ജീവിതമാവുന്ന സിസ്റ്റം khaleelshamras

മനസ്സാവുന്ന മെമ്മറിയിൽ
വേണ്ടാത്തതും വേണ്ടതുമായ
ഒരുപാട് ഫയലുകൾ
നിറഞ്ഞ് നിറഞ്ഞ്
നിന്റെ ജീവിതമാവുന്ന
സിസ്റ്റം
വേഗത കുറഞ്ഞിരിക്കുന്നു .
പലപ്പോഴായി
ഹാങ്ങുമാവുന്നു .
ചിന്തകളിലൂടെ
ഓടിമറയുന്ന
വൈറസുകൾ നിറഞ്ഞ ഫയലുകൾ
നിന്റെ എകാദ്രതയേയും
ജീവിത ലക്ഷ്യത്തേയും നശിപ്പിച്ചിരിക്കുന്നു .
അതുകൊണ്ട് നീ ചെയ്യുന്ന
പ്രവർത്തിയേയും ചിന്തകളേയും
ഒരേ ദിശയിലൂടെ ചലിപ്പിക്കാൻ
നിനക്ക് പറ്റുന്നില്ല .
എത്രയും പെട്ടെന്ന്
ആ തിന്മയുടേയും അസൂയയുടേയും
പകയുടേയുമൊക്കെ ഫയലുകൾ
ഡിലീറ്റ് ചെയ്യുക .
അതിന് ക്ഷമയുടേയും ലക്ഷ്യഭോധതിന്റെയും
നല്ല ആന്റി വൈറസുകൾ
ഉപയോകപെടുത്തുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras