ഒന്നിക്കപെട്ട മനസ്സും അകറ്റപെട്ട ശരീരവും khaleelshamras


മയ്യത്ത്കട്ടിലിലേറ്റി അവൻറെ മ്രതദേഹം
പള്ളികാട്ടിലേക്ക് കൊണ്ടുപോവുകയാണ് .
ഉള്ളിലെ കണ്ണീരടക്കിപിടിച്ച്
മൌനത്തിന്റെ ചുണ്ടുകളിലൂടെ
അവനു വേണ്ടിയുള്ള പ്രാർതഥനകൾ
എങ്ങും കേൾക്കാം .
അവൻറെ വിയോഗം കൊണ്ടുണ്ടായ
വിടവ് നികത്താനുള്ള ശ്രമങ്ങൾ അവരുടെയൊക്കെ
ആത്മാവിൽ ഇതിനകം തുടങ്ങിയപോലെ തോനി .
പക്ഷെ ഒരാൾ മാത്രം ഇങ്ങകലെ
സ്വൊന്തം ഏകാന്തതയിൽ
തേങ്ങി കരയുന്നുണ്ടായിരുന്നു .
കരച്ചിലിന്റെ കാരണങ്ങൾ ഭോധിപ്പിക്കാൻ ഒരാളില്ലാതെ
സ്വൊന്തം മൌനത്തിനു മുമ്പിൽ
അവൾ അവനായി സമർപ്പിച്ച സ്വൊപ്നങ്ങളൊക്കെ ഇറക്കിവെച്ചു .
മരണത്തിനു തൊട്ടു മുമ്പും അതുവരെയും
അവന്റെ ചിന്തകൾ ,സ്വോപ്നങ്ങൾ ഒക്കെ
നിത്യം പാടിയതും സംസാരിച്ചതും അവളോടായിരുന്നു .
അവർക്കിടയിലെ ഇഷ്ടം അവരിരുവരും
ലോകത്തിനുമുമ്പിൽ മറച്ചുവെച്ചു .
കാരണം മനുഷ്യൻ
അവർക്കിടയിൽ ഒരു വേലികെട്ടുതീർത്തിരുന്നു
സമ്പത്തിന്റെയും ,ജാതിയുടേയും പ്രായത്തിന്റേയും
ഒക്കെ വേലിക്കെട്ടുകൾ തകർത്ത്
പുറത്തിറങ്ങുമ്പോഴേക്കും
അവരുടെ പ്രണയം
ഒരു തീ നാളമായി
ബന്തങ്ങളിലേക്കും സാമൂഹ്യ ഐക്യത്തിലേക്കും
വ്യാപിച്ച്
അതിന്റെ  സമാധാനം തകർക്കുമെന്ന് അവർ അറിഞ്ഞിരുന്നു .
അതുകൊണ്ട് അവർ പ്രണയം മറച്ചു വെച്ചു .
ഇന്ന് അവൻ ഇനി കാണാനുള്ള സ്വൊപ്നങ്ങൾ ഭാക്കിയാക്കി
യാത്രയാവുമ്പോൾ
അവൾ പറയുന്നു .
ഒരു ഭൂഗമ്പം ഒഴിവായി .
ഞങ്ങളുടെ മനസ്സുകളെ കൂട്ടിയിണക്കപെട്ടു ആരുമറിയാതെ
ശരീരങ്ങളെ ഒരിക്കലും കൂട്ടിയിണക്കാതെ അകറ്റപെടുകയും ചെയ്തു .
പക്ഷെ ശവകുടീരത്തിനരികിൽ അവൻ ഇട്ടേച്ചുപോയ
സ്വോപ്നങ്ങൾ അവൾ സ്വൊന്തം ഓർമയുടെ
കൊട്ടയിൽ ശേഘരിച്ചു .Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras