മഞ്ഞുകാലത്തിന്റെ ഓർമ്മകൾ khaleelshamras t

ഡിസംബറിന്റെ കുളിർക്കാറ്റ് ശരീരത്തെ
തലോടുന്പോൾ
മനസ്സിൽ നിന്നും
മുന്പെന്നോ ഞാൻ ശേഘരിച്ചു
വെച്ച യൂറോപ്പിലെ
ദിന രാത്രങ്ങളാണ്
പുനർജനിക്കുന്നത് .
മഞ്ഞുകാലത്തിന് ഒരു പ്രശ്നമുണ്ട്
ആ കാലത്ത് ജീവിക്കുമ്പോൾ
ഇതൊന്നു കഴിഞ്ഞെങ്കിൽ
എന്ന് കരുതും.
പക്ഷെ പോയി കഴിയുമ്പോഴാണ്
അറിയുക .
ആത്മാവ് നിറയെ  മഞ്ഞുകാലം
ഒരുപാട് സമ്മാനങ്ങളും
ഭാക്കിയാക്കിയാണ്
പോയ്മറഞിരിക്കുന്നത് എന്ന സത്യം .
പിന്നീടുള്ള കാലങ്ങളിൽ
ആത്മാവ് ഭക്ഷണം
കണ്ടെത്തുന്നതും
ഈ സമ്മാനപൊതികളിൽനിന്നാണ് .
കവികൾക്ക്
അക്ഷരങ്ങളും
കാമിതാക്കൾക്ക്
സ്നേഹത്തിന്റെ വസന്തവും
ഒക്കെ ആ ഇറ്റിറ്റു വീണ
മഞ്ഞു കണങ്ങളിലുണ്ടായിരുന്നു .
അന്ന് ഞാനതറിഞ്ഞില്ല
കാരണം ആ കൊടും തണുപ്പിൽ
മരവിച്ചു വിറച്ച എന്റെ
ശരീരത്തിനെവിടെയായിരുന്നു
അതൊക്കെ കാണാനും കേൾക്കാനും
നുകരാനും സമയം .
തൂവെള്ളയിൽ പൊതിഞ്ഞ
ആ മരങ്ങളും കത്രീടലുകളും
വെള്ളത്തെ ഉമ്മവെച്ചു മൂടി
അതിനു മീതെ
നടക്കാൻ പാകത്തിലാക്കിയ
അരുവികളും .
കട്ടിയുള്ള കോട്ടിട്ട്
മഞ്ഞിൽ കാലെടുത്തുവെച്ച്
നടന്നു നീങ്ങിയപ്പോൾ
എവിടെന്നൊക്കെയോ വന്ന
മഞ്ഞുകട്ടകൾ കൊണ്ടുള്ള ആ ഏറുകൾ
ഒരിക്കൽകൂടി കിട്ടിയെങ്കിൽ
എന്ന് ആശിച്ചു പോവുകയാണ് .
ആ ഏറുകൾ ദേശ്യംകൊണ്ടായിരുന്നില്ല
അതൊരു ഹോബ്ബിയാണ്
മഞുകാലമായാൽ
അങ്ങിനെയാണ് .
അതിങ്ങിനെ ഒരുട്ടികൂട്ടി
വഴിയിലൂടെ കടന്നുവരുന്നവർക്ക്
നേരെ ഏറിയും .
അതേ മഞ്ഞുകട്ടകൾ
ഒതുക്കി വെച്ച്
സ്വൊപ്നസ്വൊദങ്ങളും രൂപങ്ങളുമൊക്കെ
ഉണ്ടാക്കുകയും ചെയ്യും .
യൂറോപ്പിലെ എന്റെ മഞ്ഞുകാലങ്ങൾക്ക്
ഇനിയും എന്തൊക്കെയോ
നിന്നോട് പറയാനുണ്ട് .
എന്നെങ്കിലും എന്റെ ആത്മാവിനരികിലൂടെ
നടക്കാൻ നിനക്കു
കഴിഞ്ഞാൽ
ഞാൻ ഇവിടെ പറയാത്ത അനുഭവങ്ങളേയും
നിനക്ക് കാട്ടിത്തരാം .
അതുവരെ ആ
മഞ്ഞുകാലത്തിന്റെ
ഓർമ്മകൾ
നിന്നിലും സന്തോഷത്തിന്റെ
കാലാവസ്ഥ സൃഷ്ട്ടിക്കട്ടെ .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്