രാഷ്ട്രീയ ആഭാസങ്ങൾ khaleelshamras my diary

തിരഞെടുപ്പിൽ പ്രചാരണങ്ങൾക്കായി
ചിലവാക്കപെടുന്ന പണം
രാഷ്ട്രം ക്ഷേമപ്രവർത്തനങ്ങൾക്കായി
തിരഞ്ഞെടുക്കപെടുന്ന പ്രതിനിധികളെ
എല്പ്പിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ്‌ .
ഒരു ദരിദ്രന്റെ വിശപ്പടക്കാൻ
ഒരു കൊച്ചു പോസ്ടറിന്റെ പണം കൊണ്ടാവും .
ഞങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള പ്രതിനിധിയെ
ഒരു പോസ്ടറില്ലേലും ഞങ്ങൾക്ക് അറിയാം .
പിന്നെ അവർക്കൊക്കെയും പിന്നെ രാഷ്ട്രീയ
പ്രസ്ഥാനങ്ങൾക്കും നമുക്കിടയിൽ വലിയ ആളാവാൻ
അവരുടെ അഹങ്കാരങ്ങൾക്ക്‌ കൂട്ടുനിൽക്കാൻ
ഈ ചിലവാക്കുന്ന പണത്തെക്കാളൊക്കെ വിലപെട്ട
നമ്മുടെ ജീവിതവും സമയവും നഷ്ടപെടുത്തണോ .
ഈ രാഷ്ട്രീയ അടംഭാരങ്ങളിൽനിന്നും അഭാസങ്ങളിൽനിന്നും
അവരെ പിന്തിരിപ്പിക്കാൻ
ഈ രാഷ്ട്രത്തിന്റെ സ്വൊത്തിനവകാശിയായ നിനക്കും
അധികാരമില്ലേ.
അധികാരം ലഭിക്കാൻ വേണ്ടി
അധികാരം ലഭിച്ചതിനു ശേഷം ചിലവാക്കുന്നതിൽ കൂടുതൽ
ചിലവാക്കുന്നതിന് പിന്നിലെ
സാമൂഹ്യ സേവനമില്ല
അതിൽ സ്വാർത്ഥതാല്പര്യം മാത്രമാണുള്ളത് .
പോസ്ടരുകളും ബാനറുകളും നമുക്ക് വേണ്ട
കൊട്ടിഘോഷിച്ചുള്ള ശബ്ദ കോലാഹലങ്ങളും
നമുക്ക് വേണ്ട.
അധികാരം ലഭിക്കാൻ വേണ്ടിചിലവാക്കുന്ന
ആ സന്പത്ത്
കാരുണ്യ പ്രവർത്തനങ്ങളായി,
പാവപെട്ടവന്
അന്തിയുറങ്ങാനുള്ള വീടുകളായി ,
ഭക്ഷണമായി ,
വരുമാനമാർഘമായി
സമൂഹത്തിൽ ജീവിക്കുന്ന സ്മരണകൾ തീർക്കട്ടെ .
അത് തിരഞ്ഞെടുക്കപെടാനുള്ള പ്രതിനിധിയുടെ പരസ്യമാവട്ടെ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്