മരണത്തിന് അയാളല്ലായിരുന്നു വൃദ്ധൻ khaleelshamras

നരച്ച മുടിയും
വാർധക്യത്തിന്റെ ച്ചുക്കിച്ചുളിവ് വീണ ശരീരവുമായി
അയാൾ ആ യുവതി പോയ വഴിയിൽ
അവൾക്കുനേരെ ഒരു നോട്ടം സമ്മാനിച്ചു .
ഒറ്റ നോട്ടം ആ വൃദ്ധശരീരത്തിലെ
യുവമനസ്സിനെ തച്ചുണർത്തി .
ലോകം പരിഹസിക്കുമെന്നറിഞ്ഞിട്ടും
ആ വഴിയിൽ അയാൾ അവളെ തടഞ്ഞു വെച്ചു .
അയാൾ പറഞ്ഞു
നീ ഈ കാലത്തിന്റെ പൂന്തോപ്പിൽ നിൽക്കുക .
ഞാനെന്റെ ഇന്നലകളിലെ
യൌവനകാലത്തെ കുന്നിൻ ചെരുവിൽ പോയി
നിന്നെ വിളിക്കാം .
ആ വിളി ഒരു പാട്ടായി
നിന്റെ ഹ്രദയത്തിന്റെ കാതിൽ മുഴങ്ങട്ടെ
അത് ഈ വൃദ്ധനോടുള്ള പ്രണയമായി
നിന്നിൽ പരക്കട്ടെ .
ആ വിളി അവളുടെ കാതിൽ മുഴങ്ങി
അത് ആത്മാവിന്റെ വസന്തമായി .
അങ്ങിനെ പരിഹസിക്കുന്ന മനുഷ്യരെ സാക്ഷിയാക്കി
അവർ ജീവിതത്തിൽ ഒന്നിച്ചു .
ജീവിതം ആ കവിതപോലെ തന്നെ സുന്ദരമായി .
അതിനിടയിൽ അവൾ വാർധക്യത്തിനപ്പുറത്ത്
തന്റെ പ്രിയതമനെ കാത്തിരിക്കുന്ന
മരണത്തെ കണ്ടു .
നിങ്ങൾ പോയാൽ ഞാൻ തനിച്ചാവില്ലേ ?
അവൾ ചോദിച്ചുകൊണ്ടേയിരുന്നു .
പക്ഷെ അടുത്ത സുപ്രഭാതത്തിൽ വന്ന
മരണ വാർത്തയിൽ അവളുടെ പേരുണ്ടായിരുന്നു .
ഒരപകടത്തിൽ അവൾ മരിച്ചു പോയിരിക്കുന്നു .
ഇന്നയാൾ തനിച്ചായിരിക്കുന്നു .
മരണത്തിന് അയാളല്ലായിരുന്നു വൃദ്ധൻ
മറിച്ച് അവളായിരുന്നു .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്