നിന്റെ ശരീരത്തിലെ മരണം .khaleelshamras

നിന്റെ ശരീരത്തിലെ കോടാനുകോടി കോശങ്ങൾ
ഈ ഒരു നിമിഷം മരിച്ചുപോയിരിക്കുന്നു .
അതേ ശരീരം ഈ ഒരൊറ്റ നിമിഷം
കോടാനുകോടി സൂക്ഷ്മജീവികളുടെ
ശവ പറന്പുമായിരിക്കുന്നു .
അവയൊന്നും മരണം ഭയന്നു ജീവിച്ചവയായിരുന്നില്ല .
അവയൊക്കെ തന്നിലതിഷ്ടിതമായ കർത്യവ്യങ്ങൾ
ഭംഗിയായി നിർവഹിച്ച്
മരണം വരിക്കുകയായിരുന്നു .
നിനക്ക് മുന്പിലെ ജീവിതത്തെ
നന്മകൾക്കായി ,അറിവ് നേടിയെടുക്കാൻ
വിനിയോഗിക്കുക
എന്നൊരു കടമയാണ് നിനക്ക് മുന്പിൽ .
അത് നിർവഹിക്കുക എന്നൊരു ദൌത്യമേ ഉള്ളു .
നിന്റെ റോൾ കഴിയുന്ന നിമിഷം
നിനക്ക് മുന്പിൽ
നിന്റെ ശരീരത്തിൽ എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന
അതേ മരണം വരും .
ആ കോശങ്ങളെയും സൂക്ഷ്മജീവികളേയും
ഇല്ലായ്മ ചെയ്തപോലെ
നിന്നേയും ഇല്ലാതാക്കാൻ .
Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras