നിന്നെ സ്നേഹിക്കുന്ന ലോകം .my diary khaleelshamras

എല്ലാവർക്കും ഒരു പരാതിയേ യുള്ളൂ
എന്നെ സ്നേഹിക്കാൻ ആളില്ല
അവരൊക്കെ എന്നെ അവഗണിക്കുന്നു .
എല്ലാവരും സ്വൊന്തം കണ്ണിലൂടെ
ലോകത്തെ നോക്കി കാണുന്നു .
പക്ഷെ കാണുന്നതോ
സ്വൊന്തം ചിന്തകളുടേയും
വിചാര വികാരങ്ങളുടേയും
പ്രതിഫലനം മാത്രമാവുന്നു .
ആ കണ്ടതിനെ മറ്റുള്ളവരുടെ
തന്നെ കുറിച്ചുള്ള കാഴ്ച്ചപ്പാടായി കാണുന്നു .
അങ്ങിനെ ലോകത്തേയുംചുറ്റുപാടുകളേയും
കുറ്റപ്പെടുത്തികൊണ്ടേയിരിക്കുന്നു .
ഇവിടെ നിന്റെ സമാധാനം നഷ്ട്ടപെടുതിയവരെ കുറിച്ച്
ശരിക്കും അന്വേശിച്ചാൽ നീ എത്തിപെടുന്നത്
നിന്നിൽതന്നെയായിരിക്കും .
നീ ഒന്നറിയുക ഇവിടെ
നിന്നെ കുറിച്ചോർത്തിരിക്കാൻ
ആർക്കും സമയമില്ല .
അതിനൊക്കെ സമയമുള്ള ഒരാൾ നീ മാത്രമേയുള്ളൂ .
ഇനി ഒരാൾ നിന്നെ സ്നേഹിക്കുന്നില്ലെങ്കിൽപോലും
അതൊരു വിഷയമാക്കേണ്ടതില്ല .
കാരണം ദാനവും സ്നേഹം ഒരാൾക്ക്‌
കൊടുക്കുന്നത് അത് തിരികെകിട്ടുമെന്ന് കരുതിയാവരുത് .
ഇനി നിന്റെ മനസ്സ് എന്തൊന്നിനെ അവഗണിക്കാൻ
തയ്യാറാവുന്നോ പിന്നെ അതൊന്നിനും
നിന്നെ ഒന്നും ചെയ്യാനാവില്ല .
അതൊകൊണ്ട് നിന്റെ ചിന്തകളെ മാറ്റുക
ചുറ്റും നിന്നെ സ്നേഹിക്കുന്ന
ഒരു ലോകത്തെ കുറിച്ച്മാത്രം ചിന്തിക്കുക .Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്