Monday, March 31, 2014

അധികാര രാഷ്ട്രീയം khaleelshamras my diary

അധികാര രാഷ്ട്രീയം മാത്രം ലക്ഷ്യമാക്കാതിരിക്കുക .
ഒരു സന്പന്നന് ജനത്തോട്‌ കൂറുണ്ടെങ്കിൽ
അയാളുടെ സന്പത്തിന്റെ
നല്ലൊരു ശതമാനം ജനങ്ങൾക്കായി
ചിലവാക്കി കാണിക്കട്ടെ .
എന്നിട്ട് അതേ ജനം പറയട്ടെ
ഇയാളെ ഞങ്ങളുടെ ജനപ്രതിനിധി ആക്കട്ടെ എന്ന് .
അല്ലാതെ പണത്തിന്റെ കരുത്തിൽ
ഏതെങ്കിലും ഒരു ചേരിയെ വിലക്കുവാങ്ങി
പ്രതിനിധിയാവാൻ മത്സരിക്കുന്നുവെങ്കിൽ
അത് സ്വൊന്തം ആഹ്നക്കാരം കാട്ടാൻ വേണ്ടിമാത്രമാണ് .
തന്റെ സന്പത്ത് കൂട്ടാൻ അധികാരത്തെ വിലക്ക് വാങ്ങാനാണ് .
അതിൽ ജനത്തോടുള്ള കൂർ ഇല്ല .
എല്ലാ വ്യക്തികളും ആ വ്യക്തികൾ ചേർന്ന പ്രസ്ഥാനങ്ങളും
അധികാരമില്ലാതെയുള്ള സേവന പ്രവർത്തനങ്ങൾക്കാണ്
മുൻഘടന നല്കേണ്ടത് .
ആ പ്രവർത്തി കണ്ട് ജനം അതിലേതെന്കിലും ഒരു കൂട്ടർക്ക്
അധികാരം സമ്മാനിച്ചോട്ടെ .

Saturday, March 29, 2014

അയാൾക്കായി നീ khaleelshmras diary

നീ ഒരു പാവം മനുഷ്യൻ ,
നിന്നെ സ്വൊയം തിരിച്ചറിയാതെ പോയ പാവത്താൻ .
നീ ജീവിക്കുന്നു ആർക്കോ വേണ്ടി .
നിനക്ക് പ്രിയപെട്ടവരിലോന്നും ഇടം പിടിക്കാത്ത ആർക്കൊ വേണ്ടി .
അവരെ നെതാവെന്നൊക്കെ നീയും നിന്നെ പോലുള്ളവരും വിളിച്ചു .
നീ ആർക്കുവേണ്ടി ജീവിച്ചോ
അയാൾ നിന്നെ ഒന്നുകണ്ടാപ്പോൾ
തിരിച്ചറിഞ്ഞത് പോലുമില്ല .
നിന്റെ ഹ്രദയം നിറഞ്ഞു നിൽക്കുന്ന
അയാളുടെ രൂപവും അയാള് കണ്ടില്ല .
അയാൾക്ക്‌ നിന്നോട് ഒരു കൂറുമുണ്ടായിരുന്നില്ല
നിന്റെ പ്രസ്ഥാനത്തോടും ,
അയാൾക്ക്‌ കൂർ അയാളോട് മാത്രമായിരുന്നു .
അതുകൊണ്ട് പതവികൾ നിഷേധിച്ചപ്പോൾ
അയാൾ എതിർ ചേരിയിലേക്ക് മാറി .
ഇതുപോലുള്ളവർക്ക് വേണ്ടി
നിന്റെ ജീവിതവും സമയവും ത്യചിക്കണോ .
നിനക്ക് നിന്റെ ജീവിത വിജയത്തിനായി
ചയ്തുതീർക്കാൻ ഒരുപാട് കാര്യങ്ങൾ
വേറെയില്ലേ .

ചിന്തയെന്ന ക്യാമറ khaleelshamras diary

മനസ്സ് ചിന്തകളാവുന്ന ക്യാമറയിലൂടെ
ഓരോ നിമിഷവും ഓരോരോ
ചിത്രങ്ങൾ പകർത്തുകയാണ് .
നിന്റെ വ്യക്തിത്വം
ആ ചിത്രങ്ങളുടെ
ഭാഹ്യ പ്രതിഫലനങ്ങളാവുന്നു .
ചിലപ്പോൾ സ്വൊപ്നങ്ങളായി
അവ നിന്റെ മനസ്സിൽ
വീണ്ടും ദ്രശ്യവൽക്കിരക്കപെടുന്നു .
നല്ല നല്ല ചിത്രങ്ങൾ
നിന്റെ ജീവിതത്തിൽ പകർത്തിയ
ക്യാമറയാവട്ടെ നിന്റെ ചിന്തകൾ .

Tuesday, March 25, 2014

Kochu prashnagalum valiya vimarshangalum.my diary khaleelshamras

വലിയ വലിയ വിമർശനങ്ങൾക്കായി
കൊച്ചു കൊച്ചു പ്രശ്നങ്ങളെ ചൂഴ്നന്വേഷിക്കുകയാണ് നാം .
ഉറച്ചുപോയ സ്നേഹബന്തങ്ങളെ
ആ കൊച്ചു കത്തികൊണ്ട്
നിസ്സാരമായി അറിഞ്ഞു മാറ്റുകയാണ് നാം .
എല്ലാർക്കും ഒരാളിലെ തെറ്റുകൾ ചൂഴ്നന്വേഷിക്കാനും
അതിന്റെ പേരിൽ അദ്ധേഹത്തെ
വിമർശിക്കാനും മാത്രമേ സമയമുള്ളൂ .
ഒരാളിൽ സ്നേഹിക്കപെടാൻ എന്തുണ്ട്
എന്നാത്യം അന്വേഷിക്കുക .
അയാളിലെ തെറ്റുകളെ തിരുത്തുക .
അതയാളെ കറിവാരിതെച്ചുകൊണ്ടാവരുത് .
നീ ഒന്നറിയുക കൊപിക്കുക
എന്നതിൽ ഒന്നുമില്ല .
കൊപിക്കപെടാനുള്ള സാഹചര്യത്തിൽ
ക്ഷമ കയ്കൊണ്ട്‌ അവിടെ സ്നേഹവും സമാധാനവും
പരത്തുക എന്നതിൽ വിജയമുണ്ട്.വലിയവനല്ല നീ khaleelshamras my diary

നിന്റെ അറിവ് നിനക്ക് നേടിത്തന്ന ഡിഗ്രികളോ
നിന്റെ സേവനപ്രവർത്തനങ്ങൾ നിനക്ക് നേടിതന്ന പതവികളോ
ധനം നിനക്ക് നേടിത്തന്ന സന്പാദ്യങ്ങളോ .
നിന്നെ മറ്റുള്ളവരേക്കാൾ വലിയവനാക്കുനില്ല .
നിന്റെ സ്വൊഭാവത്തിലെ നിഷ്കളങ്കതയും ,
സേവനപ്രവർത്തങ്ങളിലെ ആത്മാർത്ഥതയും ,
ഉപകാരപ്രതമായ അറിവും
ധൂർത്തടിക്കാതെ
എന്നാൽ പാവങ്ങൾക്ക് ആശ്വാസം പകർന്ന ധനവുമാണ്
നിന്നെ വലിയവനാക്കുന്നത് .
അത് നിന്നെ വലിയവനാക്കുന്നത്
ഈ ഭൂമിയിൽ അല്ല മറിച്ച് . .
നിന്റെ ജീവനേക്കാൾ നിന്നോടടുത്ത് കിടക്കുന്ന
 എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിക്ക് മുന്പിലാണ്.

Saturday, March 22, 2014

രാഷ്ട്രീയ ആഭാസങ്ങൾ khaleelshamras my diary

തിരഞെടുപ്പിൽ പ്രചാരണങ്ങൾക്കായി
ചിലവാക്കപെടുന്ന പണം
രാഷ്ട്രം ക്ഷേമപ്രവർത്തനങ്ങൾക്കായി
തിരഞ്ഞെടുക്കപെടുന്ന പ്രതിനിധികളെ
എല്പ്പിക്കുന്നതിനേക്കാൾ എത്രയോ മടങ്ങ്‌ .
ഒരു ദരിദ്രന്റെ വിശപ്പടക്കാൻ
ഒരു കൊച്ചു പോസ്ടറിന്റെ പണം കൊണ്ടാവും .
ഞങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള പ്രതിനിധിയെ
ഒരു പോസ്ടറില്ലേലും ഞങ്ങൾക്ക് അറിയാം .
പിന്നെ അവർക്കൊക്കെയും പിന്നെ രാഷ്ട്രീയ
പ്രസ്ഥാനങ്ങൾക്കും നമുക്കിടയിൽ വലിയ ആളാവാൻ
അവരുടെ അഹങ്കാരങ്ങൾക്ക്‌ കൂട്ടുനിൽക്കാൻ
ഈ ചിലവാക്കുന്ന പണത്തെക്കാളൊക്കെ വിലപെട്ട
നമ്മുടെ ജീവിതവും സമയവും നഷ്ടപെടുത്തണോ .
ഈ രാഷ്ട്രീയ അടംഭാരങ്ങളിൽനിന്നും അഭാസങ്ങളിൽനിന്നും
അവരെ പിന്തിരിപ്പിക്കാൻ
ഈ രാഷ്ട്രത്തിന്റെ സ്വൊത്തിനവകാശിയായ നിനക്കും
അധികാരമില്ലേ.
അധികാരം ലഭിക്കാൻ വേണ്ടി
അധികാരം ലഭിച്ചതിനു ശേഷം ചിലവാക്കുന്നതിൽ കൂടുതൽ
ചിലവാക്കുന്നതിന് പിന്നിലെ
സാമൂഹ്യ സേവനമില്ല
അതിൽ സ്വാർത്ഥതാല്പര്യം മാത്രമാണുള്ളത് .
പോസ്ടരുകളും ബാനറുകളും നമുക്ക് വേണ്ട
കൊട്ടിഘോഷിച്ചുള്ള ശബ്ദ കോലാഹലങ്ങളും
നമുക്ക് വേണ്ട.
അധികാരം ലഭിക്കാൻ വേണ്ടിചിലവാക്കുന്ന
ആ സന്പത്ത്
കാരുണ്യ പ്രവർത്തനങ്ങളായി,
പാവപെട്ടവന്
അന്തിയുറങ്ങാനുള്ള വീടുകളായി ,
ഭക്ഷണമായി ,
വരുമാനമാർഘമായി
സമൂഹത്തിൽ ജീവിക്കുന്ന സ്മരണകൾ തീർക്കട്ടെ .
അത് തിരഞ്ഞെടുക്കപെടാനുള്ള പ്രതിനിധിയുടെ പരസ്യമാവട്ടെ .

Friday, March 21, 2014

Maranathodoppam.my diary khaleelshamras

മരിച്ചു മണ്ണായിപോയവരും 
ഒരുനാൾ നിന്നെപോലെ 
അവരുടെ വിജയത്തിനായി 
അവരുടെ നേതാക്കളെ 
അധികാരത്തിന്റെ കിരീടം ചൂടിക്കാനായി 
മറ്റുള്ളവരെ കുറ്റപെടുത്തിയും .
അതിനായി 
സ്വൊന്തം സമയം നഷ്ടപെടുത്തിയും 
തിന്മകളുടെ മാർഗം 
തിരഞ്ഞെടുത്ത് 
സ്വൊന്തം ചിന്തകളേയും 
സമയത്തേയും 
വിക്രത മാക്കിയവരുമായിരുന്നു .
ഇന്നവരാരും 
ആരേയും കുട്ടപെടത്താൻ കഴിയാത്ത 
മരണത്തിനു കീഴടങ്ങിയിരിക്കുന്നു .
ഓർക്കുക നീയിപ്പോൾ ജീവിക്കുകയാണ് 
മരണത്തോടൊപ്പം കൂടെ പോരുന്ന
കാരുണ്യം നിറഞ്ഞ ഹ്രദയത്തിൽനിന്നും 
മറ്റൊരു ലക്ഷ്യവും ഇല്ലാതെ 
നീ നല്കിയ ദാനധർമങ്ങലും 
ഉപകാരപ്രദമായ അറിവും 
നല്ല മക്കളെ വളർത്തിയെടുക്കലും 
നിന്റെ ഈ ജീവിക്കുന്ന നിമിഷങ്ങളുടെ 
ജീവനാക്കുക .  

എന്തെങ്കിലും തിന്മകളിലേക്ക് 
പകപോക്കലുകളിലേക്ക്
മനസ്സ് നീങ്ങുന്പോൾ നീ മരണത്തെ ഓർക്കുക 
മരിച്ചുപോയാൽ ചെയയാൻ
കഴിയാത്തൊരു കാര്യം 
വേണ്ടെന്നുവേക്കുക 
മരണത്തോടൊപ്പം കൂടെ പൊരുമെന്നു പറഞ്ഞ 
അറിവ് നേടുക 
അത് മനുഷ്യരാശിയുടെ നന്മക്കായി വിനിയോഗിക്കുക .
പാവപെട്ടവരോട് കരുണ കാണിക്കുക 
മനുഷ്യരെ ഭോധിപ്പിക്കാതെയുള്ള 
ദാനധർമങ്ങളിലൂടെ .
കുട്ടികളെ വളർത്തുക ,
അവരെ നല്ല മനുഷ്യരാക്കാനായി .

Thursday, March 20, 2014

വിജയം khaleelshamras

വിജയം പാൽപായസമാണേൽ
പരാജയം മരുന്നാണ് .
തിരുത്തൽ എന്ന മരുന്ന് .
വിജയിക്കാനുള്ള ശ്രമമാണ്
യദാർത്ഥത്തിൽ ജീവിത വിജയം .
ആ ശ്രമത്തിലെ ഓരോ ചുവടുവെയ്പ്പും
നിന്റെ ജീവിതത്തിന്റെ പൂർത്തീകാരണമാണ് .
പരിശ്രമിക്കുക
നിന്റെ ജീവിത നിമിഷങ്ങളെ
പരിശ്രമങ്ങൾ കൊണ്ട് നിറക്കുക .
സ്നേഹവും നന്മയും മുറുകെപിടിക്കുക .
ഉത്തരമെന്തായാലും
അതെഴുതാൻ നീയെടുത്ത പരിശ്രമമാണ്
നിന്റെ ജീവിത ലക്ഷ്യത്തിന്റെ പൂർത്തീകരണം .
അതാണ്‌ വിജയം.
എല്ലാവർക്കും അവസാനം ഒരു ഉത്തരം കുറിച്ചിടാനേയുള്ളൂ
മരണമെന്ന ഒറ്റ ഉത്തരം .
അതുവരെയുള്ള ഓരോ ജീവിത നിമിഷത്തെയും
ഫലപ്രതമായി വിനിയോഗിക്കുക എന്നത് മാത്രമാണ്
നിനക്ക് ചെയയാനുള്ളത് .
അതാണ്‌ വിജയം.

Tuesday, March 18, 2014

കാഴ്ച്ചപാടുകൾ khaleelshamras diary

അറിവ് നേടുക
അറിവ് പകർന്നു നല്കുക .
സ്വൊന്തം വിജയത്തിനായി ശ്രമിക്കുക .
മറ്റുള്ളവരുടെ വിജയത്തിലും
സന്തോഷിക്കുക .
നിന്റെ വാക്കുകൾ
മറ്റുള്ളവരുടെ മനസ്സിനെ
അരിഞ്ഞെടുത്ത കത്തിയാവരുത് .
സ്വൊന്തം കാഴ്ച്ചപാടുകൾ
നിനക്ക് പറയാം .
അത് മറ്റുള്ളവരെ കുറ്റപെടുതിയാവരുത് .
തെറ്റുകൾ തിരുത്തികൊടുക്കാൻ
നിനക്ക് ഭാത്യതയുണ്ട് .
ആ തിരുത്തൽ
അടിച്ചേൽപ്പിക്കൽ
ആവരുത് .

സുഖം khaleelshamras diary

നിന്നെ സുഖിപ്പിച്ച
പ്രവർത്തിയും വാക്കും
മാത്രം സമൂഹത്തിൽനിന്നും
പ്രതീക്ഷിക്കാതിരിക്കുക .
എല്ലാവരും സ്വൊന്തം സുഖം മാത്രം
ലക്ഷ്യം വെച്ചവരാണ് .
അവരുടെ വാക്കുകളും പ്രവർത്തിയും
മറ്റുള്ളവരുടെ മനസ്സിന്
മുറിവേൽപ്പിക്കുന്നോ എന്നുപോലും
അവർ ശ്രദ്ധിക്കുന്നില്ല .
നിനക്ക് അവരുടെ ചെയ്തികൾ കൊള്ളും
കാരണം നീയും അവരെ പോലെ തന്നെയാണ് .
എല്ലാവരും എന്നിലേക്ക്‌ അസ്ത്രങ്ങൾ പായിപ്പിച്ചുകൊണ്ടിരിക്കുന്നവരാണെന്ന്
കരുതിയിരിക്കുന്നവൻ .
ഒന്നറിയുക ഇവിടെ ആരും
മറ്റൊരാളെ ലക്ഷ്യമാക്കി ഒന്നും ചെയ്യുനില്ല
എല്ലാവരും ഞാനാണ് വലിയവൻ
എന്ന അഹങ്കാരഭാവത്തിൽ
എന്തൊക്കെയോ കാട്ടികൊണ്ടിരിക്കുകയാണ് .
അതൊകൊണ്ട് മാറ്റൊരാളുടെ നാവിൽനിന്നൊ
പ്രവർത്തിയിൽ നിന്നോ വരുന്ന
ഒന്നും നിന്റെ മനസ്സമാധാനം നഷ്ടപെടുത്താതിരിക്കട്ടെ .
മൈ ഡയറി khaleelshamras

Friday, March 14, 2014

ആത്മീയത khaleelshamras my diary

സ്വൊന്തം ജീവനേക്കാൾ മനുഷ്യനോടടുത്ത് 
കിടക്കുന്ന ഒരു ദൈവത്തോടുള്ള 
മനുഷ്യന്റെ അത്മബന്തമാണ് 
ആത്മീയത .
ആ ഒരു ആത്മബന്ധത്തെ 
സാന്പത്തികമായി ചൂഷണം 
ചെയ്യുന്നവരായിരിക്കും 
മഹാഭൂരിപക്ഷം പുരോഹിതന്മാരും 
എന്ന് വേദഗ്രന്ഥം മുന്നറിയിപ്പ് തന്നിരിക്കെ 
അതിലൂടെ അവർ 
ദൈവവുമായുള്ള ആത്മബന്ധത്തിൽനിന്നും 
വ്യതിചലിപ്പിക്കുമെന്നും 
മുന്നറിയിപ്പ് ലഭിച്ചിരിക്കെ .
അന്തമായ പരോഹിത്യ പ്രണയം 
ഉപേക്ഷിച്ച് 
ഉള്ളിലെ ആത്മീയത ധ്ര്ടമാക്കുക .
അവരെ അന്തമായി പിന്പറ്റാതെ 
വേദ ഗ്രന്ഥവും തിരുധൂതരുടെ ജീവിത പാഠങ്ങളും 
അറിവിന്റെ മാനദണ്ടമാക്കുക .
ഈ പണ്ഡിതന്മാർ
 നമ്മെ കായയോഴിയുന്ന 
ഒരു ദിനത്തെ കുറിച്ചും പ്രവാചകൻ 
മുന്നറിയിപ്പ് തന്നിരിക്കെ .
ആ പണ്ഡിതന്മാർ അന്ന് പറയും 
നിങ്ങൾക്ക് ഭുദ്ധി ഉപയോഗിക്കാന്മായിരുന്നില്ലേ .
ഞങ്ങളെ പിൻപറ്റാൻ ആരു പറഞ്ഞു .
ഉള്ളിലെ ആത്മീയത 
ദൈവം എല്ലാം കാണുന്നു എന്ന അറിവോടെ 
നന്മ നിറഞ്ഞൊരു ജീവിതം കാഴ്ച്ച വെക്കുക . 
അറിവ് നെടുക 
അറിവ് പറഞ്ഞു തരുന്നവരിലേക്ക് എത്താനല്ല 
മറിച്ചു 
ഈ ആത്മീയത എന്ന 
ദൈവവും നീയും തമ്മിലുള്ള 
ആത്മബന്തം ധ്ര്ടമാക്കുക .
അതിനായി അറിവ് അന്വേഷിക്കുക .

Thursday, March 13, 2014

We the kings.khaleelshamras

Now its the time of kings of our nation.
We the common men are the kings
Of our nations.
Because our nation is democratic .
In democracy we the kings
elect our servants.
Different peoples will
Give application for the post .
We the kings will elect our servants.
Never elect a thief eto guard our precious wealth.
Our noble nation will distribute
Rewards to the kings
Through them.
They can't steal a single paisa from it.
For there good work we will pay salary for them.
Now we are having the power to elect
our servants.
His politics ,religion etc etc
Doesn't matter us.
His honesty,kindness,love
Matters us.
Dr khaleelshamras.

Wednesday, March 12, 2014

വേതനം khaleelshamras mydiary

Khaleelshamras my diary
തൊഴിലാളിക്ക്‌ ചെയ്ത തൊഴിലിനുള്ള അർഹപെട്ട
വേതനം സ്നേഹം നിറഞ്ഞ മനസ്സോടെ
നല്കണം .
ആ വേതനം ലഭിക്കുന്പോൾ
തൊഴിലാളിക്കുണ്ടാവുന്ന സന്തോഷം നിറഞ്ഞ
ആത്മാവിനെ മുതലാളി കാണണം .
ആ സന്തോഷം സ്വൊയം പകർത്തണം .

മനസ്സില്ലാ മനസ്സോടെ വേതനം കൊടുക്കുന്പോൾ
മുതലാളിക്ക് നഷ്ടപെടുന്നത്
സന്തോഷം നിറഞ്ഞ ആ മാനസികാവസ്ഥ
ആസ്വദിക്കാനുള്ള അവസാരമാണ് .
സന്തോഷകരമായ ജീവിതമെന്ന
സന്പത്താണ് അയാൾ നഷ്ടപെടുത്തുന്നത് .

വേതനം സമയത്തിന് നല്കാൻ കൂട്ടാക്കാത്ത
തരുന്നത് തന്നെ താരാനുള്ള ഭുദ്ധിമുട്ടുകൾ
നിരത്തികൊണ്ടുള്ള
ഒരു മുതലാളിക്ക് കീഴിലാണ് നീ ജോലി ചെയയുന്നതെങ്കിൽ
മുതലാളിയോടുള്ള അമർഷം
തോഴിലിനോട് കാണിക്കാതിരിക്കുക .
തൊഴിലിനോടുള്ള പ്രണയം
നിന്റെ വ്യക്തിത്വമാണ് .
ആ പ്രണയം നഷ്ടപെട്ടാൽ
നീയാണ് ഇല്ലാതാവുന്നത് .
പക്ഷെ മുതലാളിക്ക്
തിരുത്താനുള്ള പാഠങ്ങൾ
സ്നേഹത്തിന്റെ മനസ്സുകൊണ്ട് തന്നെ
പഠിപ്പിച്ചുകൊടുക്കാനുള്ള ഭാദ്യത നിനക്കുണ്ട്‌ .
അല്ലെങ്കിൽ തീര്ച്ചയായും നൽകേണ്ട വേതനം
കൊടുക്കുന്പോൾ
മനസ്സിൽ തഴച്ചു വളരുന്ന
സന്തോഷമെന്ന സന്പാത്യം
അദ്ധേഹത്തിന് ലഭിക്കാതെ പോവും .

ചർച്ചകൾ khaleelshamras

രാഷ്ട്രീയവും മതവും 
മനസ്സിന് നല്കേണ്ടത് 
സമാധാനമാണ് .
എല്ലാം തലതിരിഞ്ഞ് നടക്കുന്ന 
ഈ കാലഘട്ടത്തിൽ 
രാഷ്ട്രീയവും മതവും ചർച്ച
ചെയ്യുന്പോൾ 
അത് നിന്റെ മനസ്സമാധാനത്തെ 
വെട്ടിമുറുക്കിയ കത്തിയാവുന്നുവെങ്കിൽ 
ആ ചർച്ചകളിൽ നിന്നും മാറിനിൽക്കുക .
ആ ചർച്ചകളിൽ നിനക്കൊരു പങ്കുമില്ല്ല .
സ്വൊന്തം സമാധാനവും 
ആശയ വൈരുദ്യത്തിലും 
മനുഷ്യസ്നേഹം മുറുകെപിടിക്കാനും 
കഴിയുമെങ്കിൽ 
ആ ചർച്ചകളിൽ പങ്കാളിയാവുക .
 KHALEELSHAMRAS 

Tuesday, March 11, 2014

ELECTIN TIME. DR KHALEELSHAMRAS

This is the time of election in india.
Take the spirit of election ,
Just like sportsmans spirit towards his game.
Participate or support a particular team.
But never allow the team spirit to
Destroy the inner spirit of your soul.
Never mis utilise your inner spirit of peace
By utilising that spirit just to hate
The opponent.
Love your team work for it
But don't hate others.
The essence of politics must be love
Love towards our inner soul,
And toward rest of our companion human beings.
Work for your team
Without destroying the peace of your soul.
Try for victory
Other team too will work for there victory.
But never be disappointed if your team failed in the game.
That time you must rent the soul of winners
And participate together with them for the welfare of all mankind.


Sunday, March 9, 2014

മായാത്തത് khaleelshamras diary

ജീവിതത്തിൽ ഓരോ അതിഥികൾ
കടന്നു വരും .
അവരുടെ നല്ല വാക്കുകളും പുഞ്ചിരിയും
ഒരുമിച്ചുള്ള നിമിഷങ്ങളെ
ഒരു സ്വൊർഗീയ പൂന്തോപ്പാക്കും .
ഒരിക്കലും വിട്ടുപോവല്ലേ
എന്ന് മനസ്സ് മന്ത്രിക്കുന്നതിനിടയിൽ
അവർ നമ്മെ വിട്ടു യാത്രയാവും .
പിന്നെ ഒരു നിരാശയാണ് .
പക്ഷെ നീ ഒന്ന് മറന്നു
അവർ നിനക്ക് സമ്മാനിച്ച സ്നേഹം
നിന്നിൽ ഭാക്കിവെച്ചാണ് അവർ യാത്രയായത്‌ എന്ന സത്യം .
മനുഷ്യരേ പരസ്പരം ഓരോ നിമിഷവും
പരസ്പരം വേർപിരിയുന്നുള്ളു
ആ ഭന്തങ്ങൾ മനസ്സിൽ തീർത്ത അനുഭൂതികൾ
ഒരിക്കലും മായില്ല .
അതുകൊണ്ട് ഒരോ നിമിഷവും
നിന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന
അതിഥികളെ
സ്നേഹംകൊണ്ടും കാരുണ്യം കൊണ്ടും സൽക്കരിക്കുക
പുഞ്ചിരിയുടേയും നല്ലവാക്കിന്റേയും പാത്രത്തിൽ
അവ വിളന്പുക .
KHALEELSHAMRAS my diary

Saturday, March 8, 2014

പാനപാത്രം khaleelshamras

ശരീരം ഒരു പാനപാത്രമാണ്
മനസ്സ് ആ പാത്രത്തിലെ പാനീയവും .
ചില പാത്രത്തിൽ
ശാന്തിയുടേയും സമാധാനത്തിന്റേയും
സ്നേഹത്തിന്റേയും
രുചികരമായ പാനീയമാണ് നിറച്ചിരിക്കുന്നതെങ്കിൽ
ചില പാത്രങ്ങളിൽ
അസൂയയുടേയും പകയുടേയും
പൊങ്ങച്ചതിൻറേയും
വിഷപാനീയമാണ് നിറച്ചിരുക്കുന്നത് .
നിന്റെ പാനപാത്രത്തിൽ
ഏത് പാനീയമാണ് നിറച്ചിരിക്കുന്നത്
എന്ന് വിലയിരുത്തുക .
വിഷപാനീയം നിന്നെ കുടിപ്പിക്കാൻ
ആരെങ്കിലും വന്നാൽ
നീ നിന്നിലെ നന്മയുടെ പാനീയം കൊണ്ട്
അവരെ സൽക്കരിക്കുക .
അവരിലെ ചൂട്വിഷം ഒഴുക്കി കളയുക .
khaleelshamras 

Friday, March 7, 2014

ഗുരു khaleelshamras my diary

നിനക്കരികിൽ വരുന്ന ഓരോ വ്യക്തിയും
നിനക്കൊരു ഗുരുവാണ് ./
എന്തെങ്കിലും ഒരു പാഠം
അവർ നിന്നെ പഠിപ്പിച്ചു തരും .
ചിലർ നീ എങ്ങിനെയൊക്കെ ആവണമെന്ന്
പഠിപ്പിക്കുമ്പോൾ
മറ്റു ചിലർ നീ എങ്ങിനെയൊക്കെ
ആവരുത് എന്ന് പഠിപ്പിക്കുന്നു ,
എല്ലാവരിൽനിന്നും അറിവ്
സ്വൊന്തമാക്കുക .
പകർത്തേണ്ടത് പകർത്താനും
തിരുത്തേണ്ടത് തിരുത്താനും .
ഓരോ വ്യക്തിയും
നിന്റെ ഗുരുവാകുമ്പോൾ
നിന്നിൽ നിന്നും അവർക്ക് ലഭിക്കേണ്ടത്
സ്നേഹവും ആദരവും മാത്രമാവണം .
അല്ലാതെ അവരെ നോവിക്കാനോ
അവരോട് അസൂയ കാണിക്കാനോ
അവരെ അവഗണിക്കാനോ പാടില്ല .
khaleelshamras 

Tuesday, March 4, 2014

സംഭാഷണങ്ങൾ khaleelshamras

ജീവിതത്തിലെ കഴിഞ്ഞു പോയ ഒരു മണിക്കൂർ
ഒന്ന് പോസ്റ്റ്‌മോർട്ടത്തിന് വിധേയമാക്ക് .
നിൻറെ വാക്കുകൾ എത്ര പേരുടെ
മനസ്സിന് മുറിവേൽപ്പിച്ചു ?
അവരുടെ വാക്കുകൾ
എത്രമാത്രം നിന്റെ മനസ്സിനെ മുറിവേൽപ്പിച്ചു .
പരസ്പരം നന്ദിയും പ്രചോദങ്ങളും കയ്മാറപെടേണ്ട
സംഭാഷണങ്ങൾ
പരസ്പരം കുറ്റപെടുത്തുന്നതും
പരസ്പരം മനസ്സമാധാനം
നഷ്ടപെടുതുന്നതുമാവുന്നുണ്ടോ .
ഒരാളുടെ മനസ്സമാധാനം തല്ലിതകർത്തിട്ട്
നിനക്കൊന്നും ലഭിക്കാൻ പോവുന്നില്ല .
അശാന്തിയല്ലാതെ .
സംഭാഷണങ്ങളിൽ
പരസ്പരം നന്ദി പറച്ചിലുകളും
പ്രചോദനങ്ങളും
സ്നേഹത്തിന്റെ കയ്മാറ്റവും
നിറഞ്ഞു നിൽക്കട്ടെ .
khaleelshamras മൈ diary 

Monday, March 3, 2014

ഈ നിമിഷമെന്ന പൂന്തോപ്പ്‌ khaleelshamras

ഓരോ നിമിഷവും നിറയെ വിരിഞ്ഞു നിൽക്കുന്ന
പൂക്കൾ നിറഞ്ഞ ഒരു പൂന്തോപ്പ് പോലെയാണ് .
മന്ദമാരുതൻ അതിനെ തലോടികൊണ്ടുമിരിക്കുന്നു .
നിന്റെ ജീവിതം അഭിനയിച്ചു തീർക്കാനുള്ള വേദിയാണ് ഈ പൂന്തോപ്പ് .
നിന്റെ ആത്മാവിന്റെ കണ്ണിലൂടെ ആ പൂന്തോപ്പിലെ
കാഴ്ച്ചകൾ കണ്ടുകൊണ്ടേയിരിക്കുക .
അതിലൂടെ കടന്നുപോവുന്നവരെ യൊക്കെ അതേ കണ്ണുകൊണ്ട് തന്നെ കാണുക .
സ്നേഹത്തിന്റെ കണ്ണുകൊണ്ട് .
അസൂയയുടേയും പകയുടേയും നോട്ടങ്ങൾക്ക്‌
ആ പൂന്തോപ്പിലിടമില്ല .
അവ അടിച്ചുതൂക്കിയെറിയേണ്ട അഴുക്കുകളാണ് .
അതവിടെ നിന്നാൽ ആ പൂന്തോപ്പ്‌ ചീഞ്ഞു നാറും .
നിന്റെ ആത്മാവിന്റെ മൂക്കുകൊണ്ട്‌
ഓരോ പൂവിന്റേയും നറുമണം ആസ്വദിക്കുക .
നിന്റെ മനസ്സിൽ വിവേചനത്തിന്റെയും തിന്മയുടേയും
കറ പുരന്നിട്ടുണ്ടേൽ
ആ പൂക്കൾ നിനക്ക് നറുമണം തരില്ല .
ചിന്തകളാവുന്ന ചുണ്ടുകൊണ്ട്  .
നീ ആ പൂക്കളോട് സംസാരിക്കുക.
നിന്റെ ശരീരത്തിലെ നാവ് കൊണ്ട്
അത് വഴി ക്ടന്നുപോയവരോടൊക്കെ
അതേ സംസാരം സംസാരിക്കുക .
സ്നേഹവും കാരുണ്യവും പ്രതിഫലിച്ച സംസാരം .
നിന്റെ ഓർമയുടെ കവലറകളിൽ
ശേഘരിച്ചു വെച്ച ഇന്നലകളിലെ നല്ല അനുഭവങ്ങളെയൊക്കെ
ഒരുകൂട്ടിന് ഈ നിമിഷമാവുന്ന പൂന്തോപ്പിലേക്ക് വിളിച്ചോ .
നിന്റെ സ്വൊപ്നക്കൂട്ടിൽ നീ കാനാനശിച്ചവയെയും വിളിച്ചോ .
ഭാവനയുടെ വാഹനത്തിൽ നിന്നോടൊപ്പം അവയും യാത്ര ചെയയട്ടെ .
തീർച്ചയായും അനുഭവിച്ചറിഞ്ഞ അനുഭൂതി ഈ പൂന്തോപ്പ്‌ നിനക്ക് നൽകും .
KHALEELSHMRAS
  

രാഷ്ട്രീയം

രാഷ്ട്രീയവും അവലോകനവും ആവാം
പക്ഷെ അത് നിനക്ക് ശാന്തി നൽകുന്നതാവണം .
മറ്റുള്ളവർ ചെയയുന്ന തെറ്റുകൾ ചുഴന്ന് അന്വേശിച്ച്
മറ്റുള്ളവർ ചെയ്ത നന്മകളെ അംഗീകരിച്ചുകൊടുക്കാതെയുള്ള
രാഷ്ട്രീയ കാഴ്ച്ചപ്പാട് പാടില്ല .
രാഷ്ട്രത്തിന്റെ നന്മക്കായി സ്വോന്തമായോ സംഘമായോ
പ്രവർത്തിക്കുക .
നന്മകളിൽ സംഘത്തിന്റെ വേലികെട്ടുകൾ തകർത്ത് ഒന്നിക്കുക .
ഭരണം ലഭിച്ചാലും ഇല്ലെങ്കിലും
ആ നന്മ മുറുകെ പിടിക്കുക .
അതിനായി പരസ്പരം മത്സരിക്കുക .
അനാവശ്യ ചർച്ചകൾ നിന്റെ സമയത്തെ കൊല്ലാകൊല ചെയയും
ഒന്നുങ്കിൽ നിന്റെയോ അല്ലെങ്കിൽ അതിൽ പങ്കെടുത്ത
എതിർകക്ഷിയുടേയോ മനസ്സിന് അത് മുറിവേൽപ്പിക്കും .
മറ്റുള്ളവരെ നോവിക്കാൻ വേണ്ടിയല്ല നിന്റെ വിലപെട്ട ജീവിതം .
സ്വോയം മരിച്ചവനായി ജീവിക്കാനുമല്ല .
എല്ലാരും മരിച്ചു പോവെണ്ട മനുഷ്യരാണ് എന്ന് മറക്കാതിരിക്കുക
നിന്റെ വിമർശനങ്ങൾക്ക് വിധേയരാവാൻ വേണ്ടിയല്ല
അവരുടെ ജീവിതം .
നിന്റെ മരണത്തിന്റെ പിറ്റേ ദിവസം
നിനക്ക് ആരേയും വിമർഷിക്കാനുമാവില്ല .
അതുകൊണ്ട് പരസ്പര സ്നേഹവും രാഷ്ട്ര നന്മയും ലക്ഷ്യമാക്കി
സ്വൊന്തം സമയവും മനശാന്തിയും നഷ്ടപെടുത്താതെ
മറ്റുള്ളവരെ നോവിക്കാതെയും
രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്റെ റോൾ നിറവേറ്റുക .
മൈ ഡയറി DR khaleelshamras .


Sunday, March 2, 2014

ശാന്തിയും സമാധാനവും മാത്രം . khaleelshamras

മത സംഘടനകളിലൂടെ മതത്തെ നോക്കരുത്
മതത്തിലൂടെ സംഘടനയെ നോക്കുക .
മതം അടിത്തറയാക്കുക .
അതിന്റെ ആധികാരിക പ്രമാണങ്ങളേയും .
അതു ജീവിച്ചു പഠിപ്പിച്ച ആചാര്യന്മാരേയും
പിൻപറ്റുക .
അതു പഠിപ്പിക്കുന്ന ആനുകാലിക ഗുരുക്കന്മാരിൽനിന്നും
അറിവു നേടുക
അത് ആധികാരിക പ്രമാണങ്ങളൊടും
പ്രവാചകന്മാരുടെ ജീവിതചര്യയോടും
യോജിക്കുന്നുണ്ടോ എന്ന് വിലയിരിത്തുക .\
ആനുകാലിക ഗുരുക്കന്മാരുടെ പേരിൽ
ഒരു മതവും സംഘടനയുമല്ല നിനക്ക് വേണ്ടത് ,
അവരിലൂടെ മതങ്ങളൊക്കെ പഠിപ്പിച്ച
കറകളഞ്ഞ ഏകദൈവാരാധനയിലേക്കും
സമ്പൂർണ ഈശ്വരനിലുള്ള സമർപ്പണത്തിലേക്കും 
എത്തി പെടുകയാണ് വേണ്ടത് .
അങ്ങിനെ മനുഷ്യരൊഴികെയുള്ള
ജീവജാലങ്ങളൊക്കെയും
പ്രപഞ്ചവും
മറ്റെല്ലാമും
പിന്തുടരുന്ന
സംഘം ചേർന്ന് തമ്മിലടിക്കാത്ത ,
പ്രാത്ഥനക്കായി സൃഷ്ട്ടികളെ ഇടയാളന്മാരാക്കാത്ത,
ദൈവിക വിധി വിലക്കുകൾ പൂർണമായി
പാലികകുന്ന
ഒരു ഭക്തിമാർഘം പിന്തുടരുക .
ആ മാർഘത്തിൽ പരസ്പര പകപോക്കലില്ല ,
എവിടേയും ആക്രമണമില്ല ,
അനീധിയില്ല
എങ്ങും ശാന്തിയും സമാധാനവും മാത്രം .
മൈ ഡയറി khaleelshamrasSaturday, March 1, 2014

മറാത്ത ഞാൻ khaleelshamras diary

വേദനിപ്പിക്കലിന്റേയും യാദനകളുടേയും
കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെ തന്നെയാണ്
നിനക്ക് യാത്ര ചെയ്യാനുള്ളത് .
നിന്നെ മുറിവേൽപ്പിക്കാൻ
അസൂയയുടെ ഭൂകമ്പങ്ങളും ,
വിമർശനങ്ങളുടെ സുനാമികളും
നിനക്ക് മറികടക്കേണ്ടതുണ്ട് .
ഭാഹ്യ സാഹചര്യങ്ങൾ
എപ്പോഴും നിനക്കനുകൂലമാവുമെന്ന്
പ്രതീക്ഷിക്കാതിരിക്കുക .
നിന്റെ നിയന്ത്രണത്തിലുള്ള
നിന്റെ ആന്തരിക കാലാവസ്ഥ
ചാഞ്ചാടാതെ നോക്കുക .
മനസ്സിന്റെ ശാന്തമായ അന്തരീക്ഷം നിലനിർത്താൻ
അവഗണിക്കേണ്ടത് അവഗണിക്കുക
ഉൾകൊള്ളേണ്ടവ ഉൾകൊള്ളുക ,

ഈ പുതുപുത്തൻ നിമിഷം khaleelshamras.my diary

ഇന്നലകളിലെ നഷ്ടങ്ങളെയൊക്കെ മാച്ച് കളഞ്ഞ്
വിജയങ്ങളെ യൊക്കെ കൂടെ കൂട്ടി ,
ഇതാ ...
ഈ പുതുപുത്തൻ നിമിഷം
നിന്റെ ജീവിതത്തിലേക്ക്
കടന്നു വന്നിരിക്കുന്നു .
ഓരോ പരാജയവും
നിനക്കേൽപ്പിച്ച മുറിവുകളൊക്കെ
മാഞ്ഞു പോയിരിക്കുന്നു .
അത് നൽകിയ പാഠം
ഭാക്കിയുമായിരിക്കുന്നു .
ഇനി അലസതക്ക്‌ സ്ഥാനമില്ല .
ജീവിക്കുക ഈ പുത്തൻ നിമിഷങ്ങളിൽ
നിന്റെ മനസ്സിന്റെ നിത്യ വസന്തം നഷ്ടപെടുത്താതെ ,
എപ്പോഴും സ്നേഹം കയ്മാറിയാവനും
സന്തോഷവാനുമായി .


സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...