Posts

Showing posts from January, 2014

സാമൂഹ്യ പ്രവർത്തകൻ khaleelshamras

നീ നന്മയുടെ പ്രതീകമായിരുന്നു
ജന സേവനത്തിന് മാത്രകയായിരുന്നു .
അറിയപെടുന്ന സാമൂഹ്യ പ്രവർത്തകയായിരുന്നു
പക്ഷെ നീ ധരിച്ച കറുത്ത ശിരോവസ്ത്രം നോക്കി
ഞാൻ പറഞ്ഞു
നീ ആൾ ശരിയല്ല .
ഞാനും ഈ നാട്ടിൽ അറിയപെട്ട
സാമൂഹ്യ പ്രവർത്തകൻ തന്നെയായിരുന്നു ,
ഒരു കപട സാമൂഹ്യ പ്രവർത്തകൻ ,
നന്മ ആരു ചെയ്താലും അങ്ങീകരിക്കാതെ
വേഷവും വർണവും ജാതിയും നോക്കി
ചിലർ ചെയ്യുന്നത് മാത്രം അംഗീകരിച്ച
ഹ്രദയത്തിൽ കാപട്യവും
ചുണ്ടുകളിൽ പുഞ്ചിരിയും വഹിച്ച്
ജീവിതമാവുന്ന കളിയരങ്ങിൽ
ഒരു സാമൂഹ്യ പ്രവർത്തകനായി
അഭിനയിക്കുകയായിരുന്നു ഞാൻ .
സാമൂഹ്യ പ്രവർത്തനം
അത് ഹ്രദയത്തിൽ നിന്നും വരണം
അത് ആരു ചെയ്യുന്ന നന്മയേയും അങ്ങീകരിക്കണം
ചെയ്തവരെ അഭിനന്തിക്കണം .
സാമൂഹ്യ പ്രവർത്തകന്റെ
മനസ്സിന്റെ കണ്ണുകൾ
എല്ലാ മനുഷ്യരിലേക്കും വാർണങ്ങളിലേക്കും
ഒരേ രീതിയിൽ ച്ചെന്നെത്തണം .


പ്രവർത്തി khaleelshamras my diary

ചെയ്യുന്ന ഓരോ പ്രവർത്തിയും
ചെയ്യുന്നതിനു മുമ്പും
ചെയ്ത ശേഷവും
നിനക്ക് സംതൃപ്തി നൽകണം .
ചെയ്ത ഓരോ പ്രവർത്തിക്കും
നീ നന്ദി രേഘപെടുത്തുക .
നിനക്ക് സന്തോഷം നൽകാത്ത
പ്രവർത്തി
നിൻറെ ജീവിത പരാജയത്തിലേക്കുള്ള
വഴിയാണ് .
അതുകൊണ്ട്
ചെയ്യുന്ന ഓരോ പ്രവർത്തിയും
ഉത്സാഹത്തോടെ ചെയ്യുക .

ജീവിതപുസ്തകം khaleelshamras

സമയമാവുന്ന പേനകൊണ്ട്
ജീവിതമാവുന്ന പുസ്തകത്തിൽ
വിലപെട്ടതെന്തെങ്കിലുമൊക്കെ കുറിച്ചിടുക .
സ്നേഹത്തിന്റെ വർണങ്ങളും
പ്രയത്നത്തിന്റെ മഷിയും
അതിനായി ഉപയോഗപെടുത്തുക .
അവസാനം നിന്നെ മരണം
കീഴടക്കുമ്പോൾ
അനശ്വരതയുടെ അലമാരയിൽ
സൂക്ഷിക്കാൻ
നിന്റെ ജീവിതപുസ്തകം
ഭാക്കിയാക്കുക .
തലമുറകൾക്ക്
ആ വായന
ഒരു പ്രചോദനമാവട്ടെ .

മരണത്തിലേക്കുള്ള സഞ്ചാരികൾ khaleelshamras

ഇവിടെ ആരും ആരുമായി മത്സരിക്കുന്നില്ല .
എല്ലവ്വരും മരണത്തിലേക്കുള്ള സഞ്ചാരികൾ മാത്രം .
ആ യാത്രയിൽ
മനുഷ്യർക്കിടയിലെ കുറേ കളി തമാശകൾ .
അതാണ്‌ വിജയങ്ങളും പരാജയങ്ങളും .
ചിലർ താനൊരു
മരണത്തിലേക്കുള്ള സഞ്ചാരിയാണെന്ന സത്യം
മറന്നു പോവുന്നു .
അവർ ക്രൂരരും സ്വാർത്തരുമാവുന്നു .
ചിലർ ഞാനൊരു സഞ്ചാരി മാത്രമാണെന്ന സത്യം
ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നു .
അവർ സ്വൊന്തം വിജയത്തിനായി
പ്രയത്നിക്കുന്നു
മറ്റുള്ളവരെ വിജയിപ്പിക്കാനും
പരിശ്രമിക്കുന്നു .
താൻ ജയിച്ചാലും മറ്റവൻ ജയിച്ചാലും
അവൻ ഹാപ്പി .

മരുന്ന് khaleelshamras

അയാളുടെ സന്പതിലേക്കല്ല  നിന്റെ  നോട്ടമെത്തേണ്ടത് . അയാളുടെ പതവിയും  വർണവും ജാതിയും  നിന്റെ വിഷയമല്ല . അവരെ ശാരീരികമായും മാനസ്സികമായും  അലട്ടുന്ന പ്രശ്നങ്ങളിലേക്ക്  നീ നോക്കുക . നല്ല വാക്കുകളായും  വറ്റാത്ത സ്നേഹമായും  അവരുടെ മരുന്നാവുക നീ .

നിന്നിലേക്ക്‌ പ്രവേശിക്കാൻ .khaleelshamras

നിൻറെ മനസ്സിൻറെ കവാടത്തിൽ
ഒരുപാട് ഒരുപാട്
ചിന്തകൾ കാത്തിരിക്കുകയാണ് .
ഉള്ളിലേക്ക് പ്രവേശനം ലഭിക്കാൻ .
അതിൽ നല്ലതും ചീത്തവയുമുണ്ട്,
നിന്റെ മനസ്സിന് കുളിർമ പകരാനുള്ളവയുണ്ട് .
മനസ്സിന്റെ ശാന്തി തല്ലിതകർക്കാനുള്ളവയുണ്ട് .
നിനക്ക് അറിവ് പകരാനുള്ളവയും
അറിവ് കൂടുതൽ ധ്ര്ടമാക്കാനുള്ളവരുണ്ട്‌ .
നിൻറെ മനസ്സിന്റെ കവാടത്തിനുമുമ്പിൽ
ഒരു കാവൽക്കാരനെ നിയമിക്കുക .
നിന്റെ ജീവിതവിജയത്തിനും
മനസ്സമാധാനത്തിനും
വിലങ്ങാവുന്ന ചിന്തകൾക്കൊക്കെ
ആ കാവൽക്കാരൻ
പ്രവേശനം നിഷേധിക്കട്ടെ .

പ്രിയപെട്ടവർ khaleel shmaras

നിനക്കരികിലൂടെ കടന്നുപോയവൻ
നിനക്കൊരപരിചിതൻ
അല്ലായിരുന്നു .
അവനും നിന്റെ സഹോദരൻ തന്നെയായിരുന്നു .
നിന്നിൽനിന്നും ഒരു പുഞ്ചിരി ലഭിക്കാൻ
അവനും അവകാശമുണ്ടായിരുന്നു .
നീ പലർക്കുമായി കായ്മാറാറുള്ള
സമാധാനത്തിന്റെ ആശീർവാദം
അവനും കയ്മാറണമായിരുന്നു .
നിന്റെ ഹ്രദയത്തിലെ
കാരുണ്യത്തിന്റെ തേനരുവിയിൽനിന്നും
അവനേയും കുടുപ്പിക്കണമായിരുന്നു .
നീ ഒന്നറിയുക
ജീവിക്കുന്ന ഓരോ മനുഷ്യരും
നിനക്ക് പ്രിയപെട്ടവർ തന്നെയാണ് .
ഒരു പുഞ്ചിരിയെങ്കിലും
കയ്മാറാൻ മറക്കാതിരിക്കുക .

പ്രവാചക സ്നേഹം. Khaleel shamras.diary ipad ill ezhthiyathanu,correct cheyyanund

ഒരാളുടെ പ്രശ്ന പരിഹാരത്തിനായി ഇറങ്ങി തിരിച്ചവന്  ഏറ്റവും പുണ്യ മുണ്ടെന്നു വിശേഷിപ്പിക്കപ്പെടുന്ന  പ്രവാചകന്റെ പള്ളിയിൽ  ഒരുമാസം ഭജനമിരിക്കുന്നതിലും  കൂടുതൽ പ്രതിഫലമുണ്ടെന്ന പ്രവാജക വചനം  എന്നെ ഏറെ ആകർഷിച്ചു . മതം പുതുപുത്തൻ ആചാരങ്ങളും  ആരാധനാരീതികളുമോക്കെയായി  പുതു പുത്തൻ  എടിഷനുകളായി  പല മനുഷ്യരുടെയും പേരിൽ  പ്രത്യക്ഷ പെടുന്പോൾ  പ്രവാചക അദ്യാപനങ്ങളും  ജീവിത രീതിയും മാറിനിൽക്കുന്നു . പ്രപഞ്ചത്തിലെ മനുഷ്യനോഴികെയുള്ള  വയൊക്കെ ഏകദൈവത്തിനു  പൂർണമായി സമർപ്പിക്കപെട്ട  ജീവിതം നയിക്കുന്നു വെന്നു  വിശ്വസിച്ചിട്ടും  പ്രാർഥനയിൽ അവൻ സൃഷ്ട്ടികളെ  പങ്കാളിയാക്കുന്നു . പ്രവാചക ചര്യ പകർത്തണമെന്ന് ഒരു വശത്ത്  മറുവശത്ത് അതേ വ്യക്തി  ആ ആദ്യാപനങ്ങളെ  സന്പത്ത് നേടിയെടുക്കാനുള്ള  മാർഘമാക്കുന്നു . പ്രവാചകൻ ഒരു ദരിദ്രനായ  ഭാരനാതികാരിയായിരുന്നു . എത്ര ഭരണാതികാരികൾ ഇത് പകർത്താൻ തയ്യാറുണ്ട് . ആ ലാളിത്യവും സൂക്ഷ്മതയും  എത്ര ആചാര്യന്മാരിൽ കണ്ടെത്താൻ കഴിയും. എല്ലാവർക്കും പടച്ചോനിൽനിന്നുമുള്ള  സമാധാനം കയ്മാറാൻ പറഞ്ഞവർ   അതിനു വിലക്കെർപെടുത്തുന്നു . പ്രവാചകൻ കാണിച്ച  ആ ദർശനത്തിലേക്ക് മടങ്ങുക . എളിമയുടേയും ,സ്നേഹത്തി…

തിരിച്ചറിവിന്റെ കയർ khaleelshamraS

നിനക്കായി ഞാനൊരു പാട്ടെഴുതി .
പക്ഷെ ജീവതവിജയ മെന്ന പുസ്തകത്തിൽ
എഴുതാൻ വെച്ച മഷി വറ്റിച്ചായിരുന്നു അത് .
എന്റെ ഹ്രദയത്തിന്റെ ചുണ്ടുകൾ
സദാ നിന്നെ കുറിച്ച്  സംസാരിച്ചു .
സ്വോപനങ്ങളായി ,ചിന്തകളായി
അവ സദാ എന്നിൽ നിറഞ്ഞു .
പക്ഷെ ഞാൻ സംസാരിക്കേണ്ടിയിരുന്ന
ഒരായിരം വിഷയങ്ങൾ മാറ്റിവെച്ചായിരുന്നു അത് .
എന്റെ ജീവിതത്തിന്റെ
ഓരോ മുക്കിലും മൂലയിലും നിന്നെ മാത്രം കണ്ടു .
എന്നെ എവിടേയും കണ്ടില്ല .
പരാജയത്തിന്റെ പടുകുഴിയിൽ
വീണു കിടക്കുകയായിരുന്നു ഞാൻ .
ഈ തിരിച്ചറിവിന്റെ കയറിൽ
പിടിച്ചു തൂങ്ങി ഞാൻ വീണ്ടും മുകളിലേക്ക് കയറുകയാണ് .
ഇനി ഞാൻ നിന്നെ കാണില്ല
നിനക്കായി പാടില്ല .
എന്റെ ജീവിത ലക്ഷ്യങ്ങൾ
നിന്റെ റോൾ നിർവഹിക്കും .

മരണത്തിന് അയാളല്ലായിരുന്നു വൃദ്ധൻ khaleelshamras

നരച്ച മുടിയും
വാർധക്യത്തിന്റെ ച്ചുക്കിച്ചുളിവ് വീണ ശരീരവുമായി
അയാൾ ആ യുവതി പോയ വഴിയിൽ
അവൾക്കുനേരെ ഒരു നോട്ടം സമ്മാനിച്ചു .
ഒറ്റ നോട്ടം ആ വൃദ്ധശരീരത്തിലെ
യുവമനസ്സിനെ തച്ചുണർത്തി .
ലോകം പരിഹസിക്കുമെന്നറിഞ്ഞിട്ടും
ആ വഴിയിൽ അയാൾ അവളെ തടഞ്ഞു വെച്ചു .
അയാൾ പറഞ്ഞു
നീ ഈ കാലത്തിന്റെ പൂന്തോപ്പിൽ നിൽക്കുക .
ഞാനെന്റെ ഇന്നലകളിലെ
യൌവനകാലത്തെ കുന്നിൻ ചെരുവിൽ പോയി
നിന്നെ വിളിക്കാം .
ആ വിളി ഒരു പാട്ടായി
നിന്റെ ഹ്രദയത്തിന്റെ കാതിൽ മുഴങ്ങട്ടെ
അത് ഈ വൃദ്ധനോടുള്ള പ്രണയമായി
നിന്നിൽ പരക്കട്ടെ .
ആ വിളി അവളുടെ കാതിൽ മുഴങ്ങി
അത് ആത്മാവിന്റെ വസന്തമായി .
അങ്ങിനെ പരിഹസിക്കുന്ന മനുഷ്യരെ സാക്ഷിയാക്കി
അവർ ജീവിതത്തിൽ ഒന്നിച്ചു .
ജീവിതം ആ കവിതപോലെ തന്നെ സുന്ദരമായി .
അതിനിടയിൽ അവൾ വാർധക്യത്തിനപ്പുറത്ത്
തന്റെ പ്രിയതമനെ കാത്തിരിക്കുന്ന
മരണത്തെ കണ്ടു .
നിങ്ങൾ പോയാൽ ഞാൻ തനിച്ചാവില്ലേ ?
അവൾ ചോദിച്ചുകൊണ്ടേയിരുന്നു .
പക്ഷെ അടുത്ത സുപ്രഭാതത്തിൽ വന്ന
മരണ വാർത്തയിൽ അവളുടെ പേരുണ്ടായിരുന്നു .
ഒരപകടത്തിൽ അവൾ മരിച്ചു പോയിരിക്കുന്നു .
ഇന്നയാൾ തനിച്ചായിരിക്കുന്നു .
മരണത്തിന് അയാളല്ലായിരുന്നു വൃദ്ധൻ
മറിച്ച് അവളായിരുന്നു .

പിന്നെന്തിനു നീ ജീവിക്കുന്നു .khaleelshamras

ക്രിയാത്മകമായ ഒരു പ്രവർത്തി ചെയ്യാൻ നിനക്ക്
സമയമില്ല .
ഒരറിവ്‌ പകർന്നുകൊടുക്കാനും
സമ്പാതിക്കാനും നിനക്ക് സമയമില്ല .
ഒരു പാമരൻ നിനക്കു മുമ്പിൽ വന്നാൽ
അവന് നൽകാൻ
നിൻറെ പോക്കറ്റിൽ നാണയതുണ്ടില്ല ,
സ്നേഹത്തോടെ ഒന്നു പുഞ്ചിരിക്കാൻ
നിൻറെ ഹ്രദയം അനുവതിക്കുന്നില്ല .
നീയെപ്പോഴും അലസനാണ് .
എല്ലാത്തിനും മടിയാണ് .
പിന്നെന്തിനു നീ ജീവിക്കുന്നു .
ഈ ജീവിതത്തെ സ്മശാനമാക്കുകയാണോ നീ .

അറിവ് khaleelshamras

അറിവ് നേടുന്നതിൽ സന്തോഷം കണ്ടെത്തുക .
ജീവിതത്തിനു ലഭിച്ച
ഓരോ നിമിഷത്തേയും
അറിവ് നേടാനുള്ള ഉദ്യമമാക്കുക .
നിനക്ക് മുമ്പിൽ വരുന്ന
ഓരോ വ്യക്തിയിൽനിന്നും
നിനക്കെന്തൊക്കെയോ പഠിക്കാനുണ്ട് .
നീ കാണുന്ന ഓരോ കാഴ്ചയിലും
കേൾക്കുന്ന ഓരോ ശബ്ദത്തിലും
നിനക്കൊരറിവുണ്ട് .
അത് കണ്ടെത്തുക
അതിൽനിന്നും പകർത്തേണ്ടത് പകർത്തുക .
നിന്നിൽ വന്നുപോയ പിഴവുകളെ
തിരുത്തുക .

കൊച്ചു യാത്ര khaleelshamras

Image
ഇതൊരു കൊച്ചു യാത്രയാണ്
നിൻറെ പിറവിയിൽ തുടങ്ങി
മരണത്തിൽ അവസാനിക്കുന്ന കൊച്ചു യാത്ര .
ഈ യാത്രക്ക് മുമ്പേ
അനന്ധമായൊരു സമയം
നീ ഇതിനായുള്ള ഒരുക്കത്തിലായിരുന്നു .
രണ്ടു പ്രിയപെട്ടവരുടെ
സോപ്നസാക്ഷാത്കാരമായി
ഒരമ്മയുടെ ഘർഭപാത്രത്തിൽനിന്നും
നീ വന്നിറങ്ങി .
നിനക്കായി ഭൂമി കാത്തിരുന്നു
മെലാകാശത്ത് നക്ഷത്രങ്ങളെയും
സൂര്യനെയും ഒരുക്കി .
നിന്റെ വഴിയായി
സമയം പെയ്തിറങ്ങി .
ഈ യാത്രയിൽ
നിനക്കൊരു ദൌത്യമുണ്ട് .
അത് നിറവേറ്റി നിന്നെ
ഇതേ സ്വീഗരണമൊരുക്കിയവർ
യാത്രയാക്കും .
പിന്നെ നിനക്ക് വിശ്രമിക്കാനുള്ള സമയമാണ് .
ഈ കൊച്ചു യാത്ര
പാഴായി പോവാതിരിക്കട്ടെ .
ഈ കൊച്ചു യാത്ര
സഫലമായാൽ
പിന്നീടൊരിക്കൽ
അനന്തമായ ഒരു ഉദ്യാനത്തിൽ
നിനക്ക് വസിക്കാനുണ്ട് .


മുഷിപ്പില്ലാത്ത ലക്ഷ്യം khaleelshamras diary

നിന്റെ ലക്ഷ്യം നിൻറെ ഇഷ്ടമാവണം . അതിലേക്കുള്ള വഴി സ്നേഹിക്കപെട്ട വഴിയാവണം . അതിലേക്കുള്ള പ്രവർത്തികൾ  എത്ര കഠിനമാണേലും   ഇഷ്ട പെടുന്ന ലക്ഷ്യത്തിലെത്താനുള്ളതായാതിനാൽ ആ  പ്രവർത്തിയെ പ്രണയിക്കുക . നിന്റെ ഓരോ നിമിഷത്തിലും  അവയെ നിറക്കുക . ഇഷ്ടത്തിനും സ്നേഹത്തിനും പ്രണയത്തിനും  മുഷിപ്പില്ല നിൻറെ ലക്ഷ്യത്തിനും .

ചിന്തകൾ khaleelshamras my diary

നിനക്കേറ്റവും പ്രധാനപെട്ട ഒരു ക്ലാസ്
ശ്രവിച്ചു കൊണ്ടിരിക്കുകയായിരുന്നു
നിന്റെ കാതുകൾ .
നിന്റെ ചിന്തകൾ
മറ്റെവിടെയൊക്കെയോ
സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു
ആ സമയങ്ങളിൽ .
അതുകൊണ്ട് കാതിലൂടെ കേട്ടത്
തലച്ചോറിൽ അറിവായി എത്തിയില്ല
ഹ്രദയത്തിൽ പരിവർത്തനം ഉണ്ടാക്കിയുമില്ല .
കാതുകളിലൂടെ കേട്ടവക്ക്
തലച്ചോറിലേക്കും മനസ്സിലേക്കും
എത്താനുള്ള വാഹനമാണ് ചിന്തകൾ .
ആ വാഹനത്തിൽ കയറിയാലേ
നിൻറെ പഞ്ചേദ്ധ്രിയങ്ങളിലൂടെ
അനുഭവിച്ചവ
തലച്ചോറിൽ ശേഘരിച്ചു വെക്കപെടുകയുള്ളൂ .
ചിന്തകളെ ചെയ്യുന്ന പ്രവർത്തിയിൽ
ഉറപ്പിച്ചു നിർത്തുക .

പ്രണയത്തിന്റെ പശ khaleelshamras

അവരുടെ വ്യത്യസ്ഥ ദേശങ്ങൾ അവർ മറന്നു
അവരുടെ ദേശം പ്രണയമെന്ന ഒറ്റ ദേശമായി .
അവർ വ്യത്യസ്ഥ ജാതിയിൽ പെട്ടവരാണെന്നു
ലോകം പറഞ്ഞു .
പക്ഷെ പ്രണയമെന്ന ഒരൊറ്റ ജാതിയിലാണ്
ഞങ്ങളെന്ന് അവർ പറഞ്ഞു .
അവരുടെ പ്രണയം പരസ്പരം
അടർത്തി മാറ്റാൻ കഴിയാത്ത ഒരു പശകൊണ്ട്
അവരുടെ ആത്മാക്കളെ ഒട്ടിച്ചു .
അങ്ങിനെ അവർ ജീവിതത്തിൽ
ഇണകളായി .
പിന്നീട് അവർ പറഞ്ഞു
പ്രണയത്തിന്റെ പശ അതുവരെ
ഒന്നിപ്പിച്ചു നിർത്താനുള്ളത്
മാത്രമായിരുന്നു .
ജീവിതത്തിൽ ഒന്നായത്തോടെ
അത് അലിഞ്ഞ് ഒലിച്ചു പോയി ,

നല്ലൊരു വരി khaleelshamras

നിൻറെ ജീവിതമാവുന്ന പുസ്തകത്തിൽ
നീ ഇതുവരെ കുറിചിട്ടവ
ഒരാവർത്തി വായിച്ചു നോക്കുക .
നീ കുറിച്ചിടാൻ മറന്ന തളുകലേക്കും നോക്കുക .
നീ കീറികളഞ്ഞ താളുകളും നോക്കുക .
മിക്ക താളുകളും ശൂന്യമായി കാണുകയാണേൽ
വിഷമിക്കേണ്ട .
തിരിച്ചറിവുണ്ടായ
ഈ ഒരുനിമിഷം
നീ കുറിച്ചിടുന്ന ഒരൊറ്റ വരി മതി
ആ താളുകളിൽ നിറഞ്ഞുകവിഞ്ഞ
മറ്റേതൊരു കവിതയേക്കാളും
സുന്ദരമായതൊന്ന്
ജീവിതത്തിൽ തീർക്കാൻ .
അതുകൊണ്ട് നന്മയുടേയും ക്ഷമയുടേയും
പ്രയത്നത്തിന്റെയും പേനകൊണ്ട്
നല്ലൊരു വരി ഈ നിമിഷമെന്ന താളിൽ കുറിച്ചിടുക .

നിൻറെ അക്ഷരങ്ങൾ .khaleelshamras

ഉറങ്ങികിടക്കുന്നവരെ ഉണർത്തിയ
അലാറമാവണം നിൻറെ അക്ഷരങ്ങൾ .
വഴിതെറ്റി യാത്രയാവുന്ന ജീവിതങ്ങൾക്ക്
ശരിയായ ദിശ കാണിച്ചു കൊടുത്ത
യാത്രാസഹായിയാവണം  നിൻറെ അക്ഷരങ്ങൾ.
അശാന്തിയുടെ വരൾച്ച ഭാധിച്ച മനസ്സുകളിൽ
കുളിർമഴയായി പെയ്തിറങ്ങണം .
നിന്റെ അക്ഷരങ്ങൾ തീർത്ത
അരുവിയിൽനിന്നും
സ്നേഹത്തിന്റെ പാലും തേനും
നുകരട്ടെ .
നന്മ നിന്റെ അക്ഷരങ്ങളുടെ മഷിയാവുമ്പോൾ
നിൻറെ അക്ഷരങ്ങൾ
നിന്റെ ജീവിത ലക്ഷ്യത്തിന്റെ
സഫലീകരണമാവുന്നു

സുഗന്ധം MY DIARY.KHALEELSHAMRAS

നിൻറെ മനസ്സിൽ ആരോടും
ശത്രുത പുലർത്താതിരിക്കുക .
ശത്രുത ഒരഗ്നിയാണ്
അതിൽ കത്തിയമരുന്നത്
നീ ശത്രുവായി കാണുന്ന ആളല്ല ,
മറിച്ച് നിന്റെ
മനശാന്തിയുടെ പൂന്തോപ്പാണ് ,
അസൂയ ഒരു അഴുക്കാണ്
ആ ദുർഗന്ധം നിന്റെ
മനസ്സിലെ സുഗന്ധത്തെ
മൊത്തത്തിൽ ആട്ടിയകറ്റും .
അസൂയയും പകയും മനസ്സിലുണ്ടെങ്കിൽ
അവയെ ഓട്ടിയകറ്റുക .
നിന്റെ മനസ്സിന്റെ
സുഗന്ധം നിലനിർത്താൻ ,
അന്തരീക്ഷത്തിന്റെ
നിത്യവസന്തം നിലനിർത്താനും .


സൌന്ദര്യം khaleelshamras diary

നിനക്കപ്പുറത്തെ ലോകത്ത്
നീ കാണേണ്ടത് സൌന്ദര്യം മാത്രമാവണം .
നിനക്കുച്ചുറ്റുമുള്ളവർ നിന്നിൽ
കാണേണ്ടതും സൌന്ദര്യം മാത്രമാവണം .
വിലപെട്ട ആത്മാവിനെ
മൂടിവെച്ച ശരീരമെന്ന മറ
നോക്കിയല്ല സൌന്ദര്യം വിലയിരുത്തേണ്ടത് .
ആ മറ നീക്കിയാൽ മുന്നിൽ പ്രത്യക്ഷ പെടുന്ന
സ്നേഹം നിറഞ്ഞ ,
ആരോടും പകയില്ലാത്ത ,
അസൂയ സ്പർശിക്കപെടാത്ത
മനുഷ്യാത്മാവാണ്
സൌന്ദര്യം.


ചിന്തകളെ പാകപെടുത്തുക ,khaleelshamras diary on 020114

നിന്റെ ആന്തരികലോകത്തിന്റെ
പ്രതിബിംഭമാണ് ബാഹ്യലോകത്ത് നീ കാണുന്നത് .
നിന്റെ ചിന്തകളാണ്
നിന്റെ ആന്തരികലോകം .
നീ എന്തൊന്നിനെ കുറിച്ച്
എങ്ങിനെ ചിന്തിക്കുന്നു
എന്നതിലാണ്
നിന്റെ മനസ്സിന്റെ കാലാവസ്ഥ .
നിന്റെ ചിന്തകൾ അവഗണിച്ചതൊന്നിനെ
നിനക്ക് ഭാഹ്യലോകത്ത്
കാണാനാവില്ല ,
നിന്നെ അലട്ടുന്ന പ്രശ്നങ്ങളെ
അവഗണിക്കാൻ
നിന്റെ ചിന്തകൾ തയ്യാറായാൽ
പിന്നെ
ആ പ്രശ്നങ്ങൾക്ക്
നിന്റെ ജീവിതത്തിൽ
ഒരു സ്ഥാനവുമില്ല .
നിന്റെ ചിന്തകളെ
ഭാഹ്യലോകത്ത്
നല്ലതുമാത്രം കാണാൻ
പാകപെടുത്തുക ,

അലസതയില്ലാതെ KHALEELSHAMRAS JAN 1ST DIARY

നിനക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്
ചെറുതും വലുതുമായി
ഒരുപാട് ലക്ഷ്യങ്ങളുണ്ട്‌ .
ഇവയൊക്കെ പൂർത്തീകരിക്കപെടാനുള്ള
വേതിയാണ് നിൻറെ സമയം .
സമയം കുറഞ്ഞു പോയെന്ന് നീ പറയും
പക്ഷെ നീ ഒന്നു മറക്കുന്നു .
നിനക്ക് മുമ്പേ
ഇതുവഴി കടന്നു പോയി
തങ്ങളുടേതായ മേഘലകളിൽ
അനശ്വരമായ കയ്യൊപ്പ്
ഭൂമിയിൽ ചാർത്തി
കടന്നുപോയ പ്രതിഭകൾക്കൊക്കെ
ഇത്രയോ ഇതിൽ കുറഞ്ഞോ
സമയമേ ലഭിച്ചിരുന്നുള്ളൂ .
പക്ഷെ അവർ തങ്ങൾക്കു ജീവിതം
സമ്മാനിച്ച സമയമെന്ന നിധി
ഫലപ്രതമായി വിനിയോഗിച്ചു .
നിനക്കു മുമ്പിലും
അവർക്ക് ലഭിച്ച സമയമുണ്ട്
അവർക്ക് ലഭിച്ചതിലും
കൂടുതൽ
സൌകര്യങ്ങളുണ്ട് .
നീ അലസതയില്ലാതെ
അവയെ വിനിയോഗിച്ചാൽ മാത്രം മതി .

ഇന്നുകളുടെ വഴി khaleel shamras

ഇന്നലകളിലെ വിജയം
ഇന്നുകളുടെ വഴിയാണ് .
ഇന്നലകളിലെ പരാജയം
ഇന്നുകളുടെ ഊർജ്ജമാണ് .
ഇന്ന് നീ ജീവിക്കുന്ന നിമിഷത്തിൽ
എത്തിപെടാൻ വേണ്ടിയായിരുന്നു
നിന്റെ ഓരോ ഇന്നലെകളും .
ഈ ഇന്നിൽ നീ ജീവിക്കുക .
ഇന്നലെകളിൽ പുരണ്ട
കറകളൊക്കെ മാച്ചുകളഞ്ഞ് .
നിന്നിലെ ഓരോ നന്മയുടേയും മാറ്റ്
കൂടുതൽ കൂട്ടി .
ഓർക്കുക
നിനക്ക് നിന്റെ ജീവിതം
നഷ്ടമാവുന്നത്
ഈ ഇന്നുകളിൽ
നീ ലക്ഷ്യം മറക്കുമ്പോഴാണ്‌ .