്ടേ പറ്റൂ .
സ്നേഹമായി ,കാരുണ്യമായി 
അറിവ് നേടലായി 
സമയം കലഞ്ഞുകുളിക്കാതിരിക്കലായി 
നീ ശരിയുത്തരങ്ങൾ കുറിച്ചിടുന്പോൾ ,
കോപമായി  ,വിവേചനമായി
അസൂയയായി
സമയം പഴാക്കലായി
നീ തെറ്റുത്തരങ്ങളും കുറിച്ചിട്ടു പോവുന്നു .
ജീവിതമാവുന്ന ഉത്തരകടലാസിൽ
നന്മയുടെ ശരിയുത്തരങ്ങൾ മാത്രം കുറിച്ചിടുക .

Friday, September 26, 2014

സ്നേഹത്തിന്റെ ഭാഷkhaleelshamras

മൌനം സ്നേഹത്തിന്റെ ഭാഷയാണ്‌
കോപം വെറുപ്പിന്റേയും .
പുഞ്ചിരി മൌനത്തിന്റെ ശബ്ദമാണ് .
അട്ടഹാസം കോപത്തിന്റേയും .
മൌനത്തിനപ്പുറത്ത്
ശാന്തമായൊരു ആത്മാവിന്റെ വസന്തമാണ് .
കോപത്തിനപ്പുറത്ത്
ആത്മാവ് കത്തിയെരിയുകയാണ് .

ക്ഷമിക്കാനുള്ള പരീശീലനം khaleelshamras

ക്ഷമ ഒരു സ്പോർട്ട്സ് പോലെയാണ്
നല്ല പരിശീലനം
ആ ആവശ്യമായ സ്പോർട്ട്സ്.
സ്വൊന്തം കുടുംബത്തിൽനിന്നും 
വേണം ആദ്യ പരിശീലനം തുടങ്ങാൻ .
വാക്കുകളായോ പ്രവർത്തികളായോ 
പ്രിയപെട്ടവർ തരുന്ന അനുഭവങ്ങളെ ഒരു പന്തായികണ്ട് 
ക്ഷയമയാവുന്ന ബാറ്റുകൊണ്ട് അടിച്ചു പായിക്കുക .
നല്ലൊരു പന്ത് എറിഞ്ഞു തന്നതിന് സമ്മാനമായി 
സ്നേഹം പകരം നല്കുക .
പിന്നെ സമൂഹത്തിലേക്ക് 
ചെല്ലുക 
നിന്റെ ക്ഷമ പരീക്ഷിക്കാൻ 
ഒരുപാട് അനുഭവങ്ങൾക്കായി നീ കാത്തിരിക്കുക .
അവയെയൊക്കെ അടിച്ചു പായിപ്പിക്കാനും .
ഇതിലും വേഗത്തിൽ വരുന്ന വേറെകുറേ പന്തുകളുണ്ട്
അവ നിന്റെ മനസ്സ് തൊടുത്തു വിടുന്ന പന്തുകളാണ് .
ക്ഷമയുടെ ബാറ്റ്കൊണ്ട്
അവയെ നിന്റെ ആത്മാവിന്റെ ബൌണ്ടറി കടത്തുക .
അങ്ങിനെ ക്ഷമിക്കാനുള്ള പരീശീലനമായി
നീ ജീവിതത്തെ മാറ്റുക . 

പ്രതിഫലനം khaleelshamras

ഭാഹ്യലോകത്തിന്റെ പ്രതിഫലനമല്ല
നിന്റെ ആത്മാവിന്റെ കണ്ണാടിയിൽ തെളിയേണ്ടത്‌ .
മറിച്ച് നിന്റെ ശാന്തമായ ആത്മാവിന്റെ
പ്രതിഫലനമാണ്
നിനക്കുചുറ്റും തെളിയേണ്ടത്‌ .

മരണത്തിന്റെ മുൾമുനയിൽ khaleelshamras my diary

സ്വൊന്തം മരണവും കാത്ത് കാത്തിരിക്കുന്ന മനുഷ്യർ നാം.
മരണത്തിന്റെ മുൾമുനയിൽ നിന്ന് 
ജീവിതത്തോടും ഈ സമയത്തോടും 
വിടപറയാൻ കാത്തിരിക്കുന്ന 
നമുക്കിടയിൽ എന്തിനാ 
ഒരു വൈരാഗ്യം .
എന്തിനാ നാം പരസ്പരം 
അസൂയ പെടുന്നത് .
ഈ ഇത്തിരിപോന്ന ജീവിത നിമിഷങ്ങളിൽ 
എനിക്കും നിനക്കും 
വേണ്ടത് ഇത്തിരി സ്നേഹം മാത്രം .
അല്ലാതെ 
സന്പത്തിന്റെയോ പതവിയുടേയോ 
പേരിൽ എനിക്കും നിനക്കും ഇടയിൽ 
പരസ്പരം പെരുമ നടിക്കലല്ല .
പരസ്പരം കുറ്റം പറയലല്ല .

Thursday, September 25, 2014

My diary

ആകാശത്തിലെ നക്ഷത്രങ്ങളേയും
വലിപ്പത്തിലും എണ്ണത്തിലും അത്രത്തോളമെത്തില്ലെങ്കിലും .
ഭൂമിയിലെ മനുഷ്യരേയും ഒന്ന് താരതമ്യപെടുത്താം.
രണ്ടും ഓരോരോ ഭ്രമണപഥത്തിലൂടെ യാത്രചെയ്യുന്നു .
പരസ്പരം കൂട്ടിമുട്ടാതെ യാത്രചെയ്യുന്നു .
രണ്ടു നക്ഷത്രങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്നില്ല .
അതുപോലെ മനുഷ്യരും .
അവരവരുടേതായ
ജീവിതമാവുന്ന ഭ്രമണപഥത്തിലൂടെ
സ്വൊന്തം ചിന്തകളും പേറി യാത്രചെയ്യുന്ന സഞ്ചാരികൾ .
അതുകൊണ്ട് തന്നെ
മറ്റൊരാളുടെ നാവിൽനിന്നും വരുന്ന
നിനക്കിഷ്ട്ടമില്ലാത്ത ഒരുവാക്കും
നിന്റെ മനശാന്തി തകരാൻ നിമിത്തമാവരുത് .
കാരണം അത്
അവരുടെ നാവിലൂടെ പുറംതള്ളപ്പെട്ട
അവരുടെ ചിന്തയിലെ അഴുക്കാണ് .
ആ അഴുക്ക് നിന്റെ കാതുകൊണ്ട്‌  സ്വീകരിച്ച്
നിന്റെ മനസ്സിൽ കുടിയിരുത്തിയാൽ
ആ ധുർഗന്തത്തിൽ
നിന്റെ മനസ്സ് അശുദ്ധമാവും .

ജീവിത ലക്ഷ്യം .khaleelshamras

ജീവിതത്തിന് ഒരു ലക്ഷ്യം വേണം ,
ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ
നിമിഷത്തേയും
ആ ലക്ഷ്യത്തിലേക്കുള്ള വഴിയാക്കണം .
നിന്റെ ലക്ഷ്യത്തിലേക്കുള്ള
യാത്രയിൽ
നിനക്കുള്ള മുതൽകൂട്ടുകൾ
ക്ഷമയും ,സ്നേഹവും അറിവുമാണ് .
അവ കൈവിടാതെ സൂക്ഷിക്കുക .
വാക്കുകളായും പ്രവർത്തികളായും
അവ പ്രതിഫലിക്കണം .
നല്ലവാക്ക് പറയുക .
നിന്റെ നാവിന് മറ്റൊരാൾക്ക്
നൽക്കാൻ കഴിയുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം അറിവ് ആണ് .
അറിവ് നേടലും പങ്കുവെക്കലുമാവണം
നിന്റെ ജീവിത ലക്ഷ്യം .
ആ അറിവിനെ സ്വൊർഗത്തിലേക്കുള്ള കവാടമാക്കലും .

Monday, September 22, 2014

Enemy.my diary khaleelshamras

 IF YOU ARE HAVING AN ENEMY,
YOU ARE THE ONE WHO IS THINKING MORE ABOUT HIM.
SO NEVER CREATE A PERSON OR ORGANISATION
AS YOUR ENEMY.
IT WILL MAKE YOUR SOUL DIRTY.
LOVE ALL
WITHOUT SKIPPING FROM YOUR PRINCIPLES.
THOUGHTS ABOUT YOUR ENEMY NEVER BECOMES A GOOD ONE.
IT IS DIRTY ,
DIRTY OF YOUR OWN SOUL.

മനശാന്തി khaleelshamras my diary

ഭാഹ്യ ലോകത്തെ കൊടുങ്കാറ്റിൽ
പാറിപോവാനുള്ളതല്ല നിന്റെ മനശാന്തി .
ഭാഹ്യ ലോകത്തെ ഒരു കൊടുങ്കാറ്റിനും
നിന്റെ ക്ഷമയുടേയും ,ധൈര്യത്തിന്റെയും
കവാടങ്ങൾ തകർത്ത്
ഉള്ളിൽ പ്രവേശിക്കാനുള്ള ശക്തിയില്ല .
ഭൂമിയിലെ കൊടുങ്കാറ്റ്
ചന്ദ്രനെ ഇളക്കാത്തപോലെ .
അവ രണ്ടും രണ്ട് ദിശയിലാണ് .
ഇനി നിനക്ക് ചുറ്റുമുള്ള
പ്രശ്നങ്ങൾ നിന്റെ മാസ്സിന്റെ ശാന്തി
തല്ലിതകർക്കുന്നുവെങ്കിൽ അതിനുത്തരവാതി
നീ മാത്രമാണ് .

ശത്രു. My diary khaledlshamras

നിന്റെ ചിന്തകളിൽ നിറഞ്ഞൊഴുകുന്നത്
നിന്റെ ശത്രുവാണ് .
ശത്രുവിനെ കുറിച്ചുള്ള ചിന്ത
മനസ്സിന്റെ അഴുക്കാണ് .
അപ്പോൾ
മനസ്സിന്റെ ശാന്തമായ ഒഴുക്കിന്
നിനക്ക് വേണ്ടത്
ഒരേയും ശത്രുവായി കാണാതിരിക്കുക എന്നതാണ് .
സ്വൊന്തം ആദർശത്തിൽ അടിയുറച്ചു നിന്ന്
എല്ലാവരേയും എന്ത്തിനേയും സ്നേഹിക്കുന്ന മനസ്സുണ്ടാക്കുക.
അല്ലാതെ ഉള്ളിൽ ഒരു ശതൃവിനേയും പേറി
ജീവിതം അശുദ്ധമാക്കുകയല്ല വേണ്ടത് .

Saturday, September 20, 2014

നിന്നെ നയിക്കേണ്ടതu. Khaleelshamras my diary

മനുഷ്യനിർമിത നാമകരണങ്ങളും
മനുഷ്യപേരിലുള്ള സംഘടനകളേയും ഉപസംഘടനകളേയും മാറ്റിവെക്കുക .
എന്നിട്ട് നിന്നേക്കാൾ വലിയ നിന്റെ അത്രമൂല്യമില്ലാത്ത നക്ഷത്രങ്ങളിലേക്ക് 
നോക്കുക .
ഈ ഭൂമിയിലെ മറ്റു ജീവജാലങ്ങളിലേക്ക് നോക്കുക 
സസ്യങ്ങളിലേക്കും സൂക്ഷ്മജീവികളിലേക്കും നോക്കുക .
നീ ശ്വസിക്കുന്ന വായുവിലേക്കും കുടിക്കുന്ന വെള്ളത്തിലേക്കും നോക്കുക .
തങ്ങൾക്കായി നിശ്ചയിക്കപെട്ട നിയമവിലക്കുകളിൽനിന്നും 
ഒരിത്തിരി പോലും തെന്നിപോവാതെ 
ജീവിക്കുന്ന അവയുടെ ജീവിതം നീ കാണുക .
ഒരു മാഹാവിസ്‌ഫോടനത്തിൽ അവയുണ്ടായി 
എന്ന തത്വം ശരിയാണെങ്കിൽ പോലും 
അതിനും നിമിത്വമായൊരു ശക്തിയെ 
ആ സ്‌ഫോടനത്തിന് ശേഷം 
ഈ നകഷത്രങ്ങളെ അതാതു ഭ്രമണപതങ്ങളിൽ 
വിന്യസിക്കാൻ നിമിത്തമായ
കോശങ്ങൾക്കും ആറ്റങ്ങൾക്കും 
രൂപഘടന ലഭിക്കാൻ കാരണമായ 
ആ മനുഷ്യ ചിന്തകൽക്കപ്പുറത്തെ ശക്തിയെ കണ്ടെത്തുക .
പരസ്പരം കലഹിച്ചു കൊണ്ടല്ല 
ചിന്തിച്ചുകൊണ്ട്‌ ,പഠിച്ചുകൊണ്ട് .
ആ ശക്തിയെ ആരാധിക്കുക ,
അവന് മുന്പിൽ തലകുനിക്കുക ,
ദൈവമെന്നും ,ഈശ്വരനെന്നും ഒക്കെ നീ വിളിച്ച 
ആ ശക്തിയെ ആരാധിക്കുക .
സൂര്യൻ എങ്ങിനെയാണോ ആ ദൈവത്തെ ആരാധിക്കുന്നത് ,
നിന്നിലെ കോശങ്ങളും നീ ശൊസിച്ച വായുവും 
എങ്ങിനെയാണോ വിട്ടുവീഴ്ച ചെയയാതെ 
നിശ്ചയിക്ക പെട്ട ജീവിതം 
അവക്ക് നിർണയെക്കപ്പെട്ട 
വിധിവിലക്കുകൾക്കനുസരിച്ച്‌ ജീവിക്കുന്നത് 
അതുപോലെ ജീവിക്കുക .
ഈ പ്രപഞ്ചവും അതിലുള്ളതെല്ലാമും 
തങ്ങളുടെ കർമങ്ങളിലൂടെ 
ഒരു ദൈവത്തിനുള്ള സമർപ്പണമാക്കി 
ജീവിതത്തെ മാറ്റുന്പോൾ .
നിന്റെ സ്വൊതന്ത്ര ഇച്ചകളേയും ,ചിന്തകളെയും 
അതിലൂടെ രൂപം കൊള്ളുന്ന നിന്റെ മനസ്സിനേയും മാത്രം 
എന്തിന് ഈ ഈശ്വരനിലുള്ള അർപ്പണത്തിൽനിന്നും 
മാറ്റിനിര്‍ത്തുന്നത് .
ഉള്ളിലും പുറത്തുമുള്ള തർക്കങ്ങളും ,
കുറ്റപെടുത്തലുകളുമല്ല 
നിന്നെ നയിക്കേണ്ടത് .
മറിച്ച് സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും 
കോശത്തേയും ആറ്റത്തേയും പിടിച്ചുനിർത്തിയ 
നിന്റെ ചിന്തകളെക്കാൾ നിന്നോടടുത്തുള്ള 
ദൈവത്തിലുള്ള ആത്മഭന്തമാണ് നിന്നെ നയിക്കേണ്ടത് .


Thursday, September 18, 2014

മരണങ്ങൾ താണ്ടി khaleelshamras my diary

മുന്പിലൊക്കെ ഞാനെന്റെ മരണം കണ്ടു
മുന്നോട്ട് പോവാൻ എനിക്ക് പേടിയായി .
മരണം വന്നെത്താത്തൊരിടം തേടി ഞാൻ അലഞ്ഞു .
ഞാൻ മരിക്കാതിരുന്ന
ഇന്നലയിലേക്ക് പോയാലൊ എന്നു തോനി .
അവിടെ ഇന്നലെ മരണപെട്ട ഒരായിരങ്ങളെ കണ്ടു .
അവിടെ ഞാൻ സുരക്ഷിതനല്ല എന്നും കണ്ടു .
എന്റെ കൌമാരത്തിലേക്കും ബാല്യത്തിലേക്കും
തിരികെ പോയാലോ
അപ്പോഴും കുട്ടിക്കാലത്തേ
ഈ ഭൂമി വിട്ടുപോയ ആയിരങ്ങളെ കണ്ടു .
എന്നാൽ യാതനകളൊന്നും അറിയാതെ
ആ ഭാരമൊക്കെ അമ്മക്കുകൊടുത്ത്
ഞാൻ സുഖമായി ഉറങ്ങിയ
അമ്മയുടെ ഘർഭപാത്രത്തിൽ പോയോളിച്ചാലോ എന്ന് തോനി .
അവിടെയും ഞാൻ മരണംകണ്ടു .
പിറവിപോലും കാണാതെയും ഒരുനോക്കു കണ്ടും
മരണമടഞ്ഞ ഒരായിരങ്ങൾ എനിക്കിതുകാണിച്ചു തന്നു .
പിന്നേ ഞാൻ കരുതി
ഒരു പുംഭീജമായി ഞാൻ മാറിയെങ്കിൽ എന്ന് .
പക്ഷെ അവിടെ കണ്ടത് മരണത്തിന്റെ അഴിഞാട്ടമായിരുന്നു .
കോടാനുകോടികളെ മരിക്കാൻവിട്ട്
ഒന്നിനുമാത്രം ഒരവസരം നൽകുന്ന അവസ്ഥ .
ആ ഒന്നാവാൻ
ഇനിയെനിക്ക് കഴിയില്ല എന്നും മനസ്സിലായി .
ഇനിയെന്റെ മുന്പിൽ ഒരു വഴിയേ ഉള്ളു .
ഇത്രയൊക്കെ മരണം താണ്ടിയിവിടെയെത്തിയ ഞാൻ
വരാനിരിക്കുന്ന എന്റെ മരണം വരെ ജീവിക്കണം .
എല്ലാർക്കും സമാധാനം കയ്മാറിയവനും
നന്മയിൽ ഉറച്ചുനിന്നവനും ,
അറിവന്വേഷിച്ചവനുമൊക്കെയായി .
അല്ലാതെ എന്നെന്നും ഈ ഭൂമിയുടെ അവകാശിയാണെന്ന
ധാരണയിലല്ല .
മറിച്ച് ഞാനുമെന്റെ മരണത്തിനുള്ളതാണെന്ന  ധാരണയിൽ .
Sunday, September 14, 2014

കാത്തിരിപ്പിനൊടുവിൽ my diary

ഞാനെന്തിനൊക്കെയൊ കാത്തിരിക്കുകയായിരുന്നു ,
നല്ലൊരു കാവ്യം എന്നെങ്കിലും ശ്രവിക്കാമെന്ന ധാരണയിൽ
കാതോർത്തിരിക്കയായിരുന്നു ,
നല്ലൊരു കാഴ്ച്ചക്കായി
കണ്ണുകൾ അന്വേഷണത്തിലായിരുന്നു .
അവസാനം എല്ലാ കാത്തിരിപ്പിനുമൊടുവിൽ
മരണം വന്നപ്പോൾ ഞാനറിഞ്ഞു .
ഞാനന്വേഷിച്ചതോക്കെയും
എവിടെയാണോ ഞാൻ തിരഞ്ഞത്
അവിടെതന്നെയുണ്ടായിരുന്നു .
KHALEELSHAMRAS
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
വായുവും സൂക്ഷ്മജീവികളും
അണുവും കോശവും
എഴുതപെട്ട ഒരു വഴിയിലൂടെ
സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു .
അവയെയൊക്കെ നിയന്ത്രിക്കുന്ന
മതങ്ങൾ ഈശ്വരനെന്നു വിളിച്ച ,
ശാത്രം ഇനിയും നാമകരണം ചെയയാൻ മടിക്കുന്ന

ഈശരനെന്ന ശക്തിയുടെ
വിധിവിലക്കുകൾ അനുസരിച്ച് അവ ജീവിച്ചുകൊണ്ടേയിരിക്കുന്നു .
അങ്ങിനെ അവയുടെ ജീവിതം
ആ ദൈവത്തിനു മാത്രം സമർപ്പിക്കപെട്ട
പ്രാർഥനയും ആരാധനയുമാവുന്നു .
ഇവിടെ മനുഷ്യന്റെ സ്വൊതന്ത്ര മനസ്സിന് മാത്രം
തെറ്റുപറ്റുന്നു .
സൂര്യനേക്കാളും സൂക്ഷ്മാണുവിനേക്കാളും
ശക്തനായ മനുഷ്യന്
അവയുടെ അർപ്പണരീതി പകർത്താൻ പറ്റാതെ പോവുന്നു .
ഭൂമിയിലെ ഭിവങ്ങളെല്ലാം
ന്യൂനപകഷമായ മനുഷ്യർക്കുള്ള സമ്മാനമായിട്ടും .
മറ്റെല്ലാ സൃഷ്ട്ടികളിൽനിന്നും ഭിന്നമായി
അവൻ അവനോടെറ്റവുമടുത്തുള്ള
ഈശ്വരനെ നേരിട്ട് വിളിക്കാൻ മടിക്കുന്നു .
ആ  ശക്തിയെ ഒരു നക്ഷത്രത്തെപോലും സൃഷ്ട്ടിക്കാനിനിയും
കഴിയാത്ത സ്ടിഷ്ട്ടികൾക്ക് പങ്ക്കുവെക്കുന്നു .
ഏകനായ ഒരു ദൈവത്തിന് മാത്രം
എല്ലാം സമർപ്പിക്കെട്ട മനസ്സ് പാകപെടുത്തുക .


അനശ്വരമായ ഒരു സന്പാത്o khaleelshMras

ഇത്തിരിപോന്ന ഈ ജീവിതനിമിഷങ്ങൾ
നീ അറിവ് നേടാനും
സ്നേഹം സമ്മാനിക്കാനും
മറക്കുന്നുവെങ്കിൽ .
നശ്വരമായ സുഖസൌകര്യങ്ങൾക്ക് വേണ്ടി ,
സന്പത്തിനുവേണ്ടി
സമയം വിനിയോഗിക്കുന്നതിനിടയിൽ
സ്നേഹിക്കാനും അറിവുനേടാനും നീ മറക്കുന്നുവെങ്കിൽ .
നീ ഒന്നറിയുക
അനശ്വരമായ ഒരു സന്പാത്യമാണ്
നീ നഷ്ടപെടുത്തുന്നത് .Saturday, September 13, 2014

Hajj

HE WAS A MESSENGER AND PROPHET OF GOD ALMIGHTY. TAUGHT THE LESSONS OF BENEFIT OF SUBMITTING OUR WILL TO THE ONLY GOD OF ALL CREATIONS.ITS THE TIME TO REMEMBER THE LIFE AND TEACHINNGS OF PROPHET ABRAHAM (PEACE FROM GOD ALMIGHTY BE UPON HIM) .EACH AND EVERY MOMENT OF HAJJ IS RELATED TO THE LIFE OF THIS NOBLE MESSENGER AND FAMILY.ALL WISHES TO THOSE WHO ARE Planning to perform hajj.MAKE THIS AS AN OPERTUNITY TO UNDERSTAND THE GOD , WHO IS CLOSER THEN OUR BREATH TO US.AND REFORM OUR MINDS TO SUBMIT FULLY TO HIM.

Friday, September 12, 2014

KuttapeduthLukal.....khaleelshamras

ഞങ്ങളിരുവരും സംഭാഷണത്തിലാണ് .
പലരേയും പലതിനേയും കുറിച്ചുള്ള സംസാരങ്ങൾ .
പലപലവഴികളിലൂടെയുള്ള യാത്രയിലാണ് നാവ് .
പ്രിയപെട്ടവരിൽ പലരുടേയും
കുറ്റങ്ങളേയും കുറവുകളേയും
കുറിച്ചുള്ള സംസാരങ്ങളാണ്
ഇരുവരുടെയും നാവിൽനിന്നും കൂടുതലായും
പുറത്ത് വരുന്നത് .
അതിന് താളം പിടിക്കാൻ കേൾക്കുന്ന കാതും .
പെട്ടെന്ന് മനസ്സിന് ചെറിയ ഒരു ഭോധോതയമുണ്ടായി .
ശരിക്കും ഞങ്ങളിരുവരും തിന്നുന്നത് ജീവിക്കുന്ന പ്രിയപെട്ടവരുടെ പച്ചയിറച്ചി അല്ലേ .
ഇന്നലെ ഞാൻ മരിച്ചിരുന്നുവെങ്കിൽ എന്റെ ഈ നാവിന് ഇപ്പോൾ
ഇങ്ങിനെ പറയാൻ കഴിയുമായിരുന്നോ .
ശ്രോധാവ് മരിച്ചിരുന്നുവെങ്കിൽ എനിക്കയാളെ
ഇത് കേൾപ്പിക്കാൻ കഴിയുമായിരുന്നോ .
ആരെകുറിച്ചാണോ ഞങ്ങൾ കുറ്റം പറഞ്ഞത്
അയാൾ മരിച്ചു പോയിരുന്നുവെങ്കിൽ
ഇങ്ങിനെ ഞാൻ പറയുമായിരുന്നോ .
എനിക്കു മുന്പേ എന്നെ വിട്ടുപോവുന്ന ഈ സമയങ്ങളിൽ
ഞാൻ ഈ കുറ്റംപറച്ചിലിന്റെ അഴുക്കാണോ കുത്തിനിറക്കേണ്ടത് .
മരിച്ചു പോവേണ്ട ഞാൻ മരിക്കേണ്ട ശ്രോധാവിനോട്
മരണം കാത്തിരിക്കുന്ന ഓരോ വ്യക്തിയേയും കുറിച്ച് നല്ലതേ പറയൂ
എന്ന് മനസ്സിലുറപ്പിച്ചു .
മരിച്ചുകൊണ്ടിരിക്കുന്ന എന്റെ സമയങ്ങളിൽ
നല്ലൊരു ജീവിത കാവ്യം കുറിച്ചിടാനായി .
KHALEEELSHAMRAS

Monday, September 8, 2014

Hear what you want see what you like.khaleelshamras

Your life. Is your own private property.
You are having the complete freedoms
To hear what you want and see what you like.
Never allow any outside voice to destroy your inner peace.
Never allow any sights to DISTROY your precious inner life.
Neglect all things you don't like.
Consider all things which will give energy to boost your mind.
I

Friday, September 5, 2014

നേഹത്തിന്റെ പൂക്കളങ്ങൾ khaleelshamras

ആഘോഷ വേളയിലെ മനസ്സ്
അത് ജീവിതത്തിന്റെ വസന്തമാണ് .
നന്മയുടെയും സ്നേഹത്തിന്റേയും
പൂക്കളാൽ അലങ്കരിക്കപെട്ട ആ മനസ്സിനെ
ഓർമയുടെ വീഡിയോ കാമറയിൽ പകർത്തിവെക്കുക .
ഇനി ജീവിതത്തിൽ വരാനിരിക്കുന്ന ഓരോ
ചൂടുപിടിച്ച നിമിഷങ്ങളിലും .
റെക്കോർഡ്‌ ചെയ്തപെട്ട മനസ്സിനെ
വീണ്ടും പ്രതർശിപ്പിക്കുക .
നമ്മുടെ ജീവിതത്തിന്റെ ഭരണാതികാരി നമ്മുടെ മനസ്സ് ആണ്
ആ മനസ്സിന്റെ നന്മയും ഭരിക്കാനുള്ള കഴിവുമാണ് ഏറ്റവും പ്രധാനം .
ജീവിതത്തെ താളം തെറ്റാതെ പിടിച്ചു നിർത്താൻ
മനസ്സിനെ സമാധാനത്തിന്റെ വഴിയിൽ പിടിച്ചു നിർത്തണം .
മനസ്സെന്ന ഭരണാതികാരിയുടെ മന്ത്രിമാരാണ് നിന്റെ ചിന്തകൾ .
ചിന്തകൾ നന്നായാലേ മനസ്സ് നന്നാവൂ .
മനസ്സ് നന്നായാൽ ജീവിതവും .
നന്മയുടെ വഴിയിൽ മനസ്സെന്ന നല്ല ഭരണാതികാരിയെ നിലനിർത്തുക .
സ്നേഹത്തിന്റെ പൂക്കളങ്ങൾ കൊണ്ട്
നീയെന്ന ഭൂമിയേക്കാൾ ചെറുതും എന്നാൽ
ഒരു സൂക്ഷ്മ ജീവിയേക്കാൾ എത്രയോ മടങ്ങ്‌ വലുതുമായ
സാമ്രാജ്യത്തെ അലങ്കരിക്കുക .
ഒരായിരം സ്നേഹത്തിന്റെ പൂക്കൾ സമ്മാനിക്കുന്നു . 

ഒന്നും രണ്ടും khaleelshamras

നന്മയിൽ നാം ഒന്നാണ് തിന്മയിൽ രണ്ടും
ദാനം  ചെയ്യാൻ നാം ഒന്നാണ് ഒന്നാണ് പിശുക്കിൽ രണ്ടും .
എല്ലാം നിയന്ത്രിക്കുന്ന ഒരു ഈശ്വരനിൽ
ജീവിതം അർപ്പിക്കാൻ നാം ഒന്നാണ്
അർപ്പിക്കാതിരിക്കാൻ രണ്ടും .
സമാധാനത്തിനായി നമുക്കൊന്നിക്കാം
ഒന്നാവാം .
നീ ആഗ്രഹിക്കുന്നത്
അശാന്തിയാണേൽ നമുക്ക് രണ്ടായി വേർപിരിയാം .
വിശാലമായ പ്രപഞ്ചത്തിലെ
ഭൂമിയെന്ന കടുകുമണിക്കുമീതെ
ഒരിത്തിരി നേരം വായു ശ്വസിക്കാൻ
വന്ന മനുഷ്യജീവികൾ നാമിരുവരും .
വലിയ വലിയ സ്വൊപ്നങ്ങൾ കണ്ടിരിക്കാതെ
ഈ വായു ശ്വൊസിക്കുക
ജീവിക്കുക
ഒന്നായി
മനുശ്യരാരേയും പേടിക്കാതെ .


Thursday, September 4, 2014

Thalamandakketta adi .khaleelshamras

മരിച്ചുപോവേണ്ട കുറേ മനുഷ്യകൂട്ടം നാം .
നമ്മിൽ ചിലരുടെ കീശ നിറയെ സന്പത്ത് നിറഞ്ഞു .
ചിലരുടെ കീശ ശൂന്യമായിരുന്നു .
കീശ നിറഞ്ഞവരിൽ ചിലർ
ആ സന്പത്തിൽ അഹങ്കരിച്ചു .
സന്പത്തില്ലാത്തവരെ രണ്ടാംകിട
പൌരന്മാരാക്കി .
ചിലർ സ്വൊന്തം പാരന്പര്യത്തിൽ ,എണ്ണത്തിൽ
ഒക്കെ അഹങ്കരിച്ചു .
മരണത്തിനുമുന്പിൽ അഹങ്കാരം മുട്ടുമടക്കി .
എല്ലാരും ശൂന്യതയിലേക്ക് പോയി ,
അഹങ്കാരികൾക്കിത് തലമണ്ടക്കേറ്റ അടിയായിരുന്നു .

Give and search .khaleelshamras

Always search for goodness among mankind,
Give only goodness to mankind..
An ugly mind always search bad thing among mankind.
A good mind if find something wrong among mankind
Instead of hating him he will help to correct it.
Love all
Help all
Do good to all
Without looking there colour ,race or nation.
We are all are one.
One to do all the goodness to the mankind.
The one who got chance to live in this small fraction of time.
Always remember time is rubbing out us
It will end at the time of our death.
What exists as ours
Is our love,service and knowledge.
So live for it.
Khaleelshamras

Tuesday, September 2, 2014

ശരിയുത്തരങ്ങൾ khaleelshamras.

ഭാഹ്യ ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെല്ലാം
നശ്വര പ്രതിഭാസങ്ങളാണ് .
അതൊന്നും എന്നെന്നും നിനക്ക് കണ്ടുകൊണ്ടിരിക്കാനുള്ളതല്ല
അവയൊന്നും അനശ്വ്വരമായ നിന്റെ ആത്മാവിന്റെ
ശാന്തമായ അന്തരീക്ഷത്തെ
തല്ലിതകർക്കരുത് .
ഓരോ വ്യക്തിയും നശ്വരമായ ഒരു ശരീരത്തിൽ
പരീക്ഷിക്കപെടുകയാണ് .
നശ്വരമായ ശരീരത്തിൽനിന്നും മോചിതരായ
ആത്മാക്കൾക്ക് പിന്നെ പരീക്ഷണമില്ല .
ഉത്തരമേയുള്ളൂ
ശരിയും തെറ്റും
അല്ലെങ്കിൽ സ്വൊർഗവും നരകവും .
നശ്വരമായ ആത്മാക്കൾക്ക് ഇതിലൊരു ഉത്തരം കിട്ടും .
പരീക്ഷയിലെ ചോദ്യങ്ങളാണ്
പുറം ലോകത്ത് നീ കാണുന്ന പ്രശ്നങ്ങളും പ്രവർത്തിയും .
അതൊന്നും നിന്നെ അലട്ടരുത് .
നിന്റെ നന്മയിലും സ്നേഹത്തിലും  സമാധാനത്തിലും
അറിവിലും ഉറച്ച് നിന്ന്
ശരിയുത്തരങ്ങൾ കുറിച്ചിടുക
Khaleelshamras

Puthiyathu. Khaleelshamras

പുതിയതൊന്നും നിനക്കായി വരാനിരിക്കുന്നില്ല
പുതിയതായി നിനക്കായി ഉള്ളത്
ഈ പുതുപുത്തൻ നിമിഷമാണ് .
ഈ നിമിഷത്തെ നിനക്ക് സംതൃപ്തി ലഭിച്ച
രൂപത്തിൽ ഉപയോകപെടുത്തുക .

സ്നേഹത്തിൻറെ നിർവചനം

ഏറ്റവും പ്രിയപ്പെട്ട ഒരാളായി നിനക്ക് ആരെങ്കിലുമുണ്ടെങ്കിൽ അവിടെ നിനക്ക് നിൻറെ സ്നേഹത്തിൻറെ രൂപം ദർശിക്കാം. സ്നേഹത്തിൻറെ നിർവചനം കണ്ടെത്...