കൊള്ളയടിക്കപെട്ട മനസ്സ് khaleelshamras

ശാന്തമായ മനസ്സിനുടമയായ 
അവൻ ഒരു 
കടൽതീരത്ത് വെച്ച് 
അവളെ കണ്ടു .
ഒരൊറ്റ നോട്ടം 
അവളെ അവൻറെ ഹ്രദയത്തിലെ 
രാജകുമാരിയാക്കി .
അവളുടെ സുന്ദരമായ 
ശരീരം അവൻറെ ചിന്തകളിൽ 
നിറഞ്ഞു നിന്നു .
അവന്റെ ഹ്രദയം അവൾക്കുമുമ്പിൽ തുറന്നു 
അവൾ അതിൽ വസിക്കാമെന്നും 
അവന്റേതാവാമെന്നും ഉറപ്പുനൽകി .
അവൾ മനസ്സുകൾ കയ്മാറി 
അവൻറെ ശാന്തമായ മനസ്സ് അവൾക്കും 
അവളുടെ അശാന്തമായ മനസ്സ് അവനും 
കയ്മാറി .
വീട്ടിലെ ഒരുപാട് പ്രശ്നങ്ങളാൽ
സാമ്പത്തികവും അല്ലാത്തതുമായ 
പ്രശ്നങ്ങൾ അവളുടെ മനസ്സ് 
അശാന്തമായിരുന്നു .
അവൻ അവളുടെ പ്രശ്നങ്ങൾക്ക് 
മരുന്നായി .
സ്വൊന്തം സമ്പാത്യം മുഴുവൻ 
പിന്നീട് കടമെടുത്തും 
സ്വൊന്തം പ്രിയപെട്ടവളുടെ 
പ്രശ്നങ്ങൾക്കുള്ള ഉത്തരമായി അവൻ മാറി .
അങ്ങിനെ അവൾ പൂർണമായും 
ശാന്തയായി .
ശാന്തമായ മനസ്സ് സ്വന്തമാക്കിയപ്പോൾ 
അവൾ അവനോട് പറഞ്ഞു 
ഇനി നിനക്ക് പോവാം .
അവന്റെ ഹ്രദയം പിടഞ്ഞു 
അവസാനം അവന് അവളെ 
കേൾക്കേണ്ടി വന്നു .
കൊള്ളയടിക്കപെട്ട സ്വൊന്തം മനസ്സ് 
അവളിൽ ഉപേക്ഷിച്ച് .
 

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്