സ്നേഹത്തിന്റെ പൂന്തോപ്പ് khaleelshamras

നാം അപരിചിതത്വത്തിന്റെ
ഇരുട്ടറയിലായിരുന്നു .
പിന്നീട് അതിൽനിന്നും
മോചിതരായി
പരസ്പരം ഒന്നാവുന്ന
പരിചയത്തിന്റെ
സൗഹ്രദമെന്ന വീട്ടിൽ ഒന്നിച്ചു .
ആ വീടിനുചുറ്റും ഒരു
മരുഭൂമിയായിരുന്നു .
നീ വന്ന്
അതിൽ സ്നേഹത്തിന്റെ വിളവിറക്കി .
ഒരിക്കലും അകറ്റാൻ കഴിയാത്ത
ഒരു ചങ്ങലകൊണ്ട്
നമ്മുടെ ആത്മാക്കൾ ബന്ധിക്കപെട്ടിരുന്നു .
ഇന്ന് നമ്മുടെ സൌഹ്രദം നട്ടു വളർത്തിയ
അതേ പൂന്തോപ്പിൽ
ഞാൻ മരണത്തോട് മുഖാമുഖം നോക്കി
നിൽക്കുമ്പോൾ
നീ എന്നോട് ചോദിക്കുന്നു ?
നിങ്ങളില്ലാതെ ഇനിയുള്ള ദിനങ്ങൾ
ഞാനെങ്ങിനെ കഴിച്ചുതീർക്കും .
നാം പണിത ഈ സ്നേഹത്തിന്റെ പൂന്തോപ്പും
നമ്മുടെ വാക്കുകളും പ്രവർത്തികളും
മനസ്സിൽ സൂക്ഷിക്കാൻ
സമ്മാനിച്ച ഓർമകളും
നിനക്കായി ഭാക്കിയാക്കുന്നു .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras