ഒരിക്കലും മായാത്ത ചിത്രം .khaleelshamras

വർഷങ്ങൾക്ക് ശേഷം
അവൾ അവനു മുന്നിൽ പ്രത്യക്ഷപെട്ടു .
അവൾ അവനെ അറിഞ്ഞിരുന്നില്ല
പക്ഷെ
അന്ന് ഒളികണ്ണിട്ട് അവളെ
എത്തിനോക്കിയ നാളുകളിൽ
അവൻ കണ്ട
അവളുടെ ജീവിത കഥകൾ
ഓരോനായി വിവരിച്ചു കൊടുത്തു .
അത് ഒരു സംഗീതമായി
അവളുടെ ഹ്രദയത്തിൽ മുഴങ്ങി .
അവൾ ചോദിച്ചു .
നിങ്ങൾ എന്നെ എന്തുകൊണ്ട്
ഇത്രക്ക് ഓർമിക്കുന്നു .
അവൻ പറഞ്ഞു
ജീവിതത്തിൽ അങ്ങിനെയാണ്
ഹ്രദയത്തിൽ കുറിച്ചിടാൻ
ഓരോ നിമിഷവും
എന്തൊക്കെയോ കൊണ്ട് വരും
അതിൽ മിക്കവയും
പിന്നീട് സ്വയം മാച്ചു കളയും
ചിലത് എന്നെന്നേക്കുമായി
അവശേഷിക്കും .
അതിലൊന്നാണ് നീ
എന്നിൽ ഒരിക്കലും മായാത്ത ചിത്രം .
അവൾ ആ ചിത്രം
ഈ വയ്കിയ വേളയിൽ കണ്ടു .
ഇരുവർക്കുമായി മറ്റൊരെയോ
ഇണകളാക്കാൻ ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു .
ഈ മായാത്ത ചിത്രം തിരിച്ചറിഞ്ഞപ്പോൾ
അവൾ പറഞ്ഞു
എനിക്കൊന്നും വേണ്ട
നിങ്ങളുടെ ജീവിതത്തിന്റെ
ഭാഗമായാൽ മാത്രം മതി .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്