ആഘോഷിക്കുക ഈ ഒരു നിമിഷത്തെ .khaleelshamras diary

വരാനിരിക്കുന്ന ഒരു പുതു വർഷത്തിനായുള്ള
കാത്തിരിപ്പിലാണ് എല്ലാരും .
പുതിയ സോപ്നങ്ങൾ ,
പുതിയ പദ്ധതികൾ
അങ്ങിനെ പുതുമ നിറഞ്ഞ എന്തൊക്കെയോ
ജീവിതത്തിൽ സൃഷ്ട്ടിക്കാനുള്ള
ചിന്തകളിലാണ് മനസ്സുകൾ .
പക്ഷെ വരാനിരിക്കുന്ന ഏതൊരു
നിമിഷത്തേക്കാളും സുന്ദരമായൊരു
നിമിഷം എല്ലാരുടെയും
ജീവിതത്തിന്റെ കൈകളിൽ ഉണ്ടായിട്ടും
പഴകി തുരുമ്പിച്ചു പോവേണ്ട ഒരു നാളേക്കായി
കാത്തിരിക്കുകയാണ് .
ഈ ഒരു നിമിഷത്തെ തിരിച്ചരിയുക
വരാനിരിക്കുന്ന ഏതൊരു സമയത്തേക്കാൾ
സുന്ദരമായ ഈ ഒരു നിമിഷമാണ്
നിൻറെ പുതുവർഷത്തിന്റെ തുടക്കവും ഒടുക്കവും
നിന്റെ സോപ്നങ്ങൾക്ക്
ലക്ഷ്യ പ്രാപ്തിയിലേക്കുള്ള 
വഴി തുടങ്ങുന്നത് ,
നിന്റെ വിജയം കുടികൊള്ളുന്നത്
ഈ നിമിഷത്തിലാണ് .
അതുകൊണ്ട് ആഘോഷിക്കുക
ഈ ഒരു നിമിഷത്തെ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്