Thursday, February 27, 2014

അറിവ് khaleel shamras

ഓരോ നിമിഷവും നീ ഒരു വിദ്യാർത്ഥിയാവുക .
അറിവിന്റെ രത്നകല്ലുകളുമായി
സമയം നിനക്ക് മുമ്പിൽ നിൽക്കുന്നു .
അവയെ
ചിന്ത്തയുടെയും   വായനയുടേയും
കയ്കൾകൊണ്ട്
സ്വൊന്തമാക്കുക .
അറിവിന്റെ മാധുര്യം നുകർന്ന്
നിന്റെ ആത്മാവ് സദാ
ഊർജ്ജസ്വൊലനായി  നിലനിൽക്കട്ടെ ,
നിന്റെ ജീവിതത്തിൽ സന്തുഷ്ടനാവാൻ
നീ ആർജ്ജിച്ച അറിവ് ഒരു നിമിത്തമാവട്ടെ .
Sunday, February 23, 2014

ജീവിതത്തിന്റെ കൂട്ടാളി .khaleelshamras

ഞാൻ ധനികനായിരുന്നു
പക്ഷെ നീയെന്റെ സന്പത്തിലേക്ക് നോക്കിയില്ല .
സന്പത്തിന്റെ പേരിൽ
ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരൊക്കെ നൽകിയ
ഒരു പരിഗണനയും നീയെനിക്കു തന്നില്ല .
ഞാൻ കണ്ട പൂർത്തീകരിക്ക പെടാത്ത സ്വോപ്നങ്ങളിലേക്ക് ,
എനിക്ക് നിർവഹിക്കാനുള്ള ഉത്തരവാദിത്തങ്ങളിലേക്ക് ,
എന്റെ പതവിയിലേക്ക്
ഒന്നും നീ നോക്കിയത്‌ പോലുമില്ല .
നീ മറ്റാരുമല്ല എന്റെ മരണമാണ് .
ജീവിതത്തിൽ ഞാനെത്തിപിടിച്ചവക്കൊന്നും
ഒരു പുല്ലു വില പോലും നല്കാതെ .
എന്നെ ഭൂമിയിൽനിന്നും യാത്രയാക്കാൻ
എന്റെ കൂടെ നടക്കുന്ന
എന്റെ ജീവിതത്തിന്റെ കൂട്ടാളി .
നിനക്കു പിടി തരാതെ
ഞാനീ നിമിഷം ജീവിക്കുന്നു .
ഈ നിമിഷം
എന്നെ കൊണ്ടൊരാൾക്കും ശല്യമുണ്ടാവില്ലെന്നും
എന്റെ നാവും മനസ്സും മറ്റൊരാളേയും
നോവിക്കില്ലെന്നും ,
അറിവ് നേടാനുള്ള ഒരു ഉദ്യമമായി
ഈ സമയത്തെ ഞാൻ മാറ്റുമെന്നും
പ്രതിക്ഞ്ഞയെടുക്കുന്നു .
കാരണം അടുത്ത നിമിഷം
കൂടെയുള്ള കൂട്ടുകാരൻ എന്നെ
ഭൂമിയിൽനിന്നും തട്ടി മാറ്റിയാലോ .

മരണത്തിന്റെ കണ്ണുകൾ അടഞ്ഞു പോയിരിക്കാം .khaleelshamras

അയാളുടെ മൌനങ്ങൾ
അയാളുടെ ശാന്ത മനസ്സിന്റെ സംസാരമായിരുന്നു .
ആരേയും കുറ്റം പറയാത്ത അയാളുടെ നാവ്
ആതർഷ വൈരുദ്യത്തിനിടയിലും
എല്ലാവരേയും സ്നേഹിക്കാൻ പാകപെടുത്തിയ
മനസ്സിന്റെ പ്രതിഫലനമായിരുന്നു .
സ്വൊന്തം ആരോഗ്യത്തെ പരിപാലിക്കാൻ
അയാൾ കാണിച്ച സൂക്ഷ്മത
മരണത്തെ തന്നിൽ നിന്നും ഓട്ടി അകറ്റാനായിരുന്നു .
കാരണം ഒരു വശത്ത് തളർന്നു കിടക്കുന്ന
സ്വൊന്തം ഇണക്കും
പിന്നെ വളർന്നു വരുന്ന
പിന്ച്ചോമനകൾക്കും തന്റെ സാനിത്യവും  പ്രയത്നവും
വേണമെന്ന് അയാൾ വിശ്വസിച്ചു .
എന്നിട്ടും ഈ സുപ്രഭാതത്തിൽ
മരണം വന്ന് മാച്ചു കളഞ്ഞവരിൽ 
അയാളും പെട്ടു .
മരണത്തെ തട്ടിമാട്ടാനുള്ള എല്ലാ സൂക്ഷ്മതക്കൊടുവിലും
ഈ ഒരു ഇളം പ്രായത്തിൽ
മരണം എന്തിനയാളെ മാറോടണച്ചു ഭൂമിയിൽനിന്നും യാത്രയാക്കി .
ഒരു പക്ഷെ മരണത്തിന്റെ കണ്ണുകൾ അടഞ്ഞു പോയിരിക്കാം .
Saturday, February 22, 2014

നിന്റെ ശരീരത്തിലെ മരണം .khaleelshamras

നിന്റെ ശരീരത്തിലെ കോടാനുകോടി കോശങ്ങൾ
ഈ ഒരു നിമിഷം മരിച്ചുപോയിരിക്കുന്നു .
അതേ ശരീരം ഈ ഒരൊറ്റ നിമിഷം
കോടാനുകോടി സൂക്ഷ്മജീവികളുടെ
ശവ പറന്പുമായിരിക്കുന്നു .
അവയൊന്നും മരണം ഭയന്നു ജീവിച്ചവയായിരുന്നില്ല .
അവയൊക്കെ തന്നിലതിഷ്ടിതമായ കർത്യവ്യങ്ങൾ
ഭംഗിയായി നിർവഹിച്ച്
മരണം വരിക്കുകയായിരുന്നു .
നിനക്ക് മുന്പിലെ ജീവിതത്തെ
നന്മകൾക്കായി ,അറിവ് നേടിയെടുക്കാൻ
വിനിയോഗിക്കുക
എന്നൊരു കടമയാണ് നിനക്ക് മുന്പിൽ .
അത് നിർവഹിക്കുക എന്നൊരു ദൌത്യമേ ഉള്ളു .
നിന്റെ റോൾ കഴിയുന്ന നിമിഷം
നിനക്ക് മുന്പിൽ
നിന്റെ ശരീരത്തിൽ എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന
അതേ മരണം വരും .
ആ കോശങ്ങളെയും സൂക്ഷ്മജീവികളേയും
ഇല്ലായ്മ ചെയ്തപോലെ
നിന്നേയും ഇല്ലാതാക്കാൻ .
Friday, February 21, 2014

ഒളിസങ്ങേതം khaleelshamras

കള്ളന്മാർക്കും ചൂഷകന്മാർക്കും
ഒളിച്ചിരിക്കാനുള്ള സങ്കേതമായി മതങ്ങൾ മാറുന്നുവോ .
നിയമ പാലകർ
ഉള്ളിൽ കള്ളനുണ്ടെന്നറിഞ്ഞിട്ടും
കയറാൻ മടിച്ച സങ്കേതം .
ഭരണാതികാരിക്കൽ
കള്ളനെ പിടിക്കാൻ ഉത്തരവിറക്കുന്നതിനു പകരം
കള്ളത്തരങ്ങൾ പുറത്തു പറഞ്ഞവരെ
തുറങ്കിലിടാൻ ആങ്ക്ജാപിക്കുന്നു .
മതങ്ങൾ മനുഷ്യാത്മാവിന്റെ വർണമാണ്
ലളിത ജീവിതം നയിച്ച്
നന്മയുടെ നിലനിൽപ്പിനായി
സ്വൊന്തം ജീവിതസുഖങ്ങൾ ത്യജിച്ച്
പടുത്തുയർത്തിയ ജീവിത സംഹിതകൾ
ഇന്ന് പിശാജ് ഹൈജാക്ക് ചെയ്യുകയാണോ ?
  

Wednesday, February 19, 2014

സുഗന്തംkhaleelshamras

നീ വസ്ത്രത്തിൽ പൂശിയ സുഗന്തം
ചെന്നെത്തേണ്ടത്‌ നിന്റെ മനസ്സിലാണ് .
നിന്റെ ആത്മാവിന്റെ അകാശമാവണം
ആ സുഗന്തം .
ആ ആകാശത്തിനു താഴെ
നീ ചെയയുന്ന ഓരോ പ്രവർത്തിയിടേയും
വായു ആവണം ആ സുഗന്തം .
ഒന്നറിയുക
നീ പൂശിയ സുഗന്തം ആസ്വദിക്കാൻ
ഭൂമിയിലെ ഏറ്റവും വിലപെട്ട ഒരു ജീവൻ
കാത്തിരിക്കുന്നുണ്ട് .
അത് നിന്റെ ജീവനാണ് .
നിന്റെ വാക്കുകളിൽനിന്നും
പ്രവർത്തികളിൽനിന്നും  ഒക്കെ
ആ സുഗന്തം ഈ ഭൂമിയിലേക്ക്‌
പരക്കട്ടെ .

എങ്ങും നീ മാത്രം khaleelshamras

ഈ ഭൂമിയിൽ നീയെന്നൊരാളേയുള്ളൂ .
നിനക്ക് മുന്പിലൂടെ കടന്നുപോയതും
പിറകിലൂടെ പിന്തുടരുന്നതും
നീ തന്നെയാണ് .
പ്രകാശിച്ച സൂര്യനും
സുഗന്തം സമ്മാനിച്ച പൂവും നീ തന്നെയാണ് .
മറ്റൊരാൾ വന്ന് നിന്നോട് സംസാരിക്കുമ്പോൾ
നീ സംസാരിക്കുന്നത് നിന്നോട് തന്നെയാണ് .
എങ്ങും നിറഞ്ഞു നിൽക്കുന്ന നീ
ഒരാളെ ഭയപെടുന്നുവെങ്കിൽ
ഭയപെടുന്നത് നിന്നെ തന്നെയാണ് .
മറ്റൊരാളോട് അസൂയപെടുന്നുവെങ്കിൽ
ഉപദ്രവിക്കുന്നുവെങ്കിൽ
നീ നോവിക്കുന്നത് നിന്നെ തന്നെയാണ് .

Tuesday, February 18, 2014

Athmeeya vyaapaarikal .khaleelshamrS

മനസ്സുകൾക്ക് പ്രകാശം പരത്താൻ
സ്വൊയം ദാരിദ്ര്യവും പട്ടിണിയും
ജീവിതത്തിന്റെ മുഖമുദ്രയാക്കി
കേട്ടിപടുത്ത ആദർശങ്ങൾ
ഇന്ന് സമ്പത്തും തീറ്റകൊതിയും
ഒക്കെ മുഖമുദ്രയാക്കപെട്ടവരുടെ
കയ്കളിലെ വില്പന ചരക്കാവുമ്പോൾ
അവർ പുതു തലമുറയുടെ
ആത്മീയ നേതിർതത്വങ്ങൾ ആവുമ്പോൾ
കഴുതകളെ പോലെ അവർക്ക് പിന്നിൽ
ഉറച്ചു നിൽക്കാൻ കുറേ മനുഷ്യരുണ്ടാവുംപോൾ
ആ മനുഷ്യരും ഭരണകൂടത്തിന്റെ
വോട്ടുബാങ്കുകൾ ആവുമ്പോൾ
ഇവിടെ ഇല്ലാതാവുന്നത്
ആ പാവം ആട്ടിടയന്മാരും
വനാന്തരങ്ങളിൽ ഏകാന്തതയെ സ്വൊയം
വരിച്ച ഗുരുക്കന്മാരും ഒക്കെ
വരച്ചിട്ട ആദർശമാണ് .
ഹ്ര്ദയതിൽനിന്നും മനുഷ്യന്റെ
ജാതി വർണങ്ങൾക്കതീതമായി
അവരുടെ ആവശ്യങ്ങളിലേക്ക്
പ്രവഹിച്ച കാരുണ്യത്തിന്റെ പ്രവാഹം ഇന്നില്ല .
ഇന്ന് പണത്തിൽ വിരിയുന്നു പുഞ്ചിരി
സംപത്തിലൂടെ പ്രവഹിക്കുന്നു ആത്മീയത .
ജന ഹ്രദയയങ്ങലിലെ
ഈശ്വര ഭക്തിയെ
കപട ഭക്തി നടിച്ച് ചൂഷണം ചെയയുന്ന
കള്ളന്മാരാവുകയാണോ ഇന്ന്
മദനേത്രത്വമെന്ന് സ്വൊയം അവകാശപെട്ട്
കായയിൽ  ഭക്തിയുടെ ജപമാല പിടിച്ച്
ഉള്ളിൽ സംപത്തെന്ന ഒറ്റ ലക്ഷ്യവുമായി
നടക്കുന്ന ചില മനുഷ്യർ .
മരണകെണിയിൽ khaleelshamras

കാലം ആത്മാവും മണ്ണ് ശരീരവും തീർത്ത ഭൂമിയിൽ
ഒരേ ദിവസത്തിൽ നാമിരുവരും പിറന്നു .
പിന്നെ അതേ ഭൂമിയിൽ
നമ്മുടെ യാത്ര രണ്ടു വഴികളിലായി .
ഞാൻ സമ്പത്തിന്റെ വഴിയിലൂടെയും
നീ ദാരിദ്ര്യത്തിന്റെ വഴിയിലൂടെയും .
എന്റെ യാത്ര ആടംഭര വാഹനങ്ങളിലും
നിന്റെ യാത്രകൾ കാലനടയുമായി .
എന്റെ ഭക്ഷണതളിക
വിഭവങ്ങൾ കൊണ്ട് നിറഞ്ഞപ്പോൾ
നീ വിശപ്പകറ്റാൻ മാത്രം കഴിച്ചു .
അതെന്നെ പൊണ്ണതടിയനാക്കി
നിന്നെ പാകത്തിനോത്തവനുമാക്കി .
നാം പരസ്പരം കണ്ടു മുട്ടിയപ്പോഴൊക്കെ
നിനക്കെന്നോടുള്ള അസൂയ വ്യക്തമായിരുന്നു .
ഇങ്ങിനെ ഒരു ജീവിതം
വാഹനം
ഭക്ഷ്യവിഭവങ്ങൾ ഒക്കെ എനിക്കും
ലഭിച്ചെങ്കിൽ എന്ന് നീ ആഗ്രഹിച്ചിരുന്നു .
പക്ഷെ ഇന്നിതാ ഞാൻ
മരണത്തിനു മുഖാമുഖം നോക്കി
നിൽക്കുന്നു
എന്റെ അനങ്ങാത ശരീരവും
ആവശ്യത്തിലും കൂടുതലുള്ള തീറ്റിയും
ഞാൻ വലിച്ചിട്ട സിഗരറ്റുകളും
എന്റെ രക്തക്കുഴലുകളിൽ
കൊഴുപ്പ്കൊണ്ടുള്ള മാർഘതടസ്സങ്ങളുണ്ടാക്കി
എന്റെ ഹ്ര്ദയതെ നിശ്ചലമാക്കിയിരിക്കുന്നു ,
ശ്വാസകോശത്തിലും വയറ്റിലും മാരക മുഴകൾ ഉണ്ടാക്കിയിരിക്കുന്നു .
നിന്റെ എളിമ നിറഞ്ഞ ജീവിതവും
ആവശ്യത്തിനു വേണ്ടി മാത്രമുള്ള തീറ്റയും
വ്യായാമം നിറഞ്ഞൊഴുകിയ നിന്റെ
ജീവിതവും കണ്ട് ഞാനിന്ന് അസൂയ പെടുകയാണ് .
ഇനിയും ജീവിക്കാൻ നിനക്കവസരം തന്ന
ആ ജീവിതം
എനിക്ക് ലഭിച്ചിരുന്നുവെങ്കിൽ
ഈ മരണകെണിയിൽ ഇത്ര നേരത്തെ
ഞാൻ കുടുങ്ങി പോവില്ലായിരുന്നു .

Thursday, February 13, 2014

My diary

പിറകോട്ടും മുമ്പോട്ടും നോക്കേണ്ട .
പകരം ഈ ഒരു നിമിഷത്തിലേക്ക് മാത്രം നോക്കുക .
പിറകിലുണ്ടായിരുന്ന പരാജയങ്ങളുടെ
കൂമ്പാരം ഈ ഒരു നിമിഷം കത്തിച്ചു ചാമ്പലാക്കിയിരിക്കുന്നു .
പ്രയത്നത്തിന്റെ വീഥിയിൽ
ഈ ഒരു നിമിഷം നീ എപ്പോഴും മുഴുകിയാൽ
നിനക്ക് മുമ്പിലൊന്നും വരാൻ
പരാജയം ധൈര്യം കാണിക്കില്ല .

Sunday, February 9, 2014

സ്നേഹത്തിന്റെ പൂന്തോപ്പ് khaleelshamras

നാം അപരിചിതത്വത്തിന്റെ
ഇരുട്ടറയിലായിരുന്നു .
പിന്നീട് അതിൽനിന്നും
മോചിതരായി
പരസ്പരം ഒന്നാവുന്ന
പരിചയത്തിന്റെ
സൗഹ്രദമെന്ന വീട്ടിൽ ഒന്നിച്ചു .
ആ വീടിനുചുറ്റും ഒരു
മരുഭൂമിയായിരുന്നു .
നീ വന്ന്
അതിൽ സ്നേഹത്തിന്റെ വിളവിറക്കി .
ഒരിക്കലും അകറ്റാൻ കഴിയാത്ത
ഒരു ചങ്ങലകൊണ്ട്
നമ്മുടെ ആത്മാക്കൾ ബന്ധിക്കപെട്ടിരുന്നു .
ഇന്ന് നമ്മുടെ സൌഹ്രദം നട്ടു വളർത്തിയ
അതേ പൂന്തോപ്പിൽ
ഞാൻ മരണത്തോട് മുഖാമുഖം നോക്കി
നിൽക്കുമ്പോൾ
നീ എന്നോട് ചോദിക്കുന്നു ?
നിങ്ങളില്ലാതെ ഇനിയുള്ള ദിനങ്ങൾ
ഞാനെങ്ങിനെ കഴിച്ചുതീർക്കും .
നാം പണിത ഈ സ്നേഹത്തിന്റെ പൂന്തോപ്പും
നമ്മുടെ വാക്കുകളും പ്രവർത്തികളും
മനസ്സിൽ സൂക്ഷിക്കാൻ
സമ്മാനിച്ച ഓർമകളും
നിനക്കായി ഭാക്കിയാക്കുന്നു .

Friday, February 7, 2014

ജീവിതമാവുന്ന സിസ്റ്റം khaleelshamras

മനസ്സാവുന്ന മെമ്മറിയിൽ
വേണ്ടാത്തതും വേണ്ടതുമായ
ഒരുപാട് ഫയലുകൾ
നിറഞ്ഞ് നിറഞ്ഞ്
നിന്റെ ജീവിതമാവുന്ന
സിസ്റ്റം
വേഗത കുറഞ്ഞിരിക്കുന്നു .
പലപ്പോഴായി
ഹാങ്ങുമാവുന്നു .
ചിന്തകളിലൂടെ
ഓടിമറയുന്ന
വൈറസുകൾ നിറഞ്ഞ ഫയലുകൾ
നിന്റെ എകാദ്രതയേയും
ജീവിത ലക്ഷ്യത്തേയും നശിപ്പിച്ചിരിക്കുന്നു .
അതുകൊണ്ട് നീ ചെയ്യുന്ന
പ്രവർത്തിയേയും ചിന്തകളേയും
ഒരേ ദിശയിലൂടെ ചലിപ്പിക്കാൻ
നിനക്ക് പറ്റുന്നില്ല .
എത്രയും പെട്ടെന്ന്
ആ തിന്മയുടേയും അസൂയയുടേയും
പകയുടേയുമൊക്കെ ഫയലുകൾ
ഡിലീറ്റ് ചെയ്യുക .
അതിന് ക്ഷമയുടേയും ലക്ഷ്യഭോധതിന്റെയും
നല്ല ആന്റി വൈറസുകൾ
ഉപയോകപെടുത്തുക .

Thursday, February 6, 2014

പരാജയത്തിന്റെ ദുർഗന്ധം khaleelshamras

ചിലപ്പോൾ നീ സമയത്തിന്റെ മൂല്യം 
ഉൾക്കൊണ്ട് ഉത്തരവാദിത്വത്തോടെ 
ജീവിക്കുന്നു .
മറ്റുചിലപ്പോൾ സമയം നിനക്കൊരു 
ശ്മശാനമാവുന്നു .
അലസതയുടെ ശ്മശാനം .
വിലപ്പെട്ട നിന്റെ ജീവിതത്തെ 
ജീവനോടെ നീ അവിടെ 
കുഴിച്ചു മൂടുന്നു .
ഒന്നറിയുക അലസതയുടെ 
ശ്മശാനത്തിലേക്ക് നീ നിന്റെ 
ജീവിതത്തെ മറമാടുമ്പോൾ 
അവിടെ സുഗന്തമാണെന്ന് 
നിനക്ക് തോണിയേക്കാം .
പക്ഷെ പിന്നീട് 
വരുന്നത് പരാജയത്തിന്റെ 
ദുർഗന്ധമായിരിക്കും .


Monday, February 3, 2014

Sheba samraajyam. My diary

സ്നേഹത്തിന്റെ നാവുകൊണ്ട് നീ സംസാരിക്കുക
സ്നേഹത്തിന്റെ കണ്ണിലൂടെ 
ലോകത്തെ കാണണം .
നിന്റെ മനസ്സ് സ്നേഹം നിറഞ്ഞൊഴുകിയ  
അരുവിയാവണം .
സ്നേഹം നിന്റെ ഭാഷയും ദേശവുമാണം .
നീ ഒരു സ്നേഹ സാമ്രാജ്യമാവുന്പോൾ 
ഈ ലോകം 
നിനക്ക് തിരികെ തരുന്നതൂം 
സ്നേഹം മാത്രമാവും .
ഇനി ആർക്കെങ്കിലും നിന്നോട് 
വല്ല സ്നേഹമില്ല്ലായ്മയുമുണ്ടേൽ 
നിന്റെ സ്നേഹത്തിന്റെ ദൃഷ്ടി 
അങ്ങോട്റെത്തില്ല .
Sunday, February 2, 2014

അലസത എന്ന ശ്മശാനം khaleelshamras

അലസനായി നിൽക്കുന്ന നിമിഷങ്ങളിൽ
നിനക്ക് നിന്നെ നഷ്ടപെടുന്നു .
 അലസത ഒരു ശ്മശാനമാണ്
ജീവനോടെ മനുഷ്യനെ
കുഴിച്ചു മൂടുന്ന ശ്മശാനം  .
ഓരോ നിമിഷത്തിന്റെയും കരങ്ങളിൽ
നിനക്ക് വേണ്ടെതെല്ലാമുണ്ട് .
അലസതയുടെ ശ്മശാനത്തിൽ
പോയൊളിക്കാതെ
പ്രയത്നത്തിന്റെ ലോകത്ത്
ജീവിക്കുക .

അശുഭം khaleelshamras diary

അശുഭകരമായി ഒന്നുമില്ല
നിനക്ക് ചുറ്റും എല്ലാം നിനക്കനുകൂലമാണ്
ഇനിയെന്തെങ്കിലും അശുഭകരമായി
തോണുന്നുവെങ്കിൽ
അത് നിന്റെ മനസ്സിന്റെ സൃഷ്ട്ടിയാണ്
അതിന്റെ പ്രതിഫലനമാണ് .
പ്രതികൂല സാഹചര്യത്തെ
അനുകൂല മാക്കുക എന്നത്
നിന്റെ ഭാദ്ധ്യതയാണ് .
അത് പ്രതികൂലമായി തോണുന്നുവെങ്കിൽ
അതിനർത്ഥം
 നീ ഭാദ്ധ്യതയിൽനിന്നും
തോറ്റോടി എന്നാണ് .
ഒരു തെറ്റിനും
മറ്റുള്ളവരെ പഴിചാരാതിരിക്കുക
ഉത്തരവാദിത്വം
സ്വൊയം ഏറ്റെടുക്കുക .
തിരുത്തുക .
അശുഭം 

Saturday, February 1, 2014

മരണം വരെ khaleelshamras

ആാ പ്രിയപ്പെട്ട
സുഹ്രത്തിന്റെ മരണ വാർത്ത
നിന്റെ കാതിലുമെത്തി .
ഓർമയുടെ ചെപ്പിൽനിന്നും
അവനോടോത്തുള്ള
നിന്റെ നിമിഷങ്ങളെ നീ തിരികെ വിളിച്ചു .
എന്നിട്ട് നിന്റെ ഹ്രദയം കണ്ണുനീർ പൊലിച്ചു .
പക്ഷെ നീ ഒന്നു മാത്രം ഓർത്തില്ല .
നിന്നെ തേടിവെരേണ്ട മരണം
കുറച്ചു സമയം കൂടി നിനക്കനുവതിച്ച്
അവനെ തേടി പോയതാണെങ്കിലോ .
നിന്നെ മരണം വിട്ടു പോയതിൽ
അഹങ്കരിക്കേണ്ട
വരും നിനക്കരികിലേക്കും .
മരിക്കേണ്ട നിനക്കെങ്ങിനെ
കുറ്റപെടുത്തലുകളും
അസൂയയും പകയും
വഞ്ചനയും കാട്ടി ജീവിക്കാൻ കഴിയുന്നു .
നിന്നിലെ നന്മയും സ്നേഹവും
മുറുകെ പിടിക്കുക
അത് നില നിർത്താനുള്ള
ക്ഷമ കാണിക്കുക
മരണം വരെ

ചികിത്സകൻ khaleelshamras

നീ ഒരു ചികിത്സകനാണ്
അവന്റെ പ്രശ്നങ്ങളെ
കണ്ടെത്തി
ആ പ്രശ്നങ്ങൾക്ക്
പരിഹാരം നിർദേശിക്കേണ്ടവൻ .
അവരുടെ വർണമോ ജാതിയോ
നോക്കാതെ
അവരുടെ സമ്പത്ത് ലക്ഷ്യം വെക്കാതെ
നിനക്കേറ്റവും പ്രിയപെട്ടൊരാളായി
അവരെ കാണുക .

പ്രോത്സാഹനം khaleelshamras

വിമർശിക്കാനും കുറ്റം പറയാനും മാത്രം
സമയം വിനിയോഗിക്കാതെ
പ്രോത്സാഹിപ്പിക്കാനും
അഭിന്ദിക്കാനും
സമയം കണ്ടെത്തുക .
അഭിനന്ദനം
ഒരു മാന്ത്രികവടിപോലെയാണ്
നിന്റെ ആത്മാവിലെ
സ്നേഹത്തിന്റെ മാന്ത്രികൻ
അത് കറക്കുന്നു
അത് അനുഭവിക്കുന്ന
വ്യക്തിയുടെ ആത്മാവിൽ
സ്വൊർഗീയ പരിമളം പരത്തുന്നു .
പ്രേരണയുടെ പൂക്കൾ വിരിയിപ്പിക്കുന്നു
അത്
പ്രോത്സാഹനം ലഭിച്ച മേഘലയിലും
മറ്റു ജീവിത വഴികളിലും
കൂടുതൽ വിജയങ്ങൾ
കൊണ്ടു വരുന്നു .

ക്ഷമ khaleelshamras

ക്ഷമ ധുർഘടമായ ഒരു പാതയാണ്
പക്ഷെ അത് എത്തിപെടുന്നത്
സ്നേഹത്തിന്റെ
സ്വൊർഗീയ വീട്ടിലാണ് .
കോപിക്കാൻ എളുപ്പമാണ്
പക്ഷെ
ആ സമയത്ത് ക്ഷമ കയ്വരിക്കാനായാൽ
വിശാലമാവുന്നത് നിന്റെ മനസ്സാണ് .
നിന്നിൽ വർഷിക്കപെടുന്നത്
സ്നേഹത്തിന്റെ കുളിർമയയാണ് .
അതുകൊണ്ട്
ക്ഷമിക്കുക ,
മനശാന്തിക്കായി ,
സ്നേഹം നിറഞ്ഞു തുളുമ്പിയ
മനസ്സ് ശരീരത്തിൽ എപ്പോഴും
പിടിച്ചുനിർത്താൻ .

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...