ജീവിതമെന്ന വാഹനം khaleelshamras my diary

നിന്റെ ജീവിതം
നീ സ്വൊയം ഓടിപ്പിച്ചുകൊണ്ടു പോവുന്ന
വാഹനമാണ് .
നിന്റെ ചിന്തകളും കർമങ്ങളും
അതിലെ യാത്രക്കാരാണ് .
സമയമാവുന്ന വീഥിയിലൂടെ
നന്മയുടേയും സ്നേഹത്തിന്റെയും
ഇന്ധനം നിറച്ച്
സമ്മർദ്ധങ്ങളുടെ അമിത വേഗതയില്ലാതെ
ആ വാഹനം ഓടിച്ച്
വിജയമെന്ന ലക്ഷ്യസ്ഥാനത്ത് എത്തിക്കുക .
നീ അല്ലാതെ മറ്റൊരാൾ
ഈ വാഹനം ഓടിക്കാനില്ല .
അതുകൊണ്ട്
മറ്റൊരാൾക്കും
നിന്നെ ലക്ഷ്യത്തിൽനിന്നും
ദിശ തിരിച്ചുവിടാൻ കഴിയില്ല .
നീ സ്വൊയം തീരുമാനിച്ചാലേ
നീ ആ വഴിയിൽനിന്നും മാറുള്ളൂ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്