Saturday, November 23, 2013

നിന്റെ വഴിയിൽ khaleelshamras

നിന്റെ ജീവിതം ഇനിയും
നഷ്ടപെട്ടുപോയിട്ടില്ല .
കാരണം നീ ഇന്നും മരിച്ചിട്ടില്ല .
പ്രായവും സമയവും നീ നോക്കേണ്ട
അതൊന്നും ;നിനക്കുള്ളതല്ല .
നിനക്കുള്ളത് നിന്റെ
ജീവിതവും അതിന്റെ
ഘടികാരവുമാണ് .
ജനനത്തിൽ തിരിയാൻ തുടങ്ങി
മരണത്തിൽ
അതിന്റെ സൂചി
നിലക്കും .
അതിനിടയിൽ
നിനക്കു ചെയ്യാനുള്ളവയൊക്കെ
ചെയ്തു തീർക്കണം .
ചുറ്റുപാടിലേക്ക് നോക്കാതെ
പുതിയ പുതിയ
ലക്ഷ്യങ്ങൾക്ക്
പിറവി കൊടുക്കുക .
ആ ലക്ഷ്യപ്രാപ്തിയിലേക്ക്
നീയുണ്ടാക്കിയ
പ്ലാനിലൂടെ യാത്രയാവുക .
നിന്നെ നിൻറെ വഴിയിൽനിന്നും
തെറ്റിപ്പിക്കാൻ ഇവിടെ ആരുമില്ല .
തെറ്റി പോവുന്നുവെങ്കിൽ
അതിനുത്തരവാതി നീ മാത്രമാണ്‌ .
നിധി .khaleelshamras

മരണത്തോടെ അവസാനിക്കുന്ന
നിന്റെ ജീവിതത്തോടുള്ള
സമീപനം മാറ്റുക .
പിറവിയിൽ നിനക്കു
ലഭിച്ച ഒരു നിധിയാണ്
നിന്റെ ജീവിതം .
നിനക്ക് വേണ്ടത്രയും
ഉപയോഗപെടുത്തി
മരണത്തിന്റെ കയ്കളിലേക്ക്
തിരിച്ചേൽപ്പിക്കേണ്ട നിധി .
മരണത്തിനു മുമ്പേ
ആ നിധി വലിച്ചെറിയല്ലേ .

മരണം മറക്കാതിരിക്കുക khaleelshmaras my diary

എല്ലാവരുടേയും മരണത്തെ
കുറിച്ച് ചിന്തിക്കാൻ നിനക്ക് കഴിയുന്നു .
പക്ഷെ നിന്റെ മുന്നിലുള്ള
നിന്റെ മരണം മാത്രം നിനക്ക് കാണാൻ
കഴിയുന്നില്ല .
അതുകൊണ്ടാണ് നിന്റെ
സമ്പത്തിനോടുള്ള ആർത്തി
അവസാനിക്കാത്തത്
സമയം കളഞ്ഞുകുളിക്കുന്നത് .
അനീതി കാണിക്കാൻ മടിക്കാത്തത് .
മറ്റുള്ളവരുടെ മരണവാർത്ത കേട്ട്
നീ കണ്ണുനീർ പോലിക്കുന്നു ,
നിനക്കായും പൊലിക്കപെടുന്ന
ഒരു ദിവസം ഉണ്ടെന്നത്
മറക്കാതിരിക്കുക .

ജയിലറ .khaleelshamras

ഓരോ മനുഷ്യശരീരവും
ഓരോ ജയിലറയാണ്
ഓരോരോ ആത്മാക്കളെ
ബന്തനസ്ഥനാക്കിവെച്ച ജയിലറ .
ആ ഭിത്തികൾ ഭേദിച്ച്
ഒരാൾക്ക് മറ്റൊരാളെ കാണാൻ
കഴിയുന്നില്ല .
ഓരോരുത്തരും സ്വൊന്തം
ചിന്തകൾ തീർത്ത കുടുസ്സായ
ലോകത്ത് ജീവിച്ചു തീർക്കുന്നു .
സ്നേഹവും കാരുണ്യവും
എല്ലാം
ജയിലറയിൽനിന്നുമുള്ള
താൽകാലിക മോചനമാണ് .
ഇരു ആത്മാക്കളെ
പരസ്പരം
കണ്ടറിയലാണ്
സ്നേഹിക്കുമ്പോഴും
കരുണ കാണിക്കുമ്പോഴും
സംഭവിക്കുന്നത് .

സമയമാവുന്ന പാനപാത്രം khaleelshamras

ചിലത് നേടിയെടുക്കാൻ
മറ്റു ചിലത് ത്യചിക്കേണ്ടിവരും .
ഈ ജീവിക്കുന്ന സമയം
മാത്രമേയുള്ളൂ
നിനക്ക് കർമങ്ങൾ കൊണ്ട് നിറക്കാൻ .
സമയമാവുന്ന പാന പാത്രത്തിൽ
നിനക്കേറ്റവും സംതൃപ്തി
നൽകിയവയും
നിന്റെ ജീവിതത്തിലേക്ക്
വിജയം കൊണ്ടുവരുന്നവയുമായ
കാര്യങ്ങൾ മാത്രം നിറക്കുക .
ഓരോ നിമിഷത്തിലും
നീ ചെയ്തുതീർക്കേണ്ട
ആദ്യ കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കുക .

Wednesday, November 20, 2013

ആത്മാവില്ലാത്ത മതസംഘടനകൾ khaleelshamras

മതത്തിന് ഒരാത്മാവും ശരീരവുമുണ്ട് .
പക്ഷെ മിക്ക മതസംഘടനകൾക്കും
മതത്തിന്റെ ശരീരമേ ഉള്ളു
ആത്മാവില്ല .
അതുകൊണ്ടാണ് അവർ
മറ്റുള്ളവർക്ക് ശാന്തിയോതുന്നതിന്
വിലക്കുന്നത് .
യോജിക്കേണ്ടയിടങ്ങളിൽ പോലും
അകൽച്ച കാണിക്കുന്നത് .
മതം വിറ്റ് കാശാക്കുന്നത്‌ .
മറ്റുള്ളവരെ വിമർശിക്കാൻ
കൂടുതൽ സമയം ചിലവാക്കുന്നത് .
ദൈവ വിചാരണക്ക് മുമ്പേ
മറ്റുള്ളവരെയൊക്കെ
നരകത്തിലേക്കുള്ള സഞ്ചാരികളായി
ചിത്രീകരിക്കുന്നത് .


Monday, November 18, 2013

പിറവിക്കു മുമ്പേ ഒരു ഹർത്താൽ khaleelshamras

ആദ്യം ഒരു കാര്യം
നേടിയെടുക്കാൻ സമരം .
അതിനു വേണ്ടി
കുറേ ഹർത്താലുകൾ .
പിന്നെ ആ കാര്യം
നേടിയെടുത്താലോ
അതു നിർത്തിപ്പിക്കാൻ
കുറെ സമരങ്ങളും
ഹർത്താലുകളും .
എന്നിട്ട്
മാന്യതയുടെ മുഖംമൂടിയണിഞ്ഞ്
രാജാവാകാൻ കച്ചകെട്ടി നിൽക്കുന്ന
രാഷ്ട്രീയക്കാരൻ പറയും .
ഇത് ജനങ്ങളാണ്
ചെയ്യുന്നതെന്ന്  .
ജനങ്ങൾക്കുവേണ്ടിയാണെന്ന് .
ഇങ്ങിനെ സമയം കൊല്ലാകൊല ചെയ്യാനും
ജീവിതം സ്തംഭിപ്പിക്കപെടാനുംമാത്രമായിരുന്നു
ഈ ജനമെങ്കിൽ .
ഇവിടെ നാം പിറക്കേണ്ടിയിരുന്നോ .
പിറവിക്കു മുമ്പേ
ജനത്തിന്റെ ജീവിതത്തെ തന്നെ
തടയുന്ന ഒരു ഹർത്താൽ
അവാമായിരുന്നില്ലേ , 

Saturday, November 16, 2013

സമ്മാനപ്പൊതി khaleelshamras

സ്വൊന്തം പിറവിയിൽ
അദ്ദേഹത്തിന് ദൈവം
ഒരുക്കി വെച്ച സമ്മാനമായിരുന്നു
ക്രിക്കെറ്റ് ബോളും ബാറ്റും .
സ്വൊന്തം പ്രയത്നത്തിലൂടെ
അത് അദ്ദേഹം കണ്ടെത്തി .
അതിന്റെ ഉന്നതികളിലെത്തി
ഒരു പാട്
തിരുത്തപെടാൻ കഴിയാത്ത
റിക്കോർഡുകൾ സ്ഥാപിച്ചു .
കാലം ഇനിയും അയാളെ ഓർക്കും
അയാളിൽൽനിന്നും പഠിക്കും .
പക്ഷെ നിന്റെ പിറവിയിൽ
നിനക്കും ഒരു സമ്മാനം
ഒരുക്കിവെച്ചിട്ടുണ്ട് .
നീ അതു കണ്ടെത്തിയോ ?
കണ്ടെത്തിയവയെ വലിച്ചെറിഞ്ഞോ ?
അതിൽ തിളങ്ങാൻ കഴിഞ്ഞോ
എന്തുണ്ട് നിനക്ക്
തലമുറകൾക്ക് കയ്മാറാൻ
എന്തുണ്ട് നിന്നിൽ .
അലസനായിരിക്കാതെ
നിനക്ക് ദൈവം
നൽകിയ പ്രതിഭയുടെ സമ്മാനപ്പൊതി
തുറക്കുക .
ജീവിക്കുക സമയം പാഴായിപോവാതെ .

നിന്റെ വാക്ക് khaleelshamras my diary

പുഞ്ചിരിച്ച മുഖവുമായി
നിനക്ക് ശാന്തിയോതി
അയാൾ നിനക്കുമുമ്പിൽ വന്നു .
നിങ്ങൾ പരസ്പരം വാക്കുകൾ കയ്മാറി .
പക്ഷെ നിൻറെ മനസ്സുപോലും
അറിയാതെ
നിൻറെ ചുണ്ടുകൾ അയാൾക്ക്‌
നൽകിയ ഒരു വാക്ക്
അയാളുടെ
ശാന്തമായ മാനസികാന്തരീക്ഷത്തെ
തല്ലിതകർത്തു .
അയാളുടെ സന്തോഷത്തെ
താഴെയിട്ട് തച്ചുടച്ചു .
നീ ആ വാക്ക് മറന്നിരിക്കാം
പക്ഷെ അയാളുടെ
ഒരു ദിവസത്തിന്
ഇന്നും ആ വാക്ക് തീകൊളുത്തികൊണ്ടേയിരിക്കുന്നു .
നിന്റെ വാക്കുകളെ
സൂക്ഷ്മതയുടെ അരിപ്പയിലൂടെ
കടത്തിവേണം
മറ്റൊരാൾക്ക് സമ്മാനിക്കാൻ .
ആ വാക്ക് അയാൾക്ക്‌ മുറിവേൽപ്പിക്കുന്നതാവരുത് 

Thursday, November 14, 2013

നിന്റെ വഴി KHALEELSHAMRAS.

സാഹചര്യങ്ങൾ മാറികൊണ്ടേയിരിക്കും
വഴികളും .
പക്ഷെ നിനക്കു ചെന്നെത്തേണ്ട
ലക്ഷ്യം മാത്രം മാറുന്നില്ല .
പിന്നെ നീയും .
പക്ഷെ നിന്നെ പിന്തിരിപ്പിക്കാൻ
സാഹചര്യം സമ്മർദ്ധം ചെലുത്തും
പിന്തിരിഞ്ഞോടാൻ
നിന്റെ മനസ്സുപോലും
പ്രേരിപ്പിക്കും .
പതറാതെ
ഉറച്ചു നിൽക്കുക .
ജീവിതത്തിൽ നിനക്കു
പൂരിപ്പിക്കാനുള്ളത്
പൂരിപ്പികേണ്ടത്
നീ മാത്രമാണ്
മറക്കാതിരിക്കുക .
നിൻറെ ജീവിതത്തിലേക്ക്
നീയല്ലാതെ ആരും
എത്തിനോക്കുന്നില്ല .
അതുകൊണ്ട്
മറ്റുള്ളവരിൽ നിന്നും
വിത്യസ്ഥമായ
നിന്റെ വഴി
നീ തന്നെ സുഖമമാക്കുക .

ഇഷ്ടം . khaleelshamras

ഓരോരുത്തരുടേയും ഇഷ്ടങ്ങൾ വിഭിന്നങ്ങളാണ് .
നിൻറെ ഇഷ്ടങ്ങൾവെച്ച് 
മറ്റുള്ളവരുടെ ഇഷ്ടങ്ങളെ 
അളക്കാതിരിക്കുക .
അവരുടെ ഇഷ്ടങ്ങളെ 
പരിഹസിക്കാതിരിക്കുക .
ഓരോരുത്തരും സ്വൊന്തം ഇഷ്ടങ്ങൾ 
പൂർത്തീകരിക്കുന്നതിൽ 
സന്തോഷം കണ്ടെത്തുന്നുവെങ്കിൽ 
അവരതിൽ ജീവിക്കട്ടെ .
നിനക്ക് ഇഷ്ടമില്ലാത്തതായിരിക്കാം 
അവരുടെ ഇഷ്ടം .
നീ സിനിമ കണ്ട് സമയം 
കഴിച്ചു കൂട്ടുന്നവനായിരിക്കാം .
പക്ഷെ അവൻ വായന ഇഷ്ടപെട്ടവനായിരിക്കാം .
എന്താ ഇപ്പോഴും ഇങ്ങിനെ വായിച്ചുകൊണ്ടിരിക്കുകയാണോ 
എന്ന് നീ അവനോട് ചോദിക്കരുത് .
കാരണം ആ വായന 
അവനു നൽകുന്ന സുഖം അതിൽ ഇല്ലാതാവും .
മറിച്ച് അവനെ പ്രോത്സാഹിപ്പിക്കുക 
നീയും ചിലത് പഠിക്കുക 
അവനിൽനിന്നും .

Sunday, November 10, 2013

ജീവിതമെന്ന ആഘോഷം khaleelshamras

എല്ലാവരുടേയും വിജയത്തിനായി പ്രയത്നിക്കുക
സ്വൊന്തം വിജയത്തിനായുള്ള പരിശ്രമങ്ങൾക്കൊപ്പം .
മറ്റുള്ളവരുടെ വിജയങ്ങളിലും സന്തോഷിക്കുക .
സ്വൊയം ഒരു പരാജയത്തെ അഭിമുഗീകരിക്കേണ്ടി
വന്നാൽ പോലും അപ്പോൾ സന്തോഷമേ ഉണ്ടാവു .
തിരുത്താനുള്ള പ്രേരണയും .
ഓരോരുത്തരുടേയും സന്തോഷങ്ങളിൽ
പങ്കുചേരുക .
ആ സന്തോഷത്തെ
മനസ്സിന്റെ കാലാവസ്ഥയാക്കുക .
മറ്റുള്ളവരുടെ വിജയത്തിലും സന്തോഷത്തിലും
പങ്കുചേർന്ന്
നിന്റെ ജീവിതത്തെ
ഒരാഘോഷമാക്കുക .

അപരിചിതൻ khaleelshamras

എന്റെ ജീവിതവും സമയവും
ഒത്തുചേർനയിടങ്ങളിലൊക്കെ
ഞാൻ നിന്നെ മാത്രം കണ്ടു .
എന്റെ ആത്മാവിന്റെ
കണ്ണുകൾ നിന്നെമാത്രം ദർശിച്ചു .
എന്റെ കാതുകളിൽ
നിന്റെ ശബ്ദം മാത്രം മുഴങ്ങി .
എന്റെ ചിന്തകൾ തീർത്ത
പൂന്തോപ്പിൽ വിരിഞ്ഞ
പൂക്കൾക്കൊക്കെ
നിന്റെ സുഗന്തമായിരുന്നു .
പക്ഷെ
നിനക്ക് ഞാനിന്നും ഒരപരിചിതൻ ആണ് .

അസൂയ my diary dr khaleelshamras

അസൂയ ശരിക്കും 
ഒരു മൂർച്ചകൂടിയ കത്തിയാണ് .
ആ കത്തികൊണ്ട് 
ശരിക്കും 
നീ 
മറ്റൊരാത്മാവിനെ പച്ചക്കരിഞ്ഞെടുക്കുകയാണ്‌ .
പക്ഷെ തിന്മയുടെ ഇരുട്ടറയിൽ 
നീ അതരിഞ്ഞെടുക്കാൻ ശ്രമിക്കുമ്പോൾ 
മുറിഞ്ഞു വീഴുന്നത് നിൻറെ 
സ്വൊന്തം ആത്മാവാണെന്ന് മാത്രം 

Thursday, November 7, 2013

പരിഹാസം khaleelshamras

ഞാൻ നിന്നെ ഒരു പാട് പരിഹസിച്ചു .
എൻറെ പരിഹാസം സഹിക്കവയ്യാതെ
ഞാനെന്തൊന്തിനെ കുറിച്ചാണോ പരിഹസിച്ചത്‌
അത് നീ ഉപേക്ഷിച്ചു .
പക്ഷെ നീ ഉപേക്ഷിച്ചത്
നിനക്ക് ജീവിതം സമ്മാനിച്ച
നിധിയായിരുന്നു .
എന്നെ പരിഹസിക്കാൻ പ്രേരിപ്പിച്ചത്
നിന്നിലെ പോരായ്മയല്ലായിരുന്നു .
മറിച്ച് എനിക്ക് നിന്നോട്
തോണിയ അസൂയയായിരുന്നു .
എന്റെ അസൂയയെ പരാജയപെടുത്താൻ
നിന്നിലെ ദൈര്യം ചോർന്നുപോയി .
എല്ലാവരുടെയും വിജയത്തിൽ
സന്തോഷിക്കാനുള്ള എൻറെ നല്ല മനസ്സും
എനിക്ക് നഷ്ടമായി .
എന്റെ പരിഹാസത്തിലൂടെ
നമ്മുക്കു രണ്ടു പേർക്കും
പരാജയത്തിന്റെ കെണി ഒരുക്കപെടുകയായിരുന്നു .

Saturday, November 2, 2013

മരിച്ചവനായി ജീവിക്കുന്ന ദിവസങ്ങൾ khaleel shamras my diary

ചില ദിവസങ്ങളിൽ നീ നിന്റെ ജീവിതം മറക്കുന്നു .
ശാന്തിനിറഞ്ഞ നിന്റെ മനസ്സിന്റെ കാലാവസ്ഥ
നീ സ്വൊയം കോലാഹലങ്ങൾ ഉണ്ടാക്കി
അശാന്തമാക്കുന്നു .
നിന്റെ മനസ്സിന് തീ കൊളുത്താൻ
നീ അല്ലാതെ മറ്റൊരാൾക്കും കഴിയില്ല
എന്ന സത്യം മൂടിവെച്ച്
അതിന്റെ ഉത്തരവാദിത്ത്വം
മാറ്റാരുടെയെങ്കിലും
തലയിൽ കെട്ടിവെക്കുന്നു .
നീ നിന്റെ ജീവിതവും ലക്ഷ്യവും
മറക്കുന്ന ദിവസങ്ങളിൽ
നീ അലസനും വിരസനുമാണ്
മനസ്സിന് അന്ധതയാണ് .
ജീവിതത്തിൽ ചെയ്തുതീർക്കേണ്ട
ആദ്യകാര്യങ്ങളിൽ നിന്നും ഒളിച്ചോടി
തികച്ചും അപ്രസക്തമായ
കാര്യങ്ങളിൽ ജീവിതം തളച്ചിടുന്നു .
ഇത്തരം
മരിച്ചവനായി ജീവിക്കുന്ന ദിവസങ്ങൾ
ഇനി ആവർത്തിക്ക പെടാതിരിക്കട്ടെ .

സ്വയം സ്നേഹിക്കുക.

ഈ ഭൂമിയിൽ എല്ലാവരേക്കാളും സ്വന്തത്തെ സ്നേഹിക്കുക. സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തലാണ് ആ സ്നേഹം. മറ്റുള്ളവരുടെ സ്നേഹം...