സ്വൊർഗത്തിലേക്കുള്ള പാത വെട്ടുക .khaleelshamras my diary

ഒരു പക്ഷെ പിറവിപോലും കാണാതെ
മരിച്ചു പോയ,
 നിൻറെ സഹോദരങ്ങളും സഹോദരികളും
ആവേണ്ടിയിരുന്ന ആ പുംബീജങ്ങൾ
സ്വൊന്തം ജീവൻ തന്നെ ത്യാഗം ചെയ്ത്
ആ കോടാനുകോടികളുടെ
പ്രതിനിധിയായി നിന്നെ അയക്കുകയായിരുന്നോ
ഈ ഭൂമിയിലേക്ക്‌ .
അല്ലെങ്കിൽ അവരിൽനിന്നും
ആ അവസരം നീ തട്ടിയെടുക്കുകയായിരുന്നോ .
അവർ സ്നേഹത്തോടെ നിന്നെ
ജീവിക്കാൻ വിടുകയായിരുന്നുവെങ്കിൽ
നീ നന്മ നിറഞ്ഞവനായി ജീവിച്ച്
അതികാര മോഹങ്ങളില്ലാതെ
ആരോടും അസൂയപ്പെടാതെ
ജീവിച്ച്
ആ ജീവിതവുമായി അവയൊക്കെ പിറക്കുന്നതിനും
മുമ്പേ പോയ ആ മരണത്തിനപ്പുറത്തെ
സ്വൊർഗത്തിലേക്ക് പോവാനുള്ള
തയ്യാറെടുപ്പായി
ഈ നിമിഷങ്ങളെ നീ മാറ്റിയേനെ .
പക്ഷെ ആ പുംബീജങ്ങളില്നിന്നും
ജീവിക്കാനുള്ള അധികാരം പിടിച്ചെടുത്ത പോലുള്ള
ഒരു ജീവിതമാണോ നീ കാഴ്ച്ചവെക്കുന്നത് ?
അവപോയ മരണത്തിൻ തീരത്തേക്ക്
ഈ അടുത്തുതന്നെ പോവാനുള്ളത് നീ മറക്കുന്നു .
ഈ ഭൂമിയേയും അതിലെ സമ്പത്തും
സ്വൊന്ത മാക്കാനുള്ള ആശയാണ് നിനക്ക് .
മനസ്സിൽ പക്ഷപാതിത്വവും
അസൂയയും വാഴുന്നു .
നിന്റെ ജീവിക്കാൻ ലഭിച്ച ഈ അവസരം
നഷ്ടപെടുതാതിരിക്കുക.
ഇതിലൂടെ സ്വൊർഗത്തിലേക്കുള്ള പാത വെട്ടുക .
അഹങ്കാരി ആവാതിരിക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്