ശരീരത്തിലെ ന്യൂനതകൾ khaleelshamras


നിൻറെ ശരീരത്തിലെ ന്യൂനതകൾ
നീയല്ലാതെ മറ്റാരും ശ്രദ്ധിക്കുന്നില്ല .
ഇനിയാരെങ്കിലും ശ്രദ്ധിച്ചാൽ പോലും
അതോർത്ത് അവർ ദുഖിച്ചിരിക്കുന്നുമില്ല .
നിന്നെ അതിൻറെ പേരിൽ വെറുക്കുന്നുമില്ല .
പിന്നെ ഈ ഭൂമിയിലെ
ഏറ്റവും സുന്ദരനായ വ്യക്തിപോലും
സ്വൊന്തം കണ്ണാടിയിൽ നോക്കി
ശരീരത്തിലെ എന്തെങ്കിലും ഒരു പോരായ്മയെ
ഓർത്ത് ദുഖിക്കുന്നവനാണ് .
പലപ്പോഴും സ്വൊന്തം ന്യൂനതകൾ ഒരാളെ അലട്ടുന്നത്
മറ്റുള്ളവർ എന്തുകരുതുമെന്നു വിചാരിച്ചിട്ടാണ് .
അവരെന്നെ അകറ്റിനിർത്തുമെന്ന തോണലുള്ളതിനാലുമാണ് .
ഇവിടെ നിന്റെ മനസ്സ് നിന്നെ പറ്റിക്കുകയാണ് .
നിന്നെ സ്വൊയം സമൂഹത്തിൽനിന്നും അകറ്റുകയുമാണ് .
നിൻറെ കണ്ണാടിയിൽ നിൻറെ സുന്ദരരൂപം
ദർശിക്കുക .
നിനക്ക് നീ സുന്ദരനായി തോനുന്നുവെങ്കിൽ
ഈ ലോകത്തിനും നീ സുന്ദരനാണ് .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്