നരകത്തിലേക്കുള്ള സഞ്ചാരി khaleelshamras.my diary.


നിന്റെ ചിന്തകളെ
എനിക്ക് കാണാൻ കഴിഞ്ഞിരുന്നുവെങ്കിൽ
ദൈവഭക്തിയുടെ കീർത്തനങ്ങൾ ഉരിയിട്ട നിന്റെ ചുണ്ടുകൾക്ക് പിറകിൽ
ഭക്തിയെ ചിന്നഭിന്നമാക്കിയ വിഭാഗീയതയുടെയും
ഒരു വിഭാഗത്തോടുള്ള ശത്രുതയുടെയും
അസൂയയുടേയും
ചൂഷണത്തിന്റെയും
തീ നാളങ്ങൾ നിന്റെ ആത്മാവിൽ എനിക്ക് കാണാൻ കഴിഞ്ഞേനെ .

നിന്റെ ചിന്തകളുടെ സംസാരം എനിക്ക് ശ്രവിക്കാൻ കഴിഞ്ഞിരിന്നുവെങ്കിൽ
നീ സ്നേഹിക്കുന്നവരെയൊക്കെവെടിഞ്ഞ്
മാറ്റാർക്കൊക്കെയോ ആയി പാടുന്നതും
സതാ ആലോചനകളിൽ മുഴുകുന്നതും എനിക്ക്
ശ്രവിക്കാൻ കഴിഞ്ഞേനെ .

ഒരു ദരിദ്രൻ നിനക്കരികിൽ വന്ന്
കയ്നീട്ടിയപ്പോൾ
മനസ്സില്ലാമനസ്സോടെ നീ നല്കിയ ആ നാണയതുണ്ട്
നാലാൾക്ക് മുമ്പിൽ ഉറക്കെ പ്രക്യാപിച്ച്
നീ കയ്മാറിയപ്പോൾ
ജനം നിന്നെ കരുണയുള്ളവൻ എന്നു പറഞ്ഞു വാഴ്ത്തുകയായിരുന്നു .
കാരണം എനിക്കും അവർക്കും നിൻറെ മനസ്സിനെ കാണാൻ കഴിഞ്ഞില്ല .

എങ്കിലും ലോകവും ഞാനും നിന്നെ വിളിക്കുന്നു
ഭക്തനെന്നും സ്നേഹിച്ചവനെന്നും പാവങ്ങളുടെ അത്താണിയെന്നുമൊക്കെ .
സ്വൊർഗത്തിലേക്കുള്ള സഞ്ചാരി  എന്ന്‌ ഞങ്ങൾ നിന്നെ വിശേഷിപ്പിച്ചു .
പക്ഷെ മനസ്സിലേക്ക് നോക്കുന്ന ദൈവത്തിന് നീ
നരകത്തിലേക്കുള്ള സഞ്ചാരിയായിരുന്നു

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras