സാമ്പത്തിക പ്രതിസന്ധി KHALEELSHAMRAS


എല്ലാവർക്കും സാമ്പത്തിക പ്രതിസന്ധിയാണ് .
പണമുള്ളവർക്കും ഇല്ലാത്തവർക്കും .
ആർക്കും കഷ്ടപെടുന്ന ഒരാൾക്ക്‌
മനസ്സറിഞ്ഞു നൽകാൻ ഒന്നുമില്ല .
കാരണം ലക്ഷകണക്കിന്
സമ്പാദ്യമുള്ളവനും
സാമ്പത്തിക പ്രതിസന്ധിയിലാണ്
ഒന്നുമില്ലാത്ത പിച്ചക്കാരനെ പോലെ
മനുഷ്യന്റെ സമ്പത്തിനോടുള്ള ആർത്തിയുടെ
മറ്റൊരു പേരാണോ
സാമ്പത്തിക പ്രതിസന്ധി.
അവസാനം തികച്ചും വട്ടപൂജ്യവുമായി
ഈ ഭുമി ജീവിതം അവസാനിക്കുന്നതു വരെ
തുടരുന്ന ആർത്തിയും
അതിന് പുത്തൻ കാലം ചാർത്തിയ പേരായ
സാമ്പത്തിക പ്രതിസന്ധിയും  .
സമ്പത്തുള്ളവന്റെ പിശുക്കിന്റെ
മറ്റൊരു പര്യായമാണോ
സാമ്പത്തിക പ്രതിസന്ധി.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്