ഇന്നുകളുടെ വഴി khaleel shamras

ഇന്നലകളിലെ വിജയം
ഇന്നുകളുടെ വഴിയാണ് .
ഇന്നലകളിലെ പരാജയം
ഇന്നുകളുടെ ഊർജ്ജമാണ് .
ഇന്ന് നീ ജീവിക്കുന്ന നിമിഷത്തിൽ
എത്തിപെടാൻ വേണ്ടിയായിരുന്നു
നിന്റെ ഓരോ ഇന്നലെകളും .
ഈ ഇന്നിൽ നീ ജീവിക്കുക .
ഇന്നലെകളിൽ പുരണ്ട
കറകളൊക്കെ മാച്ചുകളഞ്ഞ് .
നിന്നിലെ ഓരോ നന്മയുടേയും മാറ്റ്
കൂടുതൽ കൂട്ടി .
ഓർക്കുക
നിനക്ക് നിന്റെ ജീവിതം
നഷ്ടമാവുന്നത്
ഈ ഇന്നുകളിൽ
നീ ലക്ഷ്യം മറക്കുമ്പോഴാണ്‌ .

Popular Posts