കൊച്ചു യാത്ര khaleelshamras

ഇതൊരു കൊച്ചു യാത്രയാണ്
നിൻറെ പിറവിയിൽ തുടങ്ങി
മരണത്തിൽ അവസാനിക്കുന്ന കൊച്ചു യാത്ര .
ഈ യാത്രക്ക് മുമ്പേ
അനന്ധമായൊരു സമയം
നീ ഇതിനായുള്ള ഒരുക്കത്തിലായിരുന്നു .
രണ്ടു പ്രിയപെട്ടവരുടെ
സോപ്നസാക്ഷാത്കാരമായി
ഒരമ്മയുടെ ഘർഭപാത്രത്തിൽനിന്നും
നീ വന്നിറങ്ങി .
നിനക്കായി ഭൂമി കാത്തിരുന്നു
മെലാകാശത്ത് നക്ഷത്രങ്ങളെയും
സൂര്യനെയും ഒരുക്കി .
നിന്റെ വഴിയായി
സമയം പെയ്തിറങ്ങി .
ഈ യാത്രയിൽ
നിനക്കൊരു ദൌത്യമുണ്ട് .
അത് നിറവേറ്റി നിന്നെ
ഇതേ സ്വീഗരണമൊരുക്കിയവർ
യാത്രയാക്കും .
പിന്നെ നിനക്ക് വിശ്രമിക്കാനുള്ള സമയമാണ് .
ഈ കൊച്ചു യാത്ര
പാഴായി പോവാതിരിക്കട്ടെ .
ഈ കൊച്ചു യാത്ര
സഫലമായാൽ
പിന്നീടൊരിക്കൽ
അനന്തമായ ഒരു ഉദ്യാനത്തിൽ
നിനക്ക് വസിക്കാനുണ്ട് .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്