Wednesday, December 31, 2014

പുതിയ സുന്ദര നിമിഷങ്ങളിലേക്ക് my diary khaleelshamras


പുതിയ പുതിയ തീരുമാനങ്ങൾ ,
  പുതിയ സൊപ്നങ്ങൾ .
അങ്ങിനെ
നല്ല കുറേ നിമിഷങ്ങളാണ് വരാനിരിക്കുന്നത്
എന്ന പ്രതീക്ഷയിൽ
 ഈ പ്രപഞ്ചത്തിലെ
ഏറ്റവും പുതിയതും ഏറ്റവും സുന്ദരവുമായ
കുറേ നിമിഷങ്ങളിലേക്ക്
നീയും ചുവടുവെക്കുകയാണ് .
ഈ നിമിഷങ്ങളിലെവിടേയും
നിന്റെ മരണം നിന്നെ കാത്തിരിക്കുന്നില്ലെങ്കിൽ .
ഏറ്റവും സുന്ദരമായ ഈ നിമിഷങ്ങളിൽ
ജീവിക്കുക എന്നതിലും വലിയൊരു ഭാഗ്യം നിനക്കില്ല .
ഈ നിമിഷങ്ങൾ ഒക്കെ സുന്ദരമാണെങ്കിലും
നിന്റെ മനസ്സ് ആ സൌന്ദര്യത്തെ
ആസ്വദിച്ചാലേ
അവ നിന്റെ ജീവിതത്തിന്റെ ഭാഗമാവുകയുള്ളൂ .
അതിനാദ്യം വേണ്ടത് അലസത കാണിക്കാതിരിക്കുക എന്നതാണ് .
അലസത ഒരു അന്ധതയാണ് .
നിമിഷങ്ങളുടെ സൌന്ദര്യത്തെ കാണാൻ അപ്പോൾ നിനക്ക് കഴിയാതെ പോവും .
സമാധാനം നിറഞ്ഞ ആത്മാവിനെ
എപ്പോഴും ശരീരത്തിനുള്ളിൽ നിലനിർത്തുക .
സമാധാന മില്ലാത്ത ആത്മാവിലേക്ക്
നിമിഷങ്ങളുടെ സൌന്ദര്യം പ്രവേശിക്കില്ല .
കരുണ ,ദയ ,സ്നേഹം ,വിവേചനമില്ലായ്മ
ഇതൊക്കെ സമാധാനം നിറഞ്ഞ ആത്മാവിന്റെ
ഉൽപ്പെന്നങ്ങളാണ് .
ശത്രുവിനെ സൃഷ്ടിക്കാനും
മറ്റുള്ളവരുടെ ശത്രുവാകാനുമുള്ളതല്ല നിന്റെ ജീവിതം .
അത് മറ്റുള്ളവരുടെ മനസ്സുകളിൽ
നല്ലൊരു ഓർമ്മ നിന്നെകുറിച്ച് ഉണ്ടാക്കാനുള്ളതാണ്‌ .
അതുകൊണ്ട് മുന്നിൽ വരുന്നവർക്കൊക്കെ
ഉള്ളുതുറന്ന് ഒരു പുഞ്ചിരി സമ്മാനിക്കാൻ നീ മറക്കാതിരിക്കുക .
തന്റെ ജോലിയിൽ ആസ്വാദനം കണ്ടെത്തുക .
കണ്ടെത്തിയില്ലെങ്കിൽ
നിന്റെ ജീവിതം മുഷിഞ്ഞതാവും .
കുടുംബാംന്തരീക്ഷത്തിൽ
സമാധാനം നിലനിർത്തുക .
വിട്ടുവീഴ്ച്ചകളും ക്ഷമയും മാത്രമേ
സമാധാനം കൊണ്ടുവരുള്ളൂ .
നിനക്കിഷ്ട്മുള്ളവ മാത്രമേ
സമൂഹത്തിൽനിന്നുമുണ്ടാവൂ
എന്ന് പ്രതീക്ഷിക്കാതിരിക്കുക .
സമൂഹത്തിൽനിന്നും കേൾക്കുന്നതും കാണുന്നതും
എന്തുതന്നെയായാലും
നിന്റെ മനസ്സമാധാനം നഷ്ടപെടുത്താൻ
അതിനെ ഒരു നിമിത്തമാക്കാതിരിക്കുക .
നിന്റെ ഈ സുന്ദര നിമിഷം
ഇന്നലകളിലെ നഷ്ടങ്ങളെ ഓർത്ത് കരഞ്ഞു തീർക്കാനുള്ളതല്ല .
നാളെകൾക്കായി സൊപ്നം കണ്ടിരിക്കാനുമുള്ളതല്ല .
മറിച്ച് നിനക്കു മുന്നിലുള്ള ഈ സുന്ദര നിമിഷം തന്നെയാണ് നിന്റെ
ജീവിതം .
അതിനെ പഴാക്കലാണ് നിന്റെ ജീവിത പരാജയം .
അറിവ് നേടിയും പകർന്നും ,
സ്നേഹിച്ചും
ക്ഷമ കൈകൊണ്ടും
ആരേയും പേടിക്കാതെയും
മറ്റുള്ളവർക്ക് മുന്പിൽ പേടിപ്പിക്കുന്നവനാവാതെയും .
ഈ സുന്ദര നിമിഷത്തിൽ ജീവിക്കുക .
 .Monday, December 29, 2014

മനുഷ്യൻ khaleelshamras my diary

ജനസംഖ്യയിൽ നീ ന്യൂനപക്ഷം .
നിന്റെ സ്വന്തം ശരീരത്തിലെ
സൂക്ഷ്മജീവികളുടെ എണ്ണം
ഈ ഭൂമിയിലെ മൊത്തം
നിന്റെ വർഗ്ഗത്തേക്കാൾ കൂടുതൽ .
ഒരേ ഒരു മനുഷ്യനിൽ നിന്നും വരുന്ന പുരുഷബീജത്തിന്റെ
എണ്ണവുമായി തട്ടിച്ചാൽ
ഇന്ന് ജീവിക്കുന്ന മൊത്തം മനുഷ്യരും ന്യൂനപക്ഷം .
ആകാശത്തെ നക്ഷത്രങ്ങളും
ഭൂമിയിലെ വായുവും
സാഗരങ്ങളിലെ  മത്സ്യങ്ങളൂ മെല്ലാം
എണ്ണത്തിൽ നിന്നെക്കാളും
എത്രയോ മടങ്ങ്‌ മുന്നിൽ .
ലാളിത്യത്തോടെ വലിയ അഹങ്കാരമില്ലാതെ
അവ തങ്ങളിൽ അർപ്പിതമായ ദൌത്യ നിർവഹണത്തിൽ മുഴുകുന്പോൾ
നീ മനുഷ്യൻ
അഹങ്കാരിയും മടിയനും ആവുകയാണ് .
മറ്റു മനുഷ്യർക്കിടയിൽ പെരുമ നടിക്കുകയാണ് .
അറിവുകളിൽ നിന്നും ഓടി അകന്ന്
ചിന്തിച്ചാൽ കണ്ടെത്താവുന്ന ദൈവ മെന്ന സത്യത്തെ മനസ്സിലാക്കാതെ
നിന്നെ പോലുള്ളവരെ തൽസ്ഥാനത് പ്രതിഷ്ട്ടിക്കുകയാണ് .

Health tips for 2015

1.
NEVER SMOKE.
QUIT IT NOW IF YOU ARE A SMOKER.
ONE OUT OF FOUR DEATHS ARE CONTRIBUTED BY TOBACO SMOKING.
2.
Don't consume psycho active substances.
Most of the accidents are contributed by alcohol intake.
3
Eat to live.never live for eating.
Count calories in food.
Your biggest food must be your break fast.reduce consuming in night.eat early night.
Eat more veggies,fruits and fish.
4
Do regular exercises.
Never count a physically inactive person among the living beings of today.
5
Avoid mental stress. Maintain the peace of mind. The atmosphere outside is not important.but most important is the atmosphere inside our soul.
Some health tips for 2015

പുകവലി വേണ്ടേ വേണ്ട .
ഭൂമിയിൽ 4 ൽ 1 മരണത്തിന് കാരണം പുകവലിയാണ് .
ലഹരി വർജ്ജിക്കുക .
റോഡ്‌ അപകടങ്ങളിൽ നല്ലൊരു ശതമാനം ലഹരിമൂലമാണ് .
ജീവിക്കാൻ വേണ്ടി തിന്നുക .
തിന്നാൻ വേണ്ടി ജീവിക്കാതിരിക്കുക.
വ്യായാമം ദിന ചര്യയാക്കുക .
ഒരു ദിവസം ജീവിക്കുന്നവരുടെ ലിസ്റിൽ
വ്യായാമം ചെയ്യാത്തവരെ
ഉൾപ്പെടുത്തേണ്ടതില്ല .
പഴവർഘങ്ങളും പച്ചക്കറികളും
മത്സ്യവും കഴിക്കുക .

മനസ്സ് ആവാഹിച്ച സൌന്ദര്യം .khaleelshamras my diary

ഒരു ജീവിത നിമിഷവും 
നിനക്ക് സുന്ദരമാവുന്നില്ല 
ആ നിമിഷത്തിന്റെ സൌന്ദര്യം നിന്റെ മനസ്സ് അവാഹിച്ചാലല്ല്ലാതെ .
നിമിഷം മാഞ്ഞുപോവുമെങ്കിലും .
മനസ്സ് ആവാഹിച്ച അനുഭൂതി ഒരിക്കലും 
മായില്ല .
അതുകൊണ്ട് ജീവിതത്തിനു മുന്നിൽ 
വരുന്ന ഓരോ 
സുന്ദര നിമിഷങ്ങളേയും 
മനസ്സുകൊണ്ട് ഓർമയുടെ അഭ്രപാളികളിൽ പകർത്തുക .

Sunday, December 28, 2014

കാത്തിരിപ്പ്‌ my diary khaleelshamras

ജീവിതത്തിൽ നിനക്കായി ഒന്നും കാത്തിരിക്കുന്നില്ല .
നിനക്കുവേണ്ട വിഭവങ്ങളൊക്കെ
നിന്റെ ഈ നിമിഷത്തിലുണ്ട് .
അതിനായി നീ കാത്തിരിക്കേണ്ട .
ഈ നിമിഷം അതെടുത്ത് ഉപയോഗിക്കുക മാത്രമേ നിനക്ക് ചെയ്യാനുള്ളൂ .
ജീവിതം നിനക്കായി കാത്തിരിക്കുന്നില്ല .
പക്ഷെ നീ ശ്വൊസിക്കുന്ന ഈ നിമിഷത്തിലെ
നിന്റെ കൂട്ടുകാരനാണ് ജീവിതം .
നിന്നെ കാത്തിരിക്കുന്നത് മരണം മാത്രമാണ് .
മരണത്തിനു മുന്പുള്ള ഈ നിമിഷങ്ങൾ
നിന്റെ മരണാന്തര ജീവിതത്തിന്റെ വിധി നിർണയിക്കും .


Saturday, December 27, 2014

ഈ വർഷം വിടപറയുന്പോൾ khaleelshamras my diary

ഒരു പാട് മാറ്റങ്ങൾക്കുള്ള തുടക്കം മോഹിച്ച്
അങ്ങിനെ നിന്റെ ജീവിതത്തിലേക്ക്
വന്നണഞ്ഞ ആ പുതുവർഷം
ഇതാ നിന്നോട് വിടപറയാൻ
കാത്തിരിക്കുന്നു .
നീ ആഗ്രഹിച്ച മാറ്റങ്ങൾ നിന്റെ ജീവിത്തിന്റെ ഭാഗമായോ ?
അല്ലെങ്കിൽ പ്രക്യാപനങ്ങൾ
മനസ്സിന്റെ കടലാസ്സിൽ ഒതുങ്ങിപോയോ ?
നിന്നെ പോലെ സൊപ്നങ്ങൾ നെയ്ത ഒരുപാട് പേർ
ഇന്ന് നിന്നെ വിട്ടുപോയി .
പക്ഷെ നീ മരണത്തിന്റെ
കൈകളിൽ അകപ്പെടാതെ
ഈ വർഷത്തിന്റെ അന്തിയിൽ എത്തി നിൽക്കുന്നു .
പിറകോട്ട് തിരിഞ്ഞു നോക്കുക .
നിനക്ക് ലഭിച്ച സമയമെന്ന നിധി
നീയെങ്ങിനെ ഉപയോകപ്പെടുത്തി എന്ന് അന്വേശിക്കുക .
അവയെ വെറുതെ പാഴാക്കി കളയുകയായിരുന്നോ നീ .
ഈ സമയമത്രയും നീ എന്തൊക്കെയായിരുന്നു ചിന്തിച്ചത് ?
നീ എന്തൊക്കെ അറിവ് നേടി?
ആ അറിവുകൾ നിന്നെ സംസ്കരിച്ചോ ?
അല്ലെങ്കിൽ അവ പെരുമാനടിക്കാനും
തർക്കിക്കാനുമായിരുന്നോ നീ ഉപയോഗിച്ചത് .
സ്നേഹം നിന്റെ മനസ്സിന്റെ അന്തരീക്ഷമായോ ?
അല്ലെങ്കിൽ സ്നേഹത്തിനും
ഏതെങ്കിലും അതിർ വരന്പുകൾ നിർണയിക്കുകയായിരുന്നോ .
നിന്റെ ചിന്തകളിൽ
എന്തൊക്കെ അഴുക്കുകൾ പുരണ്ടിരുന്നു .
നീ ആ ചിന്തകൾ നിനക്കെന്തു നലകി .
മനസ്സമാധാനവും അറിവും
സമ്മാനിച്ചോ ?
അല്ലെങ്കിൽ മനസ്സമാധാനം തച്ചുടക്കുകയായിരുന്നോ '
ഇനിയും വൈകിപ്പോയിട്ടില്ല .
വൈകി എന്ന് പറയുന്ന നിമിഷം നിന്റെ മരണത്തിന്റെതാണ് .
അതുകൊണ്ട്  നന്മനിറഞ്ഞ സുന്ദരമായ ഒരു ജീവിതം
ഈ ഭൂമിയിൽ കാഴ്ച്ച വെക്കാനുള്ള അവസരം
ഇപ്പോഴും നിനക്ക് മുന്നിലുണ്ട് .വിശ്വാസത്തിന്റെ വീട്ടിലേക്ക് തിരികെ പോവുക khaleelshamras my diary

നീ പിറന്നുവീണ നിമിഷം
നീ ഒരു വിശ്വാസിയായിരുന്നു
നിന്റെ ജീവിതം പൂർണമായും
ഈ പ്രപഞ്ചത്തിന്റെ
ഒരേഒരു ഈശ്വരനുമുന്നിലെ സമർപ്പണമായിരുന്നു .
നീ പിറന്നുവീണ ദിവസവും
ഈ ഭൂമിയിൽ
പുരോഹിതരും ഭരണാധികാരികളും ഉണ്ടായിരുന്നു .
അവരൊക്കെ
അന്നും വിശ്വാസത്തിന് അതിർവരന്പുകൾ
നിർണയിക്കുകയായിരുന്നു .
നീ അവക്കൊന്നും ചെവികൊടുക്കാതെ
ഒരു പങ്കാളിയേയും വെക്കാതെ
സൂര്യനേയും ചന്ദ്രനേയും പോലെ
അണുവിനേയും കോശത്തേയുംപോലെ
അരാധിക്കുകയായിരുന്നു .
പിന്നീട് നീ വളർന്നു
നിനക്ക് ബുദ്ധിയുണ്ടെന്ന് നീ തിരിച്ചറിഞ്ഞു .
നിന്റെ ചിന്താശക്തി നീ തിരിച്ചറിഞ്ഞു .
നീ നിന്നെ വലിയവനായി വാഴ്‍ത്തി .
നീ നിന്നെ അളന്ന കോലുകൊണ്ട് ഈശ്വരനെ അളന്നു
അങ്ങിനെ നീ ആൾ ദൈവത്തെ കണ്ടെത്തി .
ഇനി ഒരീശ്വരൻ എല്ലാം നിയന്ത്രിക്കുന്നവനായി
ഉണ്ടെന്നു വിശ്വസിച്ചവരിൽ തന്നെ ഭൂരിപക്ഷത്തിനും
തന്നോട് തന്റെ ജീവനേക്കാൾ അടുത്ത് നിൽക്കുന്ന
ഈശ്വരനോട് സംസാരിക്കാൻ
എങ്ങോ കിടക്കുന്ന
കേൾക്കുമോ എന്നുപോലും
ഉറപ്പില്ലാത്ത മധ്യവർത്തികളെ ഇടയാളന്മാരാക്കി .
അങ്ങിനെ നീ അഹങ്കാരിയും
ജന്മത്തിൽ നിനക്ക് കിട്ടിയ നിധി വലിച്ചെറിയുകയുമായിരുന്നു .
നിന്റെ ഈ യാത്ര എത്രമാത്രം വഴിതെറ്റി അകന്നുവെന്ന് താരതമ്യപ്പെടുത്തുക .
എന്നിട്ട് പിറവിയിൽ നീ നിലകൊണ്ട
വക്രതയില്ലാത്ത ദൈവിക സമർപ്പണത്തിലേക്ക് .
അല്ലെങ്കിൽ വിശ്വാസത്തിന്റെ വീട്ടിലേക്ക് തിരികെ പോവുകFriday, December 26, 2014

കടബാദ്ധ്യതകൾ my diary kkhaleelshamras

സന്പാത്യങ്ങൾ കുന്നുകൂട്ടാനുള്ള
ബദ്ധപ്പാടിൽ കടബാദ്ധ്യതകൾ വരുത്തിവെക്കാതിരിക്കുക .
കടബാദ്ധ്യതകൾ നിന്റെ മനസ്സമാധാനം നഷ്ടപ്പെടുത്തും .
നഷ്ടപെട്ട മനസ്സമാധാനം തന്നെയാണ് 
യഥാർത്ഥ ദാരിദ്ര്യം .


Wednesday, December 24, 2014

ആക്രമണത്തെ പിന്തുണക്കാത്ത മനസ്സിന്റെ ഉടമ khaleelshamras my diary

ഒരാളെ ആക്രമണത്തിലേക്ക്
നയിക്കുന്ന മനസ്സ് .
അക്രമിയെ പിന്തുണക്കുന്ന മനസ്സ് .
എന്തിന്റെ പേരിലായാലും
ചിലരോട് വിവേചനം കാണിക്കുന്ന
മനസ്സ്
അതിനെയൊക്കെ പിന്തുണക്കുന്ന മനസ്സ് .
ഇത്തരം ആൾക്കാരല്ലേ
ഭൂമിയിലെ ചീത്ത ആൾക്കാർ .
പുറമേ എത്ര പുഞ്ചിരിയുമായി വന്നാലും
അവരുടെ കടുത്ത മനസ്സ്
അവരുടെ അന്തരാളങ്ങളിൽ
നീറിപുകയുന്നുണ്ടാവും .
അതിൽ അവർക്ക് നഷ്ടപെടുന്നത്
അവരുടെ ജീവിതം തന്നെയാണ് .
ആരോടും വിവേചനം കാണിക്കാതെ
കരുണ ചെയ്യുന്ന മനസ്സിനുടമയായവർ
മനുഷ്യർക്കിടയിലെ നല്ലവരാണ് ,
അവരെ സമൂഹം ചീത്ത എന്ന് മുദ്ര കുത്തിയാൽ പോലും .
ഇനി നീ നിന്റെ മനസ്സിലേക്ക് നോക്ക്
നിനക്കാരോടെങ്കിലും പകയുണ്ടെങ്കിൽ ,
വിവേചനം കാണിക്കുന്നുവെങ്ങിൽ
അത് തിരുത്തുക .
എന്നിട്ട് എല്ലാത്തിനേയുംഒരുപോലെ കാണുന്ന 
വിവേചനം കാണിക്കാത്ത .
ആക്രമണത്തെ പിന്തുണക്കാത്ത 
മനസ്സിന്റെ ഉടമയാവുക .
സുഗന്ധം പരത്തിയ ചിന്തകൾ my diary khaleelshamras

ചീത്ത ചിന്തകൾ
നിന്റെ ആത്മാവിന്റെ ദുർഗന്ധമാണ് .
ദുർഗന്ധം വ്യാപിക്കുന്നതിനു മുന്പേ .
അത് പരത്തിയ ചിന്തയെ ഒഴിവാക്കുക .
പകരം
നിന്റെ ഓർമയുടെ ചെപ്പിൽനിന്നും
നിന്റെ ജീവിതത്തിൽ സുഗന്ധം പരത്തിയ
ചിന്തകളെ തിരിച്ചുവിളിക്കുക .
അല്ലെങ്കിൽ സുഗന്ധം
പരത്തിയ പുതിയ ചിന്തകളെ
സൃഷ്ടിക്കുക .
 .

നിന്റെ സൌന്ദര്യം my diary khaleelshamras

നിന്റെ സൌന്ദര്യം നിന്റെ ശരീരത്തിലല്ല
മറിച്ച്‌
മറ്റുള്ളവരുടെ ഹൃദയത്തിലെ നിന്റെ സ്ഥാനത്തിനാണ് .
നീ നൽകിയ ഒരു വാക്ക് ,
ഒരു പുഞ്ചിരി ,
ഒരു സഹായം
അല്ലെങ്കിൽ ഒരറിവ്‌
അവരുടെ ജീവിതത്തിന്
സമാധാനവും സ്വാന്തനവും
പ്രചോദനവും ഉണർവും ആയെങ്കിൽ
നീ സുന്ദരനാണ് .
ഇനി നിന്റെ വാക്ക്
അവരെ നോവിച്ചതും തളർത്തിയതും
പിന്തിരിയിപ്പിച്ചതുമായാൽ
നീയാണ് വൈരൂപി .


നഷ്ടം khaleelshamras my diary

കുറേ നേരം വായിച്ചിരുന്നാൽ
ചിലർ ചോദിക്കും
നിനക്കെന്താ വേറെ പണിയൊന്നുമില്ലേ .
നീ വായനയിലൂടെ മുഴുകിയിരിക്കുന്നത്
നിനക്കേറ്റവും ഇഷ്ടപെട്ടതും
എന്നാൽ പറഞ്ഞവന് തീരെ ഇഷ്ടമില്ലാത്തതുമായ
ഒരു പ്രവർത്തിയിലാണ് .
വായന ഉപേക്ഷിച്ച് പിന്നെ ഞാനെന്ത് ചെയയണമെന്ന്
ചോദിച്ചാൽ
അവന് അതിനൊരു ഉത്തരം ഇല്ല .
നീ ഒന്നറിയുക
മറ്റുള്ളവരുടെ വാക്ക് കേട്ട്
നിന്റെ ഒരു നല്ല പ്രവർത്തിയെ നീ ഉപേക്ഷിച്ചാൽ
നീ നഷ്ടപെടുത്തുന്നത്
നിന്റെ ജീവിതമെന്ന അമൂല്യ നിധിതന്നെയാണ് .
നിന്റെ വിലപ്പെട്ട നിമിഷം khaleelshamras my diary

മുന്നോട്ടുള്ള സമയങ്ങളിലെവിടെയോ
നിനക്കേറ്റവും
പ്രധാനപ്പെട്ട ഒരു നിമിഷമുണ്ട്‌ .
ആ ഒരു നിമിഷത്തിനപ്പുറത്ത്
ഈ ഭൂമിയിൽ നിനക്കൊരവകാശവുമില്ല .
നിന്റെ നാവിന് ഉരിയാടാൻ
കഴിയില്ല
അക്ഷരങ്ങൾക്ക് കവിത പിറപ്പിക്കാൻ കഴിയില്ല .
ഒന്ന് പുഞ്ചിരിക്കാൻ കഴിയില്ല .
ഒരു നന്മ ചെയ്യാൻ കഴിയില്ല .
നീ മരിച്ചു പോവുന്ന
ആ നിമിഷത്തിനു മുന്പേയുള്ള
ഓരോ സമയവും നിനക്കുള്ളതാണ് .
ആ സമയം കലഞ്ഞുകുളിക്കാതെ
ജീവിക്കുക .


Tuesday, December 23, 2014

വലിയ അവസരം khaleelshamras

പുതുവത്സര പിറവിയെന്നത്
ഒരൊറ്റ നിമിഷമാണ് .
ആ ഒരു കൊച്ചു നിമിഷത്തിൽ
നീ യൊരുങ്ങുകയാണ്
വലിയ വലിയ മാറ്റങ്ങൾക്കായി .
പക്ഷെ
നീ ഒന്നു മറക്കുന്നു .
നീ മാറാൻ തീരുമാനമെടുത്ത
ഈ ഒരു നിമിഷമാണ്
നീ കാത്തിരിക്കുന്ന
ആ നിമിഷത്തേക്കാൾ സുന്ദരവും ശക്തവും .
അതുകൊണ്ട്
ഈ വലിയ അവസരം കളഞ്ഞുകുടിച്ചു
നിന്റെതാവുമോ എന്നുപോലും ഉറപ്പില്ലാത്ത
ചെറിയ അവസരത്തിനായി
കാത്തിരിക്കാതിരിക്കുക .

വീട്ടിലെ പരീക്ഷണങ്ങൾ my diary khaleelshamras

മനുഷ്യൻ ഒരു യാത്രയിലാണ് .
മടക്കമില്ലാത്ത ഒരു യാത്രയിൽ .
യാത്ര മരണത്തിലേക്കാണ് .
യാത്രയിൽ അവന് പാർക്കാനുള്ള വീടുകളാണ്
അവന്റെ ബാല്യവും കൌമാരവും യൌവനവും
മധ്യകാലവും വാർദ്ധക്യവുമെല്ലാം .
ഓരോ വീട്ടിലും
അവനെ കാത്തിരിക്കുന്നത്
വിത്യസ്ത കടന്പകളാണ് .
ഓരോ വീട്ടിലും
വ്യത്യസ്ഥ പരീക്ഷണങ്ങൾ
അവനെ കാത്തിരിക്കുന്നു .
മരണത്തിനപ്പുറത്തെ
മരണമില്ലാത്ത നിന്റെ വീട്
എവിടെ എന്ന് ഉറപ്പിക്കാനുള്ള
പരീക്ഷണങ്ങൾ .
  

സീ സീ ടിവി Khaleelshamras my diary

വീട്ടുകാരറിയാതെ കറങ്ങാൻ വന്നതാണ് .
പരസ്പരം പ്രിയചുന്പനങ്ങൾ കൈമാറണമെന്നുണ്ട് .
പക്ഷെ അപ്പോഴാണ്‌
വിജനമായി കിടക്കുന്ന മാളിന്റെ ഒരു മൂലയിൽ
ഒരു ക്യാമറ അവരെ നോക്കിനിൽക്കുന്നത്
കണ്ടത് .
ആ ദ്രിശ്യങ്ങൾ സീ സീ ടിവി യിൽ പതിഞ്ഞാലുണ്ടാവുന്ന
ഭവിഷ്യത്തുകൾ ഓർത്ത്
അവർ ആ ദൌത്യത്തിൽനിന്നും പിന്തിരിഞ്ഞു .
ആ ഒരു മൂലയിൽ
ഒരു സ്വൊർണാഭരണം തിളങ്ങിനിൽക്കുന്നത്
ഒരാളുടെ ദൃഷ്ടിയിൽപെട്ടു .
പക്ഷെ അവിടേയം സീ സീ ടിവി ഉണ്ടെന്ന സത്യം 
അയാളറിഞ്ഞു
അങ്ങിനെ അയാൾ ആ ദൌത്യത്തിൽനിന്നും പിന്തിരിഞ്ഞു .
ആ ആഭരണം അർഹപെട്ടവരിൽ എത്തിക്കാൻ
വേണ്ടപെട്ടവരെ അറിയിക്കുകയും ചെയ്തു .
ഒരു സീ സീ ടിവി യെ ഇത്ര ഭയക്കുന്ന 
മനുഷ്യൻ 
എന്തുകൊണ്ട് പ്രപഞ്ചത്തിലെ  മുഴുവൻ സൃഷ്ടികളേയും 
നിരീക്ഷിക്കുന്ന പോലെ 
നമ്മുടെ മനസ്സിനേയും ശരീരത്തേയും 
നിരീക്ഷിക്കുന്ന ഒരു 
കാരുണ്യവാനായ നിരീക്ഷകന്റെ 
നിരീക്ഷണത്തെ സൂക്ഷിക്കുന്നില്ല .
ആ ഒരു നിരീക്ഷണത്തെ
കുറിച്ചുള്ള ബോധമുണ്ടായിരുന്നുവെങ്കിൽ
അവന്റെ ചിന്തയിലും പ്രവർത്തിയിലും
സൂക്ഷ്മത പാലിച്ചേനെ .ആത്മാവിന്റെ ഭക്ഷണം .my diary khaleelshamras

ഓരോ ദിവസവും
നീ കാണുകയും കേൾക്കുകയും ചെയ്യുന്ന വാർത്തകൾ .
അതാത് ദിവസങ്ങളിലെ നിമിഷങ്ങളിൽ
നിന്റെ അത്മാവിനുള്ള ഭക്ഷണം മാത്രമാണ് .
നിന്റെ ആത്മാവിന് ശാന്തിയും സന്തോഷവും നൽകിയ വാർത്തകൾ
നല്ല ഭക്ഷണവും
അതിനെ അശാന്തമാക്കിയ വാർത്തകൾ ചീത്ത ഭക്ഷണവും .
നല്ലതായാലും ചീത്തയായാലും
അടുത്ത ഒരു ദിവസം ജീവിതത്തിലേക്ക്
കടന്നുവരുന്നതിന് മുന്പേ
അവ വിസർജ്ജിച്ചു കളയേണ്ടതുണ്ട് .
പക്ഷ നല്ല ഭക്ഷണങ്ങൾ
ഒരുപാടു പോഷകങ്ങൾ മനസ്സിന് സമ്മാനിച്ചു പോവുന്പോൾ
ചീത്ത ഭക്ഷണം മനസ്സിനേയും ആത്മാവിനേയും
രോഗിയാക്കിയാവും
നിന്നെ വിട്ടുപോവുന്നത് .
അതുകൊണ്ട്
ആത്മാവിനെ
നല്ല ഭക്ഷണം തീറ്റിപ്പിക്കുക .
ചീത്തതിനെ വെടിയുക .
വാർത്തകൾ സൃഷ്ട്ടിക്കുന്ന
തർക്കങ്ങളിൽനിന്നും മാറിനിൽക്കുക .
അത് നിന്നെ തീട്ടിപ്പിക്കുന്നത് ചീത്ത ഭക്ഷണമാവുമെങ്കിൽ .


മരിച്ചു മണ്ണാവുന്ന അവസ്ഥ khaleelshamras my diary

മരിച്ചു മണ്ണാവുന്ന നിന്റെ അവസ്ഥ
എന്നും മനസ്സിലുണ്ടാവണം .
ആ ഒരവസ്ഥയിലേക്കുള്ള
വഴിയായി മാത്രം ജീവിതത്തെ
കാണണം .
ആ യഥാർത്യത്തിൽനിന്നും
പിറകോട്ടു നോക്കുന്പോൾ
കാണുന്ന കാഴ്ച്ചകളാണ്
നീ ജീവിക്കുന്ന ഈ നിമിഷങ്ങൾ .
ആ കാഴ്ച്ച മനോഹരമാവണമെങ്കിൽ
ഇന്ന് നീ നന്മകൾ ചെയ്ത് ,
അറിവ് നെടി
ജീവിതത്തെ അതിലൂടെ
ഈശ്വരനുള്ള സമർപ്പണമാക്കിയേ പറ്റൂ .

യുദ്ധകാലാടിസ്ഥാനത്തിൽ my diary khaleelshamras

10 ദിവസത്തിനുള്ളിൽ നിന്റെ ശരീരത്തിന്റെ
അമിതവണ്ണം കുറച്ചില്ലെങ്കിൽ
മരണപ്പെടുമെന്ന് പറഞ്ഞാൽ .
നീയെന്തൊക്കെ ചെയ്യും .
ഓരോ ദിവസവും
മുടങ്ങാതെ വ്യായാമം ചെയ്യും .
ഭക്ഷണം നിയന്ത്രിക്കും .
യുദ്ധകാലാടിസ്ഥാനത്തിൽ
മാറ്റങ്ങൾക്ക് തയ്യാറാവും .
ശരിക്കും നിന്റെ ജീവിതം
ഇത്തരം ഒരവസ്ഥയിൽതന്നെയല്ലേ ഉള്ളത് .
ഭക്ഷണം ആവശ്യത്തിനുമാത്രം കഴിക്കാൻ
തയ്യാറാവുക .
വ്യായാമം മുറപോലെ നിലനിർത്തുക .
 .

Monday, December 22, 2014

ദൈവം khaleelshamras my diary

ഒരുവശത്ത്
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
ജീവജാലങ്ങളും സസ്യങ്ങളും
ആറ്റവും കോശവും വായുവും
ആരാധിക്കുന്ന ഒരു ദൈവം .
അവയൊക്കെ അനുസരണ
പ്രാർത്ഥനയാക്കി
ദൈവത്തിന് കീഴ്വണങ്ങി ജീവിക്കുന്നു .
ദൈവത്തിനുള്ള സന്പൂർണ സമർപ്പണമായി
അവയുടെ ജീവിതം ഓരോ നിമിഷവും മാറുന്നു .
സ്വൊതന്ത്രമായ ഇച്ചാശക്തി നൽകപെട്ട
ന്യൂനപക്ഷമായ മനുഷ്യൻ മാത്രം
ഇവിടെ ആ ഒരു സമർപ്പണത്തെ തെറ്റിക്കുന്നു .
അവൻ പിശാചിനുള്ള സമർപ്പണമാക്കി
ജീവിതത്തെ മാറ്റുന്നു .
ആ ഒരു സമർപ്പണത്തെ
ഈശ്വരനുള്ളതായി ധരിപ്പിക്കുന്നു .
അങ്ങിനെ അവന്റെ പ്രാർത്ഥനകൾ
മറ്റെല്ലാ സൃഷ്ട്ടികൾക്കും വിരുദ്ധമായി
സൃഷ്ട്ടികളിലേക്ക് തിരിയുന്നു ,
ആ ഒരു പ്രാർത്ഥനക്ക്
മധ്യവർത്തികളെ വെക്കുന്നു .


അമ്മയുടെ പുഞ്ചിരി khaleelshamras.my diary

അഭോധാവസ്ഥയിലാണ് ആ അമ്മയെ
ആശുപത്രിയിലേക്ക് കൊണ്ടുവന്നത് .
കൂടെ വന്നവരോട് രോഗവിവരങ്ങൾ ആരാഞ്ഞു .
അവർക്കൊന്നും അമ്മയുടെ മുന്പത്തെ രോഗവിവരങ്ങൾ ഒന്നുമറിയില്ല .
കാരണം അവർ അയൽവാസികൾ ആണ് .
മക്കളാരും വീട്ടിൽ ഇല്ലാത്തതിനാൽ
അവർ ആശുപത്രിയിലേക്ക് കൊണ്ടുവന്നതാണ് .
ഞാൻ പെട്ടെന്നു രക്തസമ്മർദ്ധം നോക്കി .
നോർമൽ ,പൾസും നോർമൽ
വായിൽനിന്നും നുര വരുന്നുണ്ടായിരുന്നു .
ഒക്സിജെൻ നൽകാൻ ഓർഡർ നൽകി
കൂടെ പെട്ടെന്ന് തന്നെ രക്തത്തിലെ
പഞ്ചസാരയുടെ അളവ് നോക്കാൻ പറഞ്ഞു .
റിസൾട്ട്‌ കണ്ടപ്പോൾ ഞെട്ടി
വെറും 25 .
ഒരൽപം സമയം കൂടി വൈകിയിരിന്നുവെങ്കിൽ .....
ആ നല്ല അയൽവാസികളായി
ആ അമ്മക്ക് ദൈവ സഹായം എത്തുകയായിരുന്നു .
പെട്ടെന്നുതന്നെ ഡോസ് കൂടിയ 25 ശതമാനം ശുഗർ 4 ആംപ്യൂൾ
നല്കാൻ പറഞ്ഞു .
മൂന്ന് ആമ്പ്യൂൾ ഉള്ളിലെത്തിയപ്പോൾ അമ്മയുടെ ബോധം തെളിഞ്ഞു .
ഒരു നിഷ്കളങ്കമായ പുഞ്ചിരിയും ആ മുഖത്തിൽനിന്നും വിടർന്നും .
ഞങ്ങൾക്കൊക്കെയുള്ള സമ്മാനമായിരുന്നു
ആ  പുഞ്ചിരി .
ദൈവ കൃപയാൽ
ജീവൻ രക്ഷിച്ചതിനുള്ള നന്ദി .
കുറച്ചു കഴിഞ്ഞപ്പോൾ
ആ അമ്മയുടെ മകനെത്തി .
അമ്മയെ കൊണ്ടുവന്ന അയൽവാസികൾക്ക് നന്ദിയൊന്നും പറഞ്ഞില്ല .
ഭാര്യ മോളെകൂട്ടാൻ പോയതായിരുന്നുവെന്ന് മാത്രം മനസ്സിലായി
ആ അമ്മയെ തനിച്ചാക്കി .
കുറച്ചു കഴിഞ്ഞപ്പോൾ
അമ്മ സംസാരിക്കാൻ തുടങ്ങിയപ്പോൾ
അമ്മയുടെ മരുമകൾ അടുത്തുവന്നു .
ഞങ്ങൽ അമ്മയെ വീട്ടിൽ കൊണ്ടുപോയിക്കോട്ടെ .
ഗുളിക കഴിച്ചു ഷുഗർ കുറഞ്ഞതിനാലും
24 മണിക്കൂറിനുള്ളിൽ വീണ്ടും കുറയാനുള്ള
സാദ്ധ്യതയുള്ളതിനാലും
ഇന്നിവിടെ നീരീക്ഷണത്തിൽ കിടക്കട്ടെ എന്നു പറഞ്ഞു .
SIR നാളെ കുട്ടികൾക്ക് പരീക്ഷയാണ്
ഞങ്ങളവിടെയില്ലേൽ അവർ പഠിക്കില്ല .
അവർ തോറ്റുപോവും .
അവരുടെ നിർബന്ധത്തിനു വഴങ്ങി ഞാൻ വീട്ടിലേക്ക് വിട്ടു .
അമ്മയെ ശ്രദ്ധിക്കാൻ പറഞ്ഞു .
ക്ഷീണം അനുഭവപെട്ടാൽ നാവിന്റെ അടിയിൽ മധുരം നൽകി
എത്രയും പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കാൻ പറഞ്ഞു .
രാവിലെ പറഞ്ഞതുപോലെ സംഭവിച്ചു .
വീണ്ടും പ്രമേഹം കുറഞ്ഞു .
രാവിലെ  വീണ്ടും കൊണ്ടുവന്നപ്പോൾ
ഞാൻ ചോദിച്ചു .
ഇന്നലെ മുഴുവൻ നിരീക്ഷണത്തിൽ വെക്കണമെന്ന് പറഞ്ഞതല്ലേ .
പക്ഷെ കുട്ടിയുടെ നൈമിഷികമായ ഒരു വിജയമായിരുന്നു
അവർക്ക് അമ്മയെ സേവിച്ചാലുള്ള
അനശ്വരമായ വിജയത്തേക്കാൾ പ്രധാനം .
Sunday, December 21, 2014

ദൈവത്തിലേക്കുള്ള വഴി khaleelshamras my diary

അയാൾ യാത്ര തിരിച്ചു
അറിവിന്റെ തീരങ്ങളിലൂടെയുള്ള യാത്ര .
എല്ലാ വേദഗ്രന്ഥങ്ങളും
അയാൾക്ക്‌ ഒരറിവ്‌ നൽകിയിരുന്നു .
ജനനവും മരണവുമില്ലാത്ത
സൃഷ്ട്ടാവും പരിപാലകനും
ഏകനുമായ ഒരു ദൈവമുണ്ടെന്ന അറിവ് .
ആ ഒരറിവ്‌ മനുഷ്യ കൈകടത്തുൽകൾക്ക് വിധേയമാവാതെ
നിലനിൽക്കുന്ന ഒരാദർശം തേടിയാണ് ഈ യാത്ര .
പലതും കണ്ടു പലതും കേട്ടു
ഒന്നറിഞ്ഞു
ഭൂരിപക്ഷത്തിനും ദൈവവിശ്വാസമുണ്ട്‌.
അതും ദൈവം ഒന്നേ ഉള്ളൂ വെന്ന് എല്ലാരും സമ്മതിക്കുന്നു .
അവന് രൂപമില്ലെന്നും സമ്മതിക്കുന്നു  .
ഒരാളോട് ഏറ്റവും അടുത്ത് കിടക്കുന്നവൻ
അവനാണെന്നും സമ്മതിക്കുന്നു .
എന്നിട്ടും ഇതിനൊക്കെ വിപരീതമായി
സൃഷ്ട്ടികളെ ദൈവമാക്കുന്നു ചിലർ
ചിലർക്ക് അവനോട് പ്രാർഥിക്കാൻ മദ്യവർത്തികൾ വേണം .
ചിലർ അവന് രൂപങ്ങൾ ഉണ്ടാക്കുന്നു .
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും
മറ്റു ജീവജാലങ്ങൾക്കും
അണുവിനും ആറ്റത്തിനും
ഈ ഒരു ആരാധന നിർവഹിക്കാൻ
മനുഷ്യൻ മിനഞ്ഞുണ്ടാക്കിയ മാനദണ്ഡങ്ങളൊന്നും വേണ്ട .
അവയൊക്കെ 
അവയുടെ ജീവിതം ദൈവത്തിനോടുള്ള നേരിട്ടുള്ള സമർപ്പണമാക്കുന്നു .
എങ്കിലും എന്റെ യാത്ര തുടരുകയാണ് .
ഏകനായ ദൈവത്തിലുള്ള സന്പൂർണ സമർപ്പണത്തിന്റെ 
വഴിയിൽ എത്തിപെടാൻ .മനസ്സും ശരീരവും my diary khaleelshamras

നിന്റെ ശരീരമെന്ന ഭാരവും പേറി
മനസ്സ് യാത്ര തുടരുകയാണ് .
പക്ഷെ പലപ്പോഴായി
നിന്റെ ശരീരം അത് മറക്കുന്നു .
നിന്റെ ശരീരത്തെ മനസ്സിനോട്
പിടിച്ച് നിർത്തുന്ന ജീവന്റെ കയർ
അറ്റുപോയാൽ
നിന്റെ ശരീരത്തിന് മൂല്യമില്ല എന്ന സത്യം നീ മറക്കുന്നു .
അതുകൊണ്ടാണ്
നിന്റെ മനസ്സിന് മീതെ ശരീരം വാഴുന്നത് .
മരണത്തിലേക്കുള്ള യാത്രയാണിതെന്ന
അറിവ് നീ മറച്ചു വെക്കുന്നത് .
മനസ്സിൽ നീ കണ്ട സൊപ്നങ്ങൾ
സഫലീകരിക്കപെടാതെ പോവുന്നത് .
നിന്റെ ലക്ഷ്യത്തിൽ ഉറച്ചു നിൽക്കാൻ കഴിയാത്തത് .
സമയം പാഴാക്കി കളയുന്നത് .


Friday, December 19, 2014

മോശം khaleelshamras my diary

സമയം ആരേയും വഴിതെറ്റിക്കുന്നില്ല .
മോശമായി ഒരു സമയവുമില്ല .
നേർവഴിയിലൂടെ
മുന്നേറേണ്ട നീ സ്വൊയം
വഴിതെറ്റിച്ചു യാത്രചെയയുകയാണ് .
അലസതയുടെ വാഹനത്തിൽ
അതിനായി സ്വൊയം കയറിയിരിക്കുകയാണ് .
സമയമല്ല ഇവിടെ മോശമാവുന്നത് .
സമയത്തിന്റെ മൂല്യം
തിരിച്ചറിയാത്ത നീയാണ് മോശം .

നിന്റെ സന്പത്ത് khaleelshamras my diary

നിന്റെ സന്പത്ത്
നിനക്ക് അഹങ്കാരം നടിക്കാനുള്ളതല്ല .
സമൂഹത്തിൽ ഉന്നതപദവി
നേടിയെടുക്കാനുള്ളതുമല്ല .
ഇനി നീ അങ്ങിനെയൊക്കെയാണേൽ
അതിനർത്ഥം
നിന്റെ സന്പത്ത് നിന്നെ നശിപ്പിക്കുന്നുവെന്നാണ് .
നിന്റെ സന്പത്ത്
നിന്നെ വലിയവനാക്കുന്നത്‌
ആ സന്പത്തിനർഹപെട്ടവരിലേക്ക്
ആരാരുമറിയാതെ ചെന്നെത്തുന്പോഴാണ് .
ഒരാളുടെ പട്ടിണിമാറാൻ ,
അല്ലെങ്കിൽ സന്തോഷത്തിന്റെ
പുഞ്ചിരി വിരിയാൻ
നിമിത്തമാവുന്പോഴാണ് .

Thursday, December 18, 2014

സമയം തികയുന്നില്ല khaleelshamras my diary

എല്ലാർക്കും ഓരേഓരൂ പരാതിയാണ്
എനിക്കൊന്നിനും സമയം തികയുന്നില്ല എന്ന് .
വിവര സാങ്കേതിക വിദ്യ
ഒരുപാട് വളർന്ന്
സഹായത്തിനായി തൊട്ടടുത്തുള്ള
ഈ കാലഘട്ടത്തിലും
മനുഷ്യൻ പറയുന്നു
എനിക്കൊന്നിനും സമയം തികയുന്നില്ല.
തങ്ങളുടെ കൊച്ചു സമയപരിതിയിലിരുന്നു 
വലിയ പ്രതിഭയുടെ കയയൊപ്പിട്ടു പോയ 
പിൻഗാമികളെ നാം കണ്ടില്ലെന്ന് നടിക്കുന്നു .
ഇവിടെ തികയാത്തത് സമയമല്ല മറിച്ച് .
ഈ ഒരു നിമിഷത്തെ 
നഷ്ട്ടപ്പെടുത്തി 
മറ്റൊരു നാളെക്കായി കാത്തിരിക്കുന്ന 
മനുഷ്യന്റെ സ്വൊഭാവമാണ് .
അല്ലെങ്കിൽ അലസതയാണ് .
നിനക്ക് ജീവിക്കാനുള്ളയത്രയും 
നിമിഷങ്ങൾ നിനക്കായിയുണ്ട് .
ഈ  ഒരു ജീവിക്കുന്ന നിനക്കുള്ള സമ്മാനമാണ് .
നീട്ടിവേക്കുന്നതൊന്നും നിനക്കുല്ലതല്ല .

മനസ്സിന്റെ ഭരണാതികാരി khaleelshamras

നിന്റെ ചിന്തകളാണ്
നിന്റെ മനസ്സിന്റെ ഭരണാതികാരി .
നീ എന്ത് ചിന്തിക്കുന്നുവെന്നതിലാണ്
മനസ്സിന്റെ ഭരണം .
ശാന്തമായ മനസ്സ് നല്ല ഭരണത്തിന്റെ പ്രതിഫലനമാണ് .
അശാന്തമായ മനസ്സ് 
ചീത്ത ഭരണത്തിന്റേയും .
നീ കേൾക്കുകയും കാണുകയും 
ചെയ്യുന്ന സംഭവങ്ങളാണ് 
ഇവിടെ ഭരണാതികാരിയെ തിരഞ്ഞെടുക്കുന്നത് .

Wednesday, December 17, 2014

Mission 70 .my personalised health vision.1st 3 weeks.dr khaleelshamras

   

Mission 70 .my personalised health vision.1st 3 weeks.dr khaleelshamras

A brief discussion about my past.
   Before 2012  I was a morbidly obese man.wt was around 95.

Me 2012
After that with the grace of only God almighty and my effort I achieved a wt of 78 in the year 2013.  then my weight stabilised in 78. I was so far away from my ideal body weight.so I decided to do little more efforts to reach another milestone on 2015 May.(if God wills)so I started a new diet and exercise plan.
   I decided to share my live daily actions through social medias.
   From December first I daily done an average one hour exercise.30 minute muscle training,30 minute aerobics.
   Today 10.12.2014
   My current wt.74.900 kg
   I want to discuss with you all struggles and achievements during my mission to 70.
   Some tips.
   Make exercise as a hobby and first thing of your life.do some more interesting works with the exercise.if you are a student you can record some interesting lectures of your class and hear when you are doing workouts.if you are hearing news regularly you can spent you workout time together with this.or you can hear some spiritual or professional classes together with this.and make your workout time as the most valuable time of your life.
   Avoiding food habit is the most difficult thing in this mission.so portion control is the thing I concentrate.when the food reach or dining table there starts a war. A war between the taste and health.if taste wins.we consume more calories and it will reduce our lifespan.but if we give priority to our health.we eat a little and eat slowly.so we can enjoy the tase and also maintain our health.
  An healthy breakfast and a reduced and early night food.eat like a king in the morning ,like a pince in the noon and like a begger in the night.i concentrated more on fruits on night.
  We must concentrate on calories not on quantity while eating.always remember 100gram of Apple,chocolate ,biriyani never equals.so we must learn calories of foods which we eat.
  I will add the calories of common foods in upcoming chapters..(if GOd wills)
  Some jocks happened during the first weeks of mission.
  I asked the chef of our hospital cantean to give two small puttu.she made a a big one into two and gave me and billed for two.
  Struggles and victories during mission.
 
Me 2014 dec 1
There was a family party on 15 .12.14. Many delicious heavy calorie foods was there in my dining table.from the opposite table I was hearing the word is my cousins regarding my wt reduction.so I feared to eat more.i know if eat more my belly will be increase after food.so I escaped from overeating.
    After 3 wks of my mission.
   I reduced 3 kg.

  
  

   

ശാന്തിയുടെ തീരത്ത് khaleelshamras my diary

വാർത്താ മാധ്യമങ്ങളിലൂടെ ഞാൻ ലോകത്തേക്ക് നോക്കി .
അവിടെ നിറയെ പ്രശ്നങ്ങളായിരുന്നു .
ഓരോ വാക്കും
എന്റെ മനസ്സമാധാനം കെടുത്തി .
പിന്നെ ഞാനോർത്തു ഞാനെന്തിനിതോർത്ത്
എന്റെ സമാധാനം തല്ലികെടുത്തണം .
പിന്നെ ഞാനെന്റെ രാഷ്ട്രത്തിലേക്ക് നോക്കി
അവിടെയെനിക്ക് സമാധാനം കിട്ടുമെന്ന പ്രതീക്ഷയിൽ
പക്ഷെ അവിടേയും കണ്ട ദ്രിശ്യങ്ങളൊക്കെ
എന്റെ സമാധാനം
തല്ലികെടുത്തുന്നതായിരുന്നു .
പിന്നെ ഞാനെന്റെ ഗ്രാമത്തിലേക്കും വീട്ടിലേക്കും
നോക്കി .
അവിടേയും കണ്ടത്
എന്റെ സമാധാനം തല്ലിക്കെടുത്തുന്ന
ദ്രിശ്യങ്ങൾ തന്നെയായിരുന്നു .
പിന്നെ ഞാനെന്റെ മനസ്സിലേക്ക് നോക്കി
കേട്ട വാർത്തകളാൽ
തളർന്നിരിക്കുന്ന എന്റെ ആത്മാവിനെ കണ്ടു .
ശരീരം മരിക്കുന്നതിനു മുന്പേ
മരിച്ചപോലെ .
പിന്നെ ആത്മാവിനു പറ്റിയ തെറ്റ് തിരിച്ചറിഞ്ഞു .
എനിക്ക് ചുറ്റും എന്നും പ്രശ്നങ്ങൾ തന്നെയായിരിക്കും .
ആ പ്രശ്നങ്ങൾക്കിടയിലും
ആത്മാവിനെ ശാന്തിയുടെ തീരത്ത്
പിടിച്ചു നിർത്തുക എന്നതാണ് എന്റെ ദൗത്യമെന്നും .

Tuesday, December 16, 2014

ഈശ്വരനിൽ അർപ്പിക്കപെട്ട മനസ്സ് .my diary khaleelshamras

ഒരു നിരപരാതിയെ അന്യായമായി വധിച്ചാൽ
ഈ മനുഷ്യരാശിയെ മൊത്തം കൊന്നതിന്റെ
കുറ്റം ലഭിക്കുമെന്ന് വിശ്വസിക്കുന്ന ഒരു ധർമ്മം .
യുദ്ധത്തിലാണെങ്കിൽ പോലും
ഒരു സ്ത്രീയോ കുട്ടിയോ കൊലചെയയപെട്ടുകൂട
എന്ന് പഠിപ്പിച്ച
ഒരു ഒരു ഗുരുവര്യന്റെ അനിയായികൾ .
ഈശ്വരനിലുള്ള സന്പൂർണമായ സമർപ്പണത്തിലൂടെ
സമാധാനം കൈവരിക്കുക
എന്ന പേരിലുള്ള ധർമ്മം .
ഏകാദൈവാരാധന എന്ന
എല്ലാ വേദങ്ങളുടെയും അടിസ്ഥാന തത്വത്തിൽ
മറ്റെല്ലാവരേക്കാളും ഊന്നി നിൽക്കുന്ന ധർമം .
ആദിമനുഷ്യനെ ആദ്യ പ്രവചകനാക്കി
പിന്നീട് ലക്ഷകണക്കിന് പ്രവാചകരേയും
വേദങ്ങളേയും അവതരിപ്പിച്ചുകൊടുത്ത ,
അവരോടൊന്നും വിവേചനം കാണിക്കാതെ
ഒരൊറ്റ ദൈവത്തിന്റെ ദാസന്മാരായി
മനുഷ്യ കുലത്തിന് മുഴുവനും കരുണചെയ്യാൻ
ആഹ്വാനം ചെയ്ത
പരമ കാരുണ്യവാനായ
സൃഷ്ടാവിന്റെ ധർമം,
ഇവിടെ ആര് ഈ നിയമസംഹിതക്ക്
വിരുദ്ധമായി ആക്രമണം അഴിച്ചുവിട്ടാലും
അവർ സ്വൊയം ഈ ഒരു ധർമത്തിന്റെ പേരിൽ
സ്വൊയം പരിജയപ്പെടുത്തിയാലും
അവരെ ഈ ധർമ്മത്തിന്റെ അണികളായി
കാണാതിരിക്കുക .
കാരണം അവർ ചെയ്യുന്നത്‌
അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണ് .
ആഴത്തിലുള്ള അറിവിന്റെ അവാഭം
അവരെ തെറ്റിദ്ധരിപ്പിക്കുന്നു .
ഇവിടെ പരീക്ഷിക്കപെടുന്നത്
നിഷ്കളങ്കരായ വിശ്വാസികളുടെ മനസ്സാണ് .
ആയുധ കച്ചവടക്കാരുടെ
ഏജെന്സികളായി ചിലർ
സൂര്യന്റെയും ചന്ദ്രന്റെയും
പ്രപഞ്ചത്തിന്റേയും നിയമസംഹിതയായ
ഏകനായ ഈശ്വരനിലുള്ള ഈ സമർപ്പണത്തെ
ദുരുപയോകപെടുത്തുന്പോൾ
ഈ ഒരർപ്പണത്തിൽനിന്നും
നമ്മുടെ മനസ്സുകളെ പിന്തിരിയിപ്പിക്കാൻ
പിശാച് പ്രേരിപ്പിക്കുകയാണ് .
ഇവിടെ നമുക്ക് മുറുകെ പിടിക്കാനുള്ളത്
അറിവ് ആണ് .
ശാന്തിയും സമാധാനവും

നമ്മുടെ ഉള്ളിലും പുറത്തും
നിലനിർത്താനുള്ള
ഈശ്വരവിശ്വാസത്തിന്റെ അറിവ് .
ദാന ദദർമങ്ങൽ അധികരിപ്പിച്ച്
ആരേയും പട്ടിണിക്കിടാൻ
അനുവതിക്കാത്ത കരുണ നിറഞ്ഞ മനസ്സ് .
മറ്റെല്ലാ സൃഷ്ട്ടികളേയും ,പിറന്നു വീണ
മനുഷ്യ കുഞ്ഞുങ്ങളേയും പോലെ
ഈശ്വരനിൽ അർപ്പിക്കപെട്ട മനസ്സ് .
Monday, December 15, 2014

പരീക്ഷ my diary khaleelshamras

നാമൊക്കെ ഒരു പരീക്ഷയിലാണ് .
വിജയിക്കായി കാത്തിരിക്കുന്നത് 
ഏറ്റവും സുന്ദരമായ ഒരു ലോകത്ത് 
ഒരു അനശ്വരവാസം .
പരാജയപെട്ടാൽ 
യാതനകളും അഗ്നിയും നിറഞ്ഞ 
മറ്റൊരു ലോകത്ത് അനശ്വര വാസം .
വിജയിക്കാൻ 
നിനക്ക് ചെയയാനുള്ളത് .
ഏകനായ ഈശ്വരനിലുള്ള പൂർണമായ 
സമർപ്പണമാണ്‌ .
ജനനമില്ലാത്ത മരണമില്ലാത്ത 
ലോകത്തിന്റെ പരിപാലകനായ 
പരമകാരുണ്യവാനായ 
ആ ശക്തിയിലുള്ള സന്പൂർണ സമർപ്പണം .
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും 
ആറ്റവും കോശവും മറ്റുള്ളവയും 
ഈ നിയന്ത്രേത്താവിന്റെ 
നിയന്ത്രണത്തിൽ 
ആ ഒരു ദൈവത്തിനുള്ള അർപ്പണമായി 
അവയവയുടെ ജീവിതങ്ങളെ മാറ്റുന്പോൾ .
സ്വൊതന്ത്രമായ ഇച്ചാശക്തി 
നൽകപെട്ട മനുഷ്യൻ 
പരീക്ഷാ കേന്ദ്രത്തിൽ 
നിനക്കുമുന്നിൽ വരുന്ന ചോദ്യങ്ങൾക്ക് മുന്പിൽ 
പതറുകയാണ് .
ക്ഷമയും നന്മയും സമാധാനവും 
കൈവെടിയുകയാണ് .
ആതിമനുഷ്യൻ മുതൽ 
പ്രച്ചരിക്കപെട്ട ഒരു 
ആദർശത്തിൽനിന്നും 
അറിവില്ലായ്മയുടെ പേരിൽ ,
അല്ലെങ്കിൽ അനശ്വര്മായ സ്വൊർഗലോകത്തേക്കാൾ 
വലുതായി ഈ നൈമിഷികമായ പരീക്ഷാകേന്ദ്രത്തെ 
കണ്ടെതുകൊണ്ടാണ് .
പരീക്ഷയെ പരീക്ഷയായി മാത്രം കാണുക .
ഇതിനപ്പുറം  വിജയിച്ചാലുള്ള ഫലം മാത്രം കാണുക .
അറിവ് ഊട്ടി ഉറപ്പിക്കുക .
ക്ഷമ കൈകൊള്ളുക .
സമാധാനം പ്രചരിപ്പിക്കുക .
മായുന്ന ജീവിത നിമിഷങ്ങളാണ് ഈ പരീക്ഷാ കേന്ദ്രം .
മായാത്ത ആനന്ദം നിറഞ്ഞ ജീവിത നിമിഷങ്ങളാണ് 
വിജയിക്കുള്ള ഉത്തരം .
സ്വൊകാര്യ ചിന്തകൾ my diary khaleelshamras

നിന്റെ മനസ്സിലുള്ളതെല്ലാം
നിന്റെ സ്വൊകാര്യ ചിന്തകളാണ് ,
നീയെപ്പോഴും അവ കണ്ടുകൊണ്ടിരിക്കുന്നു .
മറ്റൊരാളുടേയും കാഴ്ച്ച
ആ സ്വൊകാര്യതയിലേക്ക് എത്തുന്നില്ല .
പക്ഷെ അവയെ മറ്റുള്ളവർ
 കാണുന്നു എന്ന തെറ്റിദ്ധാരണയിലാണ് നീ .
 അതുകൊണ്ടാണ്  പലപ്പോഴായി
നീ മറ്റുള്ളവരെ ഭയപ്പെടുന്നത്
ചിലരോട് നിനക്ക് അസൂയ തോണുന്നത് .
മറ്റുള്ളവരെ അഭിമുകീകരിക്കാൻ മടിക്കുന്നത് .

കുടുംബ സംഗമങ്ങൾ

കുടുംബ സംഗമങ്ങൾ
വരാനിരിക്കുന്ന ജീവിത
ദിനങ്ങൾക്ക്‌
ഊർജ്ജം തരികയാണ് .
പരസ്പരം സ്നേഹംമാത്രം
കൈമാറാനറിയുന്ന കുറേ മനുഷ്യരുടെ
ഈ കൂടിക്കാഴ്ച
നിന്റെ ഓർമയുടെ ചെപ്പിൽ
സ്നേഹത്തിന്റെ ഇന്ധനം
നിറക്കുകയാണ് .
എവിടെ വെച്ച്  നീ തളർന്നുപോയാലും
ഈ ഇന്ധനം നിനക്ക്
കൂടുതൽ കരുത്തേകും .
ഈ കൂടിക്കാഴ്ച
മാഞ്ഞുപോവുകയാണേലും
അതു നിറച്ച ഇന്ധനം വറ്റില്ല .


Sunday, December 14, 2014

മനസ്സിനെ പിടിച്ചുനിർത്തുക my diary khaleelshamras

നിന്റെ ശരീരത്തെയല്ല
മറിച്ച് മനസ്സിനെയാണ്‌
പിടിച്ചു നിർത്തേണ്ടത് .
ആടിയുലയാത്ത മനസ്സാണ്
ശരീരത്തെ പിടിച്ചു നിർത്തുന്നത് .
നിന്റെ നാവിൽനിന്നും
പുറത്ത് വരുന്ന വാക്കുകൾ
നിന്റെ മനസ്സിൻറെ സൃഷ്ട്ടിയാണ് .
ആരെന്തുപറഞ്ഞാലും
നിന്റെ മനസ്സ് പ്രവേശനാനുമതി
കൊടുത്താലല്ലാതെ
അവക്കൊന്നും നിന്നെ മുരിവേൽപ്പിക്കാനാവില്ല .
അതുകൊണ്ട്
സാഹചര്യങ്ങൾ ഏതായാലും
മനസ്സിനെ അടിപതറാതെ പിടിച്ചുനിർത്തുക

ജീവിത ചിത്രംbkhaleelshamras my diary

നീ മരിക്കുന്നതിനു മുന്പേ
മരിച്ചുകൊണ്ടിരിക്കുന്ന
നിന്റെ ഈ ജീവിത നിമിഷങ്ങളിൽ
എന്തിന് നീ
അഴുക്കുപുരണ്ട ഒരു ജീവിത ചിത്രം വരച്ചിടുന്നു .
നന്മകൾകൊണ്ട് നീ വരക്കുന്ന
ഓരോ ചിത്രവും
അനശ്വരമായ ഒരു സൊർഗരാജ്യത്ത്
ഒരിടം വാങ്ങിതരുമെന്ന് വിശ്വസിക്കുന്ന
നീയെന്തുകൊണ്ട്‌
അത്തരം ഒരു ചിത്രം വരക്കാൻ മടിക്കുന്നു .
നീ ഇപ്പോൾ നിലകൊള്ളുന്ന
ഈ നിമിഷവും മരിക്കാനായി പിറന്നതാണ് ,
അതുകൊണ്ട്
മരിക്കുന്ന ഈ ഒരു നിമിഷത്തിന് നല്ലൊരു
ജീവിത ചിത്രം സമ്മാനിചച്ച് യാത്രയാക്കുക .
അതുകൊണ്ട്
ഈ നിമിഷം നിനക്കുമുന്നിലുള്ള
ഒരാളുടെയും മനസ്സിന് മുറിവേൽപ്പിക്കില്ല
എന്ന് ഉറപ്പുവരുത്തുക .
അറിവില്ലാത്തത്‌ അറിവില്ല എന്ന്
പറയാനുള്ള മനസ്സുണ്ടാവുക .
ക്ഷമിക്കുക .
സമാധാനം പരത്തുക .

ഭക്തിയുടെ മാധുര്യം

നിന്റെ ഭക്തി 
മനുഷ്യരെ ഭോധിപ്പിക്കാനുള്ളതല്ല്ല .
മറിച്ച് 
സൃഷ്ട്ടാവായ ഏകനായ ദൈവത്തെ 
ഭോധിപ്പിക്കാനുള്ളതാണ് .
പക്ഷെ കാരുണ്യമായും സ്നേഹമായും 
സൽപ്രവർത്തികളായും 
ആ ഭക്തിയുടെ മാധുര്യം 
മറ്റുള്ളവർക്ക് പകർന്നുകൊടുക്കുക .

Saturday, December 13, 2014

വെറുപ്പിന്റെയും വിവേചനത്തിന്റേയും വാക്കുകൾ khaleelshamras my diary

എല്ലാവരും അവരവരുടേതായ വഴിയിലൂടെ
മരണത്തിലേക്ക് യാത്രചെയ്യുന്ന സഞ്ചാരികൾ .
അവരവരുടെ മനസ്സിൽ നിന്നും
ചുണ്ടുകളിലൂടെ ആഞ്ഞു തുപ്പുന്ന
വിഷമാണ്
വെറുപ്പിന്റെയും വിവേചനത്തിന്റേയും വാക്കുകൾ .
അവ ഒരുപക്ഷെ ചെന്ന് പതിക്കുന്നത്
നിന്റെ അത്മാവിലായിരിക്കാം ,
അതിൽ താളം തെറ്റുന്നത്
നിന്റെ മനശാന്തിയായിരിക്കാം .
അതുകൊണ്ട്
മറ്റുള്ളവരുടെ നാവിലൂടെ
വന്ന്
നിന്നെ വേദനിപ്പിച്ച ഒരു വാക്കിനേയും
നിന്റെ ആത്മാവിന്റെ ഭരണാതികാരിയക്കാതിരിക്കുക .
അവയെ അവരുടെ മാലിന്യങ്ങളായി മാത്രം കാണുക .

വളർച്ചക്കുള്ള പടി my diary khaleelshamras

നിന്റെ മനസ്സിനെ നോവിച്ചതെന്തിലും
നിനക്കുള്ള വളർച്ചയുണ്ട് .
അക്ഷരങ്ങൾ കൊണ്ട്
കവിതകൾ തീർക്കാനുള്ള മഷിയുണ്ട് .
നിനക്ക് തിരുത്താനുള്ള അവസരങ്ങളുണ്ട് .
ക്ഷമിക്കാനുള്ള മഹാ ഭാഗ്യമുണ്ട് .
അതുകൊണ്ട് വാക്കുകൊണ്ടോ പ്രവർത്തികൊണ്ടോ
നിന്റെ മനസ്സ് വേദനിച്ചാൽ
അതിനെ
നിന്റെ വളർച്ചക്കുള്ള പടിയാക്കുക .

ആത്മാവിനെ കണാൻ ഒരവസരം കിട്ടിയാൽ my diary khaleelshamras

എന്റെ മുഖം നിനക്കറിയാം .
അതുകണ്ട്
നീയെപ്പോഴും എന്നെ തിരിച്ചറിയും .
പക്ഷെ
എന്റെ ആത്മാവിനെ
കണാൻ ഒരവസരം കിട്ടിയാൽ
നീയിതെന്റേതാണെന്ന് അറിയാതെ പോയേനെ .
ഞാൻ മാത്രമാണ് ശരിയെന്നും
മറ്റുള്ളതെല്ലാം തെറ്റുമെന്നു വിശ്വസിച്ച്
അറിവ് അനേഷിക്കാൻ പോലും
വിസമ്മതിച്ച എന്റെ
മനസ്സിന്റെ സങ്കുചിതാവസ്ഥ നിനക്ക് മനസ്സിലായേനെ .
പുഞ്ചിരിക്കു പിറകിലെ
മനസ്സിലെ  കാപട്ട്യം നിനക്ക് മനസ്സിലായേനെ .
എല്ലാവരും നല്ലവനെന്ന് വിശേഷിപ്പിച്ച
എന്നിലെ തിന്മകളെ നീ കണ്ടുപോയേനെ .

തർക്കങ്ങൾ വേണ്ട khaleelshamras my diary

അറിവില്ലാത്ത ഞാനും
അറിവില്ലാത്ത നീയും തമ്മിൽ തർക്കിക്കുകയാണ് .
ഞാൻ എനിക്കറിയാത്ത എന്റെ ആദർശമാണ്
ശരി എന്നും
നീ നിനക്കറിയാത്ത നിന്റെ ആദർശമാണ്
ശരിയെന്നും വാദിക്കുകയാണ് .
എന്റെ ആദർശത്തെ കുറിച്ച്
എന്റെ വേദികളിൽനിന്നും കേൾക്കാത്ത
നീ
അത് തെറ്റാണെന്ന് വാദിച്ചുകൊണ്ടേയിരിക്കുന്നു .
ആ വാദം നീ കേട്ടതോ
എന്റെ ആദർശത്തെ
കരിവാരിത്തേക്കാൻ നോക്കുന്നവരിൽനിന്നും .
എല്ലാത്തിനുമൊടുവിൽ
നമുക്കിരുവർക്കും നമ്മുടെ ആത്മാവിനോട് സ്വൊയം
ചോദിക്കാം
ഈ തർക്കം നമുക്കെന്തു നൽകി ?
വിലപ്പെട്ട കുറേ സമയം
നഷ്ടപെടുത്തിയെന്നതല്ലാതെ ,
മനശാന്തി കൊള്ളയടിച്ചു എന്നതല്ലാതെ ,
ആദർശം ആദ്യം സംസ്കരിക്കേണ്ടത് നമ്മുടെ
ആത്മാക്കളെയാണ് .
അതിന് വേണ്ടത് അറിവാണ് .
സത്യം കണ്ടെത്താനുള്ള അന്വേഷണമാണ് .
അത് മനസ്സിൽ വളർത്തേണ്ടത്
സ്നേഹവും ശാന്തിയുമാണ് .
ശത്രുവിനെ ഉണ്ടാക്കാൻ വേണ്ടിയാവരുത്
ഈ അന്വേഷണം .
അറിവിനാൽ സംസ്കരിക്കപെട്ട
അത്മാവിൽനിന്നും പരിഹാസ വാക്കുകൾ വരില്ല .
വിമർശിക്ക പെടുന്ന വിഷയങ്ങളെ അന്വേഷിക്കും .
അതുകൊണ്ട്
തർക്കങ്ങൾ വെടിഞ്ഞ്
അറിവ് അന്വേശിക്കുക .
 .Wednesday, December 10, 2014

നന്മനിറഞ്ഞ പ്രചോദനങ്ങൾ khaleelshamras my diary

നിങ്ങൾ വേർപിരിയുകയാണ്.
അവരവരുടേതായ മരണത്തിലേക്ക് .
ആ വേർപിരിയലിനു മുന്പേ 
ഓർക്കാൻ നിങ്ങൾ 
പരസ്പരം എന്തുകയ്മാറി ?
ഈ യാത്രയിൽ പ്രചോദനം നൽകിയ 
നല്ലൊരു വാക്ക് നിങ്ങൾ പരസ്പരം 
കൈമാറിയോ ?
അതോ പരസ്പരം 
വാക്കുകൾ കൊണ്ട് നോവിക്കുകയായിരുന്നോ ?
എല്ലാതും എല്ലാരും പിന്നെ സമയവും  
നിന്നിൽനിന്നും വേർപിരിയുകയാണ്‌ .
ഇനി ഒരിക്കലും 
മുഹൂർത്തങ്ങൾ തിരികെവരില്ല .
പക്ഷെ നീ  കൈമാറിയ 
നന്മനിറഞ്ഞ പ്രചോദനങ്ങൾ 
എന്നും കൂടെയുണ്ടാവും .


കൊതിയും ആരോഗ്യവും my diary khaleelshamras

നാവ് നുണച്ചിറക്കുന്നു .
രുചികരമായ ഒരുപാട്
വിഭവങ്ങൾ നിനക്കായി തയ്യാറായി നിൽക്കുന്നു .
എന്തും ഏതും നിനക്കാവുന്നത്രയും
കഴിക്കാം .
അതും ഫ്രീയായി .
പക്ഷെ നിനക്കുമുന്പിൽ
രണ്ട് പേർ തർക്കികുകയാണ് .
ഒന്ന് നിന്റെ കൊതിയും
പിന്നെ ആരോഗ്യവും .
ഈ രുചികരമായ വിഭവങ്ങളിൽനിന്നും
നീ അകത്താക്കുന്നതൊക്കെ നിന്റെ കൊതിയെ ശമിപ്പിക്കും
പക്ഷെ പരാജയപെടുന്നത് നിന്റെ ആരോഗ്യമായിരിക്കും .
നിനക്കാവശ്യമുള്ളതിലും കൂടുതൽ
എന്ത് അകത്ത് ചെന്നാലും
അത് ഹൃദയാഘാതത്തിലേക്കും ,പക്ഷാഘാതത്തിലെക്കും
കാൻസറിലേക്കും പിന്നെ ഒരുപാട്
മറ്റ് രോഗങ്ങളിലേക്കുമുള്ള
വഴിയായിരിക്കും തുറക്കുന്നത് .
അങ്ങിനെ നിന്റെ ആയുർദൈർഘ്യം
കുറയാനും അതു നിമിത്തമാവും .
ഈ ഭക്ഷണത്തിന് മുന്പിൽ കൊതിയോടെ
നിൽക്കുന്ന ഈ നിമിഷം
നീ ആരോഗ്യത്തിന് പ്രാധാന്യം നൽകിയാൽ
കൊതിയെ ആരോഗ്യകരമായ എളിയ ഭക്ഷണം
കൊണ്ട് തൃപ്തി പെടുത്തിയാൽ
നിനക്ക് മുന്നിൽ തെളിയുന്നത്
സുന്ദരമായ ഒരു ജീവിത കാലയളവാണ്  

Monday, December 8, 2014

പോസിറ്റീവ് വിഷയങ്ങൾ my diary khaleelshamras

ജീവിതത്തിലെ ഓരോ അനുഭവങ്ങളിൽനിന്നും
അനുഭൂതിയെ നിന്റെ മനസ്സിലേക്ക് കൊണ്ടുവരുന്നത്
നിന്റെ ചിന്തകളാണ് .
നിന്റെ ചിന്തകൾ അവഗണിച്ച
ഒരു അനുഭൂതിയും
നിന്റെ ജീവിതത്തിന്
ആസ്വദിക്കാൻ കഴിയില്ല .
നിന്റെ ചിന്തകൾ
മനസ്സിലേക്ക് കൊണ്ടുവരുന്നത്
നെഗറ്റീവ് വിഷയങ്ങളെ ആണെങ്കിൽ
അത് തകർക്കുന്നത്‌
നിന്റെ ജീവിതത്തെ തന്നെയായിരിക്കും .
അതുകൊണ്ട് സമയം
നിനക്കു മുന്പിൽ കൊണ്ടുവരുന്ന
ഓരോ അനുഭവത്തിൽനിന്നും
പോസിറ്റീവ് വിഷയങ്ങൾ കണ്ടെത്തുക .
നെഗറ്റീവ് വിഷയങ്ങളെ
ഉള്ളിലേക്ക് കടത്തിവിടാതിരിക്കുക .

Saturday, December 6, 2014

ഉള്ളും പുറവും my diary khaleelshamras

ഞാൻ നിന്നെ കണ്ടു .
നിന്റെ മുഖം നോക്കി
സുന്ദരനെന്നു വിളിച്ചു .
പക്ഷെ നിന്റെ മനസ്സിന്റെ മുഖം
ഞാൻ കണ്ടില്ല
കണ്ടിരുന്നെങ്കിൽ
നിന്നെ വൈരൂപിയെന്ന് വിളിച്ചേനെ .
നിന്റെ ചുണ്ടിൽ നിന്നും കീർത്തനങ്ങൾ ഉതിർന്നു
വീഴുന്നത് ഞാൻ കണ്ടു .
അങ്ങിനെ ഞാൻ നിന്നെ ഭക്തനെന്നു വിളിച്ചു .
ഹ്രദയത്തിൽ തട്ടാതെ ,
മറ്റെന്തോ ലക്ഷ്യങ്ങൾക്ക്‌
വേണ്ടി നീ ഉരിയാടിയ ആ കീർത്തനങ്ങളുടെ
ഉറവിടം ഞാൻ കണ്ടിരുന്നുവെങ്കിൽ
ഞാൻ നിന്നെ കപടനെന്നു വിളിച്ചേനെ .
ഒരു നാടിന്റെ പരിപാലകനായി
ഞാൻ നിന്നെ കണ്ടു .
അതുകൊണ്ട് നേതാവെന്നു വിളിച്ചു .
പക്ഷെ
കുറച്ച് സന്പന്നർക്കും മറ്റുമായി
നീ രാഷ്ട്രത്തെ വീതിച്ചു കൊടുക്കാനുള്ള
നിന്റെ മനസ്സിന്റെ ലക്ഷ്യം കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ
നിന്നെ കള്ളനെന്ന് വിളിച്ചേനെ .
ഇവിടെ മനുഷ്യന്റെ ഉള്ളും പുറവും
രണ്ടാണ് .
അതൊന്നാക്കുന്പോഴേ
നീ മനുഷ്യനാവു 

അവഗണിക്കേണ്ടവ Khaleelshamras my diary

നിന്റെ മനസ്സിലുള്ളതെല്ലാം 
കൊട്ടിഘോഷിക്കണമെന്നില്ല .
കാരണം 
അതുകേൾക്കാൻ ഒരു കാതും 
കാതൊർത്തിരിക്കുന്നില്ല .
പക്ഷെ അത് പുറത്ത് പറഞ്ഞാൽ 
നിനക്ക് 
മനസ്സമാധാനം നഷ്ട്ടപെടുകയും ചെയ്യും .
അതുകൊണ്ട് നീ പറയാനാഗ്രഹിച്ച 
പലതിനേയും 
നിന്റെ മൌനത്തിന്റെ ചെപ്പിൽ 
സൂക്ഷിച്ചു വെക്കുക . 

ഇനി നിന്റെ കാതിൽ കേൾക്കുന്ന 
ശബ്ദങ്ങളെല്ലാം 
നിന്നെ ഉദ്വേശിച്ചുകൊണ്ടുള്ളതല്ല 
അവ ഓരോരോ മനസ്സിലെ കണക്കുകൂട്ടലുകളുടെ 
പ്രതിഫലനം മാത്രമാണ് .
അതുകൊണ്ട് നീ കേട്ട ശബ്ദങ്ങളിൽ
അവഗണിക്കെണ്ടവയെ അവഗണിക്കുക .
അവഗനിച്ചില്ലേൽ നിനക്ക് 
നഷ്ടമാവുന്നത് നിന്റെ മനശാന്തിയായിരിക്കും .
 .

Friday, December 5, 2014

കൃത്യനിഷ്ഠടത my diary khaleelshamras

സൂര്യനും ഭൂമിയും
തങ്ങളുടെ ജീവിതത്തിലെ കൃത്യനിഷ്ഠടത തെറ്റിച്ചാൽ
എന്തായിരിക്കും സ്ഥിതി .
അതിലും കരുത്തുറ്റ സൃഷ്ട്ടിയായ
നീ ക്ര്ത്യനിഷ്ഠതയുടെ
കാര്യത്തിൽ അവരേയും വെല്ലേണ്ടണ്ടവനായിരുന്നു .
പക്ഷെ നീ പലപ്പോഴും അലസനാണ് .
ചെയ്തു തീർക്കേണ്ട പലതിനും സമയം കണ്ടെത്താതെ
മാറ്റിവെക്കുകയാണ്‌ നീ നിന്റെതല്ലാത്ത ഒരു നാളെയിലേക്ക് .
അങ്ങിനെ ഒരു നീട്ടിവെക്ക്
സൂര്യനും ഭൂമിക്കും
ഉണ്ടായിരുന്നുവെങ്കിൽ
ഈ പ്രപഞ്ചം തന്നെ നശിക്കുമായിരുന്നില്ലേ .
അപ്പോൾ അതിലും കരുത്തുറ്റ നിന്റെ കാര്യമോ .  

MalasRam.my diary khaleelshamras

നീയും ഞാനും ഓട്ടത്തിലാണ്
പിറവിയിൽ തുടങ്ങി മരണത്തിൽ
അവസാനിക്കുന്ന ഓട്ടത്തിൽ .
ഈ ഭൂമിയിലെ ഈ മത്സരത്തിനായി
കോടാനുകോടി പുംബീജങ്ങൾ മത്സരിച്ചുന്നു .
ആ കോടാനുകോടികൾ
ജീവൻ ത്യജിച്ച്
നമുക്ക് ഈ മലസരത്തിന്
അവസരം തന്നു .
അല്ലെങ്കിൽ അവർ
ഒരിത്തിരി നേരം ഈ ഭൂമിയിൽ
വസിക്കാൻ എന്നേയും നിന്നേയും തള്ളിയിടുകയായിരുന്നോ .
അവയെത്തിയ അതേ മരണത്തിൽ തന്നെയാണ്
നമുക്കും എത്താനുള്ളത് .
പക്ഷെ
ഈ ഓട്ടത്തിനിടയിൽ
ഭൂമിയിൽ പരീക്ഷണത്തിനായി
പിറന്നുവീണൂ എന്നതിനാൽ
നമുക്കു പരസ്പരം തർക്കിക്കാതെ ,
അക്രമം നടത്താതെ
നന്മകളിലും സമാധാനത്തിലും മുഴുകി
ഏകനായ ദൈവത്തിലുള്ള
സമർപ്പണമാക്കി ജീവിതത്തെ
മാറ്റേണ്ടിയിരിക്കുന്നു .

Khaleelshamras my diary

ഒരു വിഷയങ്ങളിലും നിന്റെ പ്രതികരണത്തിനായി
ആരും കാതോർത്തിരിക്കുന്നില്ല .
കേൾക്കുന്ന വിഷയങ്ങൾക്കെല്ലാം
നിനക്ക് മറുപടിപറയാനുള്ളതുമല്ല .
ജീവിതം അറിവ് നേടാനുള്ളതാണ് .
ആ അറിവിനെ സമൂഹത്തിനുപകരിക്കുന്നതാക്കി
മരണത്തിനപ്പുറത്തേക്ക് കൊണ്ട്പോവാനുള്ളതാണ് .
അത് തർക്കിച്ച്‌ തീർക്കാനും
അതിലൂടെ
മനസ്സിൽ വിദ്വേഷത്തിന്റെ പിശാചുക്കളെ
കുടിയിരുത്താനുള്ളതല്ല .
അറിവിന്റെ നാവ് മൌനമാണ്
അറിവ് മനസ്സിന്റെ സമാധാനമാണ് .
അറിവില്ലാത്തത്‌ അറിയില്ല എന്നു പറയലും
അറിവില്ലാത്തത്‌ അന്വേഷിക്കലും
എല്ലാം കേൾക്കാനുമുള്ള ധൈര്യവുമാണ്
നിൻറെ കരുത്ത് .


ആദ്യ ചുവടുവെപ്പ്‌ khaleelshamras

ഒരു നല്ലൊരു നിമിഷത്തിനായിയുള്ള
കാത്തിരിപ്പിലാണ് ലോകം .
വഴിയോരങ്ങൾ തോരണങ്ങൾ
കൊണ്ട് അലങ്കരിക്കപെടുകയാണ് .
മനസ്സുകളിൽ
പുതിയമാറ്റങ്ങൾക്കായിയുള്ള ഒരുക്കങ്ങളും .
ആ വരാനിരിക്കുന്ന പുത്തൻ നിമിഷം
വരെ മരണത്തിനു പിടിക്കൊടുക്കാതെ
ആരൊക്കെ അവിടെയെത്തുമെന്ന്
ഒരുറപ്പുമില്ല .
എന്നാലും  മനുഷ്യർ
ഒരു പുതുവത്സരത്തിന്റെ
പിറവിക്കായിയുള്ള കാത്തിരിപ്പിലാണ് .
പക്ഷെ ചിലത് നാമൊക്കെ മറക്കുന്നു ,
അല്ലെങ്കിൽ നമ്മുടെ അലസമായ മനസ്സ്
മറക്കുന്നു .
വരാനിരിക്കുന്ന ഏതൊരു നിമിഷത്തേക്കാളും
മണ്മറഞ്ഞ ഏതൊരു ഇന്നലയേക്കാളും
സുന്ദരവും കരുത്തുറ്റതുമായ
ഒരു നിമിഷത്തിലാണ് നാമിപ്പോൾ എന്ന സത്യം .
കാത്തിരിപ്പല്ല വേണ്ടത് .
ഈ നിമിഷം തന്നെ ആദ്യ ചുവടുവെപ്പ്‌ തുടങ്ങുകയാണ് വേണ്ടത് .

Monday, December 1, 2014

ശത്രു khaleelshamras

ഒരു മനുഷ്യനോടുള്ള അമിധ വിദേയത്വം
മറ്റുള്ളവരിൽ ചിലരെ
നിന്റെ ശത്രുവാക്കും .
അതുകൊണ്ട് എല്ലാവരേയും
സ്നേഹിക്കുക .
ശത്രുവിനെ സൃഷ്ട്ടിക്കാനുള്ളതല്ല
ഇത്തിരിപോന്ന നിന്റെ ജീവിതം .
അതെല്ലാവരോടും കരുണ കാണിക്കാനുള്ളതും
ഏകനായ സൃഷ്ട്ടാവിനെ പങ്കുകാരില്ലാതെ
ആരാധിക്കാനുള്ളതും
അറിവ് നേടാനുള്ളതുമാണ് .

Sunday, November 30, 2014

വാക്കിലെ വിഷം khaleelshamras my diary

സ്വൊന്തം ശരീരത്തിലെ വിഷം
പാന്പ് അറിയുന്നില്ല .
ആ പാന്പിന്റെ കടിയേറ്റവൻ
പക്ഷെ അതറിയുന്നു .
അതുപോലെ യാണ്
നിന്റെ ചില വാക്കുകൾ .
അതുകൊണ്ട് കേൾക്കുന്നവന്റെ
മനസ്സ്  വേദനിക്കുന്നോ
എന്ന് ചിന്തിക്കാതെ
നിന്റെ നാവ് ആഞ്ഞു തുപ്പുന്നു .
അയാളുടെ ജീവിതത്തിന്റെ
മനസ്സമാധാനമെന്ന തലച്ചോറ്
തന്നെ ആ വിഷത്തിൽ
നശിചിട്ടുണ്ടാവാം .
വാക്കുകളിൽ വിഷം പുരളാതെ
സൂക്ഷിക്കുക .

പരീക്ഷ khaleelshamras my diary

ആരും നിന്റെ ദോഷം ഉദ്വേശിച്ച് ഒന്നും പറയുന്നില്ല .
പലരുടേയും നാവിലൂടേയും
ദ്രിശ്യമാധ്യമങ്ങളിലൂടെയും
നിന്റെ മനസ്സ് പരീക്ഷിക്കപെടുകയാണ് .
നിന്റെ മനസ്സമാധാനം പിടിച്ചു നിൽക്കുന്നോവെന്ന്
പരീക്ഷിക്കുകയാണ് .
നന്മയും അറിവും നിറഞ്ഞ നിന്റെ
ലക്ഷ്യത്തിൽനിന്നും നീ വഴിമാറുന്നോ എന്നും
പരീക്ഷിക്കുകയാണ് .
അതുകൊണ്ട് ഒരു വിമർശനത്തിലും
പതറരുത് .
പരീക്ഷണം വിജയകരമാവണമെങ്കിൽ
തെറ്റുതിരുത്തി ,ക്ഷമ കൈകൊണ്ട്
മനസ്സമാധാനം നഷ്ടപെടുത്താതെ
ലക്ഷ്യത്തിലും നന്മയിലും അറിവിലും
ഉറച്ചു നിൽക്കുക .

ഓർമ്മകൾ khaleelshamras

ഓർമകളുടെ ചെപ്പിൽ സൂക്ഷിച്ചു വെക്കാൻ
ഒരുപാട് അനുഭവങ്ങൾക്കും അനുഭൂതികൾക്കും
വേതിയാവനാണ് നിന്റെ ഈ നിമിഷങ്ങൾ .
പറയുന്ന നിനക്കും
കേൾക്കുന്ന കൂട്ടുകാർക്കും
ഈ കൂടിക്കാഴ്ച ഒരോർമ സമ്മാനിക്കും .
ആ ഒരോർമ
നിന്റേയും അവരുടേയും മനസ്സിൽ
ഒരു കുളിർക്കാറ്റായി മരണം വരേയും അലയടിക്കട്ടെ .
ആ നന്മയും അറിവും നിറഞ്ഞു തുളുന്പിയ ഓർമ്മകൾ
മരണത്തിനപ്പുറത്തേക്ക് നിനക്ക് സ്വൊർഗം നേടിതരട്ടെ .

Saturday, November 29, 2014

Mind the director .Khaleelshamras. my diary

Your mind is the director
Your deeds and acts are the actors.
If your hand wants to write something,
You will write the matter how the director ordered.

Always obey the comments of the director.
The mind must  think the current
And final consequence of the event before it order.
mind must direct the best movie.

Friday, November 28, 2014

ലോക എയിഡ്സ് ദിനം 2014 .dr khaleelshamras

ഡിസംബർ 1 വരവായി .
എന്താണ് ഈ ദിനത്തിന്റെ പ്രത്യേകത ?
ലോക എയിഡ്സ് (aids )ദിനമായിട്ടാണ് ഡിസംബർ 1 അറിയപ്പെടുന്നത് .
    വിടവ് നികത്തുക എന്ന സന്ദേശമാണ് ഈ വർഷത്തെ എയിഡ്സ് ദിനം മുന്നോട്ട് വെക്കുന്നത് .

വിടവ് നികത്തുക 

 2030 ഓടു കൂടി എയിഡ്സ് രോഗം പൂർണമായും ഈ ലോകത്തുനിന്നും ഇല്ലാതാക്കാൻ കഴിയും .അതിനുവേണ്ടത് എയിഡ്സ് വരാനുള്ള എല്ലാ പഴുതുകളും അടക്കുക എന്നതാണ് .എയിഡ്സ് തടയാനും ,ഇനിയും ചികിത്സ പൂർണമായും എത്തിയിട്ടില്ലാതവരിൽ അതെത്തിക്കാനമുള്ള ശ്രമങ്ങൾ 
കൂടുതൽ ഊർജ്ജിത മാക്കേണ്ടിയിരിക്കുന്നു .
 വിടവ് നികത്തുക എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത് ജനങ്ങൾക്കാവശ്യമായ എല്ലാ സേവനങ്ങളും  ഇപ്പോഴും എവിടേയും ലഭ്യമാക്കുക എന്നതാണ് .
      @@   എയിഡ്സ് കണ്ടെത്താനുള്ള ടെസ്റ്റ് ചെയ്യുന്നതിലെ വിടവുകൾ നികത്തുക .
അതുമൂലം എയിഡ്സ് ഉള്ളതറിയാതെ ജീവിക്കുന്ന 19 മില്ലിയണ്‍ ജനങ്ങളിൽ ഇത് കണ്ടെത്താനും അതുമൂലം അവരിലേക്ക്‌ സേവനങ്ങൾ എത്തിക്കാനും കഴിയും .
      @@  ചികിത്സയിലെ വിടവുകൾ നികത്തുക .എയിഡ്സ് ബാധിച്ച 35 മില്ലിയനോളം ജനങ്ങൾക്ക്‌ ജീവൻ രക്ഷാ മരുന്നുകൾ ലഭ്യമാക്കുക .
       @@  എയിഡ്സ് ബാധിച്ച കുട്ടികളിൽ ചികിത്സ എത്തിക്കുന്നതിലെ കുറവുകൾ നികത്തുക .          
ഇന്ന്  വെറും 24 ശതമാനം കുട്ടികളിൽ മാത്രമാണ് ഇത് ഫലപ്രതമായി എത്തുന്നത്‌ .
       @@ പ്രശ്ന പരിഹാരത്തിൽ സമൂഹത്തിലെ ഓരോ വ്യക്തിയേയും പങ്കാളിയാക്കുക .സേവനം എത്തിക്കുന്നതിലെ വിടവ് നികത്താൻ ഇത് അനിവാര്യമാണ്  .
       കാപയിനിങ്ങിന്റെ കൂടുതൽ വിവരങ്ങൾക്കും പോസ്ററുകൾക്കും 
       www.unaids.org .


  ലോക എയിഡ്സ് ദിനം 2014 .
    12 വിഭാഗത്തിൽ പെട്ട ആൾക്കാരിലാണ് എയിഡ്സ് രോഗം വരാനുള്ളസാധ്യത കൂടുതൽ .ചെറുപ്പക്കാരികൾ ,ജയിൽ തടവുകാർ ,കുടിയേറ്റക്കാർ ,മായക്കുമരുന്ന് ഉപയോഗിക്കുന്നവർ ,ലൈംഗിക തൊഴിലാളികൾ ,സൊവർഗരതിക്കാർ ,ദ്വിലിംഗ വ്യക്തികൾ ,ഗർഭിണികൾ ,കുട്ടികൾ ,മാറ്റപെട്ടവർ ,വൈകല്യങ്ങൾ ഉള്ളവർ ,പ്രായമായവർ     

Thursday, November 27, 2014

ഭക്തി my diary khaleelshamras

ഭക്തി നീയും ഈശ്വരനും
തമ്മിലുള്ള ആത്മബന്ധമാണ് .
നിന്റെ ശ്വാസം പോലെ ,ഹൃദയത്തിന്റെ തുടിപ്പുപോലെ
നിന്നോടലിഞ്ഞു നിൽക്കുന്ന ബന്ധം .
മറ്റൊരാളും നിന്റെ മുഖത്തുനോക്കി
പറയേണ്ട കാഴ്ച്ചവസ്തുവല്ല ഭക്തി .
നിന്റെ ശരീരത്തിലൂടെ
പ്രതർശിപ്പിക്കേണ്ടതുമല്ല ഭക്തി .
അറിവും അറിവുപകർന്നവരും
ഈ ഭക്തി ആർജിക്കാൻ
നിനക്ക് സഹായമാവും .
അല്ലാതെ ഭക്തി അവരിലേക്ക്‌
നീളരുത് .
അത് ഏകനായ ,കാരുണ്യവാനായ
എല്ലാം പരിപാലിച്ച് നടത്തുന്ന
എല്ലാറ്റിന്റേയും ഉടമസ്ഥനായ
മൂർത്തികളിലാത്ത
ഈശ്വരനിലേക്കെ എത്തിക്കാവൂ .

ചിന്താ വിഷയങ്ങൾ.my diary khaleelshamras

ചുറ്റും നിനക്ക് ചിന്തിക്കാനുള്ള വിഷയങ്ങളാണ് .
നിന്റെ മനസ്സിനെ ശാന്തിയുടെ തീരത്ത്
നിലനിർത്താനും
ഈശ്വരനിലുള്ള സമർപ്പണം
പൂർണമാക്കാനും
പാകത്തിലുള്ള വിഷയങ്ങൾ .
നിന്റെ ശരീരത്തിലുള്ള കോശങ്ങളിലും ആറ്റങ്ങളിലും അവയവങ്ങളിലും
പിന്നെ ഭൂമിയിലുള്ള സസ്യങ്ങളിലും ഇതര ജീവജാലങ്ങളിലും
മനുഷ്യൻ രൂപകൽപ്പന ചെയ്തവയിലും
മേലെ ആകാശങ്ങളിലും
കടലിലുമൊക്കെ നിനക്കുള്ള വിഷയങ്ങളാണ് .
നിന്റെ ജീവിത നിമിഷങ്ങളിൽ
വിജയത്തിന്റെ വെന്നിക്കൊടി
നാട്ടാൻ പാകത്തിലുള്ള വിഷയങ്ങൾ .
അറിവിന്റെ ലോകങ്ങളിലൂടെ
നിന്നെയും വഹിച്ചു പോവുന്ന വിഷയങ്ങൾ .
പക്ഷെ നീ നിന്റെ ചിന്തകളിലേക്ക് ഒന്ന് നോക്ക് .
നീ ചിതിക്കുന്ന വിഷയങ്ങൾ
നിന്റെ മനസ്സിനെ നന്മയുടെ പക്ഷത് പിടിച്ചു നിർത്തുന്നുണ്ടോ ?
ഈശ്വരനിലുള്ള പൂർണമായ
അർപ്പണത്തിന് ആ വിഷയങ്ങൾ പ്രേരിപ്പിക്കുന്നുണ്ടോ .
മറ്റുള്ളവരോടുള്ള വിദ്വേഷത്തിലും അസൂയകളിലും
അലസതകളിലും വ്യക്തി പൂജകളിലും
നിന്റെ ചിന്താ വിഷയങ്ങൾ ഒതുങ്ങിനിൽക്കുകയല്ലേ .
നീ നല്ലതുമാത്രം ചിന്തിക്കുക .
അതിനായി നല്ല വിഷയങ്ങൾ കണ്ടെത്തുക .
നിന്നെ മലിനമാക്കുന്ന
ചിന്താ വിഷയങ്ങളെ വർജ്ജിക്കുക .

പദവി khaleelshamras

നിനക്ക് ലഭിച്ച പദവി
പെരുമ നടിക്കാനുളളതല്ല
മറിച്ച് എളിമ കാണിക്കാനുളളതാണ്‌ .
നിനക്ക് പൊങ്ങച്ചം
കാണിക്കാനും
വലിയവനെന്നു നടിക്കാനുമുള്ളതല്ല പദവി .
പദവി നിനക്ക് തരുന്നത്
ഭാരിച്ച ഉത്തരവാദിത്വമാണ് .
ഒരു ജനതയെ
തട്ടിയുണർത്താനും
അവർക്ക് ശരിയായ ദിശകാണികകാനുമുള്ള ഉത്തരവാദിത്വം .


അറിവ് khaleelshamras my diary

എന്നോ വരാനിരിക്കുന്ന 
ഒരു നിമിഷത്തിന്റെ കൈകളാൽ കോരിയെടുക്കാനുള്ളതല്ല അറിവ് 
മറിച്ച് 
അത് ഈ നിമിഷം കോരിയെടുക്കാനുള്ളതാണ് .
നിന്റെ സംസാരത്തിന്റെ അടിസ്ഥാനം അറിവായിരിക്കണം .
പല പരിഹസിക്കപെടുന്ന വിഷയങ്ങളുടേയും 
അടിസ്ഥാനം അറിവായിരിക്കില്ല .
അതുകൊണ്ട് അവയിൽ പഠിക്കാനുള്ള 
വിഷയം കണ്ടെത്തുക .
അങ്ങിനെ 
തിരുത്താനും പകർത്താനുമുള്ള 
അവസരങ്ങൾ സൃഷ്ട്ടിക്കുക .

Tuesday, November 25, 2014

ഫ്ലാഷ്ബാക്ക് khaleelshamras my diary

നിന്റെ മരണ നിമിഷത്തിൽ നിന്നും
പിറകോട്ട് നോക്ക് .
നീ ജീവിക്കുന്ന ഈ നിമിഷങ്ങളൊക്കെ
അവിടെ കാണുന്നില്ലേ .
നീ കാണിച്ച അലസതകളും ,
നീട്ടിവെക്കലുകളും
സൃഷ്ടിച്ച
ശൂന്യതകൾ
അവിടെ കാണുന്നില്ലേ ?
മറ്റുള്ളവരോട്
നിനക്ക് തോണിയ അസൂയകളും
വിദ്വേഷങ്ങളും
ആ നിമിഷങ്ങളിൽ പുരട്ടിയ
അഴുക്ക് നീ കാണുന്നില്ലേ .
അൽപ്പമായെങ്കിലും നീ നേടിയ അറിവുകൾ ,
കാട്ടിയ കരുണ ,
ക്ഷമ
ഇവയൊക്കെ നിന്റെ ചില നിമിഷങ്ങളെ
ധന്യമാക്കിയത് നീ കാണുന്നില്ലേ .
ഇനിയെങ്കിലും
മരണം വിവരിക്കാൻ പോവുന്ന ഫ്ലാഷ്ബാക്ക്
സുന്ദരമാവാൻ
അറിവിന്റേയും ,കരുണയുടേയും സമാധാനത്തിന്റെയും
വഴിയിൽ ഉറച്ചു നിൽക്കുക .

Saturday, November 22, 2014

സഞ്ചരിച്ച വഴികളിലേക്ക് khaleelshamras

നീ സഞ്ചരിച്ച വഴികളിലേക്ക്
ഒന്ന് തിരിഞ്ഞു നോക്ക് .
നിന്റെ നല്ലൊരു നാളെക്കായിയുള്ള
കാത്തിരിപ്പുകൾ
ആ വഴികളിൽ സൃഷ്ട്ടിച്ച ഘർത്തങ്ങളിലേക്ക് നോക്ക് .
ആ കാത്തിരിപ്പുകൾ
ആ നിമിഷങ്ങളെ
അർത്ഥശൂന്യമാക്കി എന്നതല്ലാതെ
ഒരു നല്ല നാളെയേയും
കൊണ്ടുവന്നില്ല .
അന്ന് കാത്തിരിക്കാതെ
പ്രവർത്തി തുടങ്ങിയിരുന്നുവെങ്കിൽ
അവിടെ നിനക്ക് വിജയം
കാണാൻ കഴിഞ്ഞേനെ ..
നിന്റെ മനസ്സിൽ തോണിയ അസൂയകളും
ആരെയൊക്കെയോ ശത്രുപക്ഷത് നിർത്തി
അവരെ കുറിച്ചുള്ള നിന്റെ ചിന്തകളും
അവർക്കാർക്കും ഒരു ഉപദ്രവവും
സൃഷ്ട്ടിച്ചില്ല .
അവ നിന്റെ മനസ്സമാധാനം തല്ലിക്കെടുത്തി  .
നിനക്ക് ഒരുപാട് ഒരുപാട് സമയം
അനുഗ്രഹമായി ലഭിച്ചു .
ഒരുപാട് നന്മകൾ ചെയയാനും
അറിവ് നേടാനുമുള്ള
അവസരങ്ങളെ ഉപയോഗപെടുത്താതെ
മടിയനായി ജീവിച്ചു .
ഇനിയൊരിക്കലും
ഈ വഴിയിലേക്ക് തിരികെ ഒരു യാത്രയില്ല .
പക്ഷെ നിന്റെ ഈ നിമിഷം
ഇപ്പോഴും നിനക്ക് മുന്പിലുണ്ട് .
ഈ നിമിഷം നീ ജീവിക്കുക .
നിന്റെ മരണമെന്ന അന്ത്യ നിമിഷത്തിൽനിന്നും
ഒരു നാൾ നിനക്ക് വീണ്ടും പിറകോട്ട് nokkendathundu.

അടിമ my diary khaleelshamras

നീ സൃഷ്ട്ടികൾ ആരുടേയും അടിമയല്ല ,
നിന്റെ അടിമത്വം സൃഷ്ട്ടാവിന് മാത്രമാണ് .
എന്നിട്ടും സത്യം തുറന്നുപറയാൻ
നീ ഭയക്കുന്നു വെങ്കിൽ .
ദൈവം അധികാരമെന്ന പതവി നല്കി
പരീക്ഷിക്കുന്ന ഒരു സൃഷ്ട്ടിയേയോ
അല്ലെങ്കിൽ ഒരു സംഘത്തേയൊ
നീ ഭയപ്പെടുന്നുവെങ്കിൽ ,
അല്ലെങ്കിൽ
സത്യം തുറന്നു പറഞ്ഞാൽ കിട്ടുന്ന
അനശ്വര സ്വൊർഗത്തേക്കാൾ
ഈ ഭൂമിയിലെ പദവിയും
പ്രതാപവുമാണ് നീ ആഗ്രഹിക്കുന്നതെങ്കിൽ .
നീ സ്വൊയം മനസ്സിനോട് ചോദിച്ച് നോക്ക് .
നീ ഒരു സ്രിഷ്ടിക്ക്
അടിമപ്പെട്ടുപോയിട്ടുണ്ടോ എന്ന് .
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും
അണുവും കോശവും
നിന്നേക്കാൾ ശക്തരായിട്ടും
ഒരു സൃഷ്ട്ടാവിന്റെ
വിധിവിലക്കുകൾ പാലിച്ച് ,
സൃഷ്ട്ടാവിനു മാത്രം അടിമപ്പെട്ടു ജീവിക്കുന്പോൾ
നീ മാത്രം എന്തേ ഇങ്ങിനെ
നിന്റെ മനസ്സിനെ മറ്റു സൃഷ്ടികൾക്ക്
അടിമപ്പെടുത്തുന്നു .രക്ഷ. Khaleelshamras my diary

നിന്റെ വാക്കുകളിൽ അഭദ്ധം സ്വൊഭാവികമാണ് .
പറയുന്നതിന് മുന്പ്
ശ്രദ്ധിക്കണമായിരുന്നു .
ഇനി പരഞ്ഞുപോയെങ്കിൽ
മാപ്പുപറയുക .
ഇവിടെ തെറ്റ് ആര് ചെയ്താലും
അതിനെ ന്യായീകരിക്കാൻ
 നിനക്ക് അർഹതയില്ല .
എപ്പോഴും നേരിന്റെ
പക്ഷത്ത് നിൽക്കുക .
നിന്റെ വാക്ക്
നേരിനെ ന്യായീകരിക്കാൻ
ഉപയോകപെടുത്തുക .
കാരണം ഇവിടെ നിനക്കാരേയും
രക്ഷപ്പെടുത്താനില്ല ,
നിന്നെ സ്വൊയമല്ലാതെ .
നേരിന്റെ ,നീധിയുടെ ,സമാധാനത്തിന്റെ
ഏകനായ ഈശ്വരനിലുള്ള പൂർണ
സമർപ്പണത്തിന്റെ പാഥയിലേ
രക്ഷയുള്ളൂ .

Wednesday, November 19, 2014

നിന്നെ പരീക്ഷിക്കാൻ khaleelshmaras

ഈ സുപ്രഭാതത്തിൽ
നിന്റെ ജീവിതയാത്ര
തുടങ്ങുകയാണ്
മാഞ്ഞുപോവേണ്ട നിമിഷങ്ങളിലൂടെ
ഒരു യാത്ര .
പലരും എവിടെയോ
നാവിൽ ഒരുപാട് വാക്കുകളുമായി
നിന്നെ കാത്തിരിക്കുന്നു .
നിന്നെ നോവിക്കാൻ പാകത്തിലുള്ള
ഒരുപാട് വാക്കുകൾ .
നിന്നെ പരീക്ഷിക്കാൻ
വേണ്ടിയുള്ള ഒരുപാട് കാഴ്ച്ചകൾ
നിനക്കായി കാത്തിരിക്കുന്നു .
ചുറ്റും പ്രശ്നങ്ങളാണ് നിന്നെ കാത്തിരിക്കുന്നത് .
ആ പ്രശ്നങ്ങളൊക്കെ
നിന്നെ തളർത്താനുള്ളതല്ല .
മറിച്ച്‌ അതിലൂടെ
നിന്റെ മനസ്സിന്റെ
ശാന്തി നീ വലിച്ചെറിയുന്നോ
എന്ന് പരീക്ഷിക്കുകയാണ് .
ഏകനായ ഒരീശ്വരനിൽ
എല്ലാമെല്ലാം സമർപ്പിച്ച്‌ തന്നെയാണോ
മുന്നേറുന്നത് എന്ന് പരീക്ഷിക്കാൻ .
നീ നന്മയുടെയും സമാധാനത്തിന്റെയും
പക്ഷത് നിലനിൽക്കുന്നോ എന്ന് ഉറപ്പിക്കാൻ .
അതുകൊണ്ട് മായുന്ന ഒരു  നിമിഷവും
നിന്റെ മനസമാധാനം തകർക്കരുത് .
ക്ഷമിക്കേണ്ടയിടങ്ങളിൽ ക്ഷമിക്കുക .
സമാധാനം കൈമാറുക .
മനസ്സിനെ ഉറപ്പ്പിച്ചു നിർത്തുക .

വാക്ക് khaleelshmaras

നമ്മുടെ പരസ്പര കൂടി കാഴ്ച്ചയിൽ 
ഞാൻ നിനക്കൊരു വാക്ക് സമ്മാനിച്ചു .
അത് നിന്റെ കാതിലൂടെ 
ആത്മാവിലേക്ക് പ്രവേശിച്ചു .
ആ വാക്ക് ഒരഗ്നിയായി 
നിന്റെ ആത്മാവിനെ കത്തിയെരിയിച്ചു .
ആ വാക്ക് 
നിന്റെ കുറവുകളെ കുറിച്ചായിരുന്നു .
നിന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാതെ 
കുറവുകളെ എടുത്തുപറയാൻ 
എന്നെ പ്രേരിപ്പിച്ചത് 
നിന്റെ കുറവുകൾ അല്ലായിരുന്നു 
മറിച്ച്‌ നിന്റെ കഴിവുകളോട് 
എനിക്ക് തോണിയ അസൂയയായിരുന്നു .
എന്റെ മനസ്സിന്റെ കാപട്ട്യം 
മനസ്സിലാക്കാൻ നിനക്ക് കഴിയാതിരുന്നതിനാൽ .
ഞാൻ നിന്റെ കാതിലിട്ട 
വാക്കിൽ നീ സ്വൊയം സമർപ്പിക്കുകയായിരുന്നു .


സത്യാന്വേഷണം khaleelshmaras my diary

നിനക്കൊരു ലക്ഷ്യമുണ്ട് .
ആ ലക്ഷ്യത്തിലെ
വഴികാട്ടികളായി
നിന്റെ വഴിയിൽ
ആരൊക്കെയോ ഉണ്ട് .
പക്ഷെ പലപ്പോഴായി
ഈ വഴികാട്ടികൾ
നിന്റെ ലക്ഷ്യമായി പോവുന്നു .
നിന്റെ ലക്ഷ്യത്തിന്
അവരുടെ നാമങ്ങൾ
ചാർത്തിപോവുന്നു .
ലക്ഷ്യത്തിലെത്താൻ
ഇനിയും നീ യാത്ര ചെയ്യേണ്ടിയിരിക്കുന്നു .
വഴികാട്ടികളിൽ യാത്ര തളച്ചിടാതെ
നിന്റെ സത്യാന്വേഷണം തുടരുക .

മായുന്ന നിമിഷങ്ങൾ khaleelshmaras

മാഞ്ഞു പോവുന്ന ദ്രശ്യങ്ങളാണ്
നിന്റെ ഈ നിമിഷങ്ങൾ .
നീ പറഞ്ഞ വാക്കും ,
ചിന്തിച്ച ചിന്തകളും
പ്രവർത്തികളും
എല്ലാമെല്ലാം
മാഞ്ഞുപോയിക്കൊണ്ടിരിക്കുകയാണ് .
ആ മാഞ്ഞുപോവുന്ന
നിമിഷങ്ങളിലൊന്നിലും .
നിന്നെയോ മറ്റുള്ളവരേയോ
നോവിച്ചതൊന്നും
നിന്നിൽനിന്നുമുണ്ട്ടാവരുത് .
മായുന്ന നിമിഷങ്ങൾ
മറ്റുള്ളവരുടേയോ നിൻറെയോ ജീവിതത്തിൽ

മായാത്ത മുറിവേൽപ്പിച്ചതാവരുത് .

Saturday, November 15, 2014

പൊലിഞ്ഞ സൊപ്നം khaleelshmaras

ആ കുഞ്ഞ് മരിച്ചു കിടക്കുന്നു .
ഒരു പിതാവിന്റേയും മാതാവിന്റേയും
സൊപ്നമാണ് ഇവിടെ പൊലിഞ്ഞു കിടക്കുന്നത് .
കണ്ടവരൊക്കെ ഒരിളം തേങ്ങൽ
മനസ്സിന് സമ്മാനിച്ച്
തിരിച്ചു പോയി ,
അവരവരുടേതായ ലോകത്തേക്ക് .
ആ കുട്ടിയെ തട്ടിയെടുത്ത
മരണം അവരുടെ അടുത്തും
ഉണ്ടെന്ന സത്യം മറന്ന്
അനശ്വരമായ സൊപ്നങ്ങളുടെ ലോകത്തേക്ക് .
പകപോക്കലിന്റേയും വിദ്വേഷത്തിന്റേയും
ലോകത്തേക്ക് .

കപട മനസ്സിനുടമ khaleelshmaras

നിന്റെ മുന്പിൽ നിൽക്കുന്ന
ഈ മനുഷ്യനെ സൂക്ഷിച്ചു നോക്ക് .
ഞാനൊരു വലിയവനാണെന്ന് അഹങ്കരിച്ച്‌ ,
മറ്റുള്ളവരെയൊക്കെ അസൂയയോടെ നോക്കി ,
വേണ്ടാത്തത്‌മാത്രം ചിന്തിച്ച് ,
മറ്റുള്ളവരുടെ പരാജയം ആശിച്ച് ,
മറ്റുള്ളവരെ പരിഹസിച്ച്‌
നിനക്ക് മുന്പിൽ നിൽക്കുന്ന
ആ മനുഷ്യൻ മറ്റാരുമല്ല മറിച്ച്
നിന്റെ സ്വൊന്തം ആത്മാവും
മനസ്സും ചിന്തയും
തന്നെയാണ് .
ആ ഒരു കപട മനസ്സിനുടമയായ
ശരീരത്തെയാണ്
ജനം നല്ലവനെന്ന് വാഴ്തുന്നതെങ്കിൽ .
നീ അവരെ വഞ്ചിക്കുകയാണ് .


സമാധാനം khaleelshamras

നിന്റെ സുപ്രഭാതം സമാധാനത്തിൽ തുടങ്ങുക .
നിന്റെ മനസ്സിന് സമാധാനത്തിന്റെ
വർണങ്ങൾ നൽകി അലങ്കരിക്കുക .
പിന്നെ നീ നിനക്കായി
നിശ്ചയിക്കപെട്ട സമയത്തിലേക്ക് പ്രവേശിക്കുക .
അവിടെ നീ കണ്ടുമുട്ടുന്നവരോക്കെയും നിന്നിൽനിന്നും
ഒന്നേ ആഗ്രഹിക്കുന്നുള്ളൂ
അത് സമാധാനമാണ് .
നന്മയായി ,കരുണയായി ,
അറിവായി ,നല്ലവാക്കായി
നീ അവർക്കൊക്കെ
സമാധാനം സമ്മാനിക്കുക .

Friday, November 14, 2014

ശവത്തിൽ കുത്തി khaleelshmaras

ശവത്തിനേയും നീ വെറുതെ വിടില്ലേ .
ഒരു നിമിഷത്തിൽ
മരിച്ചു ശവമാവേണ്ടവർ തന്നെയല്ലേ
നിനക്ക് ചുറ്റുമുള്ളവരും നീയും .
അപ്പോൾ മരണത്തിലേക്ക്
കുതിച്ചു പായുന്ന
മനുഷ്യർക്ക്‌
ഒരിറ്റു ദയ ,
നല്ലൊരു പുഞ്ചിരി ,
നല്ലൊരു വാക്ക്
അറിവ്
ഇതൊക്കെയല്ലേ നീ സമ്മാനിക്കേണ്ടത് .
അല്ലാതെ അവർക്കിഷ്ടമില്ലാത്ത വാക്ക് വിളിച്ച് ,
അവരിലെ ഗുണങ്ങളെ അസൂയകൊണ്ട് നോക്കി
നോവിക്കുകയാണോ വേണ്ടത് .

നവന്പർ 14 നമ്മോട് പറഞ്ഞത് .ദ്ര khaleelshmaras md

നവന്പർ 14 നമ്മോട് പറഞ്ഞത് .ദ്ര khaleelshmaras md 
 
        നവന്പർ 14 ലോക പ്രമേഹ ദിനമായി ആചരിക്കപെട്ടു .ആരോഗ്യപരമായ ജീവിതവും പ്രമേഹവും എന്ന വിഷയത്തിലുള്ള മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ഒരു കാംപയിനിങ്ങിന്റെ തുടക്കമായിട്ടാണ് ഈ വർഷത്തെ പ്രമേഹ ദിനം ആചരിക്കുന്നത് .ലോകത്ത് മരണത്തിലേക്ക് നയിക്കുന്ന രോഗ കാരണങ്ങളിൽ അഞ്ചാം സ്ഥാനത്ത് ആണ് പ്രമേഹം .1000 രത്തിൽ 102 മരണങ്ങൾക്ക് പ്രമേഹം ഒരു കാരണമാണ് .സ്ത്രീകളിൽ 89.ആദ്യത്തെ നാലുകാര്യങ്ങൾക്കുകൂടി വിഷയവുമായി ബന്ധമുള്ളതിനാൽ ഇവിടെ കുറിക്കുന്നു .അമേരിക്കയിലെ കണക്കാണിത് .പുകവലിയാണ് ഒന്നാം സ്ഥാനത് .1000 ത്തിൽ 248 .രക്ത സമ്മർദ്ധമാണ്  രണ്ടാം സ്ഥാനത്ത് .1000 ത്തിൽ 164 .അമിതവണ്ണം 1000 ത്തിൽ 114ഉം .വ്യായാമമില്ലായ്മ 88 ഉം മരണങ്ങൾക്ക് കാരണമാവുന്നു (ഈ വിഷയത്തിൽ മറ്റൊരു ലേഖനം പ്രതീക്ഷിക്കുക ).
     ഈ ലോക പ്രമേഹ ദിനം മുന്നോട്ട് വെക്കുന്ന ഏറ്റവും വലിയ സന്ദേശം  .പ്രമേഹവും ആരോഗ്യപരമായ ജീവിത ശൈലിയും എന്നതാണ് .
     382 മിലല്യൻ പ്രമേഹ രോഗികൾ ഇന്ന് ഭൂമുകത്ത്ണ്ടെന്നാണ് കണക്കുകൾ പറയുന്നത് .ഈ രീതി തുടർന്നാൽ 2035 ആവുന്നതോടുകൂടി 500 മില്ല്യൻ കവിയും .10ൽ ഒരാൾ പ്രമേഹ രോഗിയായിരിക്കും .അതുകൊണ്ട് നമ്മുടെ ഭാവി സുരക്ഷിതമാക്കാൻ പ്രമേഹം തടയൽ അനിവാര്യമാണ് .യുദ്ധകാലാടിസ്താനത്തിൽ പ്രമേഹം തടയാനുള്ള നടപടികൾ സ്വീകരിച്ചേ പറ്റൂ .
     ഈ കാംപയിനിങ്ങിനെ പ്രധാന സന്ദേശങ്ങൾ.
  1 ......,ആരോഗ്യകരമായ ഭക്ഷണ രീതി ശീലിക്കുക .
   2 .....ആരോഗ്യകരമായ ഭക്ഷണം ശരിയായി തിരഞ്ഞെടുക്കുക .
   3.....,ആരോഗ്യകരാമായ ഭക്ഷണ രീതി പ്രഭാത ഭക്ഷണത്തോടെ തുടങ്ങുക . 
  
ഈ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക .
   
   

   
       

Sunday, November 9, 2014

ജീവിതമെന്ന വാഹനം MY DIARY KHALEELSHAMRAS

ഇത് നിന്റെ ജീവിതമെന്ന വാഹനമാണ് .
നീയാണ് ഇതിന്റെ ഡ്രൈവർ .
നീ ചെയ്യുന്ന ഓരോ പ്രവർത്തിയും
നീ അലോചിച്ചുകൊണ്ടിരിക്കുന്ന ചിന്തകളുമാണ്
ഇതിലെ യാത്രികർ .
ഇതിലാരൊക്കെ യാത്രചെയ്യണമെന്ന്  തീരുമാനിക്കാനുള്ള
സ്വാതന്ത്ര്യം നിനക്കുണ്ട്‌ .
ടിക്കറ്റ് എടുക്കാതെ
നിന്നെ വഞ്ചിച്ച് ,
നിന്റെ വാഹനത്തെ കൊള്ളയടിച്ച്
യാത്രചെയ്യുന്ന ഒരുപാട്
യാത്രക്കാർ ഈ വാഹനത്തിലുണ്ട് .
അവരെ കണ്ടെത്തി
എത്രയും പെട്ടെന്ന് ഇറക്കിവിടുക /.


Friday, November 7, 2014

ഭക്തി khaleelshamras my diary

നിന്റെ ഏകാന്തതയിൽ
നീ ഭക്തിയുടെ
ടാങ്കിൽനിന്നും
ജീവിതമാവുന്ന എഞ്ചിനിൽ
ഇന്ധനം നിറക്കുക .
പിന്നീട് നീ സമൂഹത്തിൽ
ഇറങ്ങിച്ചെല്ലുക .
സമൂഹത്തിന്
വേണ്ടത് ഇന്ധനമോ എഞ്ചിനോ അല്ല
ആ ഇന്ധനം നൽകിയ കരുത്തിൽ
പ്രവർത്തിച്ച എഞ്ചിൻ മൂലം പ്രവർത്തിച്ച
നീയെന്ന ജീവിക്കുന്ന മെഷിൻ ആണ് .
നീതിയുടേയും ,സ്നേഹത്തിന്റേയും
അറിവിന്റേയും
പ്രവർത്തികളാണ് .

ഈ നിമിഷം khaleelshamras my diary

നീ ജീവിക്കുന്ന ഈ നിമിഷത്തിനായി
സ്വൊപ്നങ്ങൾ നെയ്തവർ
തന്നെയായിരുന്നു
ഇന്നലെ മരണപെട്ടവരും .
നല്ലൊരു നാളെക്കായി കാത്തിരുന്നവർ ,
ജീവിക്കുന്ന നിമിഷങ്ങളാവുന്ന
രത്നക്കല്ലുകളുടെ മൂല്യം മനസ്സിലാക്കാതെ
ഒരു മൂല്യവും ഇല്ലാത്ത
ഏതോ തിളങ്ങുന്ന കല്ലുകൾ
തേടി അലഞ്ഞവർ .
മരണം ഇനിയും
വന്നണഞ്ഞില്ലാത്ത നീ
അത് വന്നെത്തും മുന്പേ
നീ ജീവിക്കുന്ന നിമിഷത്തിന്റെ
മൂല്യം മനസ്സിലാക്കുക ,
അറിവായി ,
സ്നേഹമായി ,
സേവനമായി
ഈ നിമിഷത്തെ
കാരുണ്യാവാനായ ഒരു
ദൈവത്തിനുള്ള സമർപ്പണമാക്കുക .

Thursday, November 6, 2014

പരീക്ഷണ വസ്തുക്കൾ.my diary khaleelshamras

ഓരോരുത്തർക്കും ലഭിക്കപ്പെട്ട
പദവിയും സന്പാത്യവും
അവരവർക്കുള്ള പരീക്ഷണ വസ്തുക്കൾ മാത്രമാണ് .
അതിൽ എത്രമാത്രം
നീതി പുലർത്തുന്നുവെന്ന് പരീക്ഷിക്കാൻ .
നിനക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെല്ലാം
നിന്നെ പരീക്ഷിക്കാനുള്ളതാണ് .
മറ്റുള്ളവർക്ക് ലഭിച്ചിട്ടുള്ള
പരീക്ഷണ വസ്തുക്കളെ
നോക്കി നീ അസൂയപെടേണ്ട .
നിന്റെ പരീക്ഷണങ്ങൾക്ക്
ശരിയുത്തരങ്ങൾ
കണ്ടെത്തുക .
നീതി പാലിക്കുക
എല്ലാവരേയും സ്നേഹിക്കുക
സമാധാനം വ്യാപിക്കുക .
കളവും തിന്മയും
ഉപേക്ഷിക്കുക .

Sunday, November 2, 2014

പറയുന്ന വാക്കും കേൾക്കുന്ന ശബ്ദവും khaleelshamras

പറയുന്ന വാക്കും കേൾക്കുന്ന ശബ്ദവും
നിന്റെ മനസ്സിന് സംതൃപ്തി നൽകിയവയാവണം .
ആ സംതൃപ്തി നിനക്ക് ലഭിക്കുന്നില്ലെങ്കിൽ
നീ മൌനിയാവുക .
വാർത്തകൾ കേട്ടുകൊണ്ടേ യിരിക്കും .
കേട്ട വാർത്തകളെ
നിന്റെ മനസ്സമാധാനം തല്ലികെടുത്തിയ
ചാട്ടവാർ ആക്കാതിരിക്കുക .
നിന്റെ നാവ് ചലിച്ചുകൊണ്ടേയിരിക്കും
അതിൽനിന്നും അടർന്നു വീഴുന്ന ഒരു വാക്കും
മറ്റുള്ളവരുടെ മനസ്സുകൾക്ക്
മുറിവേൽപ്പിച്ച കത്തിയാവരുത് .വ്യത്യാസം khaleelshamras boy diary

നിന്റെ ഇന്നലെകൾ മരിച്ചിരിക്കുന്നു .
അവിടെ നിനക്കുണ്ടായ നഷ്ടങ്ങളെ കുറിച്ചോർത്ത്
ഈ ഇന്നിനെ നഷ്ടപെടുത്താതിരിക്കുക .
ജീവിക്കുന്ന മനുഷ്യനും
മരിച്ച മനുഷ്യനും തമ്മിലുള്ള
അതേ വ്യത്യാസം
നിന്റെ ഇന്നലെകളും ഇന്നും തമ്മിലുണ്ട് .
നിന്റെ ഈ ഇന്നിൽ
ഭാഹ്യ സ്വധീനങ്ങളിലുന്നും നഷട്ടപെട്ടുപോവാത്ത
സമാധാനവുമായി
നീ ജീവിക്കുക .

വിടവാങ്ങൽ khaleelshamras

ഇതോരുപക്ഷെ നിങ്ങൾക്കിടയിലെ
അവസാന കൂടിക്കാഴ്ച്ചയാവാം .
സ്വൊന്തം മരണത്തിലേക്ക്
നടന്നു നീങ്ങുന്ന
നിങ്ങൾക്കിടയിൽ എന്തിന് ഒരനൈക്യം .
എന്തിനു ഞാനാണ് വലിയവനെന്ന്
പരസ്പരം ഒരു പെരുമ നടിക്കൽ .
മരണത്തിലേക്കുള്ള യാത്രികരായ
നിങ്ങൾക്ക്
മരണം വരെ ഓർക്കാൻ
എന്തെങ്കിലും നന്മനിറഞ്ഞൊരു സമ്മാനം
പരസ്പരം കൈമാറുകയായിരുന്നു വേണ്ടത് .
നന്മയുടെ വിഷയങ്ങളിൽ
ഒന്നിച്ച്
സ്നേഹത്തോടെ തെറ്റുകളെ തിരുത്തി
പുഞ്ചിരി കയ്മാറി ഒരു
വിടവാങ്ങൽ ആയിരുന്നു വേണ്ടത് .

Saturday, November 1, 2014

ആത്മാവെന്ന നിധി khaleelshamras my diary

ആത്മാവെന്ന ഏറ്റവും വിലപ്പെട്ട നിധി
കാത്തുസൂക്ഷിച്ച ആവരണം മാത്രമാണ് നിന്റെ ശരീരം .
അതിന്റെ സുഗന്ധം മാത്രമാണ് നിന്റെ
ശരീരത്തിന്റെ ഭംഗി .
ആത്മാവില്ലാത്ത മരണമണിഞ്ഞ
ശരീരത്തിന്റെ മണം ദുർഗന്ധമാണ് .
അതുകൊണ്ട് നീ നിന്റെ
ആത്മാവിലേക്ക് നോക്കുക .
അതിന്റെ പരിമളം
നിലനിർത്തുക .
അതിന്റെ നിത്യ യൌവനം
കാത്തുസൂക്ഷിക്കുക .
അസൂയയുടെയും പകയുടേയും
രോഗങ്ങൾ പരത്തി
അതിന്റെ ആരോഗ്യം
കളഞ്ഞുകുടിക്കാതിരിക്കുക .
ആത്മാവിനെ ചിന്തകളിലൂടെ
സർവേശ്വരന് മുമ്പിൽ സമർപ്പിക്കുക .
അത് സമാധാനമായി ,
കരുണയായി
നന്മനിറഞ്ഞ പ്രവർത്തികളായി .
സമൂഹത്തിനുള്ള
നിന്റെ ജീവിതോപഹാരമാക്കുക .
നീ കാത്തിരിക്കുന്ന
ഒരനശ്വര ലോകത്ത്
സ്വൊർഗത്തിലേക്കുള്ള
കവാടവുമാക്കുക .

Friday, October 31, 2014

യാത്ര khaleelshamras my diary

നീ ജീവിതത്തിൽനിന്നും അകന്നുകൊണ്ടും
മരണത്തിലേക്ക് അടുത്തുകൊണ്ടുമിരിക്കുന്ന .
യാത്രികനാണ് .
പക്ഷെ ഈ യാത്രയിൽ
നീ അതു മറക്കുന്നു .
നീ ഇത് ജീവിതത്തിലേക്കുള്ള
യാത്രയായി കാണുന്നു .
അതിനായി വിഭവങ്ങൾ
കുന്നുകൂട്ടാനുള്ള ഓട്ടത്തിലാണ് നീ .
മാഞ്ഞുപോയ ഓരോ
നിമിഷത്തിലും നിനക്കു മുന്പിൽ
ആരൊക്കെയോ പ്രത്യക്ഷപെട്ടിരുന്നു .
അവർക്ക് മുന്പിൽ
വലിയവനായി നടിക്കാനുള്ള
ശ്രമത്തിലായിരുന്നു നീ .
ആ മാഞ്ഞുപോവുന്ന
ദ്രിശ്യങ്ങളെ നോക്കി
നീ അസൂയപ്പെടുകയും ചെയ്തു .
മരിക്കേണ്ട നിനക്ക് ഇതൊന്നും
വേണ്ടായിരുന്നു .
മറ്റാരെയും കാണിക്കാൻ വേണ്ടി അല്ലാതെയും
മനസ്സുകൊണ്ടും ശരീരംകൊണ്ടും ആരേയും ദ്രോഹിക്കാതേയും
എളിമ നിറഞ്ഞൊരു ജീവിതം നയിക്കുകയായിരുന്നു വേണ്ടത് .
മരണം വന്നെത്തിയിട്ടില്ലാത്ത
ഈ ഒരു നിമിഷമെങ്കിലും അങ്ങിനെ ജീവിച്ച് കാണിക്ക് .

Wednesday, October 29, 2014

പരീക്ഷിക്കാൻ khaleelshamras

ഇവിടെ ഓരോ വ്യക്തിയും 
പരീക്ഷിക്കപെടുകയാണ് .
ഓരോരൂത്തർക്കും 
നൽകപെട്ട പതവിയും സന്പാത്യവും 
അവരവരെ പരീക്ഷിക്കാൻ 
വേണ്ടിയുള്ളവ മാത്രമാണ് .
നീധിയും കാരുണ്യവും എളിമയും 
കൈവിടാതെ 
അവ ഉപയോഗപ്പെടുത്തുന്നുണ്ടോ 
എന്ന് പരീക്ഷിക്കാൻ .
ഓരോരോ വ്യക്തിക്കും നല്കപെട്ടത്തിൽ 
നീ അസൂയപ്പെടാനോ 
അവരെ നിന്റെ അരാധ്യരോ 
ആക്കാൻ പാടില്ല .
അങ്ങിനെ സംഭവിച്ചാൽ 
അവർ മൂലം 
നിന്റെ ജീവിതത്തിലെ 
ഒരു ചോദ്യത്തിന് 
നീ തെറ്റായ ഉത്തരം കുറിക്കലാവും .
നിനക്ക് ലഭിച്ച 
അനുഗ്രഹങ്ങൾ 
നിന്നെ പരീക്ഷിക്കാനുള്ളവയാണ് 
അതിൽ വിജയിക്കാനുള്ള ശ്രമമാവണം 
നിന്റെ ജീവിതം . 

Monday, October 27, 2014

ചെങ്ക്കണ്ണ് Dr khaleelshamras.

ചെങ്ക്കണ്ണ് .Dr khaleelshamras 
      ഇന്ന് കേരളത്തിൽ പെട്ടെന്ന് പടർന്നുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നമാണ് ചെങ്ക്കണ്ണ്.അതുകൊണ്ട് തന്നെ ഈ ഒരു രോഗത്തെ കുറിച്ചുള്ള ഒരറിവ്‌ അനിവാര്യമാണ് .ആ ഒരറിവ്‌ ഒരു പരിധിവരെ ഈ അസുഖം പടർന്നു പന്തലിക്കുന്നത് തടയാൻ ഒരു കാരണമാവുമെന്ന് ഞാൻ വിശ്വസിക്കുന്നു .
    എന്താണ് ചെങ്ക്കണ്ണ്.?
    കണ്‍മിഴിയേയും അകത്തെ കണ്‍പോളയേയും യോജിപ്പിക്കുന്ന ചർമ്മത്തിലെ പഴുപ്പിനെയാണ് ചെങ്ക്കണ്ണ് എന്ന് വിശേഷിപ്പിക്കുന്നത് .പിങ്ക് ഐ എന്ന് യൂറോപ്പിലും മദ്രാസ് ഐ എന്ന് ഇന്ത്യയിലും ഇത് അറിയപ്പെടുന്നു .
     കാരണങ്ങൾ .
     പലപല കാരണങ്ങൾകൊണ്ടും ചെങ്ക്കണ്ണ് വരാം .അവ താഴെ കൊടുക്കുന്നു .
     1.................ബാക്ടീരിയ .
      2.................വൈറസ് 
      3.................കണ്ണിൽ അസ്വസ്ഥത ഉണ്ടാക്കുന്ന രാസവസ്തുക്കൾ .(ആസിഡ് ,അൽക്കലി ,ഷാംപൂ ,അഴുക്കുകൾ ,സുഗന്തദ്രവ്യങ്ങൾ )
      4 ................അലർജി .
      5 ................നവജാത ശിശുക്കളിൽ കാണുന്ന നിയോനൈട്ടൽ കണ്‍ഞ്ചന്ക്ടിവൈറ്റിസ് .
      6 ........,,,,,,,,രോഗകാരണങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഔട്ടൊഇമ്മ്യൂണ്‍ കണ്‍ഞങ്ക്ട്ടിവൈറ്റിസ്‌ .
     രോഗലക്ഷണങ്ങൾ .
    1  കണ്ണിലെ വെള്ളയും കണ്‍പോളയുടെ ഉൾഭാഗവും ചുവക്കുക .
    2  കണ്ണുനീർ കൂടുതലായി സ്രവിക്കപെടുക .
    3  കട്ടിയുള്ള മഞ്ഞ നിറമുള്ള ഒരു സ്രാവം പുറപ്പെടുക .അവ മുകളിലേയും താഴത്തെയും പുരികങ്ങളെ പരസ്പരം ഒട്ടിപ്പിടിപ്പിക്കുന്നു .പ്രതേകിച്ചും ഉറക്കത്തിൽനിന്നും ഉണരുന്പോൾ അതുകൊണ്ടുള്ള അസ്വസ്ഥത അനുഭവപ്പെടുന്നു .
    4  പച്ചയും വെള്ളയും നിറങ്ങളിലുള്ള സ്രാവങ്ങളും കാണാം .
    5  കണ്ണിനുള്ളിൽ ചൊറിച്ചിൽ അനുഭവപ്പെടുന്നു .
    6  കണ്ണിൽ ചൂടനുഭവപ്പെടുക .
    7  കാഴ്ച്ചയിൽ മങ്ങൽ അനുഭവപ്പെടുക .
    8  പ്രകാശം തട്ടുന്പോൾ അസ്വസ്തത അനുഭവപ്പെടുക .
ചികിൽസ
    
ചെങ്ക്കണ്ണ് വന്നാൽ എ

ജീവിതസന്പാത്യം khaleelshamras my diary

നീ ചെയ്യുന്ന കൊച്ചു കൊച്ചു സൽപ്രവർത്തികളിലെ
വലിയ വലിയ മൂല്യങ്ങളെ തിരിച്ചറിയുക .
അത്തരം കൊച്ചു കൊച്ചു സൽപ്രവർത്തികളാണ്
നിന്നെ വലിയ സന്പന്നനാക്കുന്നതെന്നും തിരിച്ചറിയുക .
അതുകൊണ്ട് അരികെ വരുന്നവർക്കൊക്കെ
ഒരു പുഞ്ചിരി ,
നല്ലൊരു വാക്ക് ,
ഒരറിവ്‌ ,
പ്രചൊദനം
ഒക്കെ നൽകാൻ നീ മറക്കാതിരിക്കുക .
അത് അവർക്കും നിനക്കും നൽകുന്ന സംത്രിപ്തിയാണ്
നിന്റെ ജീവിതസന്പാത്യം 

എന്റെ മാത്രം തെറ്റ് khaleelshamras my diary

നിന്റെ ശരീരമേ ഞാൻ കാണുന്നുള്ളൂ
അതിനുള്ളിലെ ആത്മാവിനെ ഞാൻ കാണുന്നില്ല .
ആത്മാവിന്റെ ശബ്ദമായ നിന്റെ ചിന്തകളെ
ഞാൻ കേൾക്കുന്നില്ല .
അതുകൊണ്ട് ഞാൻ കാണാത്ത ,
കേൾക്കാത്ത
നിന്നെ കുറ്റപ്പെടുത്താനോ
നിന്നെ നോക്കി അസൂയപ്പെടാനോ
എനിക്കവകാശമില്ല .
ഇനി ഞാനങ്ങിനെ ചെയയുന്നുവെങ്കിൽ
അത്
നിന്റെ തെറ്റല്ല
മറിച്ച്‌ എന്റെ മാത്രം തെറ്റാണ് .

നന്മയുടെ ദിശയിലേക്ക് khaleelshamras my diary

അയാൾ മരിച്ചു കിടക്കുന്നു .
അയാളുടെ ചലനമറ്റ ശരീരത്തിനു ചുറ്റും നാമും .
അയാളുടെ ഇന്നലെകളെ കുറിച്ചാണ്
എല്ലാർക്കും പറയാനുള്ളത് .
ചലന മറ്റ അയാളുടെ
ശരീത്തിന്റെ സ്ഥാനത്ത് സ്വൊന്തം ശരീരം
ഒന്ന് കാണാൻ
ചുറ്റുമുള്ളവർക്കാർക്കും കഴിയുനില്ല.
അയാൾ മാത്രം എന്നോ
മരണത്തിനായി ഒരുങ്ങുകയായിരുന്നു വെന്നും
ഞങ്ങളുടെ അടുത്തേക്കൊന്നും
ആ മരണം ഈ അടുത്തൊന്നും വന്നെത്തില്ല
എന്ന ധാരണയിൽ
അവർ വീണ്ടും അവരവരുടേതായ
കുറ്റപ്പെടുത്തലിന്റേയും
പരസ്പരം പെരുമനടിക്കലിന്റേയും
ലോകത്തിലേക്ക്‌ പോയി .
അയാളുടെ ചലനമറ്റ ശരീരത്തിനുപകരം
ഒരുനാൾ മറ്റുകുറേപേർക്ക്
കാണാനുള്ള സ്വൊന്തം ശരീരം
ഒന്നുകാണാൻ കഴിഞ്ഞിരിന്നുവെങ്കിൽ
ഈ യാത്ര മറ്റൊരു ദിശയിലേക്ക്
ആയിരുന്നേനെ .
നന്മയുടെ ദിശയിലേക്ക്
ശരിയുത്തരങ്ങളും തെറ്റുത്തരങ്ങളും my diary khaleelshamras

നിനക്ക് മുന്പിലെ ഓരോ നിമിഷവും
നിനക്കുള്ള ഓരോരോ ചോദ്യങ്ങളാണ് .
ആ ചോദ്യങ്ങൾക്ക് നീ കുറിക്കുന്ന
ഉത്തരങ്ങളാണ്
നിന്റെ ജീവിതം വിജയകരമായിരുന്നോ
എന്ന് വിധിയെഴുതുന്നത് .
അതുകൊണ്ട്
ഓരോ നിമിഷവും
നീ അഭിമുഘീകരിക്കുന്ന പ്രശ്നങ്ങള്ക്ക് ,
നീ കണ്ടുമുട്ടുന്ന വ്യക്തികൾക്ക്
ഒക്കെ മുന്പിൽ
ശരിയുത്തരങ്ങൾമാത്രം കുറിച്ചിടുക .
നന്മയും അറിവും കരുണയും
സമാധാനവും ഒക്കെ
ശരിയുത്തരങ്ങളും
തിന്മയും കോപവും മുശിപ്പും
അലസതയുമൊക്കെ
തെറ്റുത്തരങ്ങളും ആണെന്ന് നീ അറിയുക .

Monday, October 20, 2014

സംതൃപ്തി khaleelshamras.my diary

നിന്റെ ജീവിതവും നോക്കി നിൽക്കുന്നവരായി
ആരുമില്ല .
ആർക്കും അതുകാണാൻ താൽപ്പര്യവുമില്ല .
അപ്പോൾ നിന്റെ ജീവിതത്തിൽ
നീ സ്വൊയം സംതൃപ്തി കണ്ടെത്തണം .
നീ ചെയയുന്ന ഓരോ നന്മയും
കരുണയും
അറിവ് തേടിയുള്ള അന്വേഷണവും
നിന്റെ ജീവിതത്തിൽ നിന്നെ സംതൃപ്തനാക്കും .
ഓരോ നിമിഷത്തിലും നീ ഈ സംതൃപ്തി കണ്ടെത്തുക .
അങ്ങിനെ നിന്റെ ജീവിതത്തെ
ഒരു പരമകാരുണികനായ ഈശ്വരനുള്ള
സമർപ്പണമാക്കുക .

ക്ഷമ my diary khaleelshamras

എനിക്കിഷ്ടമില്ലാത്ത വാക്കുകളാണ്
നിന്റെ നാവിലൂടെ വരുന്നത് .
അവയെന്റെ ചെവിയിലൂടെ ഹൃദയത്തിലെത്തി
മനസ്സിനെ പ്രകന്പ്പനം കൊള്ളിക്കുന്നു .
പ്രതികരിക്കാൻ എന്റെ മനസ്സ് വെന്പ്പുന്നു .
മറുവശത്ത് എന്റെ അറിവും തിരിച്ചറിവും
എന്നോട് വേണ്ട വേണ്ട എന്നും മന്ത്രിക്കുന്നു .
ഞാൻ മൌനിയാവുകയാണ്
നിന്റെ കോപിച്ച ചുണ്ടുകൾക്ക് മുന്പിൽ
ഉള്ളിലെ ക്ഷമയുടെ ഭാഹ്യ രൂപമായ പുഞ്ചിരിയുമായി
ഞാൻ നിനക്ക് മുന്പിൽ നിൽക്കുന്നു .
എനിക്ക് വേണമെങ്കിൽ നിന്നോട് കൊപിക്കാമായിരുന്നു
പക്ഷെ അതിനുപകരമായി എന്റെ മനശാന്തിയെന്ന സന്പാത്യം
പണയം വെക്കേണ്ടിവരുമായിരുന്നു .
നിന്റെ ചുണ്ടിലെ കോപമായി കത്തിയെരിയുന്ന
ആത്മാവിലെ തീയണക്കാനുള്ള
ജലവും ഇല്ലാതാവുമായിരുന്നു .
അങ്ങിനെ എന്റെ ക്ഷമ
എന്നേയും നിന്നേയും
രക്ഷപ്പെടുത്തുകയായിരുന്നു .

Sunday, October 19, 2014

പ്രശ്നങ്ങൾ khaleelshamras my diary

ഇന്ന്‌ നിന്നെ അലട്ടുന്ന പ്രശ്നങ്ങൾക്കൊന്നും
നാളെ ഒരു പ്രസക്തിയുമില്ല .
അപ്പോൾ നാളെയുടെ കണ്ണുകൊണ്ട്
നിന്റെ ഇന്നത്തെ അലട്ടലുകളെ നോക്കികാണുക .
ഇന്ന് നിന്റെ മനസ്സിനെ മുറിവേൽപ്പിച്ച
പ്രശ്നങ്ങളൊക്കെ നാളെയുടെ
കുപ്പതൊട്ടിയിലേക്ക്‌ എറിയപെടും .
അതിപ്പോഴേ ചെയയുക എന്നത് മാത്രമാണ്
നിനക്ക് ചെയയാനുള്ളത് . 

നിന്റെ ചരിത്രം khaleelshamras

വരാനിരിക്കുന്ന ഒരു ജനതക്ക്
മറിച്ചുനോക്കാനുള്ള ഒരു ചരിത്രതാളിലെ
അക്ഷരങ്ങൾ മാത്രമാണ് നമ്മുടെ ജീവിതം .
വരാനിരിക്കുന്ന ഒരു മനുഷ്യസമൂഹത്തിന്റെ
ചുണ്ടിലൂടെ നീ നിന്റെ ഇന്നിനെ വായിക്കുക .
നിന്റെ ഇന്നനുഭവിക്കുന്ന
വേദനകൾക്കൊന്നും അവിടെ ഒരു പ്രസക്തിയുമില്ല .
ഭീതിക്കും പ്രസക്തിയില്ല .
നീ ജീവിക്കുക
നിന്റെ ചരിത്രം
നന്മയുടെ അക്ഷരങ്ങൾ കൊണ്ട് എഴുതപെട്ടതാവാനായി .

Sunday, October 12, 2014

Death khaleelshamras

Infinite no of sperms dies in this second,
Countless micro organisms dies in this moment.
Infinite no of cells and atoms
Faced there already programmed death in this moment.
Billions at animals and plants faced in this moment.
Many HUMANBIENGS too faced there deaths in this moment.
All except human lived there planed life
Obeyed the comments of GOd almighty.
But humanbeings the worked against this commant.
Only hope left for us
Believe in GOd as atoms and cells believed
Sperms and microorganisms believed.
Like earth and stars believed.
Follo his commants

വേണ്ടതും വേണ്ടാത്തതും

നിന്റെ എളിമ ,
നല്ല വാക്ക് ,
ഒരിത്തിരി സ്നേഹം 
പിന്നെ മനസ്സ് തുറന്നൊരു ചിരി 
ഇതൊക്കെ എല്ലാർക്കും ആവശ്യമാണ്‌ .
നിന്റെ അഹങ്കാരം ,
കുറ്റപെടുത്തലുകൾ ,
കോപം ഇതൊന്നും 
ആർക്കും വേണ്ട .
  

മനോഹര ചിത്രം khaleelshamras

എന്റെ ജീവിതം സഞ്ചരിച്ച വഴികളിൽ
വെച്ച് പകർത്തിയ ചിത്രങ്ങളാണ് .
ഓരോ ചിത്രവും
ഓരോരോ നല്ല കാലത്തിന്റെ ഓർമകളാണ് .
ഓരോ ചിത്രം കാണുംന്പോഴും .
ജീവിതത്തെ പിറകോട്ട്
ഓടിപ്പിച്ച് അവിടെയെവിടെയെങ്കിലും
സ്ഥിരതാമസമാക്കാൻ തോന്നുന്നു .
ജീവിതം അവിടെയൊക്കെ പാറിനടന്ന
നിമിഷങ്ങളിലോന്നിലും ഞാൻ സംത്ര്പ്തനായിരുന്നില്ല .
ഞാൻ ജീവിക്കുന്ന
ഈ  നിമിഷത്തിലും
ഞാൻ സംത്രിപ്തനല്ല .
അതുകൊണ്ടാണ് പിറകോട്ട് പോവാൻ
ഞാൻ ആഗ്രഹിക്കുന്നത് .
പിറകോട്ടുള്ള യാത്ര അസാധ്യമാണെന്നിരിക്കെ
എനിക്കൊന്നേ ചെയയാനുള്ളു .
നാളെ ഒരു നാൾ സുന്ദരമായി എനിക്ക് തോന്നുന്ന
ഈ നിമിഷത്തിന്റെ സൌന്ദര്യം ഇന്നേ ആസ്വദിക്കുക .
മരണം വരെയുള്ള ഓരോ നിമിഷത്തിന്റേയും .

Wednesday, October 8, 2014

അളാവാനായി khaleelshamras my diary

നീ വലിയ അളാവേണ്ട .
ജനനത്തിനു മുന്പേ നീ ഒരു ശൂന്യതയായിരുന്നു .
മരണത്തിനു ശേഷം
നിനക്ക് വീണ്ടും മറ്റൊരു ശൂന്യതയിലേക്ക് പോവാനുണ്ട് .
ഈ ജീവിക്കുന്ന നിമിഷങ്ങളിൽ
മറ്റുള്ളവർക്ക് നീ ഒരു ശൂന്യതയാണ് .
നിന്റെ ചിന്തകളിലേക്കും പ്രവർത്തികളിലേക്കും
ആരും നോക്കിനിൽക്കുന്നില്ല .
എല്ലാവരും സ്വോയം ആളായികൊണ്ടിരിക്കയാണ് .
സ്വൊന്തത്തിലേക്ക് മാത്രം നോക്കിയിരിക്കുകയാണ് .
അതുകൊണ്ട് നീ ആരെയും ഭയപെടേണ്ട .
ആരെങ്കിലും നിന്നെ ഭയപെടുത്തുന്നതായി
നിനക്ക് തോണുന്നുവെങ്കിൽ
നീ ഒന്നറിയുക
അത് നിന്നെ പേടിപ്പിക്കാനല്ല
മറിച്ച് അവർക്ക് അളാവാനായിയാണ് 7

Sunday, October 5, 2014

മായാത്ത പെരുന്നാൾ my diary khaleelshamras

ചില ജീവിത മുഹൂർത്തങ്ങളെ
വിട്ടുപോവാൻ നാം ആഗ്രഹിക്കാറില്ല .
ജീവിതം അവിടെ നിശ്ചലമായെങ്ങിൽ
എന്ന് ആശിച്ചു പോവും .
അത്തരം ധന്യ മുഹൂർത്തമാണ്
ഓരോ പെരുന്നാൾ ദിനവും .
ഈശ്വരനിലും വലിയവനായി ഒന്നും ആരുമില്ല
എന്ന മന്ത്രം ഉരുവിട്ട്
ദൈവ ഗ്രഹത്തിലേക്ക്‌ പുറപ്പെടുന്നതിന് മുന്പേ
തുടങ്ങും സന്തോഷത്തിന്റെ അലയടികൾ .
ഹൃദയത്തിൽ സ്വൊർഗീയ കാലാവസ്ഥ തെളിയും .
പിന്നെ ഒരു ആദ്യപിതാവിന്റെ പെരകുട്ടികളായ
മനുഷ്യർക്കിടയിലെ ആലിങ്ങനങ്ങളാണ്  .
സ്പർശിക്കുന്നത് പുതുവസ്ത്രങ്ങളണിഞ്ഞ്
സുഗന്തം പൂശിയ ശരീരങ്ങളാണേലും
ഒന്നാവുന്നത് രണ്ട് അത്മാവുകളാണ് .
പിന്നെ വിവിത ശരീരങ്ങളാവുന്ന കവചങ്ങളളെ
മറികടന്ന് സന്തോഷത്തിന്റെ
കുടക്കീഴിൽ
ഒരുമിച്ച്
വീട് വീടാന്തരമുള്ള സന്തർശനങ്ങളാണ് .
അതിന്റെ അനുസ്മരണമായി
മധുരവും രുചിവിഭവങ്ങളും പങ്കുവെക്കുന്നു .
ഓരോ പെരുന്നാൾദിനവും മായാതിരുന്നെങ്കിൽ
 എന്ന് ആഗ്രഹമുണ്ടെകിലും
മരണത്തിലേക്കുള്ള ഈ യാത്രയിൽ
അങ്ങിനെ ഒന്നുണ്ടാവില്ല എന്നുറപ്പുള്ളതിനാൽ
ഈ നിമിഷങ്ങളെ ഞാനെന്റെ ഓർമയുടെ ചെപ്പിൽ
കാത്തുവെക്കുന്നു .
ആവശ്യമുള്ളപ്പോഴൊക്കെ
എന്റെ ദുഖങ്ങളെ മാച്ചുകളഞ്ഞ  .
തൂവാലയാക്കാനായി .

Thursday, October 2, 2014

Hajj Mubarak

TODAY WE ALL REMIND THE HISTORY OF OUR PROPHET ABRAHAM. HE AND HIS FAMILY WAS EXAMINED A LOT FROM GOD ALMIGHTY. BUT HE NEVER WENT AWAY FROM HIS FAITH.PEACE AND SUBMISSION IS OUR PATH .A PATH SHOWN BY ALL MESSENGERS AND HOLY BOOKS.MANY PEOPLES DEVIATED FROM THIS MESSAGE.SO MANY MANY SECTS AND FAITHS WHERE CREATED.PROPHET ABRAHAM WHOM WE CALL AS IBRAHIM IN ARABIC AND ARAMIC AVRAAM IN MALAYALAM IS MENTIONED IN ALL RELEGIONES.HE WAS THE TEACHER OF MONOTHEISM.REMEMBER THIS WORLD IS NOT THE HEAVEN, BUT IT IS AN EXAMINATION HALL. WHAT ALL THING WE POSSES IS A JUST A QUESTION .WHAT WE HEAR IS A TEST.YOU WILL BE INSULTED A LOT FROM WITHIN AND OUTSIDE.BUT YOU HAVE TO BE WITH PEACE, MERCY AND HARMONY IN ORDER TO WRITE THE CORRECT ANSWER FOR THIS QUISTIONES.SUBMITT YOUR INDIPENDENT WILL TO GOD ALMIGHTY ONLY LIKE OUR PROPHET IBRAHIM اSUBMITTED.(May peace from GOD الله
almighty be upon him)
HAJJ MUBARAK

Saturday, September 27, 2014

ചോദ്യങ്ങൾ khaleelshamras

ഓരോരോ കൊച്ചു കൊച്ചു ചോദ്യങ്ങളാണ് 
നിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്ന 
ഓരോ നിമിഷവും .
ഓരോ മനുഷ്യരായി ,സംഭവങ്ങളായി 
ആ ചോദ്യങ്ങൾ 
നിന്റെ ജീവിതമാവുന്ന 
ചോദ്യകടലാസ്സിൽ പ്രത്യക്ഷപ്പെടുന്നു .
ഈ ഭൂമിയിൽ നടക്കുന്നതെല്ലാം 
നിനക്കുള്ള ചോദ്യമാണ് .
നീ തീർച്ചയായും അവക്കൊരു ഉത്തരം 
കുറിച്ചിട്ടേ പറ്റൂ .
സ്നേഹമായി ,കാരുണ്യമായി 
അറിവ് നേടലായി 
സമയം കലഞ്ഞുകുളിക്കാതിരിക്കലായി 
നീ ശരിയുത്തരങ്ങൾ കുറിച്ചിടുന്പോൾ ,
കോപമായി  ,വിവേചനമായി
അസൂയയായി
സമയം പഴാക്കലായി
നീ തെറ്റുത്തരങ്ങളും കുറിച്ചിട്ടു പോവുന്നു .
ജീവിതമാവുന്ന ഉത്തരകടലാസിൽ
നന്മയുടെ ശരിയുത്തരങ്ങൾ മാത്രം കുറിച്ചിടുക .

Friday, September 26, 2014

സ്നേഹത്തിന്റെ ഭാഷkhaleelshamras

മൌനം സ്നേഹത്തിന്റെ ഭാഷയാണ്‌
കോപം വെറുപ്പിന്റേയും .
പുഞ്ചിരി മൌനത്തിന്റെ ശബ്ദമാണ് .
അട്ടഹാസം കോപത്തിന്റേയും .
മൌനത്തിനപ്പുറത്ത്
ശാന്തമായൊരു ആത്മാവിന്റെ വസന്തമാണ് .
കോപത്തിനപ്പുറത്ത്
ആത്മാവ് കത്തിയെരിയുകയാണ് .

ക്ഷമിക്കാനുള്ള പരീശീലനം khaleelshamras

ക്ഷമ ഒരു സ്പോർട്ട്സ് പോലെയാണ്
നല്ല പരിശീലനം
ആ ആവശ്യമായ സ്പോർട്ട്സ്.
സ്വൊന്തം കുടുംബത്തിൽനിന്നും 
വേണം ആദ്യ പരിശീലനം തുടങ്ങാൻ .
വാക്കുകളായോ പ്രവർത്തികളായോ 
പ്രിയപെട്ടവർ തരുന്ന അനുഭവങ്ങളെ ഒരു പന്തായികണ്ട് 
ക്ഷയമയാവുന്ന ബാറ്റുകൊണ്ട് അടിച്ചു പായിക്കുക .
നല്ലൊരു പന്ത് എറിഞ്ഞു തന്നതിന് സമ്മാനമായി 
സ്നേഹം പകരം നല്കുക .
പിന്നെ സമൂഹത്തിലേക്ക് 
ചെല്ലുക 
നിന്റെ ക്ഷമ പരീക്ഷിക്കാൻ 
ഒരുപാട് അനുഭവങ്ങൾക്കായി നീ കാത്തിരിക്കുക .
അവയെയൊക്കെ അടിച്ചു പായിപ്പിക്കാനും .
ഇതിലും വേഗത്തിൽ വരുന്ന വേറെകുറേ പന്തുകളുണ്ട്
അവ നിന്റെ മനസ്സ് തൊടുത്തു വിടുന്ന പന്തുകളാണ് .
ക്ഷമയുടെ ബാറ്റ്കൊണ്ട്
അവയെ നിന്റെ ആത്മാവിന്റെ ബൌണ്ടറി കടത്തുക .
അങ്ങിനെ ക്ഷമിക്കാനുള്ള പരീശീലനമായി
നീ ജീവിതത്തെ മാറ്റുക . 

പ്രതിഫലനം khaleelshamras

ഭാഹ്യലോകത്തിന്റെ പ്രതിഫലനമല്ല
നിന്റെ ആത്മാവിന്റെ കണ്ണാടിയിൽ തെളിയേണ്ടത്‌ .
മറിച്ച് നിന്റെ ശാന്തമായ ആത്മാവിന്റെ
പ്രതിഫലനമാണ്
നിനക്കുചുറ്റും തെളിയേണ്ടത്‌ .

മരണത്തിന്റെ മുൾമുനയിൽ khaleelshamras my diary

സ്വൊന്തം മരണവും കാത്ത് കാത്തിരിക്കുന്ന മനുഷ്യർ നാം.
മരണത്തിന്റെ മുൾമുനയിൽ നിന്ന് 
ജീവിതത്തോടും ഈ സമയത്തോടും 
വിടപറയാൻ കാത്തിരിക്കുന്ന 
നമുക്കിടയിൽ എന്തിനാ 
ഒരു വൈരാഗ്യം .
എന്തിനാ നാം പരസ്പരം 
അസൂയ പെടുന്നത് .
ഈ ഇത്തിരിപോന്ന ജീവിത നിമിഷങ്ങളിൽ 
എനിക്കും നിനക്കും 
വേണ്ടത് ഇത്തിരി സ്നേഹം മാത്രം .
അല്ലാതെ 
സന്പത്തിന്റെയോ പതവിയുടേയോ 
പേരിൽ എനിക്കും നിനക്കും ഇടയിൽ 
പരസ്പരം പെരുമ നടിക്കലല്ല .
പരസ്പരം കുറ്റം പറയലല്ല .

Thursday, September 25, 2014

My diary

ആകാശത്തിലെ നക്ഷത്രങ്ങളേയും
വലിപ്പത്തിലും എണ്ണത്തിലും അത്രത്തോളമെത്തില്ലെങ്കിലും .
ഭൂമിയിലെ മനുഷ്യരേയും ഒന്ന് താരതമ്യപെടുത്താം.
രണ്ടും ഓരോരോ ഭ്രമണപഥത്തിലൂടെ യാത്രചെയ്യുന്നു .
പരസ്പരം കൂട്ടിമുട്ടാതെ യാത്രചെയ്യുന്നു .
രണ്ടു നക്ഷത്രങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്നില്ല .
അതുപോലെ മനുഷ്യരും .
അവരവരുടേതായ
ജീവിതമാവുന്ന ഭ്രമണപഥത്തിലൂടെ
സ്വൊന്തം ചിന്തകളും പേറി യാത്രചെയ്യുന്ന സഞ്ചാരികൾ .
അതുകൊണ്ട് തന്നെ
മറ്റൊരാളുടെ നാവിൽനിന്നും വരുന്ന
നിനക്കിഷ്ട്ടമില്ലാത്ത ഒരുവാക്കും
നിന്റെ മനശാന്തി തകരാൻ നിമിത്തമാവരുത് .
കാരണം അത്
അവരുടെ നാവിലൂടെ പുറംതള്ളപ്പെട്ട
അവരുടെ ചിന്തയിലെ അഴുക്കാണ് .
ആ അഴുക്ക് നിന്റെ കാതുകൊണ്ട്‌  സ്വീകരിച്ച്
നിന്റെ മനസ്സിൽ കുടിയിരുത്തിയാൽ
ആ ധുർഗന്തത്തിൽ
നിന്റെ മനസ്സ് അശുദ്ധമാവും .

ജീവിത ലക്ഷ്യം .khaleelshamras

ജീവിതത്തിന് ഒരു ലക്ഷ്യം വേണം ,
ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ
നിമിഷത്തേയും
ആ ലക്ഷ്യത്തിലേക്കുള്ള വഴിയാക്കണം .
നിന്റെ ലക്ഷ്യത്തിലേക്കുള്ള
യാത്രയിൽ
നിനക്കുള്ള മുതൽകൂട്ടുകൾ
ക്ഷമയും ,സ്നേഹവും അറിവുമാണ് .
അവ കൈവിടാതെ സൂക്ഷിക്കുക .
വാക്കുകളായും പ്രവർത്തികളായും
അവ പ്രതിഫലിക്കണം .
നല്ലവാക്ക് പറയുക .
നിന്റെ നാവിന് മറ്റൊരാൾക്ക്
നൽക്കാൻ കഴിയുന്ന ഏറ്റവും വിലപ്പെട്ട സമ്മാനം അറിവ് ആണ് .
അറിവ് നേടലും പങ്കുവെക്കലുമാവണം
നിന്റെ ജീവിത ലക്ഷ്യം .
ആ അറിവിനെ സ്വൊർഗത്തിലേക്കുള്ള കവാടമാക്കലും .

Monday, September 22, 2014

Enemy.my diary khaleelshamras

 IF YOU ARE HAVING AN ENEMY,
YOU ARE THE ONE WHO IS THINKING MORE ABOUT HIM.
SO NEVER CREATE A PERSON OR ORGANISATION
AS YOUR ENEMY.
IT WILL MAKE YOUR SOUL DIRTY.
LOVE ALL
WITHOUT SKIPPING FROM YOUR PRINCIPLES.
THOUGHTS ABOUT YOUR ENEMY NEVER BECOMES A GOOD ONE.
IT IS DIRTY ,
DIRTY OF YOUR OWN SOUL.

മനശാന്തി khaleelshamras my diary

ഭാഹ്യ ലോകത്തെ കൊടുങ്കാറ്റിൽ
പാറിപോവാനുള്ളതല്ല നിന്റെ മനശാന്തി .
ഭാഹ്യ ലോകത്തെ ഒരു കൊടുങ്കാറ്റിനും
നിന്റെ ക്ഷമയുടേയും ,ധൈര്യത്തിന്റെയും
കവാടങ്ങൾ തകർത്ത്
ഉള്ളിൽ പ്രവേശിക്കാനുള്ള ശക്തിയില്ല .
ഭൂമിയിലെ കൊടുങ്കാറ്റ്
ചന്ദ്രനെ ഇളക്കാത്തപോലെ .
അവ രണ്ടും രണ്ട് ദിശയിലാണ് .
ഇനി നിനക്ക് ചുറ്റുമുള്ള
പ്രശ്നങ്ങൾ നിന്റെ മാസ്സിന്റെ ശാന്തി
തല്ലിതകർക്കുന്നുവെങ്കിൽ അതിനുത്തരവാതി
നീ മാത്രമാണ് .

ശത്രു. My diary khaledlshamras

നിന്റെ ചിന്തകളിൽ നിറഞ്ഞൊഴുകുന്നത്
നിന്റെ ശത്രുവാണ് .
ശത്രുവിനെ കുറിച്ചുള്ള ചിന്ത
മനസ്സിന്റെ അഴുക്കാണ് .
അപ്പോൾ
മനസ്സിന്റെ ശാന്തമായ ഒഴുക്കിന്
നിനക്ക് വേണ്ടത്
ഒരേയും ശത്രുവായി കാണാതിരിക്കുക എന്നതാണ് .
സ്വൊന്തം ആദർശത്തിൽ അടിയുറച്ചു നിന്ന്
എല്ലാവരേയും എന്ത്തിനേയും സ്നേഹിക്കുന്ന മനസ്സുണ്ടാക്കുക.
അല്ലാതെ ഉള്ളിൽ ഒരു ശതൃവിനേയും പേറി
ജീവിതം അശുദ്ധമാക്കുകയല്ല വേണ്ടത് .

Saturday, September 20, 2014

നിന്നെ നയിക്കേണ്ടതu. Khaleelshamras my diary

മനുഷ്യനിർമിത നാമകരണങ്ങളും
മനുഷ്യപേരിലുള്ള സംഘടനകളേയും ഉപസംഘടനകളേയും മാറ്റിവെക്കുക .
എന്നിട്ട് നിന്നേക്കാൾ വലിയ നിന്റെ അത്രമൂല്യമില്ലാത്ത നക്ഷത്രങ്ങളിലേക്ക് 
നോക്കുക .
ഈ ഭൂമിയിലെ മറ്റു ജീവജാലങ്ങളിലേക്ക് നോക്കുക 
സസ്യങ്ങളിലേക്കും സൂക്ഷ്മജീവികളിലേക്കും നോക്കുക .
നീ ശ്വസിക്കുന്ന വായുവിലേക്കും കുടിക്കുന്ന വെള്ളത്തിലേക്കും നോക്കുക .
തങ്ങൾക്കായി നിശ്ചയിക്കപെട്ട നിയമവിലക്കുകളിൽനിന്നും 
ഒരിത്തിരി പോലും തെന്നിപോവാതെ 
ജീവിക്കുന്ന അവയുടെ ജീവിതം നീ കാണുക .
ഒരു മാഹാവിസ്‌ഫോടനത്തിൽ അവയുണ്ടായി 
എന്ന തത്വം ശരിയാണെങ്കിൽ പോലും 
അതിനും നിമിത്വമായൊരു ശക്തിയെ 
ആ സ്‌ഫോടനത്തിന് ശേഷം 
ഈ നകഷത്രങ്ങളെ അതാതു ഭ്രമണപതങ്ങളിൽ 
വിന്യസിക്കാൻ നിമിത്തമായ
കോശങ്ങൾക്കും ആറ്റങ്ങൾക്കും 
രൂപഘടന ലഭിക്കാൻ കാരണമായ 
ആ മനുഷ്യ ചിന്തകൽക്കപ്പുറത്തെ ശക്തിയെ കണ്ടെത്തുക .
പരസ്പരം കലഹിച്ചു കൊണ്ടല്ല 
ചിന്തിച്ചുകൊണ്ട്‌ ,പഠിച്ചുകൊണ്ട് .
ആ ശക്തിയെ ആരാധിക്കുക ,
അവന് മുന്പിൽ തലകുനിക്കുക ,
ദൈവമെന്നും ,ഈശ്വരനെന്നും ഒക്കെ നീ വിളിച്ച 
ആ ശക്തിയെ ആരാധിക്കുക .
സൂര്യൻ എങ്ങിനെയാണോ ആ ദൈവത്തെ ആരാധിക്കുന്നത് ,
നിന്നിലെ കോശങ്ങളും നീ ശൊസിച്ച വായുവും 
എങ്ങിനെയാണോ വിട്ടുവീഴ്ച ചെയയാതെ 
നിശ്ചയിക്ക പെട്ട ജീവിതം 
അവക്ക് നിർണയെക്കപ്പെട്ട 
വിധിവിലക്കുകൾക്കനുസരിച്ച്‌ ജീവിക്കുന്നത് 
അതുപോലെ ജീവിക്കുക .
ഈ പ്രപഞ്ചവും അതിലുള്ളതെല്ലാമും 
തങ്ങളുടെ കർമങ്ങളിലൂടെ 
ഒരു ദൈവത്തിനുള്ള സമർപ്പണമാക്കി 
ജീവിതത്തെ മാറ്റുന്പോൾ .
നിന്റെ സ്വൊതന്ത്ര ഇച്ചകളേയും ,ചിന്തകളെയും 
അതിലൂടെ രൂപം കൊള്ളുന്ന നിന്റെ മനസ്സിനേയും മാത്രം 
എന്തിന് ഈ ഈശ്വരനിലുള്ള അർപ്പണത്തിൽനിന്നും 
മാറ്റിനിര്‍ത്തുന്നത് .
ഉള്ളിലും പുറത്തുമുള്ള തർക്കങ്ങളും ,
കുറ്റപെടുത്തലുകളുമല്ല 
നിന്നെ നയിക്കേണ്ടത് .
മറിച്ച് സൂര്യനേയും ചന്ദ്രനേയും നക്ഷത്രങ്ങളേയും 
കോശത്തേയും ആറ്റത്തേയും പിടിച്ചുനിർത്തിയ 
നിന്റെ ചിന്തകളെക്കാൾ നിന്നോടടുത്തുള്ള 
ദൈവത്തിലുള്ള ആത്മഭന്തമാണ് നിന്നെ നയിക്കേണ്ടത് .


Clapping.khaleelshamras

When you are clapping for others Or for other thing. Never forgot the most important person in the planet is flapping for them .