Saturday, April 26, 2014

ജീവിതമെന്ന വാഹനം khaleelshamras my diary

നിന്റെ ജീവിതം
നീ സ്വൊയം ഓടിപ്പിച്ചുകൊണ്ടു പോവുന്ന
വാഹനമാണ് .
നിന്റെ ചിന്തകളും കർമങ്ങളും
അതിലെ യാത്രക്കാരാണ് .
സമയമാവുന്ന വീഥിയിലൂടെ
നന്മയുടേയും സ്നേഹത്തിന്റെയും
ഇന്ധനം നിറച്ച്
സമ്മർദ്ധങ്ങളുടെ അമിത വേഗതയില്ലാതെ
ആ വാഹനം ഓടിച്ച്
വിജയമെന്ന ലക്ഷ്യസ്ഥാനത്ത് എത്തിക്കുക .
നീ അല്ലാതെ മറ്റൊരാൾ
ഈ വാഹനം ഓടിക്കാനില്ല .
അതുകൊണ്ട്
മറ്റൊരാൾക്കും
നിന്നെ ലക്ഷ്യത്തിൽനിന്നും
ദിശ തിരിച്ചുവിടാൻ കഴിയില്ല .
നീ സ്വൊയം തീരുമാനിച്ചാലേ
നീ ആ വഴിയിൽനിന്നും മാറുള്ളൂ .

Tuesday, April 15, 2014

സംത്ർപ്ത്തി khaleelshamras. my diary

ലഭിച്ചതിൽ സംത്ര്പ്ത്തനാവുക .
ഉള്ളതിൽ സംത്രപ്തനാവാതെ
മറ്റൊന്നിനായി അന്വേഷിച്ച്
അത് സ്വൊന്തമാക്കിയാൽ
അതും നിനക്ക് സംത്ര്പ്ത്തി നൽകില്ല .
കാരണം സംത്ര്പ്ത്തിയും അസംത്ര്പ്ത്തിയും
മനുഷ്യ ശീലങ്ങളാണ് .
ഈ നിമിഷം നിനക്കുള്ളതിൽ
സംത്ര്പ്ത്തനായി
കൂടുതൽ അവസരങ്ങൾക്കായി
പ്രയത്നിക്കുക .

മനസ്സിലെ മാലിന്യങ്ങൾ khaleelshamras.my diary

നിൻറെ ദുഖങ്ങളും സമ്മർദ്ധങ്ങളും
നിൻറെ മനസ്സിലെ മാത്രം മാലിന്യങ്ങളാണ് .
ദുർഗന്ധം നിന്റെ മനസ്സിൽ മാത്രം തളംകെട്ടിനിൽക്കും .
മറ്റൊരാൾക്കും അത് മണക്കാനോ
സ്വൊന്തമാക്കാനൊ ഒരാഗ്രഹവുമില്ല .
ആ മാലിന്യങ്ങളെ നീക്കം ചെയ്യാനുള്ള
പൂർണ ഉത്തരവാദിത്വം നിനക്കാണ് .
കരണം അതവിടെ നിന്നാൽ
ഇല്ലാതാവുന്നത് നീ ഒരാൾ മാത്രമാണ് .
അത് നിന്റെ മനസ്സിന്റെ ഭൂമിയിൽ
കുഴിച്ച് മൂടുക .
അതിനു മീതെ
സന്തോഷത്തിൻറെയും പ്രയത്നത്തിന്റെയും
ചെടികൾ നടുക .
അതിന്റെ ഫലം സ്വൊയം അനുഭവിക്കുക .
മറ്റുള്ളവർക്ക് വിതരണവും ചെയ്യുക.

Monday, April 14, 2014

മരണമെന്നൊരിടത്ത് .khaleelshamras my diary

നിന്റെ പതവികളും 
സമ്പാത്യവും 
നിന്നെ മറ്റുള്ളവരേക്കാൾ വലിയവനാക്കി 
എന്ന് നിനക്ക് തോണുന്നുവെങ്കിൽ 
അവിടെ നിനക്ക് തെറ്റി .
അതിന്റെ പേരിൽ 
നീ സ്വൊയം അഹങ്കരിക്കുന്നുവെങ്കിൽ 
നീയാണ് ഏറ്റവും മണ്ടൻ .
കാരണം ഈ ഭൂമിയിൽ 
ജീവിക്കുന്നവരൊക്കെയും 
സ്വൊയം രാജാവായി കാണുന്നവരും 
ഉള്ളതിൽ സംത്രപ്തരാവാതെ 
ഇനിയും ഇനിയും വാരികൂട്ടാൻ 
നെട്ടോട്ടമോടുന്നവരുമാണ് .
എല്ലാവരും ഞാനെന്ന ലോകത്തിൽ 
ജീവിക്കുന്നു .
പക്ഷെ എല്ലാരും ഒരിടത്ത്മാത്രം ഒന്നിക്കുന്നു 
മരണമെന്നൊരിടത്ത് .
അവിടെ എല്ലാ അഹങ്കാരികളും 
ഒന്നാവുന്നു .
എളിയവരുമാവുന്നു .

Sunday, April 13, 2014

അവസരങ്ങൾ khaleelshamras

അവസരങ്ങൾ ഒരിക്കലും നിന്നെ
തേടി വരാനുള്ള ഒരതിഥിയല്ല .
മറിച്ച് അവ
നിൻറെ കൂടെ എപ്പോഴും നിൽക്കുന്ന
ഒരു പങ്കാളിയാണ് .
അന്വേഷണത്തിന്റേയും പ്രയത്നത്തിന്റേയും
ഭാഷയിൽ നീ അവസരങ്ങളോട്
സംവാതിക്കുക .
അവയെ തട്ടിമാറ്റാതിരിക്കുക .


Tuesday, April 8, 2014

ജന്മദിനം khaleelshamraas diary

ജന്മദിനങ്ങൾ നീ പിറന്നുവീണതിന്റെ
ആഘോഷവേളകളല്ല.
അത് എന്നും ഓരോ നിമിഷവും
നീ ഓർക്കേണ്ട ഒരു കാര്യത്തെ കുറിച്ചുള്ള
ഒരു ഓർമപെടുത്തലാണ് .
ഭൂമിയിൽ നിനക്കായി
ഒരുക്കപെട്ട സമയം
ഇതാ തീർന്നുകൊണ്ടിരിക്കുന്നു
എന്ന ഓർമപെടുത്തൽ .
മരണത്തോട് നീ ഏതാണ്ട്
അടുത്തിരിക്കുന്നു
എന്ന ഓർമപെടുത്തൽ .
തെറ്റുകൾ ആവർത്തിക്കപെടാതിരിക്കാനും ,
നന്മകളിൽ കൂടുതൽ മുഴുകാനും .
ശത്രുക്കളെ സൃഷ്ട്ടിക്കാതെ
സ്നേഹംകൊണ്ട് മിത്രങ്ങളെ സൃഷ്ട്ടിക്കാനും
നീ കൂടുതൽ ശ്രമിക്കേണ്ടിയിരിക്കുന്നു .
ഈ ഭൂമി ജീവിതം ഒരു പരീക്ഷയായിയായികണ്ട്
അതിൽ തിന്മ എന്ന തെറ്റായ ഉത്തരം കുറിച്ചിടാതെ
നന്മയെന്ന ശരിയുത്തരം മാത്രം കുറിച്ചിട്ട്
ഏറ്റവും വലിയ വിജയം കയവരിക്കാനുള്ള
ശ്രമങ്ങൾ ഓരോ നിമിഷവും ഉണ്ടാവണം .
നീ ഒന്നറിയുക
സമയം നിന്റെ ശരീരത്തിൽ
പ്രായത്തിന്റെ ചിത്രങ്ങൾ വരക്കും
പക്ഷെ നിന്റെ മനസ്സിൽ
ആ ചിത്രം വരക്കാൻ സമയത്തിനാവില്ല .
നീ അനുവതിച്ചു കൊടുത്താലല്ലാതെ .
അതുകൊണ്ട് മനസ്സിനെ നീയേറ്റവും ഇഷ്ടപെട്ട
പ്രായത്തിൽ മരണം വരെ ഉറപ്പിച്ചു നിർത്തുക .
വയസ്സ് കൂടുംതോറും വിശ്രമദിനങ്ങളാണ്
വരാനിരിക്കുന്നത് എന്ന് കരുതാതിരിക്കുക .
പ്രായം തീർക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ
പ്രതിരോധിക്കാൻ
ചിട്ടയായ വ്യായാമവും ,ഭക്ഷണത്തിലെ മിതത്വവും
സമാധാനം നിറഞ്ഞ മനസ്സും
ചര്യയാക്കുക .
ദുശീലങ്ങൾക്ക് അടിമപെടാതെ നോക്കുക.
ഒരു ദിനത്തിന്റെ അഘൊഷങ്ങലിതുങ്ങേണ്ടതല്ല
നിന്റെ ജന്മം .
നിനക്ക് ഓരോ നിമിഷവും
അതിലേറെ വിലപ്പെട്ടതാണ്‌ .
മരണമെന്ന ഒരതിഥി   നിന്നെ കാത്തിരിക്കുന്നു .
നീ ജീവിച്ചു തീർത്ത വിജയിച്ച  ജീവിതമെന്ന സമ്മാനപ്പൊതി
നിനക്കാതിഥിക്ക് സമ്മാനിക്കാനുണ്ട് .
ജീവിതം എല്ലാ മേഘലകളിലും
വിജയം തീർത്ത് മുന്നേറട്ടെ .


Sunday, April 6, 2014

സ്വൊർഗത്തിലേക്കുള്ള പാത വെട്ടുക .khaleelshamras my diary

ഒരു പക്ഷെ പിറവിപോലും കാണാതെ
മരിച്ചു പോയ,
 നിൻറെ സഹോദരങ്ങളും സഹോദരികളും
ആവേണ്ടിയിരുന്ന ആ പുംബീജങ്ങൾ
സ്വൊന്തം ജീവൻ തന്നെ ത്യാഗം ചെയ്ത്
ആ കോടാനുകോടികളുടെ
പ്രതിനിധിയായി നിന്നെ അയക്കുകയായിരുന്നോ
ഈ ഭൂമിയിലേക്ക്‌ .
അല്ലെങ്കിൽ അവരിൽനിന്നും
ആ അവസരം നീ തട്ടിയെടുക്കുകയായിരുന്നോ .
അവർ സ്നേഹത്തോടെ നിന്നെ
ജീവിക്കാൻ വിടുകയായിരുന്നുവെങ്കിൽ
നീ നന്മ നിറഞ്ഞവനായി ജീവിച്ച്
അതികാര മോഹങ്ങളില്ലാതെ
ആരോടും അസൂയപ്പെടാതെ
ജീവിച്ച്
ആ ജീവിതവുമായി അവയൊക്കെ പിറക്കുന്നതിനും
മുമ്പേ പോയ ആ മരണത്തിനപ്പുറത്തെ
സ്വൊർഗത്തിലേക്ക് പോവാനുള്ള
തയ്യാറെടുപ്പായി
ഈ നിമിഷങ്ങളെ നീ മാറ്റിയേനെ .
പക്ഷെ ആ പുംബീജങ്ങളില്നിന്നും
ജീവിക്കാനുള്ള അധികാരം പിടിച്ചെടുത്ത പോലുള്ള
ഒരു ജീവിതമാണോ നീ കാഴ്ച്ചവെക്കുന്നത് ?
അവപോയ മരണത്തിൻ തീരത്തേക്ക്
ഈ അടുത്തുതന്നെ പോവാനുള്ളത് നീ മറക്കുന്നു .
ഈ ഭൂമിയേയും അതിലെ സമ്പത്തും
സ്വൊന്ത മാക്കാനുള്ള ആശയാണ് നിനക്ക് .
മനസ്സിൽ പക്ഷപാതിത്വവും
അസൂയയും വാഴുന്നു .
നിന്റെ ജീവിക്കാൻ ലഭിച്ച ഈ അവസരം
നഷ്ടപെടുതാതിരിക്കുക.
ഇതിലൂടെ സ്വൊർഗത്തിലേക്കുള്ള പാത വെട്ടുക .
അഹങ്കാരി ആവാതിരിക്കുക .

Saturday, April 5, 2014

നിന്നെ സ്നേഹിക്കുന്ന ലോകം .my diary khaleelshamras

എല്ലാവർക്കും ഒരു പരാതിയേ യുള്ളൂ
എന്നെ സ്നേഹിക്കാൻ ആളില്ല
അവരൊക്കെ എന്നെ അവഗണിക്കുന്നു .
എല്ലാവരും സ്വൊന്തം കണ്ണിലൂടെ
ലോകത്തെ നോക്കി കാണുന്നു .
പക്ഷെ കാണുന്നതോ
സ്വൊന്തം ചിന്തകളുടേയും
വിചാര വികാരങ്ങളുടേയും
പ്രതിഫലനം മാത്രമാവുന്നു .
ആ കണ്ടതിനെ മറ്റുള്ളവരുടെ
തന്നെ കുറിച്ചുള്ള കാഴ്ച്ചപ്പാടായി കാണുന്നു .
അങ്ങിനെ ലോകത്തേയുംചുറ്റുപാടുകളേയും
കുറ്റപ്പെടുത്തികൊണ്ടേയിരിക്കുന്നു .
ഇവിടെ നിന്റെ സമാധാനം നഷ്ട്ടപെടുതിയവരെ കുറിച്ച്
ശരിക്കും അന്വേശിച്ചാൽ നീ എത്തിപെടുന്നത്
നിന്നിൽതന്നെയായിരിക്കും .
നീ ഒന്നറിയുക ഇവിടെ
നിന്നെ കുറിച്ചോർത്തിരിക്കാൻ
ആർക്കും സമയമില്ല .
അതിനൊക്കെ സമയമുള്ള ഒരാൾ നീ മാത്രമേയുള്ളൂ .
ഇനി ഒരാൾ നിന്നെ സ്നേഹിക്കുന്നില്ലെങ്കിൽപോലും
അതൊരു വിഷയമാക്കേണ്ടതില്ല .
കാരണം ദാനവും സ്നേഹം ഒരാൾക്ക്‌
കൊടുക്കുന്നത് അത് തിരികെകിട്ടുമെന്ന് കരുതിയാവരുത് .
ഇനി നിന്റെ മനസ്സ് എന്തൊന്നിനെ അവഗണിക്കാൻ
തയ്യാറാവുന്നോ പിന്നെ അതൊന്നിനും
നിന്നെ ഒന്നും ചെയ്യാനാവില്ല .
അതൊകൊണ്ട് നിന്റെ ചിന്തകളെ മാറ്റുക
ചുറ്റും നിന്നെ സ്നേഹിക്കുന്ന
ഒരു ലോകത്തെ കുറിച്ച്മാത്രം ചിന്തിക്കുക .Friday, April 4, 2014

തിരഞ്ഞെടുപ്പവകാശം khaleelshamras diary

ഞങ്ങൾ തിരഞ്ഞെടുപ്പിനോരുങ്ങുകയാണ്
ദേശം അര് ഭരിക്കണം എന്ന് തീരുമാനിക്കാൻ
ഞങ്ങൾ വിധിയെഴുതും .
അവരെ രാജാക്കാന്മാരായി വാഴ്ത്താനുള്ള
വിധിയല്ല ഇത് .
ഇത് പൊതുജനം എന്ന രാജാക്കന്മാർ
അവരുടെ കാര്യങ്ങളുടെ
നോക്കിനടത്താനുള്ളവരെ തിരഞ്ഞെടുക്കലാണ് .
തിരഞ്ഞെടുക്ക പെടാനുള്ളവർക്ക്
അലങ്കാരമാക്കാനുള്ള പതവിയല്ല ഇത് .
ദേശത്തിലെ വിശക്കുന്നവന്റെ വയർ
കണ്ടില്ലെങ്കിൽ അതിന് തിരഞ്ഞെടുക്കുന്നവർ
മറുപടി പറയേണ്ടിവരും .
അതുകൊണ്ട് മത്സരിക്കുന്നവർ സൂക്ഷിക്കുക .
ഒരു പത്രാസിന്റെ പതവിയല്ല അധികാരം .
നിങ്ങളുടെ കാര്യലാഭങ്ങൾക്ക് വേണ്ടി അത് തട്ടിയെടുക്കാൻ
നിങ്ങൾ ശ്രമിക്കുന്നുവെങ്കിൽ
നിങ്ങളതിന് ഒരു നാൾ മറുപടി പറയേണ്ടിവരും .
ജനങ്ങളെ രണ്ടായി കാണുന്നവരെ
അതേതിന്റെ പേരിലായാലും നാം
നമ്മുടെ കാര്യകർത്താക്കളാക്കാതിരിക്കുക  .
ഒരു സംഘത്തോടുള്ള സ്നേഹത്തിന്റെ പേരിൽ
മറ്റൊരു സംഘത്തെ ശത്രുവായി കാണുന്ന ഒരു വ്യക്തിക്കും
ഹ്രദയത്തിൽ കാരുണ്യമോ
മനസ്സിൽ സ്നേഹമോ ഉണ്ടാവില്ല .
കാരണം സ്നേഹത്തിന്റെ വിപരീതമാണ് വിവേചനം .
നാം നമ്മുടെ ഭരണകർത്താക്കളെ
തിരഞ്ഞെടുക്കുക .
അവരുടെ സമ്പത്ത് നോക്കിയല്ല ,
ഭംഗിയോ കുടുംബപാരമ്പര്യമോ
അവർ നിലകൊള്ളുന്ന പ്രസ്ഥാനമോ നോക്കിയല്ല
മറിച്ച് പൊതുജനത്തോടുള്ള അവരുടെ കൂർ നോക്കി .
നമ്മുടെ ധനം അന്യായമായി കട്ടുമുടിക്കില്ല എന്ന് ഉറപ്പുള്ളവർക്ക് ,
നമ്മെ രണ്ടായി കാണാത്തവർക്ക് ,
പട്ടിണി ഇല്ലായ്മചെയ്യുന്നവർക്ക്
നാം നമ്മുടെ തിരഞ്ഞെടുപ്പവകാശം വിനിയോഗിക്കുക .

Tuesday, April 1, 2014

മനുഷ്യരാശിയെ സ്നേഹിക്കുക khaleelshamras my diary

രാഷ്ട്ര സ്നേഹം എന്നത്
ഒരു വിഭാഗത്തെ സ്നേഹിച്ച് മറ്റൊരു വിഭാഗത്തെ എതിർക്കുക എന്നല്ല .
മനുഷ്യ രാശിയെ മൊത്തം സ്നേഹിക്കണം .
പേരും ജാതിയും മതവും നോക്കിയല്ല .
അങ്ങിനെയാണ് നീ സ്നേഹിക്കുന്നതെങ്കിൽ
നിന്നിലെ സ്നേഹം കപടമാണ് .
അതിനർത്ഥം നിന്റെ ആതർഷത്തിൽനിന്നും
മാറണമേന്നല്ല .
മനുഷ്യരാശി നേരിടുന്ന പൊതുവായ
പ്രശ്നങ്ങളിൽ
ഒറ്റകെട്ടായി നിലകൊള്ളുക .
വിശക്കുന്നവന്റെ ജാതി നോക്കിയല്ല
വിശപ്പുമാറ്റേണ്ടത് .
ദരിദ്രന് സഹായമെത്തിക്കേണ്ടത്
അവന്റെ പേര് ച്ചിട്ടല്ല .
കാരുണ്യം ,ദയ ,ഏകദൈവവിശ്വാസം
നന്മ
തുടങ്ങിയ സൃഷ്ട്ടിപ്പിൽ തന്നെ നിന്നിൽ
നിറഞ്ഞ് നിൽക്കുന്ന പ്രതിഭാസങ്ങളിൽനിന്ന്
നീ എത്രമാത്രം തെന്നിപോവുന്നുണ്ട് എന്ന്
പരീക്ഷിക്കാനാണ് നിന്റെ ഈ ജീവിതം എന്ന് മറക്കാതിരിക്കുക .
അതുകൊണ്ട് മനുഷ്യരാശിയെ സ്നേഹിക്കുക .
ആരോടും വിവേചനം കാട്ടരുത്
വിവേചനം സ്നേഹം നശിക്കപെട്ടു
എന്നതിന്റെ അടയാളമാണ് .

ക്ഷമ khaleelshamras my diary

ഒരാൾ ക്ഷമിച്ചാൽ
വലിയൊരു ഭൂകന്പം ഒഴിവാകും .
രണ്ടാളും ക്ഷമിച്ചാൽ
സ്വർഗത്തിലെ പോലെ സുന്ദരമായൊരു
ജീവിതം സൃഷ്ടിക്കപെടും .
അതുകൊണ്ട് സന്തോഷകരമായൊരു
ഒരു ജീവിതം എന്നും നിലനിർത്താൻ
ക്ഷമിക്കാൻ ശീലിക്കുക .

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...