മരണകെണിയിൽ khaleelshamras

കാലം ആത്മാവും മണ്ണ് ശരീരവും തീർത്ത ഭൂമിയിൽ
ഒരേ ദിവസത്തിൽ നാമിരുവരും പിറന്നു .
പിന്നെ അതേ ഭൂമിയിൽ
നമ്മുടെ യാത്ര രണ്ടു വഴികളിലായി .
ഞാൻ സമ്പത്തിന്റെ വഴിയിലൂടെയും
നീ ദാരിദ്ര്യത്തിന്റെ വഴിയിലൂടെയും .
എന്റെ യാത്ര ആടംഭര വാഹനങ്ങളിലും
നിന്റെ യാത്രകൾ കാലനടയുമായി .
എന്റെ ഭക്ഷണതളിക
വിഭവങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ
നീ വിശപ്പകറ്റാൻ മാത്രം കഴിച്ചു .
അതെന്നെ പൊണ്ണതടിയനാക്കി
നിന്നെ പാകത്തിനോത്തവനുമാക്കി .
നാം പരസ്പരം കണ്ടു മുട്ടിയപ്പോഴൊക്കെ
നിനക്കെന്നോടുള്ള അസൂയ വ്യക്തമായിരുന്നു .
ഇങ്ങിനെ ഒരു ജീവിതം
വാഹനം
ഭക്ഷ്യവിഭവങ്ങൾ ഒക്കെ എനിക്കും
ലഭിച്ചെങ്കിൽ എന്ന് നീ ആഗ്രഹിച്ചിരുന്നു .
പക്ഷെ ഇന്നിതാ ഞാൻ
മരണത്തിനു മുഖാമുഖം നോക്കി
നിൽക്കുന്നു
എന്റെ അനങ്ങാത ശരീരവും
ആവശ്യത്തിലും കൂടുതലുള്ള തീറ്റിയും
ഞാൻ വലിച്ചിട്ട സിഗരറ്റുകളും
എന്റെ രക്തക്കുഴലുകളിൽ
കൊഴുപ്പ്കൊണ്ടുള്ള മാർഘതടസ്സങ്ങളുണ്ടാക്കി
എന്റെ ഹ്ര്ദയതെ നിശ്ചലമാക്കിയിരിക്കുന്നു ,
ശ്വാസകോശത്തിലും വയറ്റിലും മാരക മുഴകൾ ഉണ്ടാക്കിയിരിക്കുന്നു .
നിന്റെ എളിമ നിറഞ്ഞ ജീവിതവും
ആവശ്യത്തിനു വേണ്ടി മാത്രമുള്ള തീറ്റയും
വ്യായാമം നിറഞ്ഞൊഴുകിയ നിന്റെ
ജീവിതവും കണ്ട് ഞാനിന്ന് അസൂയ പെടുകയാണ് .
ഇനിയും ജീവിക്കാൻ നിനക്കവസരം തന്ന
ആ ജീവിതം
എനിക്ക് ലഭിച്ചിരുന്നുവെങ്കിൽ
ഈ മരണകെണിയിൽ ഇത്ര നേരത്തെ
ഞാൻ കുടുങ്ങി പോവില്ലായിരുന്നു .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras