ജീവിതത്തിന്റെ കൂട്ടാളി .khaleelshamras

ഞാൻ ധനികനായിരുന്നു
പക്ഷെ നീയെന്റെ സന്പത്തിലേക്ക് നോക്കിയില്ല .
സന്പത്തിന്റെ പേരിൽ
ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരൊക്കെ നൽകിയ
ഒരു പരിഗണനയും നീയെനിക്കു തന്നില്ല .
ഞാൻ കണ്ട പൂർത്തീകരിക്ക പെടാത്ത സ്വോപ്നങ്ങളിലേക്ക് ,
എനിക്ക് നിർവഹിക്കാനുള്ള ഉത്തരവാദിത്തങ്ങളിലേക്ക് ,
എന്റെ പതവിയിലേക്ക്
ഒന്നും നീ നോക്കിയത്‌ പോലുമില്ല .
നീ മറ്റാരുമല്ല എന്റെ മരണമാണ് .
ജീവിതത്തിൽ ഞാനെത്തിപിടിച്ചവക്കൊന്നും
ഒരു പുല്ലു വില പോലും നല്കാതെ .
എന്നെ ഭൂമിയിൽനിന്നും യാത്രയാക്കാൻ
എന്റെ കൂടെ നടക്കുന്ന
എന്റെ ജീവിതത്തിന്റെ കൂട്ടാളി .
നിനക്കു പിടി തരാതെ
ഞാനീ നിമിഷം ജീവിക്കുന്നു .
ഈ നിമിഷം
എന്നെ കൊണ്ടൊരാൾക്കും ശല്യമുണ്ടാവില്ലെന്നും
എന്റെ നാവും മനസ്സും മറ്റൊരാളേയും
നോവിക്കില്ലെന്നും ,
അറിവ് നേടാനുള്ള ഒരു ഉദ്യമമായി
ഈ സമയത്തെ ഞാൻ മാറ്റുമെന്നും
പ്രതിക്ഞ്ഞയെടുക്കുന്നു .
കാരണം അടുത്ത നിമിഷം
കൂടെയുള്ള കൂട്ടുകാരൻ എന്നെ
ഭൂമിയിൽനിന്നും തട്ടി മാറ്റിയാലോ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras