തിരിച്ചറിവിന്റെ കയർ khaleelshamraS

നിനക്കായി ഞാനൊരു പാട്ടെഴുതി .
പക്ഷെ ജീവതവിജയ മെന്ന പുസ്തകത്തിൽ
എഴുതാൻ വെച്ച മഷി വറ്റിച്ചായിരുന്നു അത് .
എന്റെ ഹ്രദയത്തിന്റെ ചുണ്ടുകൾ
സദാ നിന്നെ കുറിച്ച്  സംസാരിച്ചു .
സ്വോപനങ്ങളായി ,ചിന്തകളായി
അവ സദാ എന്നിൽ നിറഞ്ഞു .
പക്ഷെ ഞാൻ സംസാരിക്കേണ്ടിയിരുന്ന
ഒരായിരം വിഷയങ്ങൾ മാറ്റിവെച്ചായിരുന്നു അത് .
എന്റെ ജീവിതത്തിന്റെ
ഓരോ മുക്കിലും മൂലയിലും നിന്നെ മാത്രം കണ്ടു .
എന്നെ എവിടേയും കണ്ടില്ല .
പരാജയത്തിന്റെ പടുകുഴിയിൽ
വീണു കിടക്കുകയായിരുന്നു ഞാൻ .
ഈ തിരിച്ചറിവിന്റെ കയറിൽ
പിടിച്ചു തൂങ്ങി ഞാൻ വീണ്ടും മുകളിലേക്ക് കയറുകയാണ് .
ഇനി ഞാൻ നിന്നെ കാണില്ല
നിനക്കായി പാടില്ല .
എന്റെ ജീവിത ലക്ഷ്യങ്ങൾ
നിന്റെ റോൾ നിർവഹിക്കും .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്