എങ്ങും നീ മാത്രം khaleelshamras

ഈ ഭൂമിയിൽ നീയെന്നൊരാളേയുള്ളൂ .
നിനക്ക് മുന്പിലൂടെ കടന്നുപോയതും
പിറകിലൂടെ പിന്തുടരുന്നതും
നീ തന്നെയാണ് .
പ്രകാശിച്ച സൂര്യനും
സുഗന്തം സമ്മാനിച്ച പൂവും നീ തന്നെയാണ് .
മറ്റൊരാൾ വന്ന് നിന്നോട് സംസാരിക്കുമ്പോൾ
നീ സംസാരിക്കുന്നത് നിന്നോട് തന്നെയാണ് .
എങ്ങും നിറഞ്ഞു നിൽക്കുന്ന നീ
ഒരാളെ ഭയപെടുന്നുവെങ്കിൽ
ഭയപെടുന്നത് നിന്നെ തന്നെയാണ് .
മറ്റൊരാളോട് അസൂയപെടുന്നുവെങ്കിൽ
ഉപദ്രവിക്കുന്നുവെങ്കിൽ
നീ നോവിക്കുന്നത് നിന്നെ തന്നെയാണ് .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras