വിശ്രമം my diary khaleelshamras

ഇന്ന് നീ രോഗിയാണ് .
രോഗ ശമനത്തിന് വിശ്രമം
അനിവാര്യമാണ് .
നിത്യേന ചെയ്യുന്ന വ്യായാമം
ഇന്നും നിർവഹിക്കാൻ
നിന്റെ മനസ്സ് വെമ്പുന്നു .
ആ വ്യായാമം
നിനക്ക് ലഭിക്കേണ്ട
വിശ്രമത്തിന് തടസ്സമാവും .
ഇന്ന് വ്യായാമം മുടങ്ങിയാൽ
നാളെയും മുടങ്ങുമോ എന്ന ആശങ്കയാണ്
ഈ രോഗാവസ്ഥയിലും
നിന്നെ അതിന് പ്രേരിക്കുന്നത് .
നാളെകളെകുറിച്ചുള്ള ആ ആശങ്ക ഒഴിവാക്കി
ഈ ഇന്നിൽ നിന്റെ ജീവിതത്തിനു
ഏറ്റവും അനിവാര്യമായതെന്തോ
അതു ചെയ്യുക .
നാളെ പൂർണ ആരോഗ്യവാനാവുമ്പോൾ
വ്യായാമം തുടരാം .
ഇന്ന് ആരോഗ്യം നിലനിർത്താനും
രോഗവിമുക്തനാവാനും
വിശ്രമിക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്