ആറടിമണ്ണ് khaleelshamras


മനസ്സ് നിറയെ പ്രാര്‍ത്ഥനകളും മന്ത്രങ്ങളുമായി
ഇതേ പള്ളിക്കാട്ടിലൂടെ കഴിഞ്ഞ ദിവസം അയാൾ വന്നിരുന്നു .
ഇന്ന് അയാൾക്കായി  ഓരായിരം പ്രാര്‍ത്ഥനകളുമായി
അയാളേയും കൊണ്ട് വന്നിരിക്കുന്നു .
ഇന്നലെ ഇതേ വഴിയിലൂടെ
തൻറെ സ്വപ്‌നസാക്ഷാത്കാരത്തിനായി പ്രാര്‍ത്ഥനകളുമായി
വന്നപ്പോൾ അയാളറിഞിരുന്നില്ല
ഈ കാണുന്നത് അയാളുടെ അവസാന സ്വപ്‌നമാണെന്നും .
ഈ ഭൂമിയിലെ അവസാന കാഴ്ച്ചകളാണ്
തൻറെ കണ്മുമ്പിലെന്നും അയാളറിഞ്ഞില്ല .
ഈ പള്ളിയിലെ ആറടിമണ്ണിൽ
തനിക്കായൊരു കുഴി ഒരുങ്ങിയതുമയാളറിഞ്ഞില്ല .
അയാൾക്ക്‌ ഇനി കാണാൻകഴിയാത്ത
ആ കാഴ്ച്ചകൾ
നമുക്ക് മുമ്പിൽ ഇപ്പോഴുമുണ്ട് .
നമ്മുടെ സ്വപ്‌നസാക്ഷാത്കാരത്തിനായി
വഴികൾ ഇന്നും തുറന്നു തന്നെ കിടക്കുന്നു .
പക്ഷെ ഭൂമിയിലെവിടെയോ
ഒരാറടിമണ്ണ്‌ നമുക്കായും  ഒരുങ്ങുന്നു .
അതിനു മുമ്പേ
കാഴ്ച്ചകളിനിന്നും അറിവിനെ കവർന്നെടുക്കുക
സ്വപ്‌നസാക്ഷാത്കാരത്തിനായിപണിയെടുക്കുക .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്