സന്തോഷം .khaleelshamras

ജീവിതത്തിൽ നീ ഒരുപാട് സന്തോഷിച്ച
 കുറേ നല്ല നിമിഷങ്ങളുണ്ട്‌.
പ്രിയപ്പെട്ടവരുടെ വിലക്കുകൾക്കിടയിലും
കാണാനാശിച്ച കാമുകിയെ ഒരു നോക്കുകണ്ടപ്പോൾ
മനസ്സിൽ തോണിയ സന്തോഷം .
അവസാനപരീക്ഷയും  കഴിഞ്ഞ്
ഫലം വന്നപ്പോൾ നിനക്ക് കിട്ടിയ ഉന്നതവിജയത്തിന്റെ
വാർത്ത ചെവിയെലെത്തിയപ്പോഴുണ്ടായ സന്തോഷം .
കുറേ കാലത്തെ പ്രവാസജീവിതത്തിന്
ഒരൊഴിവ് കൊടുത്ത്
നിന്നെ പെറ്റുവീണ നാട്ടിൽ കാലുകുത്തിയപ്പോൾ
മനസ്സിൽ തോണിയ സന്തോഷം .
കുറേ നാളുകളായി കാണാതിരുന്ന
പ്രിയപ്പെട്ടവരെ
ഒരു നോക്കുകണ്ടപ്പോൾ
തോണിയ സന്തോഷം .
നിൻറെ ഒരു സൽപ്രവർത്തിക്ക്
ഒരു പുകഴ്ത്തൽ കിട്ടിയപ്പോൾ
തോണിയ സന്തോഷം .
നിന്റെ ഒരു കലാസൃഷ്ടിക്ക്
അംഗീകാരം  ലഭിച്ചപ്പോൾ തോണിയ സന്തോഷം .
അങ്ങിനെ ഓർമകളിൽനിന്നും
നുഴഞ്ഞെടുക്കാൻ എത്രയെത്ര സന്തോഷകരമായ നിമിഷങ്ങൾ
പക്ഷെ
ഈ ഒരു നിമിഷത്തോട്‌ മാത്രം
നീയെന്തുകൊണ്ട് അനീതി കാട്ടുന്നു .
നിന്നെ സന്തോഷിപ്പിക്കാൻ
എന്തൊക്കെയോ ഈ
ഒരു നിമിഷത്തിലും ഉണ്ട് .
ജീവിതത്തെ ഫലപ്രദമായി
ഉപയോഗിക്കുന്നതിലൂടെ അവ നിന്നെ തേടിവരും .
തൊട്ടു മുമ്പിലുള്ള ആ സന്തോഷത്തെ
കണ്ടെത്തുക .
ജീവിതം ആനന്ദകരമാക്കുക ..

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്