വേതനം khaleelshamras mydiary

Khaleelshamras my diary
തൊഴിലാളിക്ക്‌ ചെയ്ത തൊഴിലിനുള്ള അർഹപെട്ട
വേതനം സ്നേഹം നിറഞ്ഞ മനസ്സോടെ
നല്കണം .
ആ വേതനം ലഭിക്കുന്പോൾ
തൊഴിലാളിക്കുണ്ടാവുന്ന സന്തോഷം നിറഞ്ഞ
ആത്മാവിനെ മുതലാളി കാണണം .
ആ സന്തോഷം സ്വൊയം പകർത്തണം .

മനസ്സില്ലാ മനസ്സോടെ വേതനം കൊടുക്കുന്പോൾ
മുതലാളിക്ക് നഷ്ടപെടുന്നത്
സന്തോഷം നിറഞ്ഞ ആ മാനസികാവസ്ഥ
ആസ്വദിക്കാനുള്ള അവസാരമാണ് .
സന്തോഷകരമായ ജീവിതമെന്ന
സന്പത്താണ് അയാൾ നഷ്ടപെടുത്തുന്നത് .

വേതനം സമയത്തിന് നല്കാൻ കൂട്ടാക്കാത്ത
തരുന്നത് തന്നെ താരാനുള്ള ഭുദ്ധിമുട്ടുകൾ
നിരത്തികൊണ്ടുള്ള
ഒരു മുതലാളിക്ക് കീഴിലാണ് നീ ജോലി ചെയയുന്നതെങ്കിൽ
മുതലാളിയോടുള്ള അമർഷം
തോഴിലിനോട് കാണിക്കാതിരിക്കുക .
തൊഴിലിനോടുള്ള പ്രണയം
നിന്റെ വ്യക്തിത്വമാണ് .
ആ പ്രണയം നഷ്ടപെട്ടാൽ
നീയാണ് ഇല്ലാതാവുന്നത് .
പക്ഷെ മുതലാളിക്ക്
തിരുത്താനുള്ള പാഠങ്ങൾ
സ്നേഹത്തിന്റെ മനസ്സുകൊണ്ട് തന്നെ
പഠിപ്പിച്ചുകൊടുക്കാനുള്ള ഭാദ്യത നിനക്കുണ്ട്‌ .
അല്ലെങ്കിൽ തീര്ച്ചയായും നൽകേണ്ട വേതനം
കൊടുക്കുന്പോൾ
മനസ്സിൽ തഴച്ചു വളരുന്ന
സന്തോഷമെന്ന സന്പാത്യം
അദ്ധേഹത്തിന് ലഭിക്കാതെ പോവും .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്