ശരീരമെന്ന പെട്ടി khaleelshamras.

എൻറെ സ്റ്റെതെസ്കോപ്പിലൂടെ ഞാൻ
നിൻറെ ഹ്രദയത്തിന്റെ മിടിപ്പുകൾ കേട്ടു .
നീ ശുദ്ധവായു ഉള്ളോട്ടും
അശുദ്ധവായും പുറത്തോട്ടും
കടത്തിവിടുന്നത് കേട്ടു .
നിന്റെ കരളിന്റെ വലിപ്പം
ഞാൻ തൊട്ടറിഞ്ഞു .
നിൻറെ സൗന്ദര്യത്തിലേറ്റ
പോറലുകൾ കണ്ടു .
പക്ഷെ
നിൻറെ ജീവൻറെ ഉള്ളിലെ നിൻറെ ആത്മാവിനെ
ഞാൻ കണ്ടില്ല .
നിൻറെ നിശബ്ദത ചിന്തകളിലൂടെ
എന്നോട് സംസാരിച്ചത് ഞാൻ കേട്ടില്ല .
നിൻറെ ഹ്രദയത്തിൽ
നീ പാടികൊണ്ടിരുന്ന പാട്ടുകളൊന്നും
ഞാൻ കേട്ടില്ല .
നിന്റെ ഉള്ളിൽ നിന്നെ തന്നെ പ്രകമ്പനം
കൊള്ളിച്ച അസൂയയുടെയും പകയുടേയും
ഘജ്ജനങ്ങൾ ഞാൻ കേട്ടില്ല .
നിൻറെ സ്നേഹത്തിന്റെ കുന്നിൻ
ചെരുവിൽ ആർക്കൊക്കെയോവേണ്ടി
നട്ടുവളർത്തിയ പൂന്തോപ്പ്‌കാണാനും
എനിക്കായില്ല .
ശരിക്കും ഞാൻ നിന്നെ കണ്ടില്ല .
കേട്ടില്ല ,അറിഞ്ഞില്ല .
ഞാൻ കണ്ടതും കേട്ടതും
അറിഞ്ഞതും നിന്നെയല്ലായിരുന്നു .
നിൻറെ ജീവനേയും ആത്മാവിനെയും
സൂക്ഷിച്ചുവെച്ച നിന്റെ ശരീരമെന്ന പെട്ടിമാത്രമായിരുന്നു .


Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്