അറിവ് khaleelshamras

അറിവ് നേടുന്നതിൽ സന്തോഷം കണ്ടെത്തുക .
ജീവിതത്തിനു ലഭിച്ച
ഓരോ നിമിഷത്തേയും
അറിവ് നേടാനുള്ള ഉദ്യമമാക്കുക .
നിനക്ക് മുമ്പിൽ വരുന്ന
ഓരോ വ്യക്തിയിൽനിന്നും
നിനക്കെന്തൊക്കെയോ പഠിക്കാനുണ്ട് .
നീ കാണുന്ന ഓരോ കാഴ്ചയിലും
കേൾക്കുന്ന ഓരോ ശബ്ദത്തിലും
നിനക്കൊരറിവുണ്ട് .
അത് കണ്ടെത്തുക
അതിൽനിന്നും പകർത്തേണ്ടത് പകർത്തുക .
നിന്നിൽ വന്നുപോയ പിഴവുകളെ
തിരുത്തുക .

Popular Posts