അശാന്തിയിൽനിന്നും ശാന്തിയിലേക്ക്khaleelshamras

മനസ്സിൽ ശുഭാപ്തിവിശ്വാസം നഷ്ടപെടുന്പോൾ
പ്രതീക്ഷകൾ അസ്തമിക്കുന്പോൾ
മനസ്സിൽനിന്നും സമാധാനം ഓടിയകലുന്നു .
സമാധാനം നഷ്ടപെട്ട മനസ്സിന്
പുറംലോകത്തെ സുന്ദരകാഴ്ച്ചകൾ
കാണാനുള്ള അവസരം നഷ്ടപെടുന്നു .
ആത്മാവിനെ തിന്മയുടെ
ഭൂകന്പങ്ങൾ പിടിച്ചുകുലുക്കുന്നു .
ചീത്ത ചിന്തകൾ
അതില്നിന്നും പുറം തള്ളപെടുന്പോൾ
അതിന്റെ ധുർഗന്തം നിന്നെ
അശുദ്ധമാക്കുന്നു .
കാണുന്നതിലൊക്കെ കുറ്റങ്ങൾ മാത്രം കാണുന്നു .
നിന്റെ മനസ്സ് എപ്പോൾ ശാന്തി നഷ്ടമാവുന്നോ
അപ്പോൾ
നിന്റെ ജീവിതത്തിലെ അടിയന്തിരാവസ്ഥയാണ് .
അതിന്റെ ശാന്തി വീണ്ടെടുക്കാൻ
യുദ്ധകാലാടിസ്ഥാനത്തിൽ
മാറ്റങ്ങൾ വരുത്തുക .
അലട്ടുന്ന ചിന്തകൾക്ക് പകരം
പുതിയ ചിന്തകളെ
മനസ്സിൽ പ്രതിഷ്ട്ടിക്കുക .
എല്ലാത്തിലേയും നന്മകളിലേക്ക്
മാത്രം നോക്കുക .
തിരുത്തേണ്ടത് തിരുത്തുക.

 .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras