ജീവിതമെന്ന വാഹനം khaleelshamras

ഈ സുപ്രഭാതത്തിൽ
നിൻറെ ജീവിതമാവുന്ന വാഹനം
വീണ്ടും ഓടി തുടങ്ങുകയാണ് .
നിമിഷങ്ങളാവുന്ന വഴികൾതാണ്ടി
ഒരന്തിയിലേക്ക് നിനക്ക്
ചെന്നെത്താനുണ്ട് .
വഴിയിൽ നിൻറെ ഒരു പുഞ്ചിരിക്കായി
ഒരു വാക്കിനായി ,ഒരു ഉപകാരത്തിനായി
ഒക്കെ ആരൊക്കെയോ കാത്തിരിപ്പുണ്ട് .
പഠനത്തിന്റെ  കുന്നിൻ ചെരുവുകളിൽ
അറിവിന്റെ പൂക്കൾ
നിനക്കായി വിരിഞ്ഞു നിൽക്കുന്നുണ്ട് .
യാത്രയിൽ നീ
ഊർജസ്വൊലനായിരിക്കണം .
വാഹനത്തിൽ സ്നേഹത്തിന്റേയും
കാരുണ്യത്തിന്റെയും ഉന്മേഷത്തിന്റേയും
ഇന്തനം നിറച്ചോ എന്ന്
യാത്രയുടെ തുടക്കത്തിലേ ഉറപ്പുവരുത്തുക .
യാത്രക്ക് ഒരു പദ്ധതി തുടക്കത്തിലേ
തയ്യാറാക്കുക .
യാത്ര അതിന്റെ അന്തിയിൽ
എത്തിയാൽ വാഹനത്തിന്
ഒരു സർവീസും നടത്തുക .
ലക്ഷകണക്കിന് നിമിഷങ്ങൾ താണ്ടി വന്നതല്ലേ .
കേടുപാടുകൾ നന്നാക്കുക ,
വാഹനത്തിന്റെ നിത്യയൌവനം
നിലനിർത്താൻ .Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്