നിന്റെ പുസ്തകം khaleelshamras

പിറവി നിന്നിൽ
ഒരു തൂലികയേൽപ്പിച്ചു .
ആ തൂലികയെ ജീവിതമെന്നു വിളിച്ച് .
അതേ പിറവി
നിനക്കായി
ഒരു പുസ്തകവും
സമ്മാനിച്ചു .
സമയമെന്ന പുസ്തകം .
പിറവിയിൽ
ആ താളുകൾ
ശൂന്യമായിരുന്നു .
പിന്നെ നീ
ജീവിതമെന്ന തൂലികകൊണ്ട്
ആ താളുകളിൽ
എന്തൊക്കെയോ
കുറിച്ചിടാൻ തുടങ്ങി .
ഇനി മരണം
വരും .
നീ കുറിച്ചിട്ട
നിന്റെ പുസ്തകം
തിരികെ വാങ്ങാൻ .
ആ പുസ്തകത്തിന്‌
മാർക്കിടാൻ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്