നല്ലൊരു വരി khaleelshamras

നിൻറെ ജീവിതമാവുന്ന പുസ്തകത്തിൽ
നീ ഇതുവരെ കുറിചിട്ടവ
ഒരാവർത്തി വായിച്ചു നോക്കുക .
നീ കുറിച്ചിടാൻ മറന്ന തളുകലേക്കും നോക്കുക .
നീ കീറികളഞ്ഞ താളുകളും നോക്കുക .
മിക്ക താളുകളും ശൂന്യമായി കാണുകയാണേൽ
വിഷമിക്കേണ്ട .
തിരിച്ചറിവുണ്ടായ
ഈ ഒരുനിമിഷം
നീ കുറിച്ചിടുന്ന ഒരൊറ്റ വരി മതി
ആ താളുകളിൽ നിറഞ്ഞുകവിഞ്ഞ
മറ്റേതൊരു കവിതയേക്കാളും
സുന്ദരമായതൊന്ന്
ജീവിതത്തിൽ തീർക്കാൻ .
അതുകൊണ്ട് നന്മയുടേയും ക്ഷമയുടേയും
പ്രയത്നത്തിന്റെയും പേനകൊണ്ട്
നല്ലൊരു വരി ഈ നിമിഷമെന്ന താളിൽ കുറിച്ചിടുക .

Popular Posts