അവളെ കുറിച്ചുള്ള സ്വൊപ്നങ്ങൽ khaleelshamras

നോട്ടമെന്ന ക്യാമറയിലൂടെ 
അവൻ അവളുടെ ചിത്രം 
മനസ്സിൽ പകർത്തി .
അവൻറെ ചിന്തകളിൽ 
അവൾ ഒഴുകി ഒഴുകി നടന്നു .
അവൻ മൌനിയായിരുന്നപ്പൊഴൊക്കെ 
അവളുടെ ശബ്ദം 
ഒരു സംഗീതമായി 
അവൻറെ ഹ്രദയത്തിൽ 
പെയ്തിറങ്ങുകയായിരുന്നു .
ആ ഒറ്റ നോട്ടത്തിനു ശേഷം 
പിന്നീടവൻ അവളെ കണ്ടതേയില്ല .
പക്ഷെ ഒരുനാൾ വീണ്ടും കണ്ടുമുട്ടുമെന്നും 
അന്ന് അവൻ അവൾക്കായി 
പണിതുകൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ 
പൂന്തോപ്പ്‌ അവൾക്കായി സമർപ്പിക്കാമെന്ന 
പ്രതീക്ഷയോടെ 
അവന്റെ ഓരോ നിമിഷത്തിലും 
അവളെ നിറച്ചു .
പിന്നീട് അപ്രതീക്ഷിതമായി 
വീണ്ടും അവളെ കണ്ടുമുട്ടി .
കൂടെ അവളുടെ ഹ്രദയം 
വിലക്കുവാങ്ങിയ ഒരാളുമുണ്ടായിരുന്നു .
അവന്റെ മനസ്സിൽ അവൾക്കായി 
ഒരുക്കിയ പൂന്തോപ്പ്‌ വാടി 
അരുവികൾ വറ്റി വരണ്ടു .
എന്തൊക്കെയോ ആവേണ്ടിയിരുന്ന 
അവന്റെ ജീവിത ദിശയെ 
മാറ്റാൻ ഒരുക്കപെട്ട ഒരു 
കെണിമാത്രമായിരുന്നു 
അവളെ കുറിച്ചുള്ള സ്വൊപ്നങ്ങൽ 

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്