പ്രിയപെട്ടവർ khaleel shmaras

നിനക്കരികിലൂടെ കടന്നുപോയവൻ
നിനക്കൊരപരിചിതൻ
അല്ലായിരുന്നു .
അവനും നിന്റെ സഹോദരൻ തന്നെയായിരുന്നു .
നിന്നിൽനിന്നും ഒരു പുഞ്ചിരി ലഭിക്കാൻ
അവനും അവകാശമുണ്ടായിരുന്നു .
നീ പലർക്കുമായി കായ്മാറാറുള്ള
സമാധാനത്തിന്റെ ആശീർവാദം
അവനും കയ്മാറണമായിരുന്നു .
നിന്റെ ഹ്രദയത്തിലെ
കാരുണ്യത്തിന്റെ തേനരുവിയിൽനിന്നും
അവനേയും കുടുപ്പിക്കണമായിരുന്നു .
നീ ഒന്നറിയുക
ജീവിക്കുന്ന ഓരോ മനുഷ്യരും
നിനക്ക് പ്രിയപെട്ടവർ തന്നെയാണ് .
ഒരു പുഞ്ചിരിയെങ്കിലും
കയ്മാറാൻ മറക്കാതിരിക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്