ഭക്ഷണം + ആരോഗ്യം khaleelshamras

നിനക്ക് മുമ്പിൽ ഭക്ഷണകൂമ്പാരമുണ്ടാവും
അതിൽനിന്നു എത്രവേണേലും നിനക്ക് കഴിക്കാം .
നിന്നെ കൊണ്ട് തീറ്റിപ്പിക്കാൻ
നിനക്കേറ്റആ വും പ്രിയപ്പെട്ട
ഒരുപാട്പേര് ചുറ്റും ഉണ്ട് .
നിൻറെ നാവുകളിൽ
ഒരുപാട് വെട്ടി വിഴുങ്ങാനുള്ള കൊതി
അണപൊട്ടിയൊഴുകുന്നു മുണ്ട് .
ഇവിടെ നിന്നെ നിയന്ത്രിക്കാനാരുമില്ല
കാരണം ഇത് നിനക്കയോരോക്കിയ
വിരുന്നുസൽക്കാരമാണ് .
പക്ഷെ നിന്റെ വയറിന്
ശരീരത്തിൻറെ ആരോഗ്യത്തിന്
ഇത്രക്കൊന്നും ആവശ്യമില്ല .
എന്നു മാത്രമല്ല
ആവശ്യത്തിലതികം വരുന്ന
ഓരോ തരി ഭക്ഷണവും
നിന്നെ നയിക്കുന്നത്
അനാരോഗ്യത്തിലേക്കും
മരണത്തിലേക്കുമാണ് .
നീ വേണം
നിന്നെ നിയന്ത്രിക്കാൻ .
പരിതിയെത്തിയാൽ
നീ സ്വൊയം പറയണം
മതിയെന്ന് .
നിൻറെ ആരോഗ്യത്തിന് തന്നെയാവണം
രുചിയേക്കാളും സൽകാരത്തേക്കാളും പ്രധാനം .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്