Posts

Showing posts from December, 2013

പുതുപുത്തൻ നിമിഷങ്ങൾ .last diary of2013 khaleelshamras

Image
നിൻറെ ജീവിതത്തിലേക്ക്
കടന്നുവരാനൊരുങ്ങി നിൽക്കുകയാണ്
കുറേ പുതുപുത്തൻ നിമിഷങ്ങൾ .
നീ കണ്ട സൊപ്നങ്ങളുടെ സാക്ഷാത്കാരമായി ,
നിന്റെ പ്രയത്നത്തിന്
വിജയമെന്ന സമ്മാനമായി ,
നിൻറെ സ്നേഹത്തെ തട്ടിയുണർത്താനായി
കുറേ അഥിതികളേയുമായി
ആ നിമിഷങ്ങൾ ഓരോനായി
നിൻറെ ജീവിതത്തിൽ
പ്രത്യക്ഷപെട്ടുകൊണ്ടേയിരിക്കും .
നീ അലസനാവാതെ ,
ലക്ഷ്യം മറന്ന്
അവയെ തട്ടികളയാതിരിക്കുക .
ഈ നിമിഷങ്ങളിലെവിടെയോ
നിന്റെ അന്ദ്യമുണ്ട് .
നീ അവസാനിക്കുന്ന
ആ നിമിഷം വരെയുള്ള
സമയമേ നിനക്കുള്ളൂ .
അത് കളഞ്ഞു കുടിക്കരുത് .
പാഴാക്കരുത് .
നന്മ മാത്രം ചെയ്യുക ,
കളങ്കമില്ലാത്ത മനസ്സ് നിലനിർത്തി
നല്ലവനായി ജീവിക്കുക .
ജീവിതത്തിന്റെ അന്തിയിൽ
എല്ലാ മേഘലകളിലും വിജയം
കയ്വരിച്ച ഒരു ജീവിതം ഈ ഭൂമിക്ക്
സമ്മാനിക്കാൻ ,
തലമുറകൾക്ക് മാത്ര്കയാക്കാൻ
ഇവിടെ ഭാക്കിയാക്കേണ്ടതുണ്ട് .
അതിന് ഈ നിമിഷങ്ങളെ
പാഴായി പോവാതെ
ഉപയോഗപെടുത്തുക .

വസന്തകാലം .khaleelshamras diary

നിന്റെ വാക്കുകൾ
മനസ്സുകളെ വെട്ടി മുറിക്കാനുള്ള കത്തിയല്ല .
അത് മനസ്സുകളിലേക്ക്
രുചികരമായതെന്തൊക്കെയൊ ഒഴിച്ചു കൊടുത്ത
പാത്രമാവണം .
നിന്റെ ചുണ്ടുകൾ കൊപിക്കാനുള്ളതല്ല
അത് നല്ലത് പറയാനുള്ളതാണ് .
നിന്റെ ജീവിതം
ഒരു സുന്ധം പരത്തിയ പൂങ്കാവനമാവണം
അതിലൂടെ കടന്നു പോയവരൊക്കെ
ആ നറുമണം ആസ്വദിക്കട്ടെ .
നിന്റെ സമയം
ഒരു നിത്യ വസന്തകാലമാണ് .
പിറവിയിൽ തുടങ്ങി
മരണത്തിൽ അവസാനിക്കുന്ന
വസന്ത കാലം .


ആഘോഷിക്കുക ഈ ഒരു നിമിഷത്തെ .khaleelshamras diary

വരാനിരിക്കുന്ന ഒരു പുതു വർഷത്തിനായുള്ള
കാത്തിരിപ്പിലാണ് എല്ലാരും .
പുതിയ സോപ്നങ്ങൾ ,
പുതിയ പദ്ധതികൾ
അങ്ങിനെ പുതുമ നിറഞ്ഞ എന്തൊക്കെയോ
ജീവിതത്തിൽ സൃഷ്ട്ടിക്കാനുള്ള
ചിന്തകളിലാണ് മനസ്സുകൾ .
പക്ഷെ വരാനിരിക്കുന്ന ഏതൊരു
നിമിഷത്തേക്കാളും സുന്ദരമായൊരു
നിമിഷം എല്ലാരുടെയും
ജീവിതത്തിന്റെ കൈകളിൽ ഉണ്ടായിട്ടും
പഴകി തുരുമ്പിച്ചു പോവേണ്ട ഒരു നാളേക്കായി
കാത്തിരിക്കുകയാണ് .
ഈ ഒരു നിമിഷത്തെ തിരിച്ചരിയുക
വരാനിരിക്കുന്ന ഏതൊരു സമയത്തേക്കാൾ
സുന്ദരമായ ഈ ഒരു നിമിഷമാണ്
നിൻറെ പുതുവർഷത്തിന്റെ തുടക്കവും ഒടുക്കവും
നിന്റെ സോപ്നങ്ങൾക്ക്
ലക്ഷ്യ പ്രാപ്തിയിലേക്കുള്ള 
വഴി തുടങ്ങുന്നത് ,
നിന്റെ വിജയം കുടികൊള്ളുന്നത്
ഈ നിമിഷത്തിലാണ് .
അതുകൊണ്ട് ആഘോഷിക്കുക
ഈ ഒരു നിമിഷത്തെ .

ഒരിക്കലും മായാത്ത ചിത്രം .khaleelshamras

Image
വർഷങ്ങൾക്ക് ശേഷം
അവൾ അവനു മുന്നിൽ പ്രത്യക്ഷപെട്ടു .
അവൾ അവനെ അറിഞ്ഞിരുന്നില്ല
പക്ഷെ
അന്ന് ഒളികണ്ണിട്ട് അവളെ
എത്തിനോക്കിയ നാളുകളിൽ
അവൻ കണ്ട
അവളുടെ ജീവിത കഥകൾ
ഓരോനായി വിവരിച്ചു കൊടുത്തു .
അത് ഒരു സംഗീതമായി
അവളുടെ ഹ്രദയത്തിൽ മുഴങ്ങി .
അവൾ ചോദിച്ചു .
നിങ്ങൾ എന്നെ എന്തുകൊണ്ട്
ഇത്രക്ക് ഓർമിക്കുന്നു .
അവൻ പറഞ്ഞു
ജീവിതത്തിൽ അങ്ങിനെയാണ്
ഹ്രദയത്തിൽ കുറിച്ചിടാൻ
ഓരോ നിമിഷവും
എന്തൊക്കെയോ കൊണ്ട് വരും
അതിൽ മിക്കവയും
പിന്നീട് സ്വയം മാച്ചു കളയും
ചിലത് എന്നെന്നേക്കുമായി
അവശേഷിക്കും .
അതിലൊന്നാണ് നീ
എന്നിൽ ഒരിക്കലും മായാത്ത ചിത്രം .
അവൾ ആ ചിത്രം
ഈ വയ്കിയ വേളയിൽ കണ്ടു .
ഇരുവർക്കുമായി മറ്റൊരെയോ
ഇണകളാക്കാൻ ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു .
ഈ മായാത്ത ചിത്രം തിരിച്ചറിഞ്ഞപ്പോൾ
അവൾ പറഞ്ഞു
എനിക്കൊന്നും വേണ്ട
നിങ്ങളുടെ ജീവിതത്തിന്റെ
ഭാഗമായാൽ മാത്രം മതി .

കൊള്ളയടിക്കപെട്ട മനസ്സ് khaleelshamras

Image
ശാന്തമായ മനസ്സിനുടമയായ  അവൻ ഒരു  കടൽതീരത്ത് വെച്ച്  അവളെ കണ്ടു . ഒരൊറ്റ നോട്ടം  അവളെ അവൻറെ ഹ്രദയത്തിലെ  രാജകുമാരിയാക്കി . അവളുടെ സുന്ദരമായ  ശരീരം അവൻറെ ചിന്തകളിൽ  നിറഞ്ഞു നിന്നു . അവന്റെ ഹ്രദയം അവൾക്കുമുമ്പിൽ തുറന്നു  അവൾ അതിൽ വസിക്കാമെന്നും  അവന്റേതാവാമെന്നും ഉറപ്പുനൽകി . അവൾ മനസ്സുകൾ കയ്മാറി  അവൻറെ ശാന്തമായ മനസ്സ് അവൾക്കും  അവളുടെ അശാന്തമായ മനസ്സ് അവനും  കയ്മാറി . വീട്ടിലെ ഒരുപാട് പ്രശ്നങ്ങളാൽ സാമ്പത്തികവും അല്ലാത്തതുമായ  പ്രശ്നങ്ങൾ അവളുടെ മനസ്സ്  അശാന്തമായിരുന്നു . അവൻ അവളുടെ പ്രശ്നങ്ങൾക്ക്  മരുന്നായി . സ്വൊന്തം സമ്പാത്യം മുഴുവൻ  പിന്നീട് കടമെടുത്തും  സ്വൊന്തം പ്രിയപെട്ടവളുടെ  പ്രശ്നങ്ങൾക്കുള്ള ഉത്തരമായി അവൻ മാറി . അങ്ങിനെ അവൾ പൂർണമായും  ശാന്തയായി . ശാന്തമായ മനസ്സ് സ്വന്തമാക്കിയപ്പോൾ  അവൾ അവനോട് പറഞ്ഞു  ഇനി നിനക്ക് പോവാം . അവന്റെ ഹ്രദയം പിടഞ്ഞു  അവസാനം അവന് അവളെ  കേൾക്കേണ്ടി വന്നു . കൊള്ളയടിക്കപെട്ട സ്വൊന്തം മനസ്സ്  അവളിൽ ഉപേക്ഷിച്ച് .

അവളെ കുറിച്ചുള്ള സ്വൊപ്നങ്ങൽ khaleelshamras

Image
നോട്ടമെന്ന ക്യാമറയിലൂടെ  അവൻ അവളുടെ ചിത്രം  മനസ്സിൽ പകർത്തി . അവൻറെ ചിന്തകളിൽ  അവൾ ഒഴുകി ഒഴുകി നടന്നു . അവൻ മൌനിയായിരുന്നപ്പൊഴൊക്കെ  അവളുടെ ശബ്ദം  ഒരു സംഗീതമായി  അവൻറെ ഹ്രദയത്തിൽ  പെയ്തിറങ്ങുകയായിരുന്നു . ആ ഒറ്റ നോട്ടത്തിനു ശേഷം  പിന്നീടവൻ അവളെ കണ്ടതേയില്ല . പക്ഷെ ഒരുനാൾ വീണ്ടും കണ്ടുമുട്ടുമെന്നും  അന്ന് അവൻ അവൾക്കായി  പണിതുകൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ  പൂന്തോപ്പ്‌ അവൾക്കായി സമർപ്പിക്കാമെന്ന  പ്രതീക്ഷയോടെ  അവന്റെ ഓരോ നിമിഷത്തിലും  അവളെ നിറച്ചു . പിന്നീട് അപ്രതീക്ഷിതമായി  വീണ്ടും അവളെ കണ്ടുമുട്ടി . കൂടെ അവളുടെ ഹ്രദയം  വിലക്കുവാങ്ങിയ ഒരാളുമുണ്ടായിരുന്നു . അവന്റെ മനസ്സിൽ അവൾക്കായി  ഒരുക്കിയ പൂന്തോപ്പ്‌ വാടി  അരുവികൾ വറ്റി വരണ്ടു . എന്തൊക്കെയോ ആവേണ്ടിയിരുന്ന  അവന്റെ ജീവിത ദിശയെ  മാറ്റാൻ ഒരുക്കപെട്ട ഒരു  കെണിമാത്രമായിരുന്നു  അവളെ കുറിച്ചുള്ള സ്വൊപ്നങ്ങൽ

വിശ്രമം my diary khaleelshamras

ഇന്ന് നീ രോഗിയാണ് .
രോഗ ശമനത്തിന് വിശ്രമം
അനിവാര്യമാണ് .
നിത്യേന ചെയ്യുന്ന വ്യായാമം
ഇന്നും നിർവഹിക്കാൻ
നിന്റെ മനസ്സ് വെമ്പുന്നു .
ആ വ്യായാമം
നിനക്ക് ലഭിക്കേണ്ട
വിശ്രമത്തിന് തടസ്സമാവും .
ഇന്ന് വ്യായാമം മുടങ്ങിയാൽ
നാളെയും മുടങ്ങുമോ എന്ന ആശങ്കയാണ്
ഈ രോഗാവസ്ഥയിലും
നിന്നെ അതിന് പ്രേരിക്കുന്നത് .
നാളെകളെകുറിച്ചുള്ള ആ ആശങ്ക ഒഴിവാക്കി
ഈ ഇന്നിൽ നിന്റെ ജീവിതത്തിനു
ഏറ്റവും അനിവാര്യമായതെന്തോ
അതു ചെയ്യുക .
നാളെ പൂർണ ആരോഗ്യവാനാവുമ്പോൾ
വ്യായാമം തുടരാം .
ഇന്ന് ആരോഗ്യം നിലനിർത്താനും
രോഗവിമുക്തനാവാനും
വിശ്രമിക്കുക .

മരണത്തിന്റെ പുക DR KHALEELSHAMRAS

Image
6 മാസങ്ങൾക്ക് മുമ്പ് .
            നാലു ദിവസത്തോളമായി നീണ്ടു നിൽക്കുന്ന പനിയും ചുമയുമായിട്ടായിരുന്നു പരിശോധനക്കായി 38 വയസ്സ് പ്രായമുള്ള അയാൾ എന്നെ തേടിവന്നത് .കൂടെ അയാളുടെ 6 വയസ്സായ കുട്ടിയുമുണ്ടായിരുന്നു .പരിശോധനക്കിടയിൽ അയാൾ അന്ന് വലിച്ച പുകയിലയുടെ ദുർഗന്ധം എൻറെ മൂക്കിൽ പതിഞ്ഞു .ഞാൻ കസേര കുറച്ചു പിന്നൊട്ട് നീക്കി .ഒരു വൈദികൻ സ്വൊന്തം ആരോഗ്യം കൂടി ശ്രദ്ധിക്കണമല്ലോ .
            ഏതൊരു പുകവലിക്കാരൻ വന്നാലും .അത് സ്വൊന്തം ആരോഗ്യപ്രശ്നങ്ങൾക്ക് വേണ്ടിയായാലും മറ്റുള്ളവരേയും കൊണ്ടു വന്നതായാലും അതുകൊണ്ട് ഉണ്ടാവാവുന്ന പ്രശ്നങ്ങൾ വിവരിച്ചു കൊടുക്കണമെന്നത് മെഡിക്കൽ എത്തിക്സ്ൻറെ ഭാഗമാണ് .
             പലപ്പോഴും പുകവലിക്കാരെ കാണുമ്പോൾ സഹതാപം തോണാറുണ്ട് .ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും വലിയ വില്ലനായ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരെ അതിൽനിന്നും വിമുക്തരാക്കാൻ കാര്യമായ ഒരു സംവിധാനം നമ്മുടെ സമൂഹത്തിൽ ഇനിയും ഇല്ല എന്നതാണ് ഇതിനു കാരണം .കഴിക്കുന്ന ഭക്ഷണത്തിൽ എന്തെങ്കിലും കേടുണ്ടെങ്കിൽ അത് കഴിക്കുന്നതിനു
വിസമ്മതിക്കുന്ന നമ്മുടെ സമൂഹം അതിലും പ്രധാനപെട്ട ശോസിക്കുന്ന വായുവിനോട് ഇങ്ങിനെ ഒരു സമീപന…

ജീവിതമാവുന്ന അരങ്ങിൽ കാണിയായി khaleelshamras

Image
നിൻറെ ജീവിതമാവുന്ന അരങ്ങിൽ
നീ കാഴ്ച്ച വെക്കുന്ന അഭിനയങ്ങൾ
കാണാൻ ആരും
കാണിയായി ഇരിക്കുന്നില്ല .
പക്ഷെ
ഈ ഭൂമിയിൽ പിറക്കാൻ
ഭാഗ്യം ലഭിച്ച
വിലപ്പെട്ട ഒരേയൊരു മനുഷ്യൻ
നിന്റെ ഓരോ
ചലനങ്ങളും വീക്ഷിക്കുന്നുണ്ട് .
ആ മനുഷ്യൻ
ഇന്ന് ജീവിക്കുന്നവരിൽ
ഏറ്റവും സുന്ദരനാണ് ,
തിളങ്ങുന്ന താരമാണ് ,
അറിവുകളുടെ സാമ്രാജ്യങ്ങൾ
കീഴടക്കാൻ പൊരുതുന്ന
യോദ്ധാവാണ് .
അത് മറ്റാരുമല്ല
നീ തന്നെയാണ് .
ആ അധിതിയെ
സംത്രിപ്തിപെടുത്തിയ
ഒരു ജീവിതം
ഈ അരങ്ങിൽ കാഴ്ച്ച വെക്കുക .

നിധി KHLAEELSHAMRAS

ഈ നിമിഷമെന്ന കൂട്ടിൽ
നിനക്കായി ഒരു നിധിയുണ്ട് .
നിന്റെ കയ്യിൽ
ആ കൂടിൻറെ തക്കോലുണ്ട് .
പ്രയത്നമെന്ന താക്കോൽ .
ആ താക്കോൽ കൊണ്ട്
ഈ നിമിഷമെന്ന കൂട്
തുറക്കുക .
ആ നിധികൾ
സ്വൊന്തമാക്കുക .
പുഞ്ചിരിയായും ,
നല്ലൊരു വാക്കായും ,
കാരുണ്യ പ്രവർത്തിയായും ,
അറിവായും
അവയെ വിതരണം ചെയ്യുക .
ആ നിധി നിൻറെ
ജീവിതത്തിന്റെ തിളക്കം കൂട്ടും .

അറിവ് KHALEELSHAMRAS

നീ നിന്നെ കേൾക്കുക .
അറിവിന്റെ സാമ്രാജ്യങ്ങളിലൂടെ
ഒരു വിദ്യാർത്തിയായി
എന്നും യാത്രയാവുക .
ഒരറിവ്‌ നേടുന്നതിന്
ആരും ഒന്നും വിലങ്ങാവരുത് .
നീ നേടിയ
അറിവ് നിന്റെ ശബ്ദമാവണം .
ആ ശബ്ദം സദാ
നിന്നെ നയിക്കണം .
അറിവ്
ഊർജ്ജവും ആനന്ദവുമാണ് .
അത്
സത്യം കണ്ടെത്താനുള്ള മാർഘമാണ് .
അത് വിമർശിക്കാൻവേണ്ടി മാത്രമാവരുത് .
തിരുത്താനും പകർത്താനുമുള്ളതാവനം .
അറിവ് നേടുക
എന്നതാവണം
നിന്റെ ജീവിതത്തിലെ ലക്ഷ്യം .

മഞ്ഞുകാലത്തിന്റെ ഓർമ്മകൾ khaleelshamras t

Image
ഡിസംബറിന്റെ കുളിർക്കാറ്റ് ശരീരത്തെ
തലോടുന്പോൾ
മനസ്സിൽ നിന്നും
മുന്പെന്നോ ഞാൻ ശേഘരിച്ചു
വെച്ച യൂറോപ്പിലെ
ദിന രാത്രങ്ങളാണ്
പുനർജനിക്കുന്നത് .
മഞ്ഞുകാലത്തിന് ഒരു പ്രശ്നമുണ്ട്
ആ കാലത്ത് ജീവിക്കുമ്പോൾ
ഇതൊന്നു കഴിഞ്ഞെങ്കിൽ
എന്ന് കരുതും.
പക്ഷെ പോയി കഴിയുമ്പോഴാണ്
അറിയുക .
ആത്മാവ് നിറയെ  മഞ്ഞുകാലം
ഒരുപാട് സമ്മാനങ്ങളും
ഭാക്കിയാക്കിയാണ്
പോയ്മറഞിരിക്കുന്നത് എന്ന സത്യം .
പിന്നീടുള്ള കാലങ്ങളിൽ
ആത്മാവ് ഭക്ഷണം
കണ്ടെത്തുന്നതും
ഈ സമ്മാനപൊതികളിൽനിന്നാണ് .
കവികൾക്ക്
അക്ഷരങ്ങളും
കാമിതാക്കൾക്ക്
സ്നേഹത്തിന്റെ വസന്തവും
ഒക്കെ ആ ഇറ്റിറ്റു വീണ
മഞ്ഞു കണങ്ങളിലുണ്ടായിരുന്നു .
അന്ന് ഞാനതറിഞ്ഞില്ല
കാരണം ആ കൊടും തണുപ്പിൽ
മരവിച്ചു വിറച്ച എന്റെ
ശരീരത്തിനെവിടെയായിരുന്നു
അതൊക്കെ കാണാനും കേൾക്കാനും
നുകരാനും സമയം .
തൂവെള്ളയിൽ പൊതിഞ്ഞ
ആ മരങ്ങളും കത്രീടലുകളും
വെള്ളത്തെ ഉമ്മവെച്ചു മൂടി
അതിനു മീതെ
നടക്കാൻ പാകത്തിലാക്കിയ
അരുവികളും .
കട്ടിയുള്ള കോട്ടിട്ട്
മഞ്ഞിൽ കാലെടുത്തുവെച്ച്
നടന്നു നീങ്ങിയപ്പോൾ
എവിടെന്നൊക്കെയോ വന്ന
മഞ്ഞുകട്ടകൾ കൊണ്ടുള്ള ആ ഏറുകൾ
ഒരിക്കൽകൂടി കിട്ടിയെങ്കിൽ
എന്ന് ആശിച്ചു പോവുകയാണ് .
ആ ഏറുകൾ ദേശ്യംകൊണ്ടായിരുന്നില…

നിന്റെ പുസ്തകം khaleelshamras

പിറവി നിന്നിൽ
ഒരു തൂലികയേൽപ്പിച്ചു .
ആ തൂലികയെ ജീവിതമെന്നു വിളിച്ച് .
അതേ പിറവി
നിനക്കായി
ഒരു പുസ്തകവും
സമ്മാനിച്ചു .
സമയമെന്ന പുസ്തകം .
പിറവിയിൽ
ആ താളുകൾ
ശൂന്യമായിരുന്നു .
പിന്നെ നീ
ജീവിതമെന്ന തൂലികകൊണ്ട്
ആ താളുകളിൽ
എന്തൊക്കെയോ
കുറിച്ചിടാൻ തുടങ്ങി .
ഇനി മരണം
വരും .
നീ കുറിച്ചിട്ട
നിന്റെ പുസ്തകം
തിരികെ വാങ്ങാൻ .
ആ പുസ്തകത്തിന്‌
മാർക്കിടാൻ .

മരണവാർത്ത khaleelshamras

ഒരുപാട് മരണവാർത്തകൾ
നിത്യേന നിന്റെ
കാതുകളിലെത്തുന്നു .
പക്ഷെ
നിന്റെ കാതുകളിലെത്താത്ത
ഒരേയൊരു
മരണവാർത്തയെ കുറിച്ചുമാത്രം
നീ ഓർക്കുന്നുപോലുമില്ല .
നീയല്ലാത്തവരുടെ
കാതുകളിൽ എത്താൻ
പോവുന്ന ആ വാർത്തയുടെ
ദിവസം
ചർച്ച ചെയ്യപെടുന്നത്
നിന്നെ കുറിച്ചായിരിക്കും .
നീ ചെയ്ത നന്മകളെ സമൂഹം പുകഴ്ത്തും
നീ നല്ലൊരു
രക്ഷിതാവായിരുന്നോ
എന്ന് നിന്റെ കുടുംബത്തിൽ
ചർച്ച ചെയ്യപെടും .
ആ ഒരു
ദിവസം
നിന്നെ കുറിച്ച് നല്ലതുമാത്രം
ചർച്ച ചെയ്യപെടാൻ
നീ ഇപ്പോൾ
എന്തൊക്കെ ചെയ്യുന്നു ?
നിന്റെ മരണവാർത്ത
മറ്റുള്ളവരുടെ കാതുകളിലെത്തുന്ന
ആ ദിവസം
നല്ലതുമാത്രം കേൾപ്പിക്കാൻ
ധന്യമായൊരു ജീവിതം
നീ ജീവിക്കുന്ന
ഈ ഇന്നുകളിൽ
കാഴ്ച്ചവെക്കുക .


മനസ്സിലെ മാലിന്യങ്ങൾ khaleelshamras.my diary

ഇന്നത്തെ നിൻറെ മനസ്സിനെ
അലട്ടുന്ന വിഷയങ്ങളൊന്നും
ഇന്നലെകളിൽ
ജീവിച്ച ഒരു
മനുഷ്യനേയും അലട്ടിയിരുന്നില്ല .
നാളെകളിൽ
നിനക്ക് ശേഷം
വരനിരിക്കുന്നവർക്കും
ഇതൊന്നും ഭാതകമല്ല .
ഈ പ്രശ്നങ്ങൾ
നിന്റെ ചുറ്റും
ജീവിക്കുന്നവരും
ഇതൊന്നും അറിയുന്നില്ല .
പിന്നെ ആർക്കുവേണ്ടി
നീ ഈ മാലിന്യങ്ങളുടെ ഭാരം
തലയിൽ കയറ്റിവെക്കുന്നു ?
മനസ്സിന്റെ
ശാന്തിക്ക് വിലങ്ങാവുന്ന
ചിന്തകളെ ഉപേക്ഷിക്കുക .
അത് നിന്നിലെ
മാലിന്യങ്ങളാണ് .
അത് ചീഞ്ഞു നാറുന്നത്
നിന്നിൽ മാത്രമാണ് .

അവസാന നിമിഷം my diary khaleelshamras

ഈ കാഴ്ച്ചകൾ
നിന്റെ ജീവിതത്തിലെ
അവസാന കാഴ്ച്ചകൾ ആണെങ്കിലോ .
നിന്റെ ഈ വാക്കുകൾ
നിന്റെ അവസാന വാക്കുകൾ
ആണെങ്കിലോ .
ഇത് നിന്റെ ജീവിതത്തിന്റെ
അവസാന നിമിഷങ്ങളാണെങ്കിലൊ .
അവയെ കളഞ്ഞുകുടിക്കാൻ നീ ഇഷ്ടപെടുമോ.
അനാവശ്യ ചർച്ചകളിൽ മുഴുകുമോ .
നീ കുറ്റപെടുത്തികൊണ്ടേയിരിക്കുമോ .
ഓർക്കുക .
ഈ ഒരു നിമിഷം
ഭൂമിയിൽ പലരുടേയും
അവസാന നിമിഷമായിരുന്നു.
ഒരു പക്ഷെ നിന്റെതുമാവാമായിരുന്നു .
അടുത്ത നിമിഷം
നിനക്കുള്ളതായാലോ .
ഇതെന്റെ ജീവിതത്തിന്റെ
അവസാന നിമിഷമാവാമെന്ന ബോധത്തോടെ
ജീവിക്കുക .
 .

കൊച്ചു കാര്യങ്ങൾ my diary khaleelshamras

കൊച്ചു കൊച്ചു
കാര്യങ്ങൾ നൽകുന്ന
വലിയ വലിയ
സന്തോഷങ്ങൾ ആസ്വൊദിക്കുക .
വലിയ വലിയ
കാര്യങ്ങൾ ചെയ്യുന്നതിനേക്കാൾ
നിന്റെ ഈ കൊച്ചു നിമിഷത്തിൽ
നിനക്കു മുമ്പിലെ
ഈ കൊച്ചു ജീവിതത്തിലെ
കൊച്ചു കാര്യങ്ങൾ
ഭംഗിയായി
നിർവഹിക്കുക .
ഈ ഒരു കൊച്ചു നിമിഷത്തിന്റെ
കാര്യം മാത്രം നോക്കുക
എന്ന ഒന്നേ നിനക്കു
ചെയ്യാനുള്ളൂ .

വായന my diary khaleelshamras

വായന ഒരു കണ്ണാണ് .
നീ കാണാൻ കൊതിച്ച
എന്നാൽ നിൻറെ കാഴ്ച്ചകൾ
ചെന്നാത്തയിടങ്ങളെ
നിന്നെ പരിജയപെടുത്തിതന്ന കണ്ണ് .
നീ നേരിട്ടു കണ്ട കാഴ്ച്ചകളൊക്കെ
നിൻറെ മനസ്സിലെ
ഓർമകളുടെ കവലറയിലേക്ക്
യാത്രയായപ്പോൾ
പക്ഷെ നീ വായനയിലൂടെ കണ്ട കാഴ്ച്ചകൾ
ഇന്നും നിനക്ക് മുമ്പിൽ
ഏതോ പുസ്തകതാളുകളിൽ
ജീവസ്സുറ്റതായി നിൽക്കുന്നു .
ആവശ്യമുള്ളപ്പോഴൊക്കെ
നിനക്കാ കാഴ്ച്ചകൾ വീണ്ടും കാണാം .
വായന
ഒരു കേൾവിയാണ്
കാലങ്ങൾക്കപ്പുറത്ത് നിന്ന്
നീ കേൾക്കാൻ കൊതിച്ച ശബ്ദങ്ങളൊക്കെ
നിനക്കതിൽനിന്നും കേൾക്കാം .
വായന ഒരു രുചിയാണ്
ആത്മാവ്
പലപ്പോഴായി
ആ രുചി തൊട്ടറിയുന്നു .
വായന ശീലമാക്കുക .

മുഴുകൽ khaleelshamras diary

രാഷ്ട്രീയ നിലപാടുകളാവാം
അതിൽ ചർച്ചകളുമാവാം .
പക്ഷെ അത് നിന്റെ
മനശാന്തിയെ
നശിപ്പിക്കരുത് .
അത് നിന്നിൽ
പകയുടെ
തീ പടർത്തരുത് .
അങ്ങിനെയൊക്കെ
ഉണ്ടാവുന്നു വെങ്കിൽ
അതില്നിന്നും മാറിനിൽക്കുക .
നിനക്ക് ചേർന്നതല്ല
അത് എന്ന് മനസ്സിലാക്കുക .
നീ ചെയ്യുന്ന
ഒരു കാര്യവും
നിൻറെ മനശാന്തി
തല്ലികെടുത്തിയവയാവരുത് .
തല്ലികെടുത്തുന്നുവെങ്കിൽ
നിനക്ക് സന്തോഷം നൽകിയ
കാര്യങ്ങളിൽ മുഴുകുക .


കാവൽക്കാരൻ khaleelshamras

നിൻറെ ജീവിതത്തിന്റെ
സമയമാവുന്ന കവാടത്തിനു മുമ്പിൽ
ഒരു കാവൽകാരനെ നിയമിക്കുക .
നിൻറെ മനശാന്തി
തല്ലിതകർത്ത
എന്തെങ്കിലും ആരെങ്കിലും
വന്നാൽ .
അവയെ നിൻറെ
സ്വൊർഗംപോലെ
സുന്തരമായ
മനസ്സിലേക്ക് കടത്തിവിടാതെ
ആ കാവൽക്കാരൻ
തിരിച്ചയക്കട്ടെ .
നിന്റെ മനസ്സിന്
കുളിർമ നല്കിയ
എന്തിനെയും ആരെയും
നിന്റെ ജീവൻറെ
ഉള്ളറകളിലേക്ക് പ്രവേശിപ്പിക്കട്ടെ .
നിനക്കു ചുറ്റും
മനസ്സുകൾ ചൂടു പിടിച്ചിരുന്നാലും
നിന്റെ സ്വൊന്തമായ
നിന്റെ ആത്മാവിലെ
ഒരിക്കലും മരിക്കാത്ത
വസന്തകാലം നിലനിർത്തുക .

സന്തോഷത്തിന്റെ വായു khaleel shamras diary

ഒരു കൂട്ടർ പരാജയപെടുന്പോൾ  മറ്റൊരു കൂട്ടർ വിജയിക്കുന്നു. വിജയിച്ചവർ സന്തോഷത്തിന്റെ  മാനസിക അന്തരീക്ഷത്തിലേക്ക്  പ്രവേശിക്കുന്പോൾ   പരാജയപെട്ടവർ  സ്വൊയം ദുഘത്തിന്റെ  ആഴ കടലിലേക്ക്‌ എടുത്തു ചാടുന്നു .   അവരുടെ മാനസികാന്തരീക്ഷം    പ്രശ്നമയമാവുന്നു .  തന്റെ പരാജയത്തിനു  തിരുത്തലുകൾക്ക് ശ്രമിക്കുന്നതോടൊപ്പം  സ്വൊന്തം സഹോദരന്റെ വിജയത്തിലും  സന്തോഷിക്കാനുള്ള നല്ല മനസ്സുണ്ടായാൽ  മനസികാന്തരീക്ഷം മാറാതെ  എന്നും സന്തോഷത്തിന്റെ  വായു ശ്വോസിക്കാൻ കഴിഞ്ഞേനെ . ആ നല്ലവായു ശ്വോസിക്കലാവണം  നിന്റെ ജീവിതത്തിന്റെ മാർഘം . ദുഖത്തിന്റെ ചീത്ത വായു  നിന്നെ രോഗിയാക്കും.

ഇന്ത്യൻ മനസ്സുകളിൽ പൊട്ടിവിടർന്ന റോസാപൂ വിപ്ലവ0. KHALEELSHAMRAS

Image
ഈ വിജയം
പ്രതികരണശേഷി രാഷ്ട്രീയാ അടിമത്വത്തിന്റെ  ചങ്ങലകളിൽ ബന്തിക്കപെട്ടുപോയ  ഒരു ജനതയുടേതാണ് . അവർ ആ ചങ്ങല പൊട്ടിച്ചെറിഞ്ഞു  മനസ്സിനുള്ളിൽ ഒതുക്കിവെച്ചിരുന്ന  എന്നാൽ പറയാൻ  കൊതിച്ചവയെ  ആരെയും ഭയപെടാതെ  വിളിച്ചോതിയതാണ്‌ ഈ വിജയം . ഇനിയും ഞങ്ങളുടെ സമ്പത്ത്  നിങ്ങൾക്ക് കട്ടു മുടിക്കാനുള്ളതല്ല  എന്ന താക്കീതാണ്  ആം ആത്മി പാർട്ടിയുടെ ഈ വിജയം . ഇത് മാണ് . ഞങ്ങൾ ആരുടേയും  അടിമകളല്ലെന്നും  രാഷ്ട്രത്തോട്‌ നീതി പുലർത്തുന്ന , ആരോടും വിവേചനം കാട്ടാത്ത , നന്മക്കായി നിലകൊള്ളുന്ന  ഒരു സംഘത്തെ  ഞങ്ങൾ തിരഞ്ഞെടുക്കാൻ  പോവുകയാണെന്ന സൂചനയാണ്  ഈ വിജയം . ജനത്തെ മറന്ന , ജനത്തെ പലതരങ്ങളായി വേർതിരിച്ച , മുതൽ കട്ടു നശിപ്പിച്ച , നല്ലവന്റെ മുഖം മൂടിയണിഞ്ഞു  നമ്മെ  പറ്റിക്കുന്ന  ഒരായിരം രാഷ്ട്രീയ പാർട്ടികൾക്കിടയിൽ  അവയിലൊന്നാവാതെ  നമ്മുടെ ശബ്ദമായി  ആം ആദ്മി പാർട്ടി നിലനിൽക്കട്ടെ . ഇന്ത്യയിൽ വിരിയാനിരിക്കുന്ന  രാസപൂവിപ്ലവമായി ഈ വിജയം മാറട്ടെ .

നിന്റെ രക്തസാക്ഷികൾക്കായി khaleelshamras.

കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്തപോലെയായിപ്പോയോ
നിന്റെ കരങ്ങളിൽ ഈ ജീവിതമെന്ന നിധി യേൽപ്പിച്ചിടട്ട് .
നീ പിറന്നു വീണപ്പോൾ
രക്തസാക്ഷികളായ
കോടാനു കോടി പുംഭീജങ്ങളിൽ
വേറെ ഒന്നിന്റെ
കരങ്ങളിലായിരുന്നു
ഈ നിധി
ലഭിച്ചിരുന്നതെങ്കിൽ
ഇവിടെ ഒരു പ്രതിഭ പിറന്നേനെ .
സ്നേഹം മാത്രം മനുഷ്യരാശിക്ക്
കയ്മാറിയ
ഒരു തങ്കകുടത്തെ കണ്ടേനെ .
അറിവിന്റെ സാഗരങ്ങളിലൂടെ
അന്വേഷണത്തിന്റെ കപ്പലിലൂടെ
സദാ സഞ്ചരിച്ച
ഒരു യാത്രികനെ കണ്ടേനെ .
അഴിമതി വിമുക്തനായ
ഒരു നായകനെ കണ്ടേനെ .
വിവേചനം കാണിക്കാത്ത
ഒരു മനുഷ്യ സ്നേഹിയെ കണ്ടേനെ .
അവർക്കൊക്കെ ജീവിക്കാനുള്ള
അവസരം നഷ്ടപെടുത്തി
നീയിവിടെ ജീവിക്കുന്നുവെങ്കിൽ
ഇനിയും നീ മരിച്ചിട്ടില്ലെങ്കിൽ .
നിനക്ക് വേണ്ടി രക്ത സാക്ഷികളായ
പിറക്കാതെ പോയ ആ
കോടാനുകോടി
മനുഷ്യർക്കായി
നീ ജീവിച്ചേ പറ്റൂ .
ജീവിതമെന്ന ഈ നിധി
നല്ലതിനായി വിനിയോകിച്ചേ പറ്റൂ .

ആദർശം khaleelshamras my diary

മനുഷ്യന്റെ ഉൽപത്തി തൊട്ടേയുള്ള
ആദർശമെന്നു പറയുന്നു .
എന്നിട്ട് കുറച്ച് മരിക്കേണ്ട
ഈ വിശാല പ്രപഞ്ചത്തിലെ
കീടങ്ങളായ കുറച്ചു മനുഷ്യർ
അതിന്റെ അവകാശമേറ്റെടുക്കുന്നു .
മണ്ടന്മാരായ ഒരു പറ്റം ജനക്കൂട്ടം
പ്രപഞ്ചത്തിനാകമാനവും
മനുഷ്യർക്കും അവതരിക്കപെട്ട
ആ ആദർശത്തിന്
അറിവുള്ള ആദരിക്കപെടേണ്ട
മനുഷ്യ കീടങ്ങളുടെ
പേര്  ചാർത്തുന്നു .
ഈ കാലഘട്ടത്തിലെ
കുറേ മനുഷ്യർ
എന്നോ നിലവിൽ വന്ന ഒരാദർശത്തിനു വേണ്ടി
തർക്കികുമ്പോൾ
നാം ഇവരെ കണ്ടില്ലെന്നു നടിക്കുന്നതല്ലേ നല്ലത് .
ആ ആദർശം അവതരിപ്പിച്ചവരിലേക്ക്
നേരിട്ട് മടങ്ങുന്നതും
അവർ പിന്തുടർന്ന
അതെ രീതിയിൽ
മറ്റു നാമങ്ങളൊന്നും ചാർത്താതെ
പിന്തുടരുന്നതുമല്ലേ നല്ലത് .

പരാജയം khaleel shamras diary

പരാജയം ഒരു ഗുരുവാണ് .
അവിടെ നിന്നും വിജയത്തിലേക്കുള്ള
ദിശ കാണിച്ചുതരുന്ന ഗുരു.
താൻ സഞ്ചരിക്കുന്ന ദിശ
തെറ്റായ വഴിയിലാണെന്ന്
പലപ്പോഴും സഞ്ചാരി അറിയാറില്ല .
പരാജയത്തിന്റെ രുചി അനുഭവിച്ചറിയുന്പോഴാണ്
പലപ്പോഴും സഞ്ചാരി
വ്യതിചലിച്ചു പോയ തന്റെ വഴി തിരിച്ചറിയുന്നത്‌ .
ആ നിമിഷം തന്റെ യാത്രയുടെ ദിശ
നേർവഴിയിലേക്ക് തിരിക്കാൻ തയ്യാറയാൽ
പിന്നീട് ജീവിതത്തിന്റെ
അവസാന കണക്കുക്കൂട്ടലുകൾ
നടക്കുന്ന ഒരു ദിവസം
മുന്പുണ്ടായ പരാജയം
ഒരനുഗ്രഹമാവും .
നീ പരാചിതനാണെങ്കിൽ
തിരുത്തലുകൾക്ക് തയ്യാറാവുക.
ആവർത്തിക്ക പെടാതിരിക്കാനുള്ള
തിരുത്തലുകൾക്ക് .

നിമിഷത്തെ പറിച്ചിടുക .diary khaleelshamras

നിനക്കൊന്നും നഷ്ടപെട്ടിട്ടില്ല .
എല്ലാം നഷ്ടപെട്ടെന്ന തോന്നലാണ്
യഥാർത്ഥത്തിൽ നിന്നെ പരാജയത്തിലേക്ക്
നയിക്കുന്നത് .
എനിക്ക് വേണ്ടെതെല്ലാം
എന്റെ സമയത്തിൻ
കയ്കളിലുണ്ട്
എന്ന തിരിച്ചറിവും
പ്രയത്നത്തിന്റെ കരങ്ങളാൽ
അവയെ സ്വീഗരിക്കുകയുമാണ്
നീ ചെയ്യേണ്ടത് .
മുമ്പും പിമ്പും നോക്കാതെ
നീ ജീവിക്കുന്ന ഈ നിമിഷത്തിലേക്ക്‌
നോക്കുക .
ഏറ്റവും കരുത്തുറ്റതും .
വിലപിടിപ്പുള്ളതുമായ
ഈ നിമിഷം നിനക്കു സ്വൊന്തമാണ് .
മൊത്തത്തിലായി
ഈ ഒരു നിമിഷത്തെ
വിജയത്തിന്റെ കോട്ടയിലേക്ക്
പറിച്ചിടുക .

പഠനം khaleelshamras

വിമർശനങ്ങളിൽ  പലപ്പോഴും
അസൂയയുടെ കറ പുരണ്ടിട്ടുണ്ടാവും .
ആരെങ്കിലും വിമർശനത്തെ മാത്രം
ആദർശമാക്കുന്നുണ്ടെങ്കിൽ
വിമർശിക്കാത്തവരെ ആദർശവിരുദ്ധരായികാണും .
അതാണിവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് .
പക്ഷെ
നിന്റെ ജീവിതത്തിനു
ലഭിച്ച ഈ ഇത്തിരിപോന്ന സമയം
വിമർശിച്ചിരിക്കാൻ വേണ്ടി മാത്രമുള്ളതല്ല .
അത് യോജിക്കേണ്ടയിടങ്ങളിലെല്ലാം ഒന്നിച്ചു
പ്രവർത്തിക്കാനുള്ളതാണ് .
നന്മയിലും കാരുണ്യത്തിലും സേവനത്തിലുമെല്ലാം
കൂട്ടായ്മ ഉണ്ടാക്കാനുള്ളതാണ് .
പരസ്പരം സ്നേഹിക്കാനുള്ളതാണ് .
അറിവിന്റെ സാമ്രാജ്യങ്ങൾ
കെട്ടിപടുക്കാനുള്ളതാണ് .
നിനക്കിഷ്ടപെട്ട വിഷയങ്ങളിൽ
ആ വിഷയത്തെ വിമർശിക്കുന്നവരിൽനിന്നല്ല
അറിവ് നേടേണ്ടത് .
ആ ആദർശം  ഉൾകൊണ്ടവരില്നിന്നുമാവണം
അറിവ് കണ്ടെത്തേണ്ടത്‌ .
ആ അറിവ് നേടിയശേഷം
എന്തുകൊണ്ട് വിമർശിക്കപെടുന്നു
എന്നത് പഠിക്കുക .
അത് മറ്റൊരാളോട്
പകതീർക്കാൻ വേണ്ടിയോ
അനയ്ക്യമുണ്ടാക്കാൻ വേണ്ടിയോ
ആവരുത ആ പഠനം .
അറിവിനു വേണ്ടി മാത്രമാവണം
അതിലെ നന്മ പകർത്താനും .

വിപരീതബുദ്ധി khleelshamras

അങ്ങ് മുകളിൽ
സതാ എല്ലാറ്റിനെയും കണ്ടുകൊണ്ടു
അതിനെ നിയന്ത്രിക്കുന്ന
ഒരു രക്ഷിതാവിന്‌ വേണ്ടിയാണോ
ഇവിടെ മനുഷ്യർ തർക്കിച്ചു കൊണ്ടിരിക്കുന്നതും
ഭിന്നിക്കുന്നതും .
ഇതൊക്കെ അവൻ കാണുന്നു എന്ന
ബോധ മുള്ളരാൾ
അങ്ങിനെ ചെയ്യുമോ .
അല്ലെങ്കിൽ അങ്ങിനൊരു ദൈവമുണ്ടെന്ന
ബോധം ഇവർക്കൊന്നുമില്ലേ .
മനുഷ്യ ശരീരത്തിലെ ഓരോ കോശവും
ഭൂമിയിലെ ഓരോ സൂക്ഷ്മ ജീവികളും
വലിയ ജീവികളും
നക്ഷത്രങ്ങളും ഗ്രഹങ്ങളും
അവന്റെ ആക്ഞ്ഞക്കനുസരിച്ചു
ജീവിക്കുന്നു വെന്നു പഠിപ്പിക്കുന്നവർ തന്നെ
അതിനു വിപരീതമായത് ചെയ്യുന്നു .
എല്ലാം അവനിലർപ്പിക്കണമെന്ന്
വാതോരാതെ സംസാരിക്കുന്നു
എന്നിട്ട് സൃഷ്ടികളെ പ്രാർത്ഥനയിൽപോലും
പങ്കാളിയാക്കുന്നു .വർഷാന്തിയിൽ khaleelshamras

ഈ ഒരു വർഷം അതിന്റെ അന്തിയെലെത്തി നിൽക്കുന്നു . ഒരു പുതുവത്സര പുലരിയിൽ  ഒരു പാട് പുതുപുത്തൻ സ്വൊപ്നങ്ങൾക്ക്  നീ പിറവികൊടുത്തിരുന്നു . ഒരു മാറ്റങ്ങൾക്ക്  നീ തയ്യാറെടുപ്പ് തുടങ്ങിയിരുന്നു . ഈ അന്തിയിൽ  നിന്റെ പദ്ധതികൾ എവിടെയെത്തിയെന്ന്  വിശകലനം ചെയ്യുക . ഈ വർഷത്തിന്റെ അന്തിയിലും  നീ ജീവിക്കുന്നു എന്നതിനാൽ  നിന്റെ സ്വൊപ്നങ്ങളെ  ലക്ഷ്യത്തിലേക്ക്  എത്തിക്കാൻ  നീ കൂടുതൽ കരുത്താർജ്ജിക്കേണ്ടിയിരിക്കുന്നു . അനാവശ്യ കാര്യങ്ങളിലേക്ക് ചിന്തകളെ  തിരിച്ചു വിടാതെ  അവയെ നിന്റെ ലക്ഷ്യത്തിൽ  സമാധാനാന്തരീക്ഷത്തിൽ  ഉറപ്പിച്ചു നിർത്തേണ്ടിയിരിക്കുന്നു .

അഴുക്ക് my diary.dec 1 2013 khaleelshamras

നിൻറെ  മനസ്സമാധാനം നഷ്ടപെടുത്തുന്ന
സാഹചര്യങ്ങളിൽ നിന്നും മാറി നിൽക്കുക .
നിന്റെ സമയത്തെ കൊല്ലാകൊലചെയ്യുന്നതല്ലാത്തതും
നിന്നിൽ അറിവിനെ നിറച്ചതുമായ
ചർച്ചകളിൽ പങ്കാളിയാവുക ,
ആ ചർച്ച
നിന്നിലെ സമാധാനത്തിന്റെ
ആന്തരിക കാലാവസ്ഥയെ
ഇല്ലാതാക്കില്ല എന്ന ഉറപ്പുണ്ടെങ്കിൽ .
നിനക്കു ചുറ്റും
ചിന്തകളുടെ സുനാമിയാണ്
ഓരോരോ മനസ്സിൽനിന്നും
വാക്കുകളും പ്രവർത്തികളുമായി
അവ പുറത്തുവരുന്നു .
അവരിലെ ചിന്തകളിൽ
കലർനിരിക്കുന്ന അഴുക്ക് നീ കാണുന്നില്ല .
വാക്കുകളേ നീ ശ്രവിക്കുന്നുള്ളൂ
പ്രവർത്തികളേ നീ കാണുന്നുള്ളൂ .
ഓരോരോ ആദർശത്തിന്റെ പേരിലാണ്
അവരീ ചിന്തകളുടെ അഴുക്ക്
മനോഹരമായ കൂടുകളിലാക്കി
അവ മാർക്കെറ്റ് ചെയ്യുന്നത് .
ഏത് എടുക്കണമെന്നറിയാതെ
നീ നട്ടം തിരിയുന്നു .
പക്ഷെ നീ അറിയുക
പൊതിയെത്ര മനോഹരമായാലും
അതിനുള്ളിൽ അഴുക്കാണ് .
വൈരാഗ്യത്തിന്റെ ,
അസൂയയുടെ ,
സാമ്പത്തിക മോഹത്തിന്റെ ,
പതവിയുടെ ഒക്കെ അഴുക്കുകൾ .
ഓരോ മനസ്സുകളിൽ നിന്നും
സമൂഹത്തിലേക്കൊഴുകുന്ന ഈ
അഴുക്കുകൾക്കായി
നിന്റെ സമയം നഷ്ടപെടുത്താതിരിക്കുക .