ജീവിതപുസ്തകം khaleelshamras

സമയമാവുന്ന പേനകൊണ്ട്
ജീവിതമാവുന്ന പുസ്തകത്തിൽ
വിലപെട്ടതെന്തെങ്കിലുമൊക്കെ കുറിച്ചിടുക .
സ്നേഹത്തിന്റെ വർണങ്ങളും
പ്രയത്നത്തിന്റെ മഷിയും
അതിനായി ഉപയോഗപെടുത്തുക .
അവസാനം നിന്നെ മരണം
കീഴടക്കുമ്പോൾ
അനശ്വരതയുടെ അലമാരയിൽ
സൂക്ഷിക്കാൻ
നിന്റെ ജീവിതപുസ്തകം
ഭാക്കിയാക്കുക .
തലമുറകൾക്ക്
ആ വായന
ഒരു പ്രചോദനമാവട്ടെ .

Popular Posts