മരണത്തിന്റെ മുഖത്തേക്ക് നോക്കാതെ khaleelshamras.

ഇത് നിൻറെ ജീവിതത്തിലെ അവസാന ദിനങ്ങളാണ് .
മുക്യ ചികിത്സാകേന്ദ്രങ്ങളൊക്കെ നിനക്കുള്ള ചികിത്സ അവസാനിപ്പിച്ചു .
ബന്ധുക്കളെല്ലാം അടുത്തടുത്ത്‌ വരുന്ന നിന്റെ
മരണ നിമിഷത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലുമാണ് ,
ബാല്യത്തിന്റെ പുഞ്ചിരി മായാത്ത
കളിപ്പോക്കുകളോട് കിന്നാരം പറഞ്ഞിരിക്കുന്ന
നിന്റെ അരികിലെവിടേയും ആർക്കും
മരണത്തെ കാണാൻ കഴിയുന്നില്ല .
നിന്റെ തലയിൽ വളർന്നു വരുന്ന മുഴ
നിന്നെ മരണത്തിലേക്ക് കൊണ്ടെത്തിക്കുകയാണെന്ന്
നീയും അറിഞ്ഞില്ല .
ഇനി നീ മരണമെന്നൊരു വാക്ക് കേട്ടാലും
നിനക്കതു മനസ്സിലാവില്ല .
കാരണം നിന്റെ ജീവനില്ലാത്ത കളിപാട്ടത്തിൽ
പോലും ജീവനെ തൊട്ടറിഞവളാണ് നീ .
അതുകൊണ്ടാണ് നീ അവയ്ക്ക് പാട്ടു പാടികൊടുത്തതും
മറുപടിയായി അവ പീ പീ ശബ്ദമുണ്ടാക്കിയതും .
നിന്നെ കണ്ടിറങ്ങുന്നവരിലൊക്കെ
കണ്ണുനീർ ഇറ്റി വീഴുന്നുണ്ടായിരുന്നു .
കണ്ടാൽ തോന്നും ഈ
മരണമെന്നത്‌ അവർക്കാർക്കും ഉള്ളതല്ല എന്ന് .
നിനക്കായി മരണം കാത്തിരിക്കുന്നു
വെന്ന് പറഞ്ഞവരിലും അറിഞ്ഞവരിലും
എത്രയോ പേർ നിനക്ക് മുമ്പേ
മരണത്തിനു കീഴടങ്ങി .
ഞാൻ ഒന്നറിയുന്നു .
നിനക്കരികിൽ മാത്രമല്ല
എനിക്കരികിലും നമുക്കു ചുറ്റുമുള്ളവർക്കരികിലും
നിന്റെ അടുത്തുള്ള അതേ മരണമുണ്ട് .
അതുകൊണ്ട് മരണത്തിന്റെ മുഖത്തേക്ക് നോക്കാതെ
നീ ജീവിക്കുക .
നിനക്കു ചുറ്റുമുള്ളവർ ജീവിക്കുന്നപോലെയോ
അല്ലെങ്കിൽ അങ്ങിനെ വേണ്ട
അതിലും കെങ്കേമമായി


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്